കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

25 ജനുവരി 2011

ഭാരത റിപ്പബ്ലിക്കിലെ കീടങ്ങള്‍!

രാഷ്ട്രീയം എന്നാല്‍ സന്ദര്‍ഭാനുസരണം അടവുകളും നയങ്ങളും പുറത്തെടുത്തുപയോഗിക്കാന്‍ കഴിവു     ള്ളവര്‍ക്കുമാത്രം നിലനില്‍പ്പുള്ള ഒരു പ്രത്യേക മേഖലായായാണ് കരുതപ്പെടുന്നത്. 
ആ നിലയ്ക് ഭാരതീയ ജനതാപ്പാര്‍ട്ടി ലാല്‍ ചൌക്ക് ദേശീയപതാകാ വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നതിന്നെ വലിയൊരു പാതകമായി കരുതാനാവില്ല. 
പക്ഷേ ബീജേപ്പി വിരിച്ച ഈ വലയില്‍ കേന്ദ്ര സര്‍ക്കാറും ജമ്മുകശ്മീര്‍ സര്‍ക്കാറും അറിഞ്ഞുകൊണ്ട് വീണുരുളുന്നതിന്റെ സാംഗത്യം മാത്രം മനസ്സിലാവുന്നില്ല. 
പണ്ട് എന്‍ഡീയേയുടെ ബാനറില്‍ വാജ്പേയ് ഭാരത പ്രധാന മന്ത്രിയായിരിക്കുന്ന കാലത്തും ഈ വിഷയത്തിന്ന് പ്രസക്തിയുണ്ടായിരുന്നു- അന്ന് യുവമോര്‍ച്ചക്കാര്‍ കാശിയിലായിരുന്നോ എന്ന ചോദ്യത്തിന്നു എവിടേയും മറുപടി കണ്ടില്ല.

സ്വാതന്ത്ര്യാനന്തര ഭാരത മഹാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കുംഭകോണങ്ങളും, ഭാരത റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ശിലകളിലൊന്നായ ജുഡീഷ്യറിക്കുമേല്‍ നിരന്നിരിക്കുന്ന കരിനിഴലുകളും, എല്ലാതലത്തിലും ബാധിച്ച രൂക്ഷ വിലക്കയറ്റവുമൊക്കെ സാദാ ജനമനസ്സില്‍ നീറുന്ന വിഷയങ്ങളായി നിലനില്‍ക്കേ ആ വിഷയങ്ങളിലെ ആശങ്കകള്‍ താല്‍ക്കാലികമായെങ്കിലും പൊതു ചര്‍ച്ചകളില്‍ നിന്ന് അകറ്റി നിര്‍ത്തുവാനേ ബീജേപ്പിയുടെ ഈ ലാല്‍ ചൌക്ക് നാടകം സഹായിക്കൂ എന്നതവര്‍ക്ക് അറിയാത്ത വിഷയമാണോ?
മാത്രമല്ല മറ്റെല്ലാത്തരം വിയോജിപ്പുകളും മാറ്റിവച്ച് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാറിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന ഈ സാഹചര്യത്തില്‍ ഇത്തരം റോഡ് ഷോകള്‍ ആ യോജിപ്പിനെ തകര്‍ക്കുകില്ലേ എന്ന ആശങ്ക ചെറുതല്ല.

അതോടുപ്പം നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഭാരതത്തെ മിക്ക രീതിയിലും ദ്രോഹിക്കാന്‍ ശ്രമിക്കുന്ന വിദേശരാജ്യവുമായി  കരാറിലേര്‍പ്പെട്ട വാര്‍ത്തകളും ഇതുമായി കൂട്ടി വായിച്ചേ മതിയാവൂ. കാരണം പാക്കധീന കശ്മീരിലെ ചില പ്രദേശങ്ങള്‍ ചൈന പലതരം (ദുരു) ഉദ്ദേശങ്ങളോടെ കൈക്കലാക്കി എന്ന വാര്‍ത്ത വെറും മനോരാജ്യത്തിലെങ്കിലും ഓര്‍ത്തുനോക്കൂ.


1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

yes,dat s politics.

Noushad MN