കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ഡിസംബർ 2010

എന്‍ഡോസള്‍ഫാന്‍ കലക്കിയും മീന്‍ പിടിക്കാം!

സോളിഡാരിറ്റിക്കാര്‍ക്കു പിന്നാലെ നനഞ്ഞിടം കുഴിക്കാന്‍ അമ്മയും!
കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമികയിലേക്ക് കച്ചവടക്കണ്ണുമായി ഇനിയും പലരും വരണം.
തനി വര്‍ഗ്ഗീയതയുടെ ജനസേവനമുഖപ്പതിപ്പ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വിജയിച്ച ഈ മണ്ണിലേക്ക് ഇനി അമ്മയുടെ പണം വെളുപ്പിക്കല്‍ കൂടി നന്നായിത്തന്നെ നടക്കട്ടെ എന്നു നമുക്കാശംസിക്കാം.
നല്ല ഓഫറുകളാണ് അമ്മ ഈ ദുരിത ബാധിതര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്!
സര്‍ക്കാര്‍ സ്ഥലം തന്നാല്‍ വീടു കെട്ടിക്കൊടുക്കാം, സ്ഥിരം ആസ്പത്രി സ്ഥാപിക്കാം......... തുടങ്ങി മനോഹരമായ ഒട്ടേറെ ഓഫറുകള്‍!
അവനവനിരിക്കേണ്ടിടത്ത് അവനവനിരുന്നില്ലെങ്കില്‍ അവിടെ പട്ടി കേറിയിരിക്കും എന്ന പഴമൊഴിയാണ് ഈ ഓഫറുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്. സ്റ്റേറ്റ് അതിന്റെ കടമകളും ഉത്തരവാദിത്വങ്ങളും മറ്ക്കുമ്പോള്‍ മറ്റു ചില സ്ഥാപിത ലക്ഷ്യങ്ങളോടെ വരുന്ന പണച്ചാക്കുകള്‍ അപ്രഖ്യാപിത സ്റ്റേറ്റുകളായി മാറുമെന്ന മേധാവിത്ത നിയമം തന്നെയാണ് ഇവിടെയും ബാധകം.
പാക്കിസ്ഥാന്ന് ദുരിതാശ്വാസമായി നല്‍കിയ ആ അഞ്ചുകോടികൊണ്ട്, കുറ്റിപ്പുറത്ത് കള്ളുകുടിച്ച് ചത്തവന്മാര്‍ക്ക് നല്‍കിയ ലച്ചങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍- സര്‍ക്കാര്‍ സ്ഥലത്ത് ഈ ദുരിത ബാധിതര്‍ക്കെല്ലാം വീട് കെട്ടിനല്‍കാന്നും മെച്ചപ്പെട്ട ചികിത്സ നല്‍കാന്നും സര്‍ക്കാരിന്നാകുമായിരുന്നു, പക്ഷേ അതല്ലല്ലോ സര്‍ക്കാര്‍ നയം. അപ്പോള്‍ ഇത്തരക്കാര്‍ ഇവിടം കേറി നിരങ്ങുന്നതിനെയെങ്ങനെ കുറ്റം പറയും?

ഇനിയിതിന്റെ മറ്റൊരു വശം: കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നതുപോലെ തന്നെ കുപ്രസിദ്ധമാണ് കാസര്‍ക്കോട്ടെ മത ഗ്രാമങ്ങളും. ആ അവസ്ഥയില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്ന ദൂഷ്യവശങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
ഈ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി ആളും അര്‍ത്ഥവും മുടക്കി അദ്ധ്വാനിക്കുന്ന സോളീഡാരിറ്റിക്കാര്‍ അവരുടെ സ്വാധീനം ഡല്‍ഹിയില്‍ ബോധിപ്പിക്കാന്‍, ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ച രോഗികളെ ദുരിത പരേഡിന്നായി ദിവസങ്ങളോളം തീവണ്ടിയില്‍ യാത്ര ചെയ്യിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടു പോവുകയുണ്ടായി. അതേ പോലെയിന്നി അമ്മയുടെ ദര്‍ശനവേളകളിലും ആരതി നേരത്തുമൊക്കെ ഇനിയ്മിവര്‍ക്ക് ഒരു പക്ഷേ നിരന്നു നില്‍ക്കേണ്ടി വന്നേക്കാം.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, ആത്മാവിന്റെ മോചനം അമ്മയിലൂടെ എന്നൊക്കെ ഉദ്ഘോഷിക്കുന്നവര്‍ സഹായത്തിലൊളിപ്പിച്ച ആത്മീയാടിമത്തത്തിന്റെ വിത്തുകള്‍ ഈ ദുരിതഭൂമിയില്‍ പാകുവാന്‍ ശ്രമിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ ആരെയാണു ഭയക്കുന്നത്?
സഹായം നല്ലതു തന്നെ, സ്വീകരിക്കുകയുകയുമാവാം. പക്ഷേ അതൊരിക്കലും ഏതെങ്കിലും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളുടെ ഭാഗമാവാതിരിക്കാന്‍ നാം ജാഗ്രത പാലിച്ചേ മതിയാവൂ.....

14 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സഹായവും മാര്‍ക്കറ്റിങ്ങ തന്ത്രമോ?

ﺎലക്~ പറഞ്ഞു...

ചിന്തനീയമായ പോസ്റ്റ് തന്നെആശംസകള്‍..ഈ നല്ല പോസ്റ്റിന്

സാജിദ് കെ.എ പറഞ്ഞു...

ഈ വിഷയത്തില്‍ സോളിഡാരിറ്റി നെറ്റ് വര്‍ക്കില്‍ വന്ന ചര്‍ച്ചയിലെ ഒരു കമന്റ് ഇവിടെ ഫിറ്റായതിനാല്‍ ഇവിടെ പോസ്റ്റുന്നു...
------
വാര്‍ത്ത വായിച്ചാല്‍ തോന്നും വര്‍ഷങ്ങളായി ഈ പാവങ്ങള്‍ അവരുടെ വീട്ടില്‍ സ്വസ്ഥമായി സന്തോഷത്തോട് കൂടി ഇരിക്കുകയാണ് എന്ന്. വര്‍ഷങ്ങളായി അവരെ കാര്‍ന്നു തിന്ന് കൊന്ന്കൊണ്ടിരിക്കുന്ന ഈ മാരകവിഷംത്തിനെതിരെ ഒരു നടപടിയും ഇല്ലാത്ത അവസ്ഥയില്‍ ഈ പ്രശ്നം ജനമധ്യത്തിലേക്ക് എത്തിച്ചത് സോളിഡാരിറ്റിയും മാധ്യമവും ആണ്. ആ പ്രശ്നം ദേശീയ പ്രശ്നമായി ഉയര്‍ത്താന്‍ അവരെ ഡല്‍ഹി വരെ കൊണ്ടുപോയതാണ് മാത്ര്ഭൂമിക്ക് പിടിക്കാത്തത്. സോളിഡാരിറ്റിയെയും, ജമാഅത്തെ ഇസ്ലാമിയും ഇങ്ങിനെയും താറടിക്കാന്‍ നോമ്പ് നോറ്റ് നടക്കുന്നവര്‍ ഇങ്ങിനെ എഴുതിയില്ലെങ്കിലെ അത്ഭുതം വേണ്ടു. എണ്‍പത് ലക്ഷത്തോളം രൂപ അവിടെ ചിലവഴിച്ചുകൊണ്ട് കര്‍മ്മരംഗത്തുള്ള സോളിഡാരിറ്റിയെ ക്കുറിച്ച് ഒരു നല്ല വാക്കും എവിടെയും വായിച്ചതായി ഓര്‍ക്കുന്നില്ല.
--------

http://www.prabodhanam.net/Issues/11.12.2010/hussain.html

http://www.prabodhanam.net/Issues/11.12.2010/banna.html

സാജിദ് കെ.എ പറഞ്ഞു...

അമ്മയും വരട്ടെ. അതിന് ഞങ്ങള്‍ക്കെന്താ... ആരു വന്നാലും അവിടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകണം. അത്രേയുള്ളൂ. ഞങ്ങള്‍ മാത്രം ചെയ്താല്‍ തീരുന്ന ഒന്നല്ല അവിടത്തെ പ്രശ്‌നം. ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതു ചെയ്യുന്നു. അമ്മയോ ഡിഫിയോ യൂത്തോ ലീഗോ പരിവാറോ ആരും വരട്ടെ.. ചെയ്യട്ടെ... അവിടത്തെ ദുരിതബാധിതര്‍ക്ക് നല്ലൊരു നാളെ ആശംസിക്കാം...

അജ്ഞാതന്‍ പറഞ്ഞു...

കേരളത്തിലെ ഇതു പ്രസ്നാത്ത്തിലും ഇടപെട്ട് നെടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ഇത് ചെയ്യുന്നുണ്ടെന്ന് മനസ്സിലാകും. എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് എവിടെനിന്ന് സഹായം കിട്ടിയാലും സ്വീകരിക്കമെന്നണു തോന്നുന്നത്. അതിന്റെ രാഷ്ട്രീയം വേറെ ചര്‍ച്ച ചെയ്യുനതല്ലേ ഉചിതം?

lathief പറഞ്ഞു...

കേരളത്തിലെ ഇതു പ്രസ്നാത്ത്തിലും ഇടപെട്ട് നെടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ഇത് ചെയ്യുന്നുണ്ടെന്ന് മനസ്സിലാകും. എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് എവിടെനിന്ന് സഹായം കിട്ടിയാലും സ്വീകരിക്കമെന്നണു തോന്നുന്നത്. അതിന്റെ രാഷ്ട്രീയം വേറെ ചര്‍ച്ച ചെയ്യുനതല്ലേ ഉചിതം?

baiju പറഞ്ഞു...

ഇത്തരം സഹായങ്ങള്‍ ദുരിത ബാധിതരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായ കാര്യം തന്നെയാണ്, അതവര്‍ നിര്‍ബന്ധപൂര്‍വ്വം സ്വീകരിക്കുക തന്നെ വേണം. അതോടുപ്പം ഇവരുടെ താല്പര്യങ്ങളേക്കുറിച്ച് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട് എന്നതാണിവിടെ ഞാനുന്നയിച്ച വിഷയം.

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

സ്ഥാപിതതാല്പര്യക്കാര്‍ എല്ലാക്കാലത്തും മനുഷ്യന്റെ ദുരവസ്ഥയെ മുതലെടുക്കാനേ ശ്രമിച്ചിട്ടുള്ളൂ. സ്വന്തം നിലയ്ക്ക് പോരാടാന്‍ ശക്തിയും സ്വാധീനവും ഇല്ലാത്തവര്‍ക്ക് ഇവരില്‍ ചിലരുടെയെങ്കിലും സഹായം കൂടിയേ തീരൂ. അപ്പോള്‍ എന്താണൊരു പോംവഴി? ഒന്നുമില്ല. നമ്മള്‍ ഭോപ്പാലിന്റെ കാര്യത്തില്‍ കണ്ടതല്ലേ.

പഥികന്‍ പറഞ്ഞു...

പട്ടിണി കിടന്നു മരിച്ചാലും മോഷ്ടിക്കില്ല എന്നതുപോലെയുള്ള തീരുമാനങ്ങളെടുക്കാന്‍ തക്ക ആത്മബലമില്ല നമ്മുടെ ജനതക്കും ഭരണകൂടങ്ങള്‍ക്കും. ജനങ്ങളല്ല, മതപ്രസ്ഥാനങ്ങളും മദ്യപ്രസ്ഥാനങ്ങളും തന്നെയാണ് ഇവിടെ ഭരിക്കുന്നതു. മോശമായതു എന്തെന്നും, സഹായത്തിനു പിന്നിലെ അധിനിവേശ ചിന്തകളെന്തെന്നും തിരിച്ചറിയാന്‍ സ്റ്റേറ്റിനെങ്കിലും കഴിയേണ്ടതുണ്ട്. സഹായങ്ങള്‍ സ്വീകരിച്ചു സ്റ്റേറ്റ് തന്നെ വിതരണം ചെയ്യുന്നതാണു ഉചിതം. എന്നാല്‍ അഴിമതി കാര്‍ന്നു തിന്ന ഒരു സിസ്റ്റത്തില്‍ അതു ഫലപ്രദമല്ല താനും.

പിന്നെയെന്തു ചെയ്യും? സഹായിക്കുന്നവര്‍ സഹായിക്കട്ടെ. അര്‍ഹരായവര്‍ക്കതു ലഭിക്കട്ടെ. നമുക്കു തലയില്‍ മുണ്ടിട്ടു നാണക്കേടുകള്‍ മറക്കാം.

LAL പറഞ്ഞു...

ദൈവത്തിന്റെ വികൃതികളോ മനുഷ്യന്റെ ക്രുരതയോ എന്ത് തന്നെ ആയാലും ഇരകള്‍ക്ക് ആശ്വാസത്തിന്റെ രൂപത്തിലും ചൂഷണം തന്നെ ..

baiju പറഞ്ഞു...

അതേ കൂട്ടുകാരേ സഹായത്തിന്നു പിന്നിലെ ഒളിയജണ്ടകളേക്കുറേഇച്ച് ഇരകള്‍ ഇനിയും ബോധവാന്മാരാകേണ്ടതുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

a thinkfull blog, thanks

rahna പറഞ്ഞു...

baiju ithuvare Endo sulphan badhitha pradesathu poyo..?? oru naya paisa avide koduthoo...?? pinnenthinu aarenkilum vallathum cheyyumpol athinethiril kayyadi vaangaan vidditham ezhuthi pidippikkunnu.vallavarum vallathum cheyyumpol athinu support cheyyukayalle vendathu.....

ബൈജുവചനം പറഞ്ഞു...

ഹ ഹ രഹ്നയുടെ രസകരമായ വിമര്‍ശനം നന്നായാസ്വദിച്ചു. ഞാനവിടെ പോയോ എന്ന ചോദ്യം: എന്റെ ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളിലാണീ ദൈവം വെറുത്തവര്‍ ജീവിക്കുന്നത്, ഞാനവിടെ പോയിട്ടുണ്ടെങ്കില്‍ അത് ടൂറിസ്റ്റായല്ല, ഫോട്ടോയെടുക്കാനല്ല, വോട്ടുബാങ്കുണ്ടാക്കാനല്ല, മതം വളര്‍ത്താനുമല്ല. ഞാന്‍ വല്ലതും സംഭാവന ചെയ്തോയെന്നത്- പണം മാത്രമല്ല സംഭാവനചെയ്യാനുള്ളതെന്നതോര്‍ത്താല്‍ ആ ചോദ്യം അപ്രസക്തം. ഈ ജീവനുകളുടെ ഫോട്ടോ വിറ്റ് പണമുണ്ടാക്കിയവരോട്, ലോകം മുഴുവന്‍ പിരിവുനടത്തി തിന്നുകുടിച്ചവരോട് ഈ ചോദ്യം ഉന്നയിക്കാന്‍ തന്റേടമുണ്ടോ താങ്കള്‍ക്ക്? പിന്നെ എന്റെ വിമര്‍ശനങ്ങളേക്കുറിച്ച്: ഈ പാവങ്ങളെ സഹായിക്കുക എന്നതിലുപരി മറ്റു പല അജണ്ടകളുമായി ഇവരം ചൂഷണം ചെയ്യാന്‍ വരുന്നവരെ ഇനിയും കല്ലെറിഞ്ഞോടിക്കാന്‍ നാം മുന്‍പന്തിയില്‍ തന്നെ കാണും.