കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

25 ഒക്‌ടോബർ 2010

ഞാനിവിടെ..............................

            അങ്ങനെ നമ്മുടെ സാംസ്കാരിക വകുപ്പിന്റെ സംസ്കാര സംസ്കാരം വെളിവായി, 


അരാജകവാദിയായി ജീവിച്ച കവിയുടെ അന്ത്യ സംസ്കാരവും അരാജകമാക്കിയ ബേബിമന്ത്രിക്ക് 


നമോവാകം. ഔദ്യോഗിക ബഹുമതിയുടെ കൂടെ വെക്കാനുള്ള വെടിക്കുള്ള ഉണ്ടകളൊക്കെ 


കണ്ണൂരില്‍ ആകാശത്തേക്ക് ഉതിര്‍ത്തു തീര്‍ത്തതുകൊണ്ടായിരിക്കണം അയ്യപ്പന്റെ സംസ്കാരം 


നീട്ടിവയ്ക്കേണ്ടിവന്നത്. ഇത്തരം പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് ഇനി സാംസ്കാരിക വകുപ്പ് സ്വന്തം 


നിലയില്‍ വെടിവയ്പ്പ് ജീവനക്കാരെ നിയമിക്കേണ്ടിയിരിക്കുന്നൂ, അല്ലെങ്കില്‍ വെടിക്കുപകരം 


അമിട്ടായാലും മതി എന്നൊരു തീരുമാനം ഉണ്ടാക്കിയെടുത്താലും മതി. ഈ വിവാദം കൊണ്ടുണ്ടായ 


മറ്റൊരു ഗുണം അഴീക്കോടന്‍ സുകുമാരന്‍ ജീവനോടെ യുണ്ടെന്ന് മലയാളികളെ ഓര്‍മ്മിപ്പിക്കാനായി 


എന്നതാണ്. ഈ വിവാദം ഉദ്ഘാടനം   ചെയ്ത മഹാന്‍ എന്ന നിലയില്‍  അങ്ങേറ്ക്കിനി അവിടെ 


പോകാതെ വയ്യല്ലോ? അപ്പോളും പുതിയൊരു പ്രശനം വരും ഈ സാംകാരിക നായകന്റെ കാറു കൂലി 


ആരുകൊടുക്കും? അതും സാംസ്കാരിക വകുപ്പ് ഏറ്റെടുക്കണമെന്നൊരു വാദം ചാനല്‍ ചര്‍ച്ചളില്‍ 


വരുമോ?




**




ഞാനിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ വിവാദം ഉണ്ടാക്കിയേ പറ്റൂ എന്നു കരുതുന്നവരുടെ 


നേതാവ് മുന്‍ മന്ത്രി തരൂരാണെങ്കിലും അങ്ങേര്‍ക്കിവിടെ ഒരു ശിഷ്യന്‍ ജനിച്ചിരിക്കുന്നൂ തെറ്റയില്‍ 


മന്ത്രി! ഏമാന്റെ പുതിയ പുരോഗമന ഉത്തരവ് ചിരിക്കു വകനല്‍കുന്നുണ്ട്. ശബരിമലയ്ക്കു ഓടുന്ന 


ബസ്സുകളില്‍ സ്വാമി ശരണമെന്നു എഴുതാന്‍ പാടില്ലത്രെ. ഇനി പുകവലി പാടില്ല, കയ്യും തലയും 


പുറത്തിടരുത്, ടിക്കറ്റ് ചോദിച്ചു വാങ്ങുക എന്നീ നിര്‍ദ്ദേശങ്ങള്‍ക്കു താഴേ ചുവപ്പില്‍ അല്‍പ്പം 


വലുപ്പത്തില്‍ തന്നെ ശരണം വിളി പാടില്ല എന്നു കൂടി എഴുതാന്‍ ഉത്തരവിടാവുന്നതാണ്!




**




കഴിഞ്ഞ പതിറ്റാണ്ടില്‍ മലയാള പത്രങ്ങളിലെ  രണ്ടു പോട്ടോ പിടുത്തക്കാര്‍ ദേശീയ 


ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി- മഴപ്പോ‍ട്ടം പിടിച്ച് അകാലത്തില്‍ വിടപറഞ്ഞ വിക്റ്റര്‍ ജോര്‍ജ്ജും 


എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച മധുകുമാറും. അന്ന്- മധുകുമാര്‍ 


ആ പോട്ടോകള്‍ എടുക്കുന്ന കാലത്ത്  പത്രമുതലാളി സാമ്രാജ്യത്വത്തിന്നും അതിന്റെ 


ഉല്‍പ്പന്നങ്ങള്‍ക്കും കാണാ ചരടുകള്‍ക്കുമൊക്കെ എതിരായിരുന്നതിനാല്‍ ആ പോട്ടോകളും 


പ്രശസ്തമായി. ഇന്ന് പത്രമുതലാളി രണ്ടു വോട്ടിന്നും ഒരു മന്ത്രിസ്ഥാനത്തിന്നും വേണ്ടി 


കൂറുമാ‍റിയപ്പോള്‍ നിലപാടുകളും മാറ്റി. ജനീവയില്‍ അന്തര്‍ ദേശീയ സമ്മേളനത്തില്‍ 


എന്‍ഡോസള്‍ഫാനുവേണ്ടീ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ച വാര്‍ത്ത നമ്മളില്‍ അധികം പേരും 


അറിഞ്ഞില്ല- കാരണം മുഖ്യധാരാപത്രങ്ങള്‍ ആ വാര്‍ത്ത മുക്കിയതു കൊണ്ടു തന്നെ, മധുകുമാര്‍ ഇനി 


സൂക്ഷിക്കണം ആ പോട്ടോകള്‍ ഇനിയും പൊടിതട്ടിയേടുത്താല്‍ ഒന്നുകില്‍ പണിതെറിക്കും 


അല്ലെങ്കില്‍ ചിലപ്പോള്‍ പോട്ടോ തന്നെ കാണില്ല. 


വീരാ നീയൊരു വീരന്‍ തന്നെ!



4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ബൈജു , നന്നായിടുണ്ട് , ബ്ലോഗില്‍ നല്ല ഭാവി ആശംസിക്കുന്നു ,
മുജീബ്‌ ജിദ്ദ

അജ്ഞാതന്‍ പറഞ്ഞു...

വീരാ നീയൊരു വീരന്‍ തന്നെ!

വിനോദ് പറഞ്ഞു...

നന്നായി എഴുതുന്നു, എങ്കിലും ബ്ലോഗിന്റെ കളര്‍ സെറ്റിംഗ് ഒന്ന് മാറ്റുവാന്‍ ശ്രമിക്കുക ഇത് കണ്ണിനു ബുദ്ധിമുട്ട്‌ ഉണ്ടാക്കും

കാക്കര kaakkara പറഞ്ഞു...

ശബരിമലക്ക്‌ പോകുന്ന K.S.R.T.C ബസ്സുകളിൽ ശബരിമല എന്ന്‌ എഴുതിയാൽ പോരെ...