കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

31 ജനുവരി 2011

ചാനല്‍ ലോകത്തേക്ക് ‘എന്റെ വിഷന്‍’-നും.

            ഇന്നലെ വരെ ഞാന്‍ ‘രോമാഞ്ച കഞ്ചുക‘ത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചു വച്ചിരുന്നൊരു സ്വപ്നം ഉണ്ടായിരുന്നു. സ്വന്തമായൊരു കമ്പ്യൂട്ടറും അതിലൊരു കിണ്ണം ബ്രോഡ്ബാന്റ് കണക്ഷനും! അതിന്നായി ഓണ്‍ലൈന്‍ പിച്ചതെണ്ടലിന്നുള്ള പ്രൊജക്റ്റ്  റിപ്പോര്‍ട്ടും തയ്യാറാക്കി ഭരണി-കാര്‍ത്തിക രാഹുകള്‍ക്കായി കാത്തിരിക്കുമ്പോളാണ് ടെവിലിഷനില്‍ ആ സ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ കണ്ടത്. 
      ആത്മരതിയുടെയും ചൊറിച്ചല്‍ പാരസ്പര്യത്തിന്റെയും ഓഷോ ഭൂമിയായ ഈ സൈബര്‍ സ്പേസില്‍ വിരല്‍ ക്രിയകള്‍ ചെയ്ത് ആളാകുന്നതിനേക്കാള്‍ മാര്‍ക്കറ്റ് സ്വന്തമായൊരു ചാനല്‍ തുടങ്ങുന്നത് തന്നെയാണെന്നു തോന്നുന്നു. സ്വിസ്സ് ബാങ്കില്‍ നിന്ന് വിവരാവകാശം കൈപ്പറ്റി ആരുടെയെങ്കിലുമൊരുപഗ്രഹം വാടകയ്ക്കെടുത്താല്‍ പിന്നെ ചാനലിനെന്താടോ മുടക്കം?
        സ്വന്തമായൊരു ചാനല്‍ തുടങ്ങിയിട്ടു വേണം പണ്ട് നഴ്സറി ബഞ്ചിലിരുന്ന് എന്റെ കരിക്കട്ട പോലുള്ള തുടയില്‍ മുറിക്കാത്ത നഖം കൊണ്ട് നുള്ളിപ്പുണ്ണാക്കിയ ചിഞ്ചുമോള്‍ക്കെതിരെ കണ്ണീര്‍ മൂലം പരാതിനല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതിരുന്ന അന്നട്ടീച്ചറുടെ നടപടികള്‍ക്കു പിന്നിലെ  ചരടു(നൂലുവലികള്‍) വലികള്‍ പൊതുജന മധ്യത്തില്‍ തുരന്നുകാട്ടുവാന്‍.
        മാത്രമല്ല ഫൂലോകരേ പത്ത് ബി യില്‍ നിത്യേന കുളിച്ചുകുറിയിട്ട്  സന്തൂര്‍ പൌഡറും പൂശി പോയിരുന്ന കാലത്ത് വെറുമൊരുമ്മ അതും കവിളത്ത് ചോദിച്ചതിന്ന് ആട്ടിത്തുപ്പിയ ഉണ്ണിമായയിന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ ഉമ്മ(കള്) കൊടുക്കുന്നെന്ന് അവളുടെ (തീര്‍ച്ചയായുമെന്റേയല്ല) അമ്മപെങ്ങളപ്പനപ്പൂപന്മാരെ അറിയിക്കാന്‍ ബ്ലൂടൂത്തിനേക്കാള്‍ നല്ല വിദ്യ തന്നെയല്ലേ സ്വന്തമയൊരു ചാനല്‍?
   കൂട്ടുകാരേ നിങ്ങളോര്‍ത്തോര്‍ത്തു നോക്കു ബെര്‍ളി-ബഷീര്‍-ബൈരവാദികളെക്കാള്‍ ജനങ്ങളറിയുന്നത് നികേഷിനേയും വേണുവിനേയും പിന്നെയാ കക്ക് ഹര്‍ഷനെയുമൊക്കയല്ലേ? ഇനിയീ ബ കള്‍ക്കിടയില്‍ പുതിയൊരു ബൈ വന്ന് എന്തിനാണിവിടം നശിപ്പിക്കുന്നത്?      
           ഇങ്ങനൊരു ചാനല്‍ സ്വപ്നം മനസ്സില്‍ ലഡ്ഡുപൊട്ടിച്ചപ്പോള്‍ തന്നെ റസിയാത്താത്ത പറഞ്ഞു: മോനേ എന്റെ വിഷന്‍-ന്ന് പേരിട്ടാമതീട്ടോ, ഇനി വരുമ്പോ രണ്ടു കിലോ നാടന്‍ കോയിയെറച്ചീം ബാങ്ങീട്ട് ബന്നാമതീ....(ഓസിതോടെ തീര്‍ന്നൂന്ന്!)
           കുഞ്ഞാലിക്ക് റൌഫ് മാത്രമല്ല ശ്രീശാന്തിന്ന് തേനും അ(ളി)ലിയനാണല്ലോ: അളിയന്മാരെല്ലാം അളിയന്മാരെ ചുരുട്ടിക്കൂട്ടുമെന്ന നാട്ടുനടപ്പിന്നൊരു ചാനല്‍ (ടെലി അല്ലാട്ടോ!) ഉണ്ടാക്കിയ തേനിനെ വാഴ്ത്തിപ്പാടാതിരിക്കുന്നതെങ്ങനെ? പിച്ചിലെ ചട്ടമ്പിയെ റാമ്പില് ഓരിയിടാന്‍ ക്ഷണിച്ച് വഴിതെളിച്ച തേനിനെ ഭാരത ക്രിക്കറ്റ് മാന്യതയുടെ പേരില്‍ അഭിനന്ദിക്കാതിരിക്കാനാവില്ലല്ലോ, അതുകൊണ്ട് തന്നെ എന്റെവിഷനില്‍ സംഗീത ചുമതലമുഴുവന്‍ ശാന്തനെ ഏല്ല്പിക്കാനും ഞാന്‍ തയ്യാര്‍-ശാന്തനോ?

15 അഭിപ്രായങ്ങൾ:

ayyopavam പറഞ്ഞു...

ഹ ഹ ഹ ചിരിച്ചു ആക്ഷേപം കൊള്ളാം (കൊല്ലം )

hafeez പറഞ്ഞു...

rasaayi

ബൈജുവചനം പറഞ്ഞു...

ayyopavam, hafeez- നല്ല വാക്കുകള്‍ക്കു നന്ദി!

റാണിപ്രിയ പറഞ്ഞു...

നന്നായി ......
ആശംസകള്‍ ...

ബൈജുവചനം പറഞ്ഞു...

റാണിച്ചേച്ചീ പ്രതികരണത്തിന്നു നന്ദി!

niyas പറഞ്ഞു...

ബിജുവിന്റെ വചനം ഇന്ത്യാവിഷന്‍ പോലുള്ള ചാനലുകള്‍ തീര്‍ച്ചയായും അറിയേണ്ടതാണ്..

കണ്ണന്‍ | Kannan പറഞ്ഞു...

vaayichu.. :-)

ബൈജുവചനം പറഞ്ഞു...

niyas - Thanks, കണ്ണേട്ടാ എന്നിട്ടോ?

Sameer Thikkodi പറഞ്ഞു...

vaayichu...

(അ) രസിച്ചു ...

ബൈജുവചനം പറഞ്ഞു...

Sameer Thikkodi--അരസികന്മാരെ കരുതി തന്നെ പോസ്റ്റ് ചെയ്തതാണ്!

ismail chemmad പറഞ്ഞു...

പോസ്റ്റ്‌ കലക്കി ട്ടോ

ബൈജുവചനം പറഞ്ഞു...

ismail chemmad --താങ്കൂ താങ്കൂ!

krishnapriya പറഞ്ഞു...

aarenkilum ee vachanathinu 1 computer vangikotukkane

Naushu പറഞ്ഞു...

kollaam

ബൈജുവചനം പറഞ്ഞു...

krishnapriya , Naushu -thanks 4 comments