കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ജനുവരി 2011

അച്ചുമ്മാന്റെ ഹിജഡാ രാഷ്ട്രീയം!

മഹത്തായ എന്നൊക്കെ ഖദറണിഞ്ഞവര്‍ തൊള്ളതുറക്കുന്ന നമ്മുടെ ജനാധിപത്യ ലോകത്ത് വ്യക്തികള്‍ക്കും ആദര്‍ശങ്ങള്‍ക്കും വ്യക്തിയധിഷ്ടിത നിലപാടുകള്‍ക്കൊന്നും കാര്യമായ മേല്ല്ക്കോയ്മ കല്‍പ്പിച്ചു നല്‍കാനാവില്ലെങ്കിലും പല കെണി പടിച്ച ആദര്‍ശ ധീരന്മാരും അങ്ങനൊരു മായാവലയം ഉണ്ടാക്കിയെടുത്ത് സംരക്ഷിച്ച് പോരുന്നുണ്ട്.
അങ്ങനെ നമ്മുടെ മാധ്യമ ഭിക്ഷുക്കള്‍ ഉണ്ടാക്കിയെടുത്ത മഹദ് വ്യക്തിത്വമാണ് വീ ഏസ് എന്ന് കേരള ജനത പൂര്‍ണ്ണ രൂപത്തില്‍ മനസ്സിലാക്കിത്തുടങ്ങിയത് ഈയടുത്താണല്ലോ?
താന്‍ നല്‍കിയ സംഭാവനകള്‍ എന്തൊക്കെ ആയിരുന്നാലും തന്നെ താനാക്കിയതും തന്റെ താന്‍ പോരിമ പുരത്തറിയാന്‍ ഇടയാക്കിയതും പാര്‍ട്ടിയാണെന്ന മഹാ സത്യം കൂടുതല്‍ക്കാലം മറച്ചു വയ്ക്കാനില്ല എന്ന് മറന്നുപോകുന്നത് ഈ പ്രായത്തില്‍ ഒരു മഹാ അപരാധമാണ് എന്നു പറയാനുമാവില്ല.
ഒരാള്‍ പാര്‍ട്ടി അംഗമായിരിക്കേ അതും സീ പീ ഐ (എം) പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയിലെ പരമ്മോന്നത കമ്മറ്റിയിലെ തലമുതിര്‍ന്ന അംഗമായിരിക്കേ, താന്‍ കൂടി ചര്‍ച്ച ചെയ്ത് മിനുട്സില്‍ ഒപ്പിട്ട് അംഗീകരിച്ച തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ രാഷ്ട്രീയ നിലപാടുകള്‍ പുറത്ത് പരസ്യമായി സ്വീകരിക്കുന്നത് ശരിയാണെന്ന് അംഗീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് പോലും ആവില്ല.
പക്ഷേ കേരള ജനതയ്ക്കിടയില്‍ കഴിഞ്ഞ നിയമസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയിലെ പാര്‍ട്ടി പിന്തുണ യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജിന്റെ ബലത്തില്‍ മാത്രം അംഗീക്രുത പാര്‍ട്ടി നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുകയും ദുര്‍വിശകലങ്ങള്‍ക്ക് ഇടയാക്കുമാറ് ആശയക്കുഴപ്പമുണ്ടാക്കുന്ന- പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ അത് പാര്‍ട്ടി ഇത്രയും കാലം കണ്ടില്ല കേട്ടില്ല എന്നു നടിക്കുന്നതിന്റെ സാംഗത്യമാണ് നമുക്കിനിയും മനസ്സിലാവാത്തത്.
ഏറ്റവുമൊടുവില്‍ കേന്ദ്ര സര്‍ക്കാറിനേയും കോണ്‍ഗ്രസ്സിനേയും മുള്‍മുനയില്‍ നിര്‍ത്തുമാറ് ലോട്ടറി വിവാദം ഇടതുപക്ഷം തിരുവിടുന്ന അവസരത്തില്‍ അതിനേയും വെല്ലുവിളിക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാറിന്നു സീബീഐ അന്വേഷണത്തിനുള്ള കത്തയക്കാന്‍ തീരുമാനിച്ച ചങ്കൂറ്റം അല്‍പ്പം കടുത്തതു തന്നെയാണ്.
പക്ഷേ വീഎസ് സ്വീകരിക്കുന്ന ഈ നിലപാടുകള്‍ അത് മാത്രമാണ് ശരിയെങ്കില്‍ അദ്ദേഹം പാര്‍ട്ടിയുടെ ചങ്ങലക്കൂട്ടില്‍ നിന്ന് പുറത്ത് വന്ന് ഇതിന്നു പിന്നെ കാണാച്ചരടുകള്‍ തുറന്ന് കാട്ടുകയാണ് വേണ്ടത്.
അല്ലാതെ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത ഹിജഡ നിലപാടുകളുമായി പാര്‍ട്ടി അനുഭാവികളേയും സാദാ രാഷ്ട്രീയ നിരീക്ഷകരേയും കുഴയ്ക്കലല്ല ചെയ്യേണ്ടത്.
************************************************************************
ഏറ്റവുമൊടുവില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ എസ് രാമചന്ദ്രന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ തള്ളിക്കളഞ്ഞിരിക്കുന്നു! പാവം ചാനല്‍ മുതലാളിമാര്‍-
രാച്ചര്‍ച്ചകള്‍ മുക്കേണ്ടി വരും!
നാടുനീളെ ഉയര്‍ത്താനിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ വേസ്റ്റായി!
ഇരുട്ടിലെ പ്രകടന ഫ്ലാഷുകള്‍ ടൈപ്പു ചെയ്തതും വെറുതേ.....!
(സൂക്ഷിച്ചു വച്ചോളൂ അടുത്തു തന്നെ ഉപയോഗം വരും!)

5 അഭിപ്രായങ്ങൾ:

കാക്കര kaakkara പറഞ്ഞു...

"കേരള ജനതയ്ക്കിടയില്‍ കഴിഞ്ഞ നിയമസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയിലെ പാര്‍ട്ടി പിന്തുണ യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജിന്റെ ബലത്തില്‍ മാത്രം"

അതു ശരി... യു.ഡി.എഫിനെതിരെ ജനരോഷം ഉണ്ടാക്കിയപ്പോൾ വി.എസ്സ്. ആദർശവാൻ... ഇപ്പോൾ അതേ പണി തിരിച്ച്‌ കിട്ടുമ്പോൾ...

ബൈജുവചനം പറഞ്ഞു...

അന്ന് പാര്‍ട്ടി തീരുമാ‍ാനപ്രകാരം അദ്ദേഹമതൊക്കെ ഭംഗിയായി ചെയ്തു, പക്ഷേ ഇന്ന് അദ്ദേഹം പാര്‍ട്ടിതീരുമാനത്തിന്നു വിരുദ്ധമായി മാത്രം പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടിയേക്കാള്‍ വലുതാവണോ ആ വ്യക്തി?

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഒറ്റയ്ക്ക് നിന്ന് ആരും ഒ ഒന്നും ഇവിടെ കെട്ടിപടുത്തിട്ടില്ല! അവരവരുടെ ജീവിതലക്ഷ്യം പൂർത്തിയാകുമ്പോൾ തനിക്കുശേഷം പിന്നെ ഒരുത്തനും നല്ലപിള്ളയായി നടക്കരുതെന്ന് വിചാരിച്ചാൽ എന്തു ചെയ്യാൻ? പോണപോക്കിൽ കുലംകുത്തിയെറിയുന്നവരെ വിളീക്കുന്ന പേരോ ആദർശവാൻ?

കള്ളന്‍ പവിത്രന്‍ പറഞ്ഞു...

ലോട്ടറി വിഷയത്തില്‍ കേന്ദ്രത്തിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തിക്കൊണ്ട് മാര്‍ട്ടിനെ ലോട്ടറി നടാത്തിക്കൊണ്ടുപോകാന്‍ സഹായിക്കലായിരുന്നു പാര്‍ട്ടി ലൈന്‍. ഇതില്‍ രണ്ടുണ്ട് കാര്യം. ഒന്ന് കോണ്‍ഗ്രസ്സിനെയും കേന്ദ്രത്തിനെയും മുള്‍മുനയില്‍ നിര്‍ത്താം. മറ്റൊന്ന് മാര്‍ട്ടിന്റെ ലാഭത്തില്‍ നിന്ന് പടി വാങ്ങുകയും ചെയ്യാം. പുറത്ത് അറിഞ്ഞുപോയാല്‍ മടക്കിക്കൊടുത്തു എന്ന് പറഞ്ഞാല്‍ മതി. മുമ്പത്തെ രണ്ട് കോടി മാതിരി. അച്ചുമ്മാന്റെ പാര കാരണം ഇതിപ്പൊ രണ്ടും വയ്യാണ്ടായി. കഴിഞ്ഞ തവണ ഇയ്യാള്‍ക്ക് സീറ്റ് കൊടുത്തത് പാര്‍ട്ടിക്ക് വിനയായി. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞ പോലെ പിണറായി മുഖ്യമന്ത്രി ആയാല്‍ മതിയായിരുന്നു. പിണറായിയാണ് പാര്‍ട്ടിയുടെ രക്ഷകന്‍. പിണറായി ഇല്ലെങ്കില്‍ പാര്‍ട്ടി അധോഗതിയാവും. അഞ്ച് കൊല്ലം ഈ കുലംകുത്തിയെ മുഖ്യമന്ത്രിയാക്കി പാര്‍ട്ടി നാശത്തിന്റെ വക്കിലായി. സാരമില്ല ഇനി 2016ല്‍ പിണറായിയെ മുഖ്യമന്ത്രിയാക്കിയാല്‍ എല്ലാം ശരിയാവും. അത് വരെ ക്ഷമിച്ച് സഖാക്കളേ മുന്നോട്ട് ..

ബൈജുവചനം പറഞ്ഞു...

ലോട്ടറ്രിക്കേസിന്റെ മെറിറ്റ് എന്തോ ആവട്ടെ, താന്‍ കൂടി അംഗമായ കമ്മറ്റി ചര്‍ച്ചചെയ്തെടുത്ത തീരുമാനത്തെ- പാര്‍ട്ടിയാല്‍ നിയോഗിക്കപ്പെട്ട മുഖ്യമന്ത്രി സ്ഥാന്ം ഉപയോഗിച്ച് പൊതുമധ്യത്തില്‍ വിമര്‍ശന വിധേയമാക്കുന്ന ദുഷ്ടനിലപാടിനെയാണു നാം ചര്‍ച്ചാ വിഷയമാക്കേണ്ടത്!