കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 ജനുവരി 2011

ആരാണു തരികിട- മനോരമ ന്യൂസോ ഏഷ്യാനെറ്റോ അതോ റൌഫോ?

കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്ന പഴമാ നിയമ പ്രകാരം കുഞ്ഞാലിക്കുട്ടിയുടെ രാപ്പനിയും ചൊറിച്ചലുകളുമൊക്കെ വളരെ വിശദമായിത്തന്നെ അറിയാമെന്നവകാശപ്പെട്ട റൌഫ് എന്ന ബന്ധക്കാരന്‍ ചില രോഗങ്ങളുടെ ലാബ് റിപ്പോര്‍ട്ടുകള്‍ തന്റെ കൈവശമുണ്ടെന്നവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ട ഇന്നലെ മുതല്‍ മലയാളനാട്ടിലെ വാര്‍ത്താതാരവും സ്വാഭാവികമായി റൌഫ് തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ സ്കൂള്‍ യുവജനോത്സവപ്പരമ്പിലെ സ്വര്‍ണ്ണക്കപ്പിന്റെ ഡ്യൂപ്പിന്റെ അവസ്ഥ തന്നെയായിരുന്നു ഇന്നലെ റൌഫിന്നും. പ്രെസ്സ് ക്ലബ്ബിന്നും ചാനല്‍ സ്റ്റുഡിയോക്കും ഇടയിലുള്ള നെട്ടോട്ടം.
അതിന്നിടയില്‍ ജനാബ് റൌഫിന്നു ദൈവിക സിദ്ധികൂടി ഉണ്ടായി എന്നു വേണം ഇന്നലെ രാത്രി ഒന്‍പതുമണിക്ക് ചാനല്‍ ചര്‍ച്ചകള്‍ കണ്ടവര്‍ കരുതാന്‍. കാരണം ഏഷ്യാനെറ്റ് ന്യൂസിലും മനോരമ ന്യൂസിലും ലൈവെന്നു വണ്ണത്തില്‍ എയുതി വച്ചതിന്നു താഴേ ഒരേ സമയത്ത് ചര്‍ച്ചയില്‍ പങ്കെടുത്തിരിക്കുന്നു. ഇവരില്‍ ആരാണ് നമ്മള്‍ പാവം പ്രേക്ഷകരെ പറ്റിച്ചത്? മനോരമയോ ഏഷ്യാനെറ്റോ അതോ ഡ്യൂപ്പിനെയിറക്കി റൌഫോ? നാട്ടിലെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട് ഞായം കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ ചാനലുകാര്‍ക്കിതിന്നുത്തരം പരയാന്‍ ബാധ്യതയുണ്ട്.

25 അഭിപ്രായങ്ങൾ:

ഞാന്‍:ഗന്ധര്‍വന്‍ പറഞ്ഞു...

വാലിഡ്‌ പോയന്റ് ബൈജു!!
ആശംസകള്‍!!

ബൈജുവചനം പറഞ്ഞു...

പ്രതികരണ ശീലം മാധ്യമങ്ങള്‍ക്കു മാത്രം പോരാ നമ്മള്‍ സാദാ മനുഷ്യര്‍ക്കും വേണം!

അജ്ഞാതന്‍ പറഞ്ഞു...

ഇന്ത്യാവിഷനെതിരെ ആ രീതിയില്‍ പ്രതികരിക്കാനാണ് പി.കെ.കെ യും പറഞ്ഞത്‌.

ബൈജുവചനം പറഞ്ഞു...

പാവം ഇന്ത്യാവിഷനെ വെറുതേ വിട്ടേക്ക്, മരണാസന്നനെ തല്ലരുത്.

ayyopavam പറഞ്ഞു...

kalikaala vaibavam

ബൈജുവചനം പറഞ്ഞു...

ayyopavam- അല്ലാതെന്തു പറയും?

Harish പറഞ്ഞു...

Live and Desert Live are different.
Desert Live means recorded just before the telecast, without editing.. It is clarified by the media people, several times before.
yesterday, Manorama News was Desert Live, i think.
Everyday it happens...

ബൈജുവചനം പറഞ്ഞു...

Harish - പക്ഷേ പിന്നെന്തിന്ന് പ്രക്ഷേപണ സമയത്ത് ലൈവെന്നെഴുതിക്കാണിക്കണം?

നൂലന്‍ പറഞ്ഞു...

@ Harish its not Desert but deferred live.


കഴിഞ്ഞ ദിവസവും ഇതുപോലെ വേറെ ആരെയോ രണ്ടു ചാനലില്‍ കണ്ടിരുന്നു ലൈവ് അല്ലെങ്കില്‍ ഇവെര്‍ക്കത്തു പറഞ്ഞാലെന്താ എന്തായാലും കനനുള്ളവര്‍ കാണില്ലേ ? ഇതൊക്കെയാവും അതി ജീവനത്തിന്റെ പുതിയ രീതികള്‍ പിടിച്ചുനിക്കണ്ടേ ഇനീം വീണ്ടും റജീനയെ ആരെഞ്ഞിലും കൊണ്ടുവരും exclusive ആയി ... എന്തെല്ലാം കാണണം ദൈവമേ

ബൈജുവചനം പറഞ്ഞു...

നൂലന്‍-നമ്മളിനിയും കാത്തിരിക്കണം രാത്രി ഒന്‍പതിന്ന്............

Binesh പറഞ്ഞു...

athu sathyam.

നാമൂസ് പറഞ്ഞു...

ആരാദ്യം പറയും.?
ഇതിന്നുള്ള ഉത്തരമല്ല നാം തേടുന്നത്.
തെല്ലോണം താമസിച്ചാലും 'സത്യം' പറയാന്‍ ആര്‍ ആര്‍ജ്ജവം കാണിക്കുന്നുവെന്നതാണ്‌

ബൈജുവചനം പറഞ്ഞു...

നാമൂസ് - സത്യം മാത്രമല്ല സത്യം പോലുള്ളത് പറയുന്നതോടുപ്പം നമ്മെ പലതരത്തിലും ഇവര്‍ കബളിപ്പിക്കുന്നുന്ണ്ട് എന്നു കൂടി ഓര്‍മ്മിപ്പിച്ചെന്നേ ഉള്ളൂ.
Binesh- prathikaraNaththinnu nandi!

നട്ടപ്പിരാന്തന്‍ പറഞ്ഞു...

എന്തായാലും ആ ശശീന്ദ്രന്‍ കേസ് ഇതില്‍ മുങ്ങി.

നടക്കട്ടെ.

ചാനലുകളുടെ ധാര്‍മ്മികതയെപ്പറ്റി നമ്മള്‍ സംസാരിക്കരുത് അത് അവര്‍ക്ക് വിളമ്പാനുള്ളതുമാത്രമാണ്.

ബൈജുവചനം പറഞ്ഞു...

നട്ടപ്പിരാന്തന്‍- ശശീന്ദ്രന്‍ കേസും ഈ കേസും തമ്മില്‍ എന്തോ കയ്യറുകെട്ടൊക്കെ ആരോ ആരോപിക്കുന്നതും കേട്ടു!

Harish പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Harish പറഞ്ഞു...

വാര്‍ത്ത വായിക്കുന്നത് മിക്കപ്പോഴും ലൈവ് ആണ്. അതില്‍ വ്യക്തികള്‍ സംസാരിക്കുന്നത് ആണ് നേരത്തെ എടുക്കുക, അതായത് അര മണിക്കൂര്‍ മുന്‍പ്. എന്നിട്ട് വാര്‍ത്താ അവതാരകന്‍ ചോദ്യങ്ങള്‍ ലൈവ് ആയി ആവര്‍ത്തിക്കും. സാങ്കേതികമായി ഡഫര്ട്ട് ലൈവ് എന്നത് ലൈവ് വിഭാഗത്തില്‍ പെടും. കൃത്യമായ ടൈം ലാഗ് ഉള്ള ലൈവ്. അത് ദൃശ്യമാധ്യമ സാങ്കേതികത ആണെങ്കില്‍ വഞ്ചന ഇല്ല.
ദൃശ്യമാധ്യമ ക്ലാസില്‍ ഇരുന്നവരോട് ആരോടെങ്കിലും അന്വേഷിക്കൂ . കൂടുതല്‍ അറിയാം.

ബൈജുവചനം പറഞ്ഞു...

പാവം നമ്മള്‍ പ്രേക്ഷകര്‍!

ismail chemmad പറഞ്ഞു...

എന്തായാലും ഞമ്മള്‍ പ്രേക്ഷകര്‍ സഹിക്കുക തന്നെ

ബൈജുവചനം പറഞ്ഞു...

ismail chemmad - angngane veRuthE sahikkaan manassilla!

അജ്ഞാതന്‍ പറഞ്ഞു...

പതിനാലു വറ്ഷം എന്നാ നീണ്ട കാലയളവില്‍ കേരളീയ സമൂഹം ഒരു പാട് ചര്‍ച്ച ചെയ്ത കേസ് ആണ് ഐസ് ക്രീം കേസ്.പ്രതി എന്നു ആരോപിക്കപെടുന്ന പി.കെ.കുഞ്ഞാലികുട്ടി എല്ലാ കോടതികളും കുറ്റവിമുക്തന്‍ ആകപെട്ട വ്യകതിയാണ്.ഇത്ര നീണ്ട കാലയളവില്‍ കേരളത്തിലെ മാസ്സ് മീഡിയ പ്രത്യേക സാഹചരന്ക്ളില്‍ മാത്രമാണ് ഈ കേസ് ചര്‍ച്ച വിഷയം ആക്കിയിടുള്ളത്.കഴിന്ച്ച യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് കുഞ്ഞാലികുട്ടി രാജിവെക്കുന്ന വരെ മുറവിളി കൂടിയ മാധ്യമകള്‍,അദ്ദേഹം രാജിവച്ച ശേഷം ഈ കേസിനെ പറ്റി ഒന്നും എഴുതി പിടിപിച്ചതായി ഈ വിനീതന്‍ കണ്ടിട്ടില്ല.ഇപ്പോള്‍ തെരചെടുപ്പ് അടുത്ത് വരുമ്പോള്‍ വീണ്ടും കുഞ്ഞാലികുട്ടിയെ ടാര്‍ഗറ്റ് ചെയുന്ന ദയനീയമായ കാഴ്ച മാത്രമാണ് ഇത് !.അദ്ദേഹത്തിന്തെ ബന്തുആയ റൌഫ് എത്രയോ കേസുകളില്‍ ശിക്ഷ അനുഭവിച്ച ഒരു വ്യക്തി ആണ്.റൌഫിനെ പോലെ ഒരാളുടെ വാക്കുകള്‍ എത്രതോളം ശെരിയാണ്‌ എന്നു നുണ പരിശോടനക്കു വിദേയമാകണം.ഇന്ത്യ വിഷന്‍ പോലുള്ള മാസ്സ് മിഡിയ കാലം എത്ര കഴിന്ച്ചാലും കുഞ്ഞാലികുട്ടിയെ വേട്ടയാടി കൊണ്ടേയിരിക്കും കാരണം എം.പി ബഷീറിനെ പോലുള്ള റിപ്പോര്‍ട്ടര്‍ എത്ര കാലമായി ഇതേ കുറിച്ച് ഗവേഷണം ചെയുന്നു,ഇപ്പോഴും അദ്ദേഹം അതെ കുറിച്ച് പഠിച്ചു കൊണ്ടെയിരികുന്നു.ഒരു പക്ഷെ,കുഞ്ഞാലികുട്ടി എന്നാ രാഷ്ട്രീയ പതനം ആകും കേരളത്തിലെ മാസ്സ് മീഡിയ ആഗ്രഹികുനത്

ബിച്ചു പറഞ്ഞു...

ഒരു സംശയം വാര്‍ത്ത‍ വായിക്കുന്നത് ലൈവ് ആയും അതിലെ വാര്‍ത്ത‍ നേരത്തെ എടുത്തത്‌ ആകാന്‍ സാധ്യധ ഇല്ലേ ..
ഒരു ലൈവ് കളി കാണുമ്പോള്‍ പരസ്യം കാണിക്കുമ്പോള്‍ അതും ലൈവ് എന്ന് കാണിക്കുന്നു അത് പോലെ..

ബൈജുവചനം പറഞ്ഞു...

ബിച്ചു - വാര്‍ത്തയല്ല ഇവിടെ വില്ലന്‍, ചര്‍ച്ചയാണ്- ലൈവെന്നവകാശപ്പെടുന്ന ഒന്‍പതുമണി ചര്‍ച്ചകളില്‍ ഒരേ സമയത്ത് രണ്ടു ചാനലുകളില്‍ ഒരേ ആള്‍ തന്നെ വ്യത്യസ്ത ചോദ്യങ്ങള്‍ക്കുത്തരന്ം പറയുക എന്നത്...........

viju പറഞ്ഞു...

ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

Vinod Kooveri പറഞ്ഞു...

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ...