കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

05 നവംബർ 2010

എന്‍ഡോസള്‍ഫാനും സാധ്യതകളും                  നാലഞ്ചുവര്‍ഷത്തിന്നു മുന്‍പൊക്കെ എന്റെ നാട്ടിലെ കുട്ടികള്‍ കൌതുകപൂര്‍വ്വം കാത്തിരിക്കുന്നൊരു തുമ്പിയാത്ര ഉണ്ടായിരുന്നു. മിക്കവാറും എല്ലാ ആഴ്ച്ചയും വന്പിച്ച കട കട ശബ്ദത്തിന്റെ അകന്‍പടിയോടെ വരുന്ന ആ വലിയ തുംബി-താഴ്ന്നു പറക്കുന്ന ഹെലിക്കോപ്റ്റര്‍- എന്മകജയില്‍ എന്‍ഡോസള്‍ഫാന്‍ എന്ന വിഷം തളിച്ച് അടുത്ത കേന്ദ്രമായ പെരിയയിലേക്കുള്ള യാത്രയിലാണെന്ന കാര്യം അന്ന് ആ കുട്ടികള്‍ക്കരിയില്ലായിരുന്നു.
അത് പഴയ കഥകള്‍.
ഇന്ന് കുറേക്കാലത്തിന്നു ശേഷം എന്‍ഡോസള്‍ഫാന്‍ വീണ്ടും വാര്‍ത്തകളിലും ചര്‍ച്ചകളിലും സ്ഥാനം നേടിയിരിക്കുന്നു, എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചും കുടിച്ചും തിന്നും വിക്രുത ശപിത ജന്മങ്ങള്‍ക്കുടമകളായ ദരിദ്രമനുഷ്യക്കോലങ്ങളുടെ ഫോട്ടോ വിറ്റും ലേഖനമെഴുതിയും ലക്ഷാധിപതികളായവരും ഡോക്യുമെന്ററികളെടുത്ത് വിശ്വപ്രസിദ്ധരായവരുമൊക്കെ സടകുടഞ്ഞെഴുന്നേറ്റു- അടുത്ത സീസണിലേക്ക്.

സീസണ്‍ അണ്‍ലിമിറ്റഡ്
ഇത് എന്‍ഡോസള്‍ഫാന്‍ സീസണ്‍ ഫോറോ ഫൈവോ എന്നു ചോദിക്കരുത്- ഈ റിയാലിറ്റി ഷോകളുടെ വിവാദവേദികള്‍ എണ്ണാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല, കാരണം എന്‍ഡോസള്‍ഫാന്‍ കമ്പനിക്കാര്‍ സ്പോണ്‍സര്‍ ചെയ്ത് ദുബേക്കമ്മറ്റിയടക്കം ഇരുപത്തഞ്ചോളം സര്‍ക്കാര്‍ അന്വേഷണങ്ങളും എന്‍ജീയോസും മറ്റുമൊക്കെ ഇവിടം സന്ദര്‍ശിക്കുന്ന കാലമൊക്കെ ഓരോ സീസണുകളായിരുന്നു.

സീസണ്‍ 2010
സീസണ്‍ രണ്ടായിരത്തിപ്പത്തിന്റെ തുടക്കം അല്‍പ്പം രസകരമായിത്തന്നെയായിരുന്നൂ- ജനീവയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ അമേരിക്കയടക്കമുള്ള കുത്തകരാജ്യങ്ങള്‍ എതിര്‍ത്തപ്പോഴും ഭാരതത്തിന്റെ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാനെ വാഴ്ത്തിപ്പാടി. അന്നത് കേരളത്തില്‍ മാത്രം ആരും അറിഞ്ഞില്ല, അറിയാതിരുന്നതല്ല അറിയിക്കാത്തതായിരുന്നു. കാരണം ആ സംഭവം നടന്ന കാലം കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകാലം! അന്നീ വാര്‍ത്ത വന്നാല്‍ വലതിന്നു ക്ഷീണം വരുമെന്നറിഞ്ഞ മാധ്യമങ്ങള്‍ സുന്ദരമായീ വാര്‍ത്ത മുക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് കേന്ദ്രമന്ത്രി കേവീ തോമസ്സ് കാസര്‍ക്കോട്ടെ സെമിനാറിന്നിടയില്‍ അറിയാതെ കേന്ദ്രനയം വ്യക്തമാക്കി, അപ്പോള്‍ മാത്രമാണത്രെ അന്വേഷണാത്മക സിണ്ടിക്കേറ്റുകള്‍ കാര്യമറിഞ്ഞത്. അന്നുതന്നെ വീരന്റെ പത്രം കളര്‍ സപ്ലിമെന്റിറക്കി, മാത്തുക്കുട്ടിച്ചായന്റെ ചാനല്‍ അരമണിക്കൂര്‍ ചര്‍ച്ച നടത്തി, അടുത്ത  തവണ ദേവസ്വം മന്ത്രിയായേക്കാവുന്ന വീയെം സുധീരന്‍ പ്രസ്താവനയുമായെത്തി.........................പിന്നത്തെ പുകിലൊക്കെ നിങ്ങളറിഞ്ഞതാണല്ലോ?

അന്നും ഇന്നും
എന്തായാലും തളിക്കേണ്ടത് തളിച്ചു അനുഭവിക്കേണ്ടവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു- വിഷക്കന്‍പനിക്കാരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും നാട്ടാരും എല്ലാം അവരവരുടെ വിധിക്കനുസരിച്ച്. ഇനി നമുക്കെന്തു ചെയ്യാനാവും? ഇന്ന് വീയെം സുധീരന്റെ സ്ഥാനത്ത് അന്ന് വീയെസ്സായിരുന്നു. ഇന്ന് വീയെസ്സ് മുഖ്യമന്ത്രി- ആദ്യമായ് സ്ഥാനം കിട്ടിയതിന്റെ സന്തോഷത്തിന്ന് ഇവിടെ വന്ന് നീട്ടിവലിച്ച പ്രസ്താവനയ്ക്കൊപ്പം  ചിലര്‍ക്ക് അഞ്ഞൂറിന്റെ നോട്ടിട്ട കവര്‍ നല്‍കിയതും മെഡിക്കല്‍ ക്യാമ്പു നടത്തിയതും മറക്കുന്നില്ല- പക്ഷേ അതു പോരല്ലോ.! അതവിടം കൊണ്ട് തീരാന്‍ പാടില്ലല്ലോ! അടുത്ത തവണ പ്രതിപക്ഷ നേതാവായി വീണ്ടുമിതൊക്കെ കുത്തിപ്പൊക്കാനാണ് പ്ലാനെങ്കില്‍ അത് അതിമോഹമെന്നേ പിണറായിക്കാര്‍ പറയൂ.

ഇനി നമുക്ക് ചെയ്യാവുന്നത്
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടത് ഈ വിവാദങ്ങളോ രാഷ്ട്രീയ വിഴുപ്പലക്കലുകളോ അല്ല, ഇത് കൊണ്ട് അവരുടെ വേദനയോ കഷ്ടപ്പാടോ മാറുകയുമില്ല, അതിന്നു വേണ്ടിയായിരിക്കണം നമ്മുടെ ഓരോ വാക്കും .

1)കണ്ണൂരിലെ കണ്ടല്‍ച്ചെടിയുടെ വേദന സഹിക്കാനാവാത്ത കേന്ദ്രമന്ത്രി ജയറാം രമേശന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതവും പീഡനവും തന്റെ  വകുപ്പല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്‍പോള്‍ നമുക്കു ചെയ്യാവുന്നത് സുധാകരന്‍ എമ്പീയേക്കൊണ്ട് അവിടെ മരുന്നുതളിച്ച ഹെലിക്കോപ്റ്ററിന്റെ കപ്പിത്താന്‍ സീപ്പീയെം ബ്രാഞ്ചു സെക്രട്ടറിയായിരുന്നെന്ന് പറയിക്കലല്ലേ?

2) ദുരിതബാധിതര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ഫണ്ടില്ലെന്നു പറയുന്നവര്‍ക്ക് കണ്ണൂരിലെ ജയരാജന്മാര്‍ വഴി പറഞ്ഞുതരും.
 പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ പാര്‍ക്കാക്കണം,
ഗവേഷണവും നടത്താം പണവുമുണ്ടാക്കാം- ദുരിതബാധിതരെക്കാണാന്‍ സംഭാവനാ ടിക്കറ്റുണ്ടാക്കണം,
ഫോട്ടോ വിറ്റ്- ലേഖനമെഴുതി കായുണ്ടാക്കിയവരില്‍ നിന്ന് റോയല്‍റ്റി വാങ്ങണം.

3)ഗവേഷണത്തിനെന്നപേരില്‍ ചോരയൂറ്റുന്നവരില്‍ നിന്ന് മില്ലിക്കണക്കിന്ന് പണം വാങ്ങണം.

6 അഭിപ്രായങ്ങൾ:

സലീം ഇ.പി. പറഞ്ഞു...

എന്‍ഡോ സള്‍ഫര്‍ ദുരിതം തീര്‍ത്തത് ബിജുവിനെ പോലെ അതിന്‍റെ അടുത്ത് താമസിച്ചു ദുരിത ബാധിതരെ നേരിട്ട് അറിയാവുന്നവരില്‍ നിന്നും കേട്ടപ്പോള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ബിജുവിന്റെയും ആയിരക്കണക്കിനു സഹോദരങ്ങളുടെയും വേദനയില്‍ പങ്കു ചേരുന്നു. കണ്ണ് തുറക്കാത്ത രാഷ്ട്രീയരൊക്കെ ദാ രണ്ടാമത് വരാറായി, നിയമ സഭാ തിരഞ്ഞെടുപ്പിന്..വോട്ട് ആയുധമാകുക !
ബ്ലോഗിലൂടെ ഇത് കൂടുതര്‍ പേരില്‍ എത്തട്ടെ..ആശംസകള്‍ !

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഒരു നല്ല കാര്യം..ഇന്നലെ മാതൃഭൂമി വീക്കിലിയില്‍
ജനീവ ചര്‍ച്ചയെപ്പറ്റിയുണ്ടായിരുന്നു.എല്ലാവരും എതിര്‍ത്തപ്പോഴും ഇന്‍ഡ്യ അനുകൂലിച്ചു സംസാരിച്ചത്..
വോട്ടു വാങ്ങാനുള്ള കീടങ്ങളായിട്ടേ ഇവിടുത്തെ ജനങ്ങളെ
വലിയ കീടങ്ങള്‍ കണക്കാക്കിയിട്ടുള്ളു.

കുര്യച്ചന്‍ പറഞ്ഞു...

എന്‍ഡോസള്‍ഫാനെതിരെ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഇതിനായ കക്ഷി രാഷ്ട്രീയം മറന്നു ജനങ്ങള്‍ സംഘടിക്കുകതന്നെ വേണം.....ഇതുപോലത്തെ ജനകീയ പ്രശ്നങ്ങളിലാവട്ടെ വിപ്ലവങ്ങള്‍ ഉണ്ടാകേണ്ടത്.

മാനവധ്വനി പറഞ്ഞു...

വെളിച്ചം വീശുന്ന ലേഖനം.. കാലിക പ്രസക്തിയുള്ള ലേഖനം..ജസ്റ്റ്‌ റിമംബർ ദാറ്റ്‌! ഒ ക്കെ.. ഉടനെ നിർമ്മാണം പൂർത്തിയാക്കുക..!

Satheesh

indu പറഞ്ഞു...

good blog

baiju പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി!