കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

28 ഒക്‌ടോബർ 2010

കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട്?

കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ട് എന്നതിന്റെ വ്യക്തമായ സൂചനകളാണ്  ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ പ്രസിദ്ധമായൊരു നിര്രീക്ഷണം കേരളത്തെക്കുറിച്ച് നടത്തിയ കാലഘട്ടത്തില്‍ നിന്ന് വന്‍ മുന്നേറ്റം നേടാന്‍ നമുക്കായെങ്കിലും ഇന്ന് പല പല കാരണങ്ങള്‍ കൊണ്ടാവാം നാമതില്‍ നിന്ന് പിന്തിരിഞ്ഞോടാന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരീക്ഷിക്കുമ്പോള്‍  കേരള മഹാരാജ്യത്ത് ഇനി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കല്ല മതാധിഷ്ടിത കൂട്ടുകെട്ടുകള്‍ക്കാണ്  ഭാവി എന്നു മനസ്സിലാവും.

കെ എം മാണിയുടേ നേത്രുത്വത്തിലുള്ള ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സൂ‍ൂം മുസ്ലിം ലീഗിന്റെ പിന്നിലണിനിരക്കുന്ന മുസ്ലിം മത വിശ്വാസികളും എസ് ഡി പി ഐ യുടെ പിന്നിലുള്ള തീവ്ര വികാരമുള്ളവരും പിന്നെ കാവി ഭീകരതയ്ക്കും ഇവിടെ സ്ഥാനമുണ്ടെന്നോര്‍മ്മിപ്പിക്കുന്ന ബീജേപ്പീ പരിവാരങ്ങളുമൊക്കെയാണ് ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എന്ന് നിരീക്ഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് മലയാളിയെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഈ വിജയങ്ങള്‍ ഒരിക്കലും കേരള മനസ്സിന്നെ ഒന്നിപ്പിക്കില്ലെന്നും ഇത് നമ്മില്‍ ഒളിച്ചിരിക്കുന്ന വര്‍ഗ്ഗ വികാരങ്ങളെ ഉത്തേജിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് എല്ലാ രാഷ്ട്രീയക്കാരും ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

ഇങ്ങനൊരു വിധിയെഴുത്തിലേക്ക് കേരള മനസാക്ഷി എങ്ങനെ എത്തിച്ചെര്‍ന്നുവെന്ന് ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടത് ഇടതുപക്ഷം തന്നെയാണ്, കേരളത്തിന്ലെ ഇന്നത്തെ സ്ഥിതി വച്ച് നോക്കുമ്പോള്‍ ഇടതു പക്ഷം എന്നാല്‍ സീപ്പീയെം മാത്രമാണെന്നതു കൂടി ഓര്‍ക്കുമ്പോള്‍ ഈ പരാജയം അത്ര വലിയൊരു ഷോക്കല്ലെന്നു അവര്‍ക്കു വാദിക്കാമെങ്കിലും നമ്മുടെ മനം മാറ്റത്തിന്നു പ്രധാന കാരണക്കാരാ‍യി സീപ്പീയെം നേതാക്കളുടെ വികല വിചാര ധാരകളെ മാത്രമേ കാണാന്‍ പറ്റൂ.

കാലാകാലങ്ങളില്‍ താല്‍ക്കാലിക നേട്ടത്തിന്നു വേണ്ടി ഏക്കേജീ സെന്ററില്‍ ജനമനസ്സറിയാത്ത പുത്തിജീവികള്‍ എഴുതിയുണ്ടാക്കിയ അടവുനയങ്ങള്‍ കാലാന്തരേണ തിരിഞ്ഞു കുത്തും എന്ന അനുഭവം അഥവാ ചരിത്രപരമായ മണ്ടത്തരങ്ങള്‍ എന്തിനിനിയും നടപ്പാക്കണം എന്നു കൂടി ബ്രാ‍ഞ്ചു സഖാക്കള്‍ ചിന്തിച്ചിരിക്കണം. ഈ തിരഞ്ഞെടുപ്പില്‍ ഗ്രാമ വാര്‍ഡുതലങ്ങളില്‍ സാധാരനക്കാര്‍ക്കു പകരം അരിവാല്‍ ചുറ്റികയില്‍ മത്സരിച്ചവരില്‍ ഭൂരിപക്ഷം ലോക്കല്‍ തലങ്ങളിലെ നേതാക്കളാണ് എന്നതുകൊണ്ടു തന്നെ അവര്‍ക്കേറ്റ പരാജയം പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ടെങ്കിലും അവരതിനു തയ്യാറാകുമോ എന്നതനുസരിച്ചിരിക്കും ഇനി കേരള നാട്ടിലെ ചെങ്കൊടിയുടെ ഭാവി.

*
കേസീബീസി അച്ചന്റെ പ്രതികരണം കേട്ടപ്പോള്‍ തോന്നിയത്:
  ഇനി തിരഞ്ഞെടുപ്പ് വേണ്ട പകരം സമുദായ ശക്തി അളക്കാനുള്ള രഫറണ്ടം മതി! എന്തെ?

5 അഭിപ്രായങ്ങൾ:

kunjipppa പറഞ്ഞു...

theechayaum baiju vajanam sheriyakaanaan sadyatha karanam http://abhiprayam.kerala.com sandarshikkuka

Anuraj പറഞ്ഞു...

കേരളം വിധിച്ചു- മതത്തിന് രാഷ്ട്രീയത്തില്‍ ഇടപെടാം, വര്‍ഗീയ ശക്തികള്‍ക്കു ഒത്തുചേരാം, ആര്‍ എസ് എസ് - സന്ഘപരിവാരുകാര്‍ക്ക് ഒന്നിക്കാം, ന്യുനപക്ഷത്തെ വെട്ടയാടാം, ഇവിടം മറ്റൊരു ഗുജറാത്തോ, ഒരീസയോ ആക്കി മാറ്റം...

www.blivenews.com

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

അവരും ഭരിച്ചോട്ടെ.

baiju പറഞ്ഞു...

thanks- kunjipppa Anuraj മേഘമല്‍ഹാര്‍(സുധീര്‍)

muji പറഞ്ഞു...

വര്‍ഗീയ ശക്തികളുടെ രാഷ്ട്രീയത്തിലുള്ള ഇടപെടല്‍ തീര്‍ത്തും അനഭിലഷനീയമാണ് ,,അതില്‍ സമശയം ഇല്ല ,പക്ഷെ കേരള കോണ്ഗ്രസ്സും , മുസ്ലീം ലീഗും ഉന്നത വിജയം നേടുമ്പോള്‍ അത് വര്‍ഗീയ ശക്തികളുടെ വിജയമാണെന്ന് പറയാന്‍ വയ്യ ,, മുസ്ലിം രാഷ്ട്രീയവും , ഇസ്ലാമിക രാഷ്ട്രീയവും രണ്ടാണ് , ഇസ്ലാമിക രാഷ്ട്രീയം അപകടകരമാണ് ,അവര്‍ ഇസ്ലാമിക നിയമം നടപ്പിലാക്കുന്ന ഒരു ഭരണമാണ് പ്രതീക്ഷിക്കുന്നു , എന്നാല്‍ മുസ്ലിം രാഷ്ട്രീയം എന്ന് പറയുമ്പോള്‍ ,അത് വ്യതസ്തമാണ് ,, കാലങ്ങളായി മുഖ്യധാരയില്‍ നിന്നും അകന്നു നില്‍കുന്ന ഒരു സമുദായത്തിന്റെ ഉന്നമനത്തിനാണ് വര്‍ത്തിക്കുന്നത് എന്നും കാണാം ,സീ പീ എമില്‍ പ്രതീക്ഷ ഉണ്ടായിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്‌ ,നിരാശാ ജനകമായ നിലപാടുകളിലൂടെ അവര്‍ അകല്‍ച്ച ഉണ്ടാക്കി ,,ബാക്കി പിന്നെ