കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

18 നവംബർ 2010

വീണ്ടും എന്‍ഡോസള്‍ഫാന്‍ തന്നെ

വിമര്‍ശനങ്ങളെ സൈബര്‍കരിനിയമം ദുരുപയോഗം ചെയ്ത് നേരിടുന്ന കൊജ്ഞാണന്‍ സഖാവ് ഈ ബ്ലോഗിന്റെ ഐശ്വര്യം.

വീണ്ടും എന്‍ഡോസള്‍ഫാന്‍ തന്നെ വിഷയമായത് എന്റെ കുറ്റമല്ല, ഇങ്ങനെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആക്റ്റിവിസ്റ്റുമല്ല- എങ്കിലും പറയാതെ വയ്യ.


പറഞ്ഞു പറഞ്ഞ് എല്ലാവര്‍ക്കുമുള്ള ഒരേ ഒരു ലക്ഷ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധനം മാരിയിരിക്കുന്നു. നല്ലകാര്യം തന്നെ,  നമ്മുടെ കേരളത്തില്‍ ഈ മാരകവിഷത്തിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. നമ്മുടെ കാസര്‍ക്കോടന്‍ ദുരിത ബാധിത പ്രദേശത്തൊന്നും ഇപ്പോഴിത് ഉപയോഗിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഈ വിഷത്തിന്റെ നിരോധനം എന്ന വിഷയം നമ്മെ സംബന്ധിച്ചിടത്തോളം അപ്രസക്തവുമാണ്. 
പക്ഷേ ഇപ്പോള്‍ നമ്മുടെ പ്രധാന ലക്ഷ്യമാവേണ്ട ഒരു കാര്യം ഈ ദുരിത ബാധിതരുടെ പുനരധിവാസമാണ്. ഇക്കൂട്ടരില്‍ പലരും ജന്മനാ ദരിദ്രരാണ്, ബാക്കിയുള്ളവര്‍ ചികിത്സാ ചിലവു സഹിക്കാനാവാതെ ഇപ്പോള്‍ ദരിദ്രരായവരും. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ചികിത്സാ സാഹചര്യങ്ങള്‍ സ്രുഷ്ടിക്കാന്‍ അതുകൊണ്ടു തന്നെ അവര്‍ക്കാവുന്നില്ല. 
വീയെസ്സ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യകാലത്ത് ഇവര്‍ക്ക് ചികിത്സാസഹായം നല്‍കിയിരുന്നു വെന്ന കാര്യം മറക്കുന്നില്ല- എങ്കിലും അതുകൊണ്ടായില്ല, അവര്‍ക്ക് ആവശ്യമായ പൂര്‍ണ്ണ സംരക്ഷനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൂര്‍വ്വാനുഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രീമതിട്ടീച്ചറുടെ സംരക്ഷണ വാക്കുകള്‍ സ്വീകരിക്കാനാവില്ല.
മാത്രമല്ല ഇക്കാര്യത്തില്‍ ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടുന്ന ഇതേ സര്‍ക്കാര്‍ തന്നെയാണ് നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാന് ദുരിതാശ്വാസ വകയില്‍ അഞ്ചുകോടി രൂപ ദാനം നല്‍കിയതെന്നു കൂടി ഓര്‍ക്കുക.


***********************************************
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം കുറേക്കാലത്തിന്നു ശേഷം ഡി വൈ എഫ് ഐ സമുചിതമായി ആചരിക്കാന്‍ പോകുന്നു. ഒരിക്കലും നടക്കാത്ത മനോഹര മുദ്രാവാക്യവുമായി സമരത്തിനിറങ്ങി രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷികളുമായിത്തീര്‍ന്ന സഖാക്കളേ അഭിവാദ്യങ്ങള്‍ !

3 അഭിപ്രായങ്ങൾ:

പഞ്ചാരക്കുട്ടന്‍ പറഞ്ഞു...

എന്‍ഡോസള്‍ഫാന്‍ നമ്മുക്ക് വേണ്ടാന്ന് വച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോള്‍ ഒള്ളു.പിന്നെ നഷ്ടപരിഹാരം കേരള സര്‍ക്കാരിനു അവര്‍ക്ക് വേണ്ടി ഒരു സഹായ ഫണ്ട്‌ തുടങ്ങാവുന്നതാണ്

ഷേര്‍ഷ പറഞ്ഞു...

പിണറായിയെ ഇത്രയും ആക്ഷേപിക്കണം ആയിരുന്നോ?

baiju പറഞ്ഞു...

ഇത്രയും ലളിതമാറ്യ വിമര്‍ശനം സഹിക്കാനാവുന്നില്ലേ സഖാവിന്ന്?