കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

09 ജനുവരി 2011

ശാന്തന്റെ ലേലം

കൊച്ചിയുടെ പേരില്‍ ഗുജറാത്തുകാരും- കേന്ദ്ര മന്ത്രി സ്ഥാനം പോലും ത്യജിച്ച് തിരുവന്തോരം എം പിയുമൊക്കെ അദ്ധ്വാനിച്ചുണ്ടാക്കിയ ഐ പി എല്‍ ടീമില്‍ നമ്മുടെ സ്വന്തം കിറുക്കറ്റ് കളിക്കാരന്‍ ശ്രീശാന്തിനെ വന്‍ തുകയ്ക്ക് ലേലം വിളിച്ചെടുത്തിരിക്കുന്നു. കേരള സമൂഹത്തിന്റെ മൊത്തത്തിലുള്ള ഗുജറാത്ത് ശൈലിയുള്ള പുതിയ വികസന നിലപാടുകള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയിക്കാനൊന്നുമില്ല.

ഈ വാര്‍ത്ത പുറത്തു വന്നതില്‍ പിന്നെ കൊച്ചി വിപണിയില്‍ അരി, വെളിച്ചെണ്ണ, ഉള്ളി, വെള്ളുള്ളി തുടങ്ങിയവയുടെ വിലയിലുണ്ടായ വന്‍ ഇടിവിനെ ശുഭ സൂചനയായി നാം കാണേണ്ടിയിരിക്കുന്നു.

കൊച്ചിയിലെ കൊതുകിന്റെ മൂളള്‍ കേള്‍ക്കുമ്പോള്‍ ശാന്തരന്റെ പിറുപിറുക്കലാണെന്നു കരുതി ഇനി സമാധിച്ചോണം.

കണ്ണൂരിലെ കണ്ടലല്ല കൊച്ചിയിലെ കണ്ടലെന്നും, കണ്ണൂരില്‍ ഗവേഷണം പാടില്ലെന്നെ പറഞ്ഞുള്ളൂ കൊച്ചില്‍ മണ്ണിട്ടുമൂടരുതെന്നു ആജ്ഞാപിക്കാനാവില്ലെന്നും പറഞ്ഞ ജയജയ രമേശന്‍ മന്ത്രിക്കും ഗുജറാത്തു മുതലാളിമാര്‍ക്കും കൊച്ചിന്‍ കണ്ടല്‍ സ്റ്റേഡിയത്തിന്റെ ചുമതലക്കാരില്‍ സീപ്പീയെമ്മുകാരില്ലാത്തതില്‍ സന്തോഷിക്കാം. അല്ലെങ്കിലിന്നാട്ടിലെ കടലാസുപുലികളും നീലകണ്ടന്മാരും എന്നേ ആര്‍പ്പുവിളി തുടങ്ങിയേനെ. കവികള്‍ പേനയും കടലാസ്സുമ്മായി നിരന്നേനെ! ചാനല്‍ സ്റ്റുഡിയോയ്ക്ക് മുന്നിലെ വൈദ്യശാലയില്‍ വ്യോഷാദി വടകം ചൂടപ്പം പോലെ ചിലവായേനെ.

**********************************************

വളരെ വ്യത്യസ്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് ആര്‍ എസ്സ് എസ്സ് പതിവ്. അത് ബീജേപ്പിയെ നിയന്ത്രിക്കുന്ന കാര്യത്തിലായാലും, ഭാരതാംബയുടെ സംരക്ഷണത്തിന്റെ കാര്യത്തിലായാലും, കണ്ണൂരിലെ സഖാക്കളെ നേരിടുന്ന കാര്യത്തിലായാലും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന അവര്‍ ഇന്നലെ മറ്റാരും കാര്യം കൂടി വ്യത്യസ്തമായി ചെയ്ത കാര്യം നാട്ടാരു കാരേ നിങ്ങളറിഞ്ഞുകാണും. സീബീ ഐ ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നു! കേസിലെ പ്രതികൊടുത്ത മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നതിന്റെ പേരില്‍! മുന്‍പൊക്കെ താടിവച്ച നെറ്റി മറുകുകാരുടെ ഇത്തരം മൊയികള്‍ വായിച്ചും കേട്ടുമൊക്കെ അനുഭവിക്കുമ്പോഴുണ്ടായ രോമാഞ്ചം ഇപ്പോള്‍ രോമക്കുത്തലായിത്തോന്നുന്നത് ന്യൂട്ടന്‍ നിയമ പ്രകാരം ശരിയായിരിക്കാം.
ഭാരത് മാതാ കീ ജയ്!

*********************************************

വീണ്ടുമൊരിക്കല്‍ കൂടി ചാനല്‍ തത്സമയ സമ്പ്രേഷണ ഉപകരണ വാഹനങ്ങള്‍ മഞ്ചേശ്വരത്തേക്ക്, തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം കേരളീയര്‍ കേള്‍ക്കുന്നൊരു സ്ഥലനാമമാണ് മഞ്ചേശ്വരം. ആര്‍ക്കും വേണ്ടാത്ത കാസര്‍ക്കോടിന്റെ ഏറ്റവും വടക്കന്‍ മൂല.വീണ്ടും കേരള യാത്രകള്‍ക്ക് ഇവിടുന്നു തുടക്കം, ഒന്നല്ല നാലോളം! യൂഡീയെഫ്ഫ് വക ബീജേപ്പി വക യൂപ്പീ പാര്‍ട്ടി വക സോമാലിയന്‍ പാര്‍ട്ടി വക! എന്തായാലും ദേശീയപാതയോരത്തെ കച്ചോടക്കാര്‍ ബക്കറ്റിന്നു വേണ്ടത് കരുതി കാത്തിരിക്കുക.

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

blog kollaam, keep it, but RSS nod kali venda.

muji പറഞ്ഞു...

good,,