കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 നവംബർ 2010

രണ്ടു രൂപയുടെ അരിയും നായ്ക്കളും!

ഇക്കഴിഞ്ഞ  തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ പിന്നെ ഇമെയിലായും എസ്സെമ്മെസ്സായുമൊക്കെ പടര്‍ന്നു പ്രചരിച്ച ഒരു തമാശ നിങ്ങളെല്ലാരും കണ്ടിരിക്കുമെന്നു തോന്നുന്നൂ.
 സി പി ഐ (എം) പുതിയ തീരുമാനങ്ങള്‍ എന്ന തലക്കെട്ടില്‍ വന്ന ആ വാചകങ്ങള്‍ ഏകദേശം ഇങ്ങനെയായിരുന്നൂ-

1) അരിക്കു പകരം നെല്ലു റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും (കുത്തി തിന്നട്ടെ നായിന്റെ മക്കള്‍.) 


2) രണ്ടു രൂപയുടെ അരി നായ്ക്കള്‍ക്കു വിതരണം ചെയ്യൂം ( അതിന്റെ നന്ദി കാണിക്കും) 

3) വയനാട്ടില്‍ രണ്ടു മീറ്റര്‍ കയര്‍ സൌജന്യമായി വിതരണം ചെയ്യും ( കര്‍ഷകര്‍ തൂങ്ങിച്ചാവട്ടെ) 


4) നിയമന നിരോധനം നടപ്പാക്കും (തെണ്ടട്ടെ യുവാക്കള്‍) 


5) വര്‍ഗ്ഗീയലഹളകള്‍ പ്രോത്സാഹിപ്പിക്കും ( വെട്ടിച്ചാവട്ടെ എല്ലാരും) 


6) പെന്‍ഷന്‍ വെട്ടിക്കുറയ്ല്ലും (അങ്ങനെ നക്കണ്ട) ..................

ഇതൊക്കെ ആയിരുന്നൂ ആ സന്ദേശത്തിന്റെ പൊരുള്‍.
ഒറ്റവായനയില്‍ തന്നെ ചങ്കില്‍ തട്ടുന്ന രീതിയിലുള്ള അവതരണത്തോടെയുള്ള ഈ രോഷപ്രകടനം രാഷ്ട്രീയ ഭേദമന്യേ എല്ലാരും ആസ്വദിച്ചു എന്നു വേണം കരുതാന്‍. മുന്‍ യൂഡീയെഫ് സര്‍ക്കാര്‍ നടപ്പാക്കിയതിനേക്കാള്‍ കേമമായ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ വീയെസ്സ് സര്‍ക്കാര്‍ പക്ഷെ മറ്റു പലതരം വിവാദങ്ങളിലൂ‍ൂടെ കരിവാരിത്തേക്കപ്പെട്ടു എന്നതൊരു സത്യമല്ലേ?

മേല്‍ സൂചിപ്പിച്ച ആറു കാര്യങ്ങള്‍ തന്നെ എടുത്തുനോക്കൂ- റേഷന്‍ കടകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് പഴയതിരക്കിലേക്ക് കൊണ്ടുവരികയും രണ്ടു രൂപയ്ക്ക് അരിവിതരണം നടത്തുകയും ചെയ്തത് ഈ സര്‍ക്കാറല്ലേ? ഈ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കും വരെ വയനാട്ടിലെ അവസ്ഥയെന്തായിരുന്നൂ എന്നൊന്നോര്‍ത്തു നോക്കൂ- ചിലപത്രങ്ങള്‍ ഇന്നത്തെ കര്‍ഷ ആത്മഹത്യ എന്ന പേരില്‍ സ്ഥിരം പംക്തി പോലും പ്രസിദ്ധ്ഹീകരിച്ചിരുന്നകാര്യം ഓര്‍മ്മയില്ലേ? കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത് ഈ സര്‍ക്കാറല്ലേ? നിയമന നിരോധനം ഒഴിവാക്കിയത്, സാമൂഹിക തൊഴില്‍ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് മുടക്കമില്ലാതെ വിതരണം ചെയ്തത് ഈ സ്ര്ക്കാറല്ലേ? വര്‍ഗ്ഗീയ ലഹളകളുടെ മുന്‍ ചരിത്രം കൂടി ഒന്നു പരിശോധിച്ചു നോക്കൂ...........................

ഈ സാഹചര്യത്തിലും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു എന്നാണിപ്പോള്‍ ചിന്തിക്കേണ്ടത്. നേതാക്കളുടെ ധിക്കാര ശൈലിമാത്രമാണോ പ്രതിസ്ഥാനത്ത് ? അല്ലെന്നു വേണം കരുതാന്‍ .       (തുടരും........)

5 അഭിപ്രായങ്ങൾ:

ആചാര്യന്‍ .... പറഞ്ഞു...

എത്ര നല്ല വീട് ആണ് എങ്കിലും അച്ഛനും അമ്മയും എപ്പോഴും തല്ലു കൂടലാനെങ്കില്‍ മക്കള്‍ക്ക്‌ മടുക്കും എന്തെ?..

baiju പറഞ്ഞു...

അതെന്നെ ഈ അനുഭവവും ആചാര്യരേ........

വഴിത്തിരിവന്‍ പറഞ്ഞു...

... കളി പാര്‍ട്ടിയോട് വേണ്ടമോനെ..

baiju പറഞ്ഞു...

സൈബര്‍ കര്‍നിയമം ഉപയോഗിച്ച് വിമര്‍ശനങ്ങളെ നേരിടുന്ന കമ്മ്യൂണിസ്റ്റ് ഭീരുക്കളേയോര്‍ത്ത് ലജ്ജിക്കുക!

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

തൃശൂര്‍ മുതല്‍ പതനംതിട്ട വരെ ഇടയലേഖനവും മലപ്പുറത്ത്‌ ഇതുവരെ കൂടെ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റിയ ചിലരുടെ കാലുവാരലും ഹൈന്ദവവര്‍ഗീയ പാര്‍ട്ടി പതിവില്‍ നിന്ന് വ്യത്യസ്തമായി വോട്ടിനു പകരം പണം എന്നതിന് പകരം വോട്ടിനു പകരം വോട്ടു തന്നെ എന്ന് ബുദ്ധിപരമായി വാശി പിടിച്ചതിന്റെ ഫലവും വികസനങ്ങളെ മൂടിവേക്കാനും അഭിപ്രായവ്യത്യാസങ്ങളെ മാത്രം വെളിച്ചം കാണിക്കാനും മുഖ്യധാരാമാധ്യമങ്ങള്‍ നടത്തിയ ശ്രമവും ഒന്നിച്ചു വന്നപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഈ തോല്‍വിയും സി.പി.എമ്മിന് അഭിമാനകരമാണ്. എല്ലാ ചണ്ടി-ചവറു-ചപ്പു-പണ്ടാരങ്ങളും അപ്പുരതുനിന്നിട്ടും ഇത്ര വോട്ടെങ്കിലും കിട്ടിയല്ലോ. പക്ഷെ തിരിച്ചടി അതിന്റെ ആരോഗ്യകരമായ അര്‍ത്ഥത്തില്‍ എടുത്തു പാളയത്തില്‍ പട അവസാനിപ്പിച്ചു ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങേണ്ടത് മറക്കാനും പാടില്ല.