കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

28 നവംബർ 2010

പത്രത്തിനൊപ്പം ഒരു സംസ്കാരവും...........!


ഭവനവായ്പ്പാ തട്ടിപ്പുമായ് ബന്ധപ്പെട്ട വാര്‍ത്ത - പത്രത്തിനൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന കടലാസില്‍ ആദ്യദിനം വന്നത് നിങ്ങള്‍ വായിച്ചിരുന്നുവോ?
 അതില്‍ മലയാളിയായ എല്‍ ഐ സീ ഭവനവായ്പ്പാ വിഭാഗം തലവന്റെ പ്രൊഫൈല്‍ അവതരിപ്പിച്ച വിധം ശരിക്കും പുതിയൊരു സംസ്കാരം തന്നെയായിരുന്നൂ...
 ആ മലയാളി മഹാന്റെ തറവാട്ടു പേരടക്കം ആ വാര്‍ത്തയില്‍ വിശദമായി വിസ്തരിക്കാന്‍ ലേഖകന്‍ മറന്നില്ല, അഴിമതിയും തറവാട്ടുഗുണമാനെന്ന് സ്ഥാപിക്കാനായിരുന്നോ ആ ശ്രമമെന്ന്  നമുക്കറിയില്ല. പക്ഷേ സീ ബീ ഐ പ്രാഥമികാന്വേഷണം മാത്രം നടത്തി അതിന്മേല്‍ സ്വീകരിച്ചതാണ്-
 അല്ലാതെ എതെങ്കിലും കോടതിവിധിയുടെ അടിസ്ഥാനത്തിലല്ല ആ അറസ്റ്റ് എന്നു മനസ്സിലാക്കുമ്പോള്‍ ഇത് വ്യക്തിഹത്യയുടെ പുതിയ മാധ്യമ സംസ്കാരം അല്ലാതെ പിന്നെന്ത് എന്നൊരു ചോദ്യം സ്വാഭാവികം മാത്രം.
 കൂടെ പണ്ടത്തെ ചാരക്കേസിന്റെ ദുര്‍മ്മേദസ്സ് നമ്മുടെ മലയാളക്കടലാസ്സുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന സൂചനയും!

8 അഭിപ്രായങ്ങൾ:

ﺎലക്~ പറഞ്ഞു...

കലക്കീട്ടാ..


ഈ പത്രക്കാരന്മാര്‍ക്കൊന്നും വകതിരിവ് ഇല്ലാണ്ടായിരിക്കുന്നു...!

Shahid പറഞ്ഞു...

nice comments

മാനവധ്വനി പറഞ്ഞു...

അടുത്ത കൊള്ളക്കാർക്കുള്ള പ്രോൽസാഹനം!...പടം വരും .. പ്രശസ്തി വരും. കുടുംബ ചരിത്രം വരും!..
ഇത്രയൊക്കെയേ ഒക്കൂ!

baiju പറഞ്ഞു...

ﺎലക്~, Shahid, മാനവധ്വനി പ്രതികരണങ്ങല്‍ക്ക് നന്ദി!

എം.എസ്.മോഹനന്‍ പറഞ്ഞു...

നന്നായി, പത്രത്തിലെ (സമൂഹത്തിലെ മൊത്തം)അപചയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു വന്‍ സമൂഹം വളര്‍ന്നുവരട്ടെ!

baiju പറഞ്ഞു...

എം.എസ്.മോഹനന്‍- thanks 4 ur cooments

അജ്ഞാതന്‍ പറഞ്ഞു...

നന്നായി

aralipoovukal.blogspot.com

മണ്ടൂസന്‍ പറഞ്ഞു...

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വാർത്ത എന്നതല്ലേ ഇവരുടെ ഒരു ശൈലി. പിന്നെ ഇതൊക്കേയൊരു സംഭവമാണോ ?