കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

05 ജനുവരി 2011

കാശിക്കു പോയ നാവുകള്‍

മലയാളക്കരയിലെ ശ്രേഷ്ട അമ്മായിയപ്പനേക്കുറിച്ച് ഭാരത മാഹാരാജ്യം മുഴുക്കേ അഴിമതിയുടെയും അനര്‍ഹ സ്വത്തു സമ്പാധനത്തിന്റേയും അടക്കം പറച്ചിലുകള്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും നമ്മുടെ പത്രപ്പരിഷകള്‍ വാര്‍ത്തമുക്കലിന്റേയും ഒളിപ്പിച്ചു വക്കലിന്റേയും പുതിയ ജനിതക പരീക്ഷണങ്ങള്‍ നടത്തുന്നത് കണ്ടെത്താന്‍ വലിയ നിരീക്ഷണ പാടവമൊന്നും വേണ്ട. വെറുമൊരുദാഹരണത്തിന്ന് ഇക്കഴിഞ്ഞ മൂന്നിന്ന് ഈ മാത്രുഭൂമിപ്പത്രത്തില്‍ ജ:ബാ‍ല-ശ്രീനിജന്‍ വിവാദത്തിലെ ഏറ്റവും സുപ്രധാന വെളിപ്പെടുത്തലായ- ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാതിരിക്കാന്‍ ജ:വീയാര്‍ ക്ക്രിഷ്ണയ്യരെ മറ്റൊരു മുന്‍ ജഡ്ജി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പ്രസ്താവന- അവര്‍ അവതരിപ്പിച്ച വിധം ശ്രദ്ധിച്ചാല്‍ മനസ്സിലാവും. എറ്റവുമകത്തെ ആരും ശ്രദ്ധിക്കാത്ത വിനോദ വാണിജ്യ പേജില്‍ ഒരു രണ്ടു കോളം വാര്‍ത്ത.
ഇനി ഇതിലെ മുക്കല്‍ ഭീകരത മനസ്സിലാവണമെങ്കില്‍ ഒരു അഞ്ചാറു വര്‍ഷം മുന്‍പത്തെ മലയാളപത്രങ്ങള്‍ കൂടി ഒന്നു ഓര്‍മ്മിച്ചു നോക്കണം. അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിക്കെതിരെ കോയിക്കോട്ടെ റജീനത്താത്ത നടത്തിയ ഒരു പരാമര്‍ശത്തെ ഒന്നാം പേജില്‍ അനര്‍ഹ പ്രാധാന്യത്തില്‍ അവതരിപ്പിക്കാന്‍ എല്ലാ കടലാസ്സുകളും മത്സരിക്കുകയായിരുന്നു.
ആ റജീനയേക്കാള്‍ ഒരു താരതമ്യം പോലും അര്‍ഹിക്കാത്തതരത്തില്‍ നീതിബോധവും ഉന്നത നൈതികനിലവാരവും പുലര്‍ത്തുന്ന ക്രിഷ്ണയ്യര്രുടെ വാക്കുകള്‍ ഇത്തരത്തില്‍ ഒളിപ്പിക്കേണ്ടിവരുന്നത് പാപ്പരത്തമല്ലെങ്കില്‍ മറ്റെന്താണ്. ഈ കടലാസ്സു മൂരാച്ചികളേക്കാള്‍ നാണക്കേടുണ്ടാക്കുന്നതാണ് ഡീ വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ്, യുവമോര്‍ച്ച്, സോളിഡാരിറ്റിയാദികളുടെ അര്‍ത്ഥഗര്‍ഭമാര്‍ന്ന മൌനവും-ആരേയും നോവിക്കാത്ത പ്രതികരണങ്ങളും. ഈയ്യിടെ വകുപ്പു മന്ത്രിയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത നിയമനത്തട്ടിപ്പ് വിവാദത്തില്‍ മന്ത്രിയുടെ രാജിയാവശ്യപ്പെടാന്‍ ഇവരുടെ നാക്കിനുണ്ടായ ഊക്ക് ഈയവസരത്തില്‍ പരിഹാസ്യമായി ത്തോന്നുന്നില്ലേ?
മലയാളക്കരയ്ക്ക് ഇനിയും ലജ്ജിക്കേണ്ടിവരും ഈ നീതിമാനെയും കടലാസുകളേയും യുവജന പ്രസ്ഥാനങ്ങ ളുടെ മൌന ഭീഷണിയേയും ഓര്‍ത്ത്.

5 അഭിപ്രായങ്ങൾ:

കാക്കര kaakkara പറഞ്ഞു...

ജുഡീഷ്യറിയുടെ മ്യൂലച്യുതിയെ പറ്റി വാതോരാതെ പ്രസംഗിച്ച്‌... അവിടെയിരിക്കുന്നവർ ശുംഭന്മാർ എന്ന്‌ ആക്രോശിച്ച്‌... ചില്ലുകൊട്ടാരത്തിലെ ന്യായാധിപന്മാർ എന്ന്‌ പരിഹസിച്ച്‌...

സമയം ഒത്തുവന്നപ്പോൾ... മിണ്ടാട്ടം മുട്ടി...

ചന്ദ്രപ്പനും സി.പി.ഐയും പ്രതികരിക്കുന്നു...
കൃഷ്ണയ്യരും ശാന്തിഭൂക്ഷണും പ്രതികരിക്കുന്നു...
കോൺഗ്രസ്സും വീരപ്പമൊയ്‌ലിയും സുധാകരനും, ആന്റണിയും പ്രതികരിക്കുന്നു...

കെ.ജി. ബാലകൃഷ്ണനുംശ്രീനിജനും പ്രതികരിക്കുന്നില്ല... അത്‌ സ്വാഭാവികം...

പക്ഷെ സി.പി.എമ്മിന്റെ പ്രതികരണം എവിടെ... ക്ഷമിക്കണം... വി.എസ്സ്‌ നയം വ്യക്തമാക്കിയല്ലോ അതിനാൽ ഔദ്യോഗികവിഭാഗത്തിന്റെ മാത്രം പ്രതികരണം ബാക്കി.

bissexpress പറഞ്ഞു...

ബൈജുവിന്റെ മികച്ച വചനം തന്നെ

ചെകുത്താന്‍ പറഞ്ഞു...

കൊള്ളാലോ ബൈജുവേ

അജ്ഞാതന്‍ പറഞ്ഞു...

ബൈജൂ , ശക്തമായ എഴുത്തുകള്‍ ,,,

തുടരുക ,,,,
mujeebindian

baiju പറഞ്ഞു...

mujeebindian, ചെകുത്താന്‍ , bissexpress , കാക്കര kaakkara പ്രതികരണങ്ങള്‍ക്കു നന്ദി.