കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

27 ജനുവരി 2011

പൂവാലന്‍ ചിന്തകള്‍

ദിനങ്ങളുടെ ചോദ്യമൊന്ന്  പീയെസ്സ്സി പരീക്ഷയില്‍ നീര്ബന്ധമായത് കൊണ്ട് വാര്‍ഷിക ദിനാചരണങ്ങളൊക്കെ കാണാതെ മനസ്സില്‍ കയറ്റുന്ന കാലത്തുണ്ടായ ചോദ്യമാണ് വാലന്റൈന്‍സ് ഡേ യെക്കുറിച്ചെന്തേ ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന വിശാരദന്മാര്‍ ഓര്‍ക്കാത്തതെന്നത്.
അതിനുത്തരം ഇന്നേവരെ കിട്ടിയിട്ടില്ലെങ്കിലും മലയാളക്കരയില്‍ ഏകദേശം മകരജ്യോതി തുടങ്ങിയ കാലത്തിന്നു ശേഷമാണ് ഈ പൂവാലന്റൈന്‍സ് ദിനാചരണം പരക്കെ ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പല ഗവേഷകന്മാരും കണ്ടെത്തി കുറിച്ചിട്ടിട്ടുണ്ട്.

പണ്ട് ഗാട്ട് കരാര്‍, സോമാലിയ, വിയറ്റ്നാം ക്യൂബ, ഫാഷന്‍ പരേഡ്, വാലന്റൈന്‍സ് ദിനം തുടങ്ങിയവയ്ക്കൊക്കെ എതിരേ വല്ലതും പറഞ്ഞാല്‍ മാത്രം ഇടതു സഹയാത്രികന്‍ എന്ന ലേബല്‍ പതിച്ചു കിട്ടിയിരുന്ന കാലത്ത്  അത്തരം കണ്ണടച്ചുള്ള വിമര്‍ശനങ്ങളായിരുന്നു അന്നത്തെ ഫാഷന്‍. ഇന്ന് ഗാട്ടും ഫാഷന്‍ പരേഡും നമ്മള്‍ തന്നെ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴായിരിക്കണം ഈ ദിനമാഘോഷിക്കാനും നമുക്കനുമതി കിട്ടിത്തുടങ്ങിയത്. 

അങ്ങനെ മലയാളക്കരയില്‍ പൂവാലന്‍ ദിനാഘോഷത്തിനിത്രയും പഴക്കമായിട്ടും നമ്മള്‍ എത്ര ലാഘവത്തോടെയാണിത് ആചരിച്ചു വരുന്നത് എന്നത് പുതിയൊരു ചര്‍ച്ചാവിഷയം തന്നെയാണ്. ലോക വിഡ്ഡിദിനത്തില്‍ എന്തുകള്ളത്തരവും, ആരേക്കുറിച്ചും ഏതു പരദൂഷണവും പ്രചരിപ്പിക്കാന്‍  നമുക്കു സ്വാതന്ത്ര്യമുള്ളതുപോലെ എന്തുകൊണ്ട് പൂവാ‍ലന്‍ ദിനത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യ-കാരണങ്ങള്‍ക്കുള്ള* സാമൂഹ്യ-നിയമ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞുകൂടാ?

ബീവറേജില്‍ ക്യൂ നില്‍ക്കാന്‍ കാരണങ്ങള്‍ കാത്തു നില്‍ക്കുന്ന നമുക്കെന്തുകൊണ്ട് ഓണവും വിഷുവും പോലെ, ക്രിസ്തുമസ്സും പുതുവത്സരവും പോലെ -നിരാശാ-പുതുമുഖ കാമുകന്മാര്‍ക്ക് പൂവാലന്‍ ദിനത്തില്‍ ചുവന്ന വെള്ളമടിച്ചു മതി മറന്നാഘോഷിച്ചുകൂടാ? ഇത് പൂര്‍ണ്ണ തോതില്‍ പ്രാവര്‍ത്തികമാവുമെങ്കില്‍ മാര്‍ച്ചിലെ സര്‍ക്കാര്‍ ഗജനാവ് വരള്‍ച്ചയ്ക്ക് ഒരു ആശ്വാസം കൂടിയാവുമല്ലോ.

ആദിയില്‍ ഈ പൂവാലന്‍ ദിനം വരുന്നത് നമ്മളറിഞ്ഞിരുന്നത് മലയാളക്കടലാസ്സിലെ ആശംസാ പരസ്യങ്ങള്‍ കണ്ടായിരുന്നു. പിന്നീടെന്തോ അവരതിന്നു ചില്ലറ നിയന്ത്രങ്ങളൊക്കെ ഏര്‍പ്പാടാക്കി. ഇതു നമ്മളെ പ്രതികരണ ശേഷിക്കുറവിന്നെ മുതലെടുത്തും മറ്റേത്തരം സദാചാര വാദികളെ  പ്രീണിപ്പിക്കാന്‍ മാത്രമാണെന്ന കാര്യം നാം മറക്കരുത്. അന്നേദിവസം നമ്മുടെ ഡേറ്റ്ങ്ങ് പ്രൊഫൈലും മൊവൈല്‍ നംബറും ഇ മെയില്‍ വിലാസവും പോട്ടോയുമൊക്കെ സൌജന്യ നിരക്കില്‍ പ്രസിദ്ധീകരിക്കാന്‍ പത്രമുതലാളിമാര്‍ തയ്യാറാവണം.

കൂടാതെ പൂവാലന്‍ ദിന ഗിഫ്റ്റ് ഐറ്റംസിന്റെ** മുടിഞ്ഞ വിലക്കയറ്റം നേരിടാന്‍ റേഷന്‍ കടകളിലൂടെയും സപ്പ്ലൈക്കോ ഔട്ട്ലെറ്റുകളിലൂടെയും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഗംഭീരന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുകയാണെങ്കില്‍ റേഷന്‍ കടയുടമകളും പാവം കാമുക-കാമുകി മനസ്സുകളും ശരിക്കും പൂവാലന്‍ കുളിരണിയും എന്നതില്‍ സംശയിക്കുകയേ വേണ്ട. 
ആയതിനാല്‍ ഇത്തരം ശുപാര്‍ശകളോട് എല്ലാ സുശീലാവതികളും സഹകരിക്കണമെന്നു കൂടി അഭ്യര്‍ത്ഥിക്കുന്നു.

* കാര്യ കാരണങ്ങള്‍ ഞാന്‍ വിശദീകരിക്കാത്തത് നിങ്ങളുടെ ഭാവനകള്‍ ഉണരട്ടേ എന്നു കരുതി തന്നെ.
** ഗിഫ്റ്റ് ഐറ്റംസില്‍ റബ്ബറുല്‍പ്പങ്ങള്‍ വേണോ എന്നത് ആരോഗ്യവകുപ്പ് തീരുമാനിക്കട്ടെ.

:)(: ഈ പൂവാലന്മാരില്‍ പെടാത്ത നിരാശാ ഭക്തജനങ്ങളേ ഫെബ്രു: 15 വരെ കാത്തിരിക്കുക; ബ്ലൂടൂത്തും ഓണാക്കി!

ഒരു പയേ എസ്സെമ്മെസ്സ്: 
ഞാന്‍ പലപ്പോഴും കരഞ്ഞു- ആരുമെന്റെ കണ്ണീര്‍ കണ്ടില്ല!
എനിക്കു സങ്കടം വന്നപ്പോഴൊന്നുമാരുമെന്റെ വിഷമം അറിഞ്ഞില്ല! 
ഞാന്‍ ബീവറേജില്‍ ക്യൂ നിന്നന്ന് എല്ലാരും കണ്ടു!

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

funny.

അജ്ഞാതന്‍ പറഞ്ഞു...

ഇത് വരെ പ്രേമിക്കാത്തത് കൊണ്ട് ഒന്നും പറയുന്നില്ല
പക്ഷെ ആ എസ് എം എസ് കൊള്ളാം...

ismail chemmad പറഞ്ഞു...

ഞാന്‍ പലപ്പോഴും കരഞ്ഞു- ആരുമെന്റെ കണ്ണീര്‍ കണ്ടില്ല!
എനിക്കു സങ്കടം വന്നപ്പോഴൊന്നുമാരുമെന്റെ വിഷമം അറിഞ്ഞില്ല!
ഞാന്‍ ബീവറേജില്‍ ക്യൂ നിന്നന്ന് എല്ലാരും കണ്ടു!

ബൈജുവചനം പറഞ്ഞു...

അജ്ഞാതര്‍ക്കും ismail chemmad നും നന്ദി- പ്രതികരണങ്ങള്‍ക്ക്.

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

നന്നായി .ബൈജൂ .അധിനിവേശം പല രൂപത്തിലും ,,

"** ഗിഫ്റ്റ് ഐറ്റംസില്‍ റബ്ബറുല്‍പ്പങ്ങള്‍ വേണോ എന്നത് ആരോഗ്യവകുപ്പ് തീരുമാനിക്കട്ടെ."

ഐഡിയ പറഞ്ഞു കൊടുക്കല്ലേ ,,,ബൈജൂ ,,