കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

31 ജനുവരി 2011

ചാനല്‍ ലോകത്തേക്ക് ‘എന്റെ വിഷന്‍’-നും.

            ഇന്നലെ വരെ ഞാന്‍ ‘രോമാഞ്ച കഞ്ചുക‘ത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചു വച്ചിരുന്നൊരു സ്വപ്നം ഉണ്ടായിരുന്നു. സ്വന്തമായൊരു കമ്പ്യൂട്ടറും അതിലൊരു കിണ്ണം ബ്രോഡ്ബാന്റ് കണക്ഷനും! അതിന്നായി ഓണ്‍ലൈന്‍ പിച്ചതെണ്ടലിന്നുള്ള പ്രൊജക്റ്റ്  റിപ്പോര്‍ട്ടും തയ്യാറാക്കി ഭരണി-കാര്‍ത്തിക രാഹുകള്‍ക്കായി കാത്തിരിക്കുമ്പോളാണ് ടെവിലിഷനില്‍ ആ സ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ കണ്ടത്. 
      ആത്മരതിയുടെയും ചൊറിച്ചല്‍ പാരസ്പര്യത്തിന്റെയും ഓഷോ ഭൂമിയായ ഈ സൈബര്‍ സ്പേസില്‍ വിരല്‍ ക്രിയകള്‍ ചെയ്ത് ആളാകുന്നതിനേക്കാള്‍ മാര്‍ക്കറ്റ് സ്വന്തമായൊരു ചാനല്‍ തുടങ്ങുന്നത് തന്നെയാണെന്നു തോന്നുന്നു. സ്വിസ്സ് ബാങ്കില്‍ നിന്ന് വിവരാവകാശം കൈപ്പറ്റി ആരുടെയെങ്കിലുമൊരുപഗ്രഹം വാടകയ്ക്കെടുത്താല്‍ പിന്നെ ചാനലിനെന്താടോ മുടക്കം?
        സ്വന്തമായൊരു ചാനല്‍ തുടങ്ങിയിട്ടു വേണം പണ്ട് നഴ്സറി ബഞ്ചിലിരുന്ന് എന്റെ കരിക്കട്ട പോലുള്ള തുടയില്‍ മുറിക്കാത്ത നഖം കൊണ്ട് നുള്ളിപ്പുണ്ണാക്കിയ ചിഞ്ചുമോള്‍ക്കെതിരെ കണ്ണീര്‍ മൂലം പരാതിനല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതിരുന്ന അന്നട്ടീച്ചറുടെ നടപടികള്‍ക്കു പിന്നിലെ  ചരടു(നൂലുവലികള്‍) വലികള്‍ പൊതുജന മധ്യത്തില്‍ തുരന്നുകാട്ടുവാന്‍.
        മാത്രമല്ല ഫൂലോകരേ പത്ത് ബി യില്‍ നിത്യേന കുളിച്ചുകുറിയിട്ട്  സന്തൂര്‍ പൌഡറും പൂശി പോയിരുന്ന കാലത്ത് വെറുമൊരുമ്മ അതും കവിളത്ത് ചോദിച്ചതിന്ന് ആട്ടിത്തുപ്പിയ ഉണ്ണിമായയിന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ ഉമ്മ(കള്) കൊടുക്കുന്നെന്ന് അവളുടെ (തീര്‍ച്ചയായുമെന്റേയല്ല) അമ്മപെങ്ങളപ്പനപ്പൂപന്മാരെ അറിയിക്കാന്‍ ബ്ലൂടൂത്തിനേക്കാള്‍ നല്ല വിദ്യ തന്നെയല്ലേ സ്വന്തമയൊരു ചാനല്‍?
   കൂട്ടുകാരേ നിങ്ങളോര്‍ത്തോര്‍ത്തു നോക്കു ബെര്‍ളി-ബഷീര്‍-ബൈരവാദികളെക്കാള്‍ ജനങ്ങളറിയുന്നത് നികേഷിനേയും വേണുവിനേയും പിന്നെയാ കക്ക് ഹര്‍ഷനെയുമൊക്കയല്ലേ? ഇനിയീ ബ കള്‍ക്കിടയില്‍ പുതിയൊരു ബൈ വന്ന് എന്തിനാണിവിടം നശിപ്പിക്കുന്നത്?      
           ഇങ്ങനൊരു ചാനല്‍ സ്വപ്നം മനസ്സില്‍ ലഡ്ഡുപൊട്ടിച്ചപ്പോള്‍ തന്നെ റസിയാത്താത്ത പറഞ്ഞു: മോനേ എന്റെ വിഷന്‍-ന്ന് പേരിട്ടാമതീട്ടോ, ഇനി വരുമ്പോ രണ്ടു കിലോ നാടന്‍ കോയിയെറച്ചീം ബാങ്ങീട്ട് ബന്നാമതീ....(ഓസിതോടെ തീര്‍ന്നൂന്ന്!)
           കുഞ്ഞാലിക്ക് റൌഫ് മാത്രമല്ല ശ്രീശാന്തിന്ന് തേനും അ(ളി)ലിയനാണല്ലോ: അളിയന്മാരെല്ലാം അളിയന്മാരെ ചുരുട്ടിക്കൂട്ടുമെന്ന നാട്ടുനടപ്പിന്നൊരു ചാനല്‍ (ടെലി അല്ലാട്ടോ!) ഉണ്ടാക്കിയ തേനിനെ വാഴ്ത്തിപ്പാടാതിരിക്കുന്നതെങ്ങനെ? പിച്ചിലെ ചട്ടമ്പിയെ റാമ്പില് ഓരിയിടാന്‍ ക്ഷണിച്ച് വഴിതെളിച്ച തേനിനെ ഭാരത ക്രിക്കറ്റ് മാന്യതയുടെ പേരില്‍ അഭിനന്ദിക്കാതിരിക്കാനാവില്ലല്ലോ, അതുകൊണ്ട് തന്നെ എന്റെവിഷനില്‍ സംഗീത ചുമതലമുഴുവന്‍ ശാന്തനെ ഏല്ല്പിക്കാനും ഞാന്‍ തയ്യാര്‍-ശാന്തനോ?

29 ജനുവരി 2011

ആരാണു തരികിട- മനോരമ ന്യൂസോ ഏഷ്യാനെറ്റോ അതോ റൌഫോ?

കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്ന പഴമാ നിയമ പ്രകാരം കുഞ്ഞാലിക്കുട്ടിയുടെ രാപ്പനിയും ചൊറിച്ചലുകളുമൊക്കെ വളരെ വിശദമായിത്തന്നെ അറിയാമെന്നവകാശപ്പെട്ട റൌഫ് എന്ന ബന്ധക്കാരന്‍ ചില രോഗങ്ങളുടെ ലാബ് റിപ്പോര്‍ട്ടുകള്‍ തന്റെ കൈവശമുണ്ടെന്നവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ട ഇന്നലെ മുതല്‍ മലയാളനാട്ടിലെ വാര്‍ത്താതാരവും സ്വാഭാവികമായി റൌഫ് തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ സ്കൂള്‍ യുവജനോത്സവപ്പരമ്പിലെ സ്വര്‍ണ്ണക്കപ്പിന്റെ ഡ്യൂപ്പിന്റെ അവസ്ഥ തന്നെയായിരുന്നു ഇന്നലെ റൌഫിന്നും. പ്രെസ്സ് ക്ലബ്ബിന്നും ചാനല്‍ സ്റ്റുഡിയോക്കും ഇടയിലുള്ള നെട്ടോട്ടം.
അതിന്നിടയില്‍ ജനാബ് റൌഫിന്നു ദൈവിക സിദ്ധികൂടി ഉണ്ടായി എന്നു വേണം ഇന്നലെ രാത്രി ഒന്‍പതുമണിക്ക് ചാനല്‍ ചര്‍ച്ചകള്‍ കണ്ടവര്‍ കരുതാന്‍. കാരണം ഏഷ്യാനെറ്റ് ന്യൂസിലും മനോരമ ന്യൂസിലും ലൈവെന്നു വണ്ണത്തില്‍ എയുതി വച്ചതിന്നു താഴേ ഒരേ സമയത്ത് ചര്‍ച്ചയില്‍ പങ്കെടുത്തിരിക്കുന്നു. ഇവരില്‍ ആരാണ് നമ്മള്‍ പാവം പ്രേക്ഷകരെ പറ്റിച്ചത്? മനോരമയോ ഏഷ്യാനെറ്റോ അതോ ഡ്യൂപ്പിനെയിറക്കി റൌഫോ? നാട്ടിലെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട് ഞായം കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ ചാനലുകാര്‍ക്കിതിന്നുത്തരം പരയാന്‍ ബാധ്യതയുണ്ട്.

27 ജനുവരി 2011

പൂവാലന്‍ ചിന്തകള്‍

ദിനങ്ങളുടെ ചോദ്യമൊന്ന്  പീയെസ്സ്സി പരീക്ഷയില്‍ നീര്ബന്ധമായത് കൊണ്ട് വാര്‍ഷിക ദിനാചരണങ്ങളൊക്കെ കാണാതെ മനസ്സില്‍ കയറ്റുന്ന കാലത്തുണ്ടായ ചോദ്യമാണ് വാലന്റൈന്‍സ് ഡേ യെക്കുറിച്ചെന്തേ ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന വിശാരദന്മാര്‍ ഓര്‍ക്കാത്തതെന്നത്.
അതിനുത്തരം ഇന്നേവരെ കിട്ടിയിട്ടില്ലെങ്കിലും മലയാളക്കരയില്‍ ഏകദേശം മകരജ്യോതി തുടങ്ങിയ കാലത്തിന്നു ശേഷമാണ് ഈ പൂവാലന്റൈന്‍സ് ദിനാചരണം പരക്കെ ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പല ഗവേഷകന്മാരും കണ്ടെത്തി കുറിച്ചിട്ടിട്ടുണ്ട്.

പണ്ട് ഗാട്ട് കരാര്‍, സോമാലിയ, വിയറ്റ്നാം ക്യൂബ, ഫാഷന്‍ പരേഡ്, വാലന്റൈന്‍സ് ദിനം തുടങ്ങിയവയ്ക്കൊക്കെ എതിരേ വല്ലതും പറഞ്ഞാല്‍ മാത്രം ഇടതു സഹയാത്രികന്‍ എന്ന ലേബല്‍ പതിച്ചു കിട്ടിയിരുന്ന കാലത്ത്  അത്തരം കണ്ണടച്ചുള്ള വിമര്‍ശനങ്ങളായിരുന്നു അന്നത്തെ ഫാഷന്‍. ഇന്ന് ഗാട്ടും ഫാഷന്‍ പരേഡും നമ്മള്‍ തന്നെ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴായിരിക്കണം ഈ ദിനമാഘോഷിക്കാനും നമുക്കനുമതി കിട്ടിത്തുടങ്ങിയത്. 

അങ്ങനെ മലയാളക്കരയില്‍ പൂവാലന്‍ ദിനാഘോഷത്തിനിത്രയും പഴക്കമായിട്ടും നമ്മള്‍ എത്ര ലാഘവത്തോടെയാണിത് ആചരിച്ചു വരുന്നത് എന്നത് പുതിയൊരു ചര്‍ച്ചാവിഷയം തന്നെയാണ്. ലോക വിഡ്ഡിദിനത്തില്‍ എന്തുകള്ളത്തരവും, ആരേക്കുറിച്ചും ഏതു പരദൂഷണവും പ്രചരിപ്പിക്കാന്‍  നമുക്കു സ്വാതന്ത്ര്യമുള്ളതുപോലെ എന്തുകൊണ്ട് പൂവാ‍ലന്‍ ദിനത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യ-കാരണങ്ങള്‍ക്കുള്ള* സാമൂഹ്യ-നിയമ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞുകൂടാ?

ബീവറേജില്‍ ക്യൂ നില്‍ക്കാന്‍ കാരണങ്ങള്‍ കാത്തു നില്‍ക്കുന്ന നമുക്കെന്തുകൊണ്ട് ഓണവും വിഷുവും പോലെ, ക്രിസ്തുമസ്സും പുതുവത്സരവും പോലെ -നിരാശാ-പുതുമുഖ കാമുകന്മാര്‍ക്ക് പൂവാലന്‍ ദിനത്തില്‍ ചുവന്ന വെള്ളമടിച്ചു മതി മറന്നാഘോഷിച്ചുകൂടാ? ഇത് പൂര്‍ണ്ണ തോതില്‍ പ്രാവര്‍ത്തികമാവുമെങ്കില്‍ മാര്‍ച്ചിലെ സര്‍ക്കാര്‍ ഗജനാവ് വരള്‍ച്ചയ്ക്ക് ഒരു ആശ്വാസം കൂടിയാവുമല്ലോ.

ആദിയില്‍ ഈ പൂവാലന്‍ ദിനം വരുന്നത് നമ്മളറിഞ്ഞിരുന്നത് മലയാളക്കടലാസ്സിലെ ആശംസാ പരസ്യങ്ങള്‍ കണ്ടായിരുന്നു. പിന്നീടെന്തോ അവരതിന്നു ചില്ലറ നിയന്ത്രങ്ങളൊക്കെ ഏര്‍പ്പാടാക്കി. ഇതു നമ്മളെ പ്രതികരണ ശേഷിക്കുറവിന്നെ മുതലെടുത്തും മറ്റേത്തരം സദാചാര വാദികളെ  പ്രീണിപ്പിക്കാന്‍ മാത്രമാണെന്ന കാര്യം നാം മറക്കരുത്. അന്നേദിവസം നമ്മുടെ ഡേറ്റ്ങ്ങ് പ്രൊഫൈലും മൊവൈല്‍ നംബറും ഇ മെയില്‍ വിലാസവും പോട്ടോയുമൊക്കെ സൌജന്യ നിരക്കില്‍ പ്രസിദ്ധീകരിക്കാന്‍ പത്രമുതലാളിമാര്‍ തയ്യാറാവണം.

കൂടാതെ പൂവാലന്‍ ദിന ഗിഫ്റ്റ് ഐറ്റംസിന്റെ** മുടിഞ്ഞ വിലക്കയറ്റം നേരിടാന്‍ റേഷന്‍ കടകളിലൂടെയും സപ്പ്ലൈക്കോ ഔട്ട്ലെറ്റുകളിലൂടെയും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഗംഭീരന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുകയാണെങ്കില്‍ റേഷന്‍ കടയുടമകളും പാവം കാമുക-കാമുകി മനസ്സുകളും ശരിക്കും പൂവാലന്‍ കുളിരണിയും എന്നതില്‍ സംശയിക്കുകയേ വേണ്ട. 
ആയതിനാല്‍ ഇത്തരം ശുപാര്‍ശകളോട് എല്ലാ സുശീലാവതികളും സഹകരിക്കണമെന്നു കൂടി അഭ്യര്‍ത്ഥിക്കുന്നു.

* കാര്യ കാരണങ്ങള്‍ ഞാന്‍ വിശദീകരിക്കാത്തത് നിങ്ങളുടെ ഭാവനകള്‍ ഉണരട്ടേ എന്നു കരുതി തന്നെ.
** ഗിഫ്റ്റ് ഐറ്റംസില്‍ റബ്ബറുല്‍പ്പങ്ങള്‍ വേണോ എന്നത് ആരോഗ്യവകുപ്പ് തീരുമാനിക്കട്ടെ.

:)(: ഈ പൂവാലന്മാരില്‍ പെടാത്ത നിരാശാ ഭക്തജനങ്ങളേ ഫെബ്രു: 15 വരെ കാത്തിരിക്കുക; ബ്ലൂടൂത്തും ഓണാക്കി!

ഒരു പയേ എസ്സെമ്മെസ്സ്: 
ഞാന്‍ പലപ്പോഴും കരഞ്ഞു- ആരുമെന്റെ കണ്ണീര്‍ കണ്ടില്ല!
എനിക്കു സങ്കടം വന്നപ്പോഴൊന്നുമാരുമെന്റെ വിഷമം അറിഞ്ഞില്ല! 
ഞാന്‍ ബീവറേജില്‍ ക്യൂ നിന്നന്ന് എല്ലാരും കണ്ടു!

26 ജനുവരി 2011

റിപ്പബ്ലിക്ക് പദ്മങ്ങള്‍

കുട്ടികള്‍ ഓണവും ദീവാളിയുമൊക്കെ കാത്തിരിക്കുന്നതുപോലെയാണ് ചില മഹദ് ജന്മങ്ങള്‍ സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിനങ്ങള്‍ക്കായ് കാത്തിരിക്കുന്നത്-  പദ്മ പദവികള്‍ തലയില്‍ ചാര്‍ത്തിക്കിട്ടുമോ എന്ന ആശങ്കയുടെ കാത്തിരിപ്പുകള്‍.
ഇത്തവണ നടന്‍ ജയറാം കൂടി പദ്മ പട്ടികയില്‍ കടന്നുകൂടിയിരിക്കൂന്നൂ!
തമിഴ് നാടിന്റെ ശുപാര്‍ശയിലാണത്രെ അങ്ങേര്‍ക്കിത് പതിച്ചു നല്‍കിയത്- ഇത്തവണ ജയറാം ഈ പദ്മയ്ക്കു അര്‍ഹനാവാന്‍ വേണ്ടി ചെയ്തുകൂട്ടിയ പാതകങ്ങള്‍ എന്തൊക്കെ യാണെന്ന് ഇന്നാട്ടിലാര്‍ക്കും വല്യ പിടിയില്ല.
എന്തിനാണു സാര്‍ അത്തരം പദ്മകളുടെ വിലകളയുന്നത്?
എന്തൊക്കെയാണു സാര്‍ ഈ പദ്മകള്‍ക്കുള്ള യോഗ്യതകള്‍?
ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ ഷക്കീലയ്ക്കും കൊടുക്കുമായിരുന്നോ ഈ പദ്മകള്‍?

25 ജനുവരി 2011

ഭാരത റിപ്പബ്ലിക്കിലെ കീടങ്ങള്‍!

രാഷ്ട്രീയം എന്നാല്‍ സന്ദര്‍ഭാനുസരണം അടവുകളും നയങ്ങളും പുറത്തെടുത്തുപയോഗിക്കാന്‍ കഴിവു     ള്ളവര്‍ക്കുമാത്രം നിലനില്‍പ്പുള്ള ഒരു പ്രത്യേക മേഖലായായാണ് കരുതപ്പെടുന്നത്. 
ആ നിലയ്ക് ഭാരതീയ ജനതാപ്പാര്‍ട്ടി ലാല്‍ ചൌക്ക് ദേശീയപതാകാ വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നതിന്നെ വലിയൊരു പാതകമായി കരുതാനാവില്ല. 
പക്ഷേ ബീജേപ്പി വിരിച്ച ഈ വലയില്‍ കേന്ദ്ര സര്‍ക്കാറും ജമ്മുകശ്മീര്‍ സര്‍ക്കാറും അറിഞ്ഞുകൊണ്ട് വീണുരുളുന്നതിന്റെ സാംഗത്യം മാത്രം മനസ്സിലാവുന്നില്ല. 
പണ്ട് എന്‍ഡീയേയുടെ ബാനറില്‍ വാജ്പേയ് ഭാരത പ്രധാന മന്ത്രിയായിരിക്കുന്ന കാലത്തും ഈ വിഷയത്തിന്ന് പ്രസക്തിയുണ്ടായിരുന്നു- അന്ന് യുവമോര്‍ച്ചക്കാര്‍ കാശിയിലായിരുന്നോ എന്ന ചോദ്യത്തിന്നു എവിടേയും മറുപടി കണ്ടില്ല.

സ്വാതന്ത്ര്യാനന്തര ഭാരത മഹാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കുംഭകോണങ്ങളും, ഭാരത റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ശിലകളിലൊന്നായ ജുഡീഷ്യറിക്കുമേല്‍ നിരന്നിരിക്കുന്ന കരിനിഴലുകളും, എല്ലാതലത്തിലും ബാധിച്ച രൂക്ഷ വിലക്കയറ്റവുമൊക്കെ സാദാ ജനമനസ്സില്‍ നീറുന്ന വിഷയങ്ങളായി നിലനില്‍ക്കേ ആ വിഷയങ്ങളിലെ ആശങ്കകള്‍ താല്‍ക്കാലികമായെങ്കിലും പൊതു ചര്‍ച്ചകളില്‍ നിന്ന് അകറ്റി നിര്‍ത്തുവാനേ ബീജേപ്പിയുടെ ഈ ലാല്‍ ചൌക്ക് നാടകം സഹായിക്കൂ എന്നതവര്‍ക്ക് അറിയാത്ത വിഷയമാണോ?
മാത്രമല്ല മറ്റെല്ലാത്തരം വിയോജിപ്പുകളും മാറ്റിവച്ച് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാറിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന ഈ സാഹചര്യത്തില്‍ ഇത്തരം റോഡ് ഷോകള്‍ ആ യോജിപ്പിനെ തകര്‍ക്കുകില്ലേ എന്ന ആശങ്ക ചെറുതല്ല.

അതോടുപ്പം നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഭാരതത്തെ മിക്ക രീതിയിലും ദ്രോഹിക്കാന്‍ ശ്രമിക്കുന്ന വിദേശരാജ്യവുമായി  കരാറിലേര്‍പ്പെട്ട വാര്‍ത്തകളും ഇതുമായി കൂട്ടി വായിച്ചേ മതിയാവൂ. കാരണം പാക്കധീന കശ്മീരിലെ ചില പ്രദേശങ്ങള്‍ ചൈന പലതരം (ദുരു) ഉദ്ദേശങ്ങളോടെ കൈക്കലാക്കി എന്ന വാര്‍ത്ത വെറും മനോരാജ്യത്തിലെങ്കിലും ഓര്‍ത്തുനോക്കൂ.


23 ജനുവരി 2011

എല്ലാറ്റിനും കാരണം ആ കപ്പലണ്ടിപ്പിണ്ണാക്ക്..

.........................................അതുപോലെത്തന്നെ ലച്ചങ്ങള്‍ മുടക്കി വിനോദയാത്രയ്ക്കു വരുന്നവരെ സുഖിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യം മാത്രം വച്ച്  വനവകുപ്പ് ജീവനക്കാരും ടൂറിസം വകുപ്പുകാരും ചേര്‍ന്ന് തേക്കടിത്തടാക പരിസരത്ത് ഗുജറാത്തി കപ്പലണ്ടിപ്പിണ്ണാക്ക്  വച്ചു മണപ്പിച്ചും കൊതിപ്പിച്ചും വന്യജീവികളെ ആകര്‍ഷിക്കുന്നതാണ്  ബോട്ടപകടത്തിന്നും അതുമൂലമുണ്ടായ മരണങ്ങള്‍ക്കും കാരണമെന്നും ആയതിനാല്‍ കപ്പലണ്ടിപ്പിണ്ണാക്ക്  പ്രയോഗം അവസാനിപ്പിക്കണമെന്നും നൊസ്റ്റാള്‍ജിയ മണത്ത്  വന്യജീവികള്‍ ഉള്‍ക്കാടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ഇതേക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട...............................


മകരജ്യോതി, വനം വകുപ്പ്, ദേവസ്വം, ആദിവാസി തുടങ്ങിയ ടാഗുകള്‍ ചേര്‍ത്ത് വായിക്കുക!

18 ജനുവരി 2011

മുട്ട മന്ത്രിയും എച്ചില്‍ മഹാമന്ത്രിയും...

പണ്ട്- പണ്ടെന്നാല്‍ പണ്ടുപണ്ടൊന്നുമല്ല- ഏകദേശം അരിവില പത്തില്‍ നിന്ന് കുത്തനെയുയരാന്‍ തുടങ്ങുന്ന കാലത്ത്, അതിന്റെ പേരില്‍ വിമര്‍ശന വിവാദങ്ങളുണ്ടായപ്പോള്‍ കേരള സംസ്ഥാനത്തിന്റെ മാത്രം ഭക്ഷ്യമന്ത്രിയായ വിദ്വാന്‍ ഇനി അരിമാത്രമല്ല പാലും മുട്ടയും ചിക്കനുമൊക്കെ ശീലമാക്കണമെന്ന് ഉപദേശിക്കുകയുണ്ടായി.
അന്നു രാത്രിയും പിറ്റേന്നുമൊക്കെയായി രാച്ചര്‍ച്ചകളില്‍ കുറെ തുപ്പലും പിറ്റേന്നുമുതല്‍ ഏകദേശമൊരു വാരക്കാലം പത്രക്കടലാസുകളും അതിന്റെ പേരില്‍ കുറെ വേസ്റ്റായിരുന്നു.
അന്നുമുതല്‍ നമ്മുടെ ദിവാകര മന്ത്രി “മുട്ട മന്ത്രി“ എന്നറിയപ്പെടാന്‍ തുടങ്ങി.

      ഇന്നാള്  അഖില ഭാരതീയാടിസ്ഥാനത്തിലെ വിലക്കയറ്റം യൂപ്പീയ്യേക്കാരും അറിഞ്ഞു തുടങ്ങിയപ്പോള്‍ മന്ത്രിമാരിലെ പ്രധാനിയും യൂപ്പീയ്യേ അദ്ധ്യക്ഷയുടെ പ്യൂണുമായ മന്മോഹന്‍ ജി ഇനി നാട്ടാരെല്ലാം വിലകുറഞ്ഞ ഭക്ഷണം എല്ലാരും ശീലമാക്കണമെന്നു പറയുകയുണ്ടായല്ലോ?
    
     മേല്‍ ഉപമാ നിയമപ്രകാരം ഇനി മന്മോഹന്‍ ജി യെ "എച്ചില്‍ മന്ത്രി" എന്നു വിളിക്കാമോ?

17 ജനുവരി 2011

അച്ചുമ്മാന്റെ ഹിജഡാ രാഷ്ട്രീയം!

മഹത്തായ എന്നൊക്കെ ഖദറണിഞ്ഞവര്‍ തൊള്ളതുറക്കുന്ന നമ്മുടെ ജനാധിപത്യ ലോകത്ത് വ്യക്തികള്‍ക്കും ആദര്‍ശങ്ങള്‍ക്കും വ്യക്തിയധിഷ്ടിത നിലപാടുകള്‍ക്കൊന്നും കാര്യമായ മേല്ല്ക്കോയ്മ കല്‍പ്പിച്ചു നല്‍കാനാവില്ലെങ്കിലും പല കെണി പടിച്ച ആദര്‍ശ ധീരന്മാരും അങ്ങനൊരു മായാവലയം ഉണ്ടാക്കിയെടുത്ത് സംരക്ഷിച്ച് പോരുന്നുണ്ട്.
അങ്ങനെ നമ്മുടെ മാധ്യമ ഭിക്ഷുക്കള്‍ ഉണ്ടാക്കിയെടുത്ത മഹദ് വ്യക്തിത്വമാണ് വീ ഏസ് എന്ന് കേരള ജനത പൂര്‍ണ്ണ രൂപത്തില്‍ മനസ്സിലാക്കിത്തുടങ്ങിയത് ഈയടുത്താണല്ലോ?
താന്‍ നല്‍കിയ സംഭാവനകള്‍ എന്തൊക്കെ ആയിരുന്നാലും തന്നെ താനാക്കിയതും തന്റെ താന്‍ പോരിമ പുരത്തറിയാന്‍ ഇടയാക്കിയതും പാര്‍ട്ടിയാണെന്ന മഹാ സത്യം കൂടുതല്‍ക്കാലം മറച്ചു വയ്ക്കാനില്ല എന്ന് മറന്നുപോകുന്നത് ഈ പ്രായത്തില്‍ ഒരു മഹാ അപരാധമാണ് എന്നു പറയാനുമാവില്ല.
ഒരാള്‍ പാര്‍ട്ടി അംഗമായിരിക്കേ അതും സീ പീ ഐ (എം) പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയിലെ പരമ്മോന്നത കമ്മറ്റിയിലെ തലമുതിര്‍ന്ന അംഗമായിരിക്കേ, താന്‍ കൂടി ചര്‍ച്ച ചെയ്ത് മിനുട്സില്‍ ഒപ്പിട്ട് അംഗീകരിച്ച തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ രാഷ്ട്രീയ നിലപാടുകള്‍ പുറത്ത് പരസ്യമായി സ്വീകരിക്കുന്നത് ശരിയാണെന്ന് അംഗീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് പോലും ആവില്ല.
പക്ഷേ കേരള ജനതയ്ക്കിടയില്‍ കഴിഞ്ഞ നിയമസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയിലെ പാര്‍ട്ടി പിന്തുണ യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജിന്റെ ബലത്തില്‍ മാത്രം അംഗീക്രുത പാര്‍ട്ടി നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുകയും ദുര്‍വിശകലങ്ങള്‍ക്ക് ഇടയാക്കുമാറ് ആശയക്കുഴപ്പമുണ്ടാക്കുന്ന- പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ അത് പാര്‍ട്ടി ഇത്രയും കാലം കണ്ടില്ല കേട്ടില്ല എന്നു നടിക്കുന്നതിന്റെ സാംഗത്യമാണ് നമുക്കിനിയും മനസ്സിലാവാത്തത്.
ഏറ്റവുമൊടുവില്‍ കേന്ദ്ര സര്‍ക്കാറിനേയും കോണ്‍ഗ്രസ്സിനേയും മുള്‍മുനയില്‍ നിര്‍ത്തുമാറ് ലോട്ടറി വിവാദം ഇടതുപക്ഷം തിരുവിടുന്ന അവസരത്തില്‍ അതിനേയും വെല്ലുവിളിക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാറിന്നു സീബീഐ അന്വേഷണത്തിനുള്ള കത്തയക്കാന്‍ തീരുമാനിച്ച ചങ്കൂറ്റം അല്‍പ്പം കടുത്തതു തന്നെയാണ്.
പക്ഷേ വീഎസ് സ്വീകരിക്കുന്ന ഈ നിലപാടുകള്‍ അത് മാത്രമാണ് ശരിയെങ്കില്‍ അദ്ദേഹം പാര്‍ട്ടിയുടെ ചങ്ങലക്കൂട്ടില്‍ നിന്ന് പുറത്ത് വന്ന് ഇതിന്നു പിന്നെ കാണാച്ചരടുകള്‍ തുറന്ന് കാട്ടുകയാണ് വേണ്ടത്.
അല്ലാതെ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത ഹിജഡ നിലപാടുകളുമായി പാര്‍ട്ടി അനുഭാവികളേയും സാദാ രാഷ്ട്രീയ നിരീക്ഷകരേയും കുഴയ്ക്കലല്ല ചെയ്യേണ്ടത്.
************************************************************************
ഏറ്റവുമൊടുവില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ എസ് രാമചന്ദ്രന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ തള്ളിക്കളഞ്ഞിരിക്കുന്നു! പാവം ചാനല്‍ മുതലാളിമാര്‍-
രാച്ചര്‍ച്ചകള്‍ മുക്കേണ്ടി വരും!
നാടുനീളെ ഉയര്‍ത്താനിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ വേസ്റ്റായി!
ഇരുട്ടിലെ പ്രകടന ഫ്ലാഷുകള്‍ ടൈപ്പു ചെയ്തതും വെറുതേ.....!
(സൂക്ഷിച്ചു വച്ചോളൂ അടുത്തു തന്നെ ഉപയോഗം വരും!)

15 ജനുവരി 2011

കോടതിയലക്ഷ്യം ആഘോഷമാവുമ്പോള്‍................

എല്ലാത്തരത്തിലും സ്വാഗതം ചെയ്യേണ്ട ഒരു അസാധാരണ കോടതിയലക്ഷ്യ നടപടികളാണ്- പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരേ സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്.
ഇന്നേവരെ ഉണ്ടായിട്ടുള്ള കോടയിലക്ഷ്യ നടപടികള്‍ നമ്മെ ആശങ്കാകുലരാക്കിയിട്ടുണ്ടെങ്കിലും ഈ കേസ് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ അടുത്തകാലത്തുണ്ടായ ദുര്‍ന്നടപ്പിന്റേതായ ദുരാരോപണങ്ങളുടെ ശരിതെറ്റുകള്‍ വിശകലനം ചെയ്യേണ്ടിവന്നേക്കാം എന്നതിനാല്‍ അത്യന്തം സന്തോഷത്തോടെ നാം നിരീക്ഷിക്കേണ്ടതുണ്ട്.
പക്ഷേ നമുക്ക് നേരിട്ട് അനുഭവിക്കാനോ അല്ലെങ്കില്‍ ചാനലുകളിലെ തത്സമയ സമ്പ്രേഷണത്തിന്നോ അനുമതി ലഭ്യമല്ലാത്തതിനാല്‍ നമ്മുടെ മാധ്യമങ്ങളില്‍ മറ്റെല്ലാറ്റിലും എന്ന പോലെ അതാത് മുതലാളിമാരുടെ ഇച്ഛയ്ക്കനുസരിച്ച് നിറം ചേര്‍ത്ത വാദപ്രതിവാദങ്ങള്‍ മാത്രമേ നമുക്ക് ലഭ്യമാവൂ എന്ന ആശങ്ക ദുഷ്ടത നിറഞ്ഞ മുന്‍ വിധി മാത്രമായി എഴുതി തള്ളാനാവില്ല എന്നതിന്ന്‍ അനുഭവങ്ങള്‍ ധാരാളം നമ്മുടെ മുന്നിലുണ്ട്.
മാത്രമല്ല സുപ്രീംകോടതിയിലെ ഈ കേസിന്റെ പ്രാരംഭ വാദത്തില്‍ തന്നെ സുപ്രസിദ്ധ നിയമ വിദഗ്ദനായ രാം ജേത്മലാനി നടത്തിയ ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ അത്യന്തം പ്രകോപനപരമായ രീതിയില്‍ കൈകാര്യം ചെയ്ത രീതി കാണുമ്പോള്‍, ഇനിയും ഞെട്ടിക്കുന്ന വാദങ്ങള്‍ അവിടെ ഉയരാനുണ്ടെന്ന് കരുതേണ്ടതുള്ളപ്പോള്‍, കോടതികള്‍ എന്ന നിയമ നിര്‍വ്വചന കേന്ദ്രത്തേക്കുറിച്ച് മാധ്യമങ്ങള്‍ കൂടുതല്‍ വികലമായ രൂപം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചാല്‍ അത് അരാജകത്വത്തിലേക്ക് മാത്രമേ നയിക്കൂ എന്നത് കൊണ്ട് തന്നെ പ്രശാന്ത് ഭൂഷണെതിരായ കേസിന്റെ വാദങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അല്‍പ്പം നിയന്ത്രണം സുപ്രീം കോടതി തന്നെ ഏര്‍പ്പെടുത്തുന്നത് നന്മ മാത്രമേ ഉണ്ടാക്കൂ.

12 ജനുവരി 2011

ഞാരാരുടെ ഏജന്റാവണം? ദയവായി വോട്ടു ചെയ്യുക!

ഇന്നലെ പാതി രാത്രി ഒരു മൊവൈല്‍ സേവനദാതാവിന്റെ ഏജന്റ് എന്നെ വിളിക്കുന്നു,
ഈ അശ്ലീല ബ്ലോഗ് വായിച്ചിട്ടാണെന്നു പരയുന്നൂ-
ടെലിവിഷനിലെ റിയാലിറ്റി ഷോകളിലെ ഏതെങ്കിലും മത്സരാര്‍ത്ഥിയുടെ ബൂത്ത് ഏജന്റാവ്-
അതിന്റെ പ്രമോഷനൊരു ബ്ലോഗിട്- ലാഭം നമ്മുക്ക് ഷെയര്‍ ചെയ്യാം.
മത്സരാര്‍ത്തി ഹാപ്പി,
ചാനല്‍ ഹാപ്പി,
മൊവൈല്‍ റീച്ചാര്‍ജ്ജ് കിടിലനായി നടക്കും ലാഭത്തിലൊരു പങ്ക് നിങ്ങക്ക്!
പ്രേക്ഷക പൊട്ടന്മാരുടെ മൂന്നുരൂപ വച്ച് പോവട്ട്!

പ്രിയപ്പെട്ട വായനക്കാരാ ഞാരാരുടെ ഏജന്റാവണം? ദയവായി വോട്ടു ചെയ്യുക!

10 ജനുവരി 2011

ടോം & ജെറി അഥവാ കീരിയും പാമ്പും!

ടോം & ജെറി നെറ്റിലെ കൂട്ടുകാരില്‍ ആരോ ഇട്ട ഈ പേരിനപ്പുറം മറ്റൊന്നും ഇവരെ കുറിച്ചു പറയാന്‍ അധികമായി വേണ്ട. കേരള ചരിത്രത്തില്‍ ഇന്നോളമാര്‍ക്കും ലഭിക്കാത്ത തരത്തിലുള്ള ഭീകര ഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ കേരളമക്കള്‍ അധികാരത്തിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ പ്രതീക്ഷകളാണോ ഉണ്ടായിരുന്നത് അതൊക്കെ കടലിലെ ഓളങ്ങളും ബക്കറ്റിലെ വെള്ളവുമാക്കി സാദാ വോട്ടര്‍മാരുടെ കരണത്ത് കാര്‍ക്കിച്ചു തുപ്പുന്ന ഈ നിക്രുഷ്ട ജീവികള്‍ക്കിന്നി നല്ലത് വനവാസം തന്നെയാണ്. ഒരു പക്ഷേ അതിനിനി അധികകാലമൊന്നും കാത്തിരിക്കേണ്ടതില്ല, കൂടിപ്പോയാല്‍ ആറുമാസം! തിരുത്തുവാനും തിരുത്തിക്കാനും ദുസ്സൂചനമുള്ള മുനവച്ചവാക്കുകളും പരസ്പരം എയ്യാന്‍ കാത്തിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും- ഇവര്‍ മലയാളക്കരയില്‍ നിന്ന് ചെങ്കൊടി നശീപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണോ? പീബീയില്‍ നിന്നും തൂക്കി നിര്‍ത്തിയിട്ടും ഇനിയും ലക്ഷ്യമെന്തെന്നു മനസ്സിലാക്കാത്ത ഇവര്‍ പരസ്പരം പ്ഴിചാരിയും ഒളിയന്‍പെയ്തും കളഞ്ഞുകൂട്ടിയ അഞ്ചുവര്‍ഷം കേരളത്തെ വികസനക്കുതിപ്പില്‍ പത്തുവര്‍ഷം പിന്നോട്ട് വലിച്ചിട്ടുണ്ടെന്ന് ഇവരിനിയും മനസ്സിലാക്കാത്തതെന്തേ? ഏറ്റവുമൊടുവില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞവാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കു വേണ്ടി അതിന്നെതിരെ കൂരന്‍പെയ്തു വാര്‍ത്തകളില്‍ ഇടം നേടാന്‍ ശ്രമിച്ച പാവ വ്രുദ്ധ കേസരിയെ സഖാവെന്നു വിളിക്കാന്‍ ലജ്ജ തോന്നുന്നു. സാമൂഹ്യ ക്ഷേമ രംഗത്ത് ഇന്നോളം മാറിവന്ന സര്‍ക്കാറുകള്‍ ചെയ്തതിന്റെ നൂറിരട്ടി ഇക്കഴിഞ്ഞ നാലരക്കൊല്ലം കൊണ്ട് ചെയ്തു തീര്‍ത്തിട്ടും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്ന് ദുഷ്പേരുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഈ ടോം & ജെറികളി തന്നെയാണ്, സര്‍ക്കാ‍രിലെ പകുതിയിലധികം വരുന്ന കഴിവുറ്റമന്ത്രിമാരെ നേരാം വള്ളം ഭരിക്കാനനുവദിക്കാത്ത മുഖ്യനും പാര്‍ട്ടിയും ഇനിയുള്ള അവസാനകാലം കൂടി അതു തുടരുമെന്നു തന്നെയാണ് ഈ വിവാദം കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

************************************************

പാര്‍ട്ടി സെക്രട്ടറിയെ ഇങ്ങനെയൊക്കെ വിരട്ടുന്ന മുഖ്യന്ന് പക്കേങ്കില്‍ ബ്യൂറോക്രാറ്റുകള്ര് ഭയങ്കര പേടിയാണെന്നു തോന്നുന്നു, പലതവണ സര്‍ക്കാര്‍ നയത്തിന്നു വിരുദ്ധമായ അഭിപ്രായം പറഞ്ഞ മഹദ് ബ്യൂറോക്രാറ്റ് ഇപ്പോഴും സെക്രട്ടറിയായി തുടരുന്നുവെന്ന് മാത്രമല്ല കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രവാസികളോട് സര്‍ക്കാര്‍ നയം തിരുത്തിപ്പറഞ്ഞത് ചൂണ്ടിക്ക്കാണിച്ചപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്നാണ് മുഖ്യന്‍ പ്രതികരിച്ചത്- അപ്പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയായിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം!

09 ജനുവരി 2011

ശാന്തന്റെ ലേലം

കൊച്ചിയുടെ പേരില്‍ ഗുജറാത്തുകാരും- കേന്ദ്ര മന്ത്രി സ്ഥാനം പോലും ത്യജിച്ച് തിരുവന്തോരം എം പിയുമൊക്കെ അദ്ധ്വാനിച്ചുണ്ടാക്കിയ ഐ പി എല്‍ ടീമില്‍ നമ്മുടെ സ്വന്തം കിറുക്കറ്റ് കളിക്കാരന്‍ ശ്രീശാന്തിനെ വന്‍ തുകയ്ക്ക് ലേലം വിളിച്ചെടുത്തിരിക്കുന്നു. കേരള സമൂഹത്തിന്റെ മൊത്തത്തിലുള്ള ഗുജറാത്ത് ശൈലിയുള്ള പുതിയ വികസന നിലപാടുകള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയിക്കാനൊന്നുമില്ല.

ഈ വാര്‍ത്ത പുറത്തു വന്നതില്‍ പിന്നെ കൊച്ചി വിപണിയില്‍ അരി, വെളിച്ചെണ്ണ, ഉള്ളി, വെള്ളുള്ളി തുടങ്ങിയവയുടെ വിലയിലുണ്ടായ വന്‍ ഇടിവിനെ ശുഭ സൂചനയായി നാം കാണേണ്ടിയിരിക്കുന്നു.

കൊച്ചിയിലെ കൊതുകിന്റെ മൂളള്‍ കേള്‍ക്കുമ്പോള്‍ ശാന്തരന്റെ പിറുപിറുക്കലാണെന്നു കരുതി ഇനി സമാധിച്ചോണം.

കണ്ണൂരിലെ കണ്ടലല്ല കൊച്ചിയിലെ കണ്ടലെന്നും, കണ്ണൂരില്‍ ഗവേഷണം പാടില്ലെന്നെ പറഞ്ഞുള്ളൂ കൊച്ചില്‍ മണ്ണിട്ടുമൂടരുതെന്നു ആജ്ഞാപിക്കാനാവില്ലെന്നും പറഞ്ഞ ജയജയ രമേശന്‍ മന്ത്രിക്കും ഗുജറാത്തു മുതലാളിമാര്‍ക്കും കൊച്ചിന്‍ കണ്ടല്‍ സ്റ്റേഡിയത്തിന്റെ ചുമതലക്കാരില്‍ സീപ്പീയെമ്മുകാരില്ലാത്തതില്‍ സന്തോഷിക്കാം. അല്ലെങ്കിലിന്നാട്ടിലെ കടലാസുപുലികളും നീലകണ്ടന്മാരും എന്നേ ആര്‍പ്പുവിളി തുടങ്ങിയേനെ. കവികള്‍ പേനയും കടലാസ്സുമ്മായി നിരന്നേനെ! ചാനല്‍ സ്റ്റുഡിയോയ്ക്ക് മുന്നിലെ വൈദ്യശാലയില്‍ വ്യോഷാദി വടകം ചൂടപ്പം പോലെ ചിലവായേനെ.

**********************************************

വളരെ വ്യത്യസ്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് ആര്‍ എസ്സ് എസ്സ് പതിവ്. അത് ബീജേപ്പിയെ നിയന്ത്രിക്കുന്ന കാര്യത്തിലായാലും, ഭാരതാംബയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായാലും, കണ്ണൂരിലെ സഖാക്കളെ നേരിടുന്ന കാര്യത്തിലായാലും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന അവര്‍ ഇന്നലെ മറ്റാരും കാര്യം കൂടി വ്യത്യസ്തമായി ചെയ്ത കാര്യം നാട്ടാരു കാരേ നിങ്ങളറിഞ്ഞുകാണും. സീബീ ഐ ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നു! കേസിലെ പ്രതികൊടുത്ത മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നതിന്റെ പേരില്‍! മുന്‍പൊക്കെ താടിവച്ച നെറ്റി മറുകുകാരുടെ ഇത്തരം മൊയികള്‍ വായിച്ചും കേട്ടുമൊക്കെ അനുഭവിക്കുമ്പോഴുണ്ടായ രോമാഞ്ചം ഇപ്പോള്‍ രോമക്കുത്തലായിത്തോന്നുന്നത് ന്യൂട്ടന്‍ നിയമ പ്രകാരം ശരിയായിരിക്കാം.
ഭാരത് മാതാ കീ ജയ്!

*********************************************

വീണ്ടുമൊരിക്കല്‍ കൂടി ചാനല്‍ തത്സമയ സമ്പ്രേഷണ ഉപകരണ വാഹനങ്ങള്‍ മഞ്ചേശ്വരത്തേക്ക്, തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം കേരളീയര്‍ കേള്‍ക്കുന്നൊരു സ്ഥലനാമമാണ് മഞ്ചേശ്വരം. ആര്‍ക്കും വേണ്ടാത്ത കാസര്‍ക്കോടിന്റെ ഏറ്റവും വടക്കന്‍ മൂല.വീണ്ടും കേരള യാത്രകള്‍ക്ക് ഇവിടുന്നു തുടക്കം, ഒന്നല്ല നാലോളം! യൂഡീയെഫ്ഫ് വക ബീജേപ്പി വക യൂപ്പീ പാര്‍ട്ടി വക സോമാലിയന്‍ പാര്‍ട്ടി വക! എന്തായാലും ദേശീയപാതയോരത്തെ കച്ചോടക്കാര്‍ ബക്കറ്റിന്നു വേണ്ടത് കരുതി കാത്തിരിക്കുക.

05 ജനുവരി 2011

കാശിക്കു പോയ നാവുകള്‍

മലയാളക്കരയിലെ ശ്രേഷ്ട അമ്മായിയപ്പനേക്കുറിച്ച് ഭാരത മാഹാരാജ്യം മുഴുക്കേ അഴിമതിയുടെയും അനര്‍ഹ സ്വത്തു സമ്പാധനത്തിന്റേയും അടക്കം പറച്ചിലുകള്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും നമ്മുടെ പത്രപ്പരിഷകള്‍ വാര്‍ത്തമുക്കലിന്റേയും ഒളിപ്പിച്ചു വക്കലിന്റേയും പുതിയ ജനിതക പരീക്ഷണങ്ങള്‍ നടത്തുന്നത് കണ്ടെത്താന്‍ വലിയ നിരീക്ഷണ പാടവമൊന്നും വേണ്ട. വെറുമൊരുദാഹരണത്തിന്ന് ഇക്കഴിഞ്ഞ മൂന്നിന്ന് ഈ മാത്രുഭൂമിപ്പത്രത്തില്‍ ജ:ബാ‍ല-ശ്രീനിജന്‍ വിവാദത്തിലെ ഏറ്റവും സുപ്രധാന വെളിപ്പെടുത്തലായ- ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാതിരിക്കാന്‍ ജ:വീയാര്‍ ക്ക്രിഷ്ണയ്യരെ മറ്റൊരു മുന്‍ ജഡ്ജി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പ്രസ്താവന- അവര്‍ അവതരിപ്പിച്ച വിധം ശ്രദ്ധിച്ചാല്‍ മനസ്സിലാവും. എറ്റവുമകത്തെ ആരും ശ്രദ്ധിക്കാത്ത വിനോദ വാണിജ്യ പേജില്‍ ഒരു രണ്ടു കോളം വാര്‍ത്ത.
ഇനി ഇതിലെ മുക്കല്‍ ഭീകരത മനസ്സിലാവണമെങ്കില്‍ ഒരു അഞ്ചാറു വര്‍ഷം മുന്‍പത്തെ മലയാളപത്രങ്ങള്‍ കൂടി ഒന്നു ഓര്‍മ്മിച്ചു നോക്കണം. അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിക്കെതിരെ കോയിക്കോട്ടെ റജീനത്താത്ത നടത്തിയ ഒരു പരാമര്‍ശത്തെ ഒന്നാം പേജില്‍ അനര്‍ഹ പ്രാധാന്യത്തില്‍ അവതരിപ്പിക്കാന്‍ എല്ലാ കടലാസ്സുകളും മത്സരിക്കുകയായിരുന്നു.
ആ റജീനയേക്കാള്‍ ഒരു താരതമ്യം പോലും അര്‍ഹിക്കാത്തതരത്തില്‍ നീതിബോധവും ഉന്നത നൈതികനിലവാരവും പുലര്‍ത്തുന്ന ക്രിഷ്ണയ്യര്രുടെ വാക്കുകള്‍ ഇത്തരത്തില്‍ ഒളിപ്പിക്കേണ്ടിവരുന്നത് പാപ്പരത്തമല്ലെങ്കില്‍ മറ്റെന്താണ്. ഈ കടലാസ്സു മൂരാച്ചികളേക്കാള്‍ നാണക്കേടുണ്ടാക്കുന്നതാണ് ഡീ വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ്, യുവമോര്‍ച്ച്, സോളിഡാരിറ്റിയാദികളുടെ അര്‍ത്ഥഗര്‍ഭമാര്‍ന്ന മൌനവും-ആരേയും നോവിക്കാത്ത പ്രതികരണങ്ങളും. ഈയ്യിടെ വകുപ്പു മന്ത്രിയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത നിയമനത്തട്ടിപ്പ് വിവാദത്തില്‍ മന്ത്രിയുടെ രാജിയാവശ്യപ്പെടാന്‍ ഇവരുടെ നാക്കിനുണ്ടായ ഊക്ക് ഈയവസരത്തില്‍ പരിഹാസ്യമായി ത്തോന്നുന്നില്ലേ?
മലയാളക്കരയ്ക്ക് ഇനിയും ലജ്ജിക്കേണ്ടിവരും ഈ നീതിമാനെയും കടലാസുകളേയും യുവജന പ്രസ്ഥാനങ്ങ ളുടെ മൌന ഭീഷണിയേയും ഓര്‍ത്ത്.

02 ജനുവരി 2011

കൈക്കൂലി സ്കെയിലും മാറ്റമുണ്ടോ?

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്കെല്ലാം വന്‍ തോതില്‍ കൂട്ടിക്കൊടുക്കാന്‍ സര്‍ക്കാറിന്നു ശമ്പളക്കമ്മീഷന്‍ ശുപാര്‍ശനല്‍കി.

വീയെസ്സും ഐസക്കുമാമനും കൂടി കൈയ്യടിച്ച് പാസാക്കാന്‍ തയ്യാറെടുക്കുന്നു.

അതില്‍ കൈക്കൂലിയ്യുടേ സ്കെയിലില്‍ മാറ്റം വരുത്തിയിട്ടുണ്ടോ സഖാക്കളേ?