കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

27 ഫെബ്രുവരി 2011

തീയന്‍-നായര്‍-അച്ചായന്‍ പിന്നെ പച്ചരക്തസാക്ഷികളും

   കള്ളു ചെത്തരുത്, കുടിക്കരുത് വില്‍ക്കരുത് എന്നൊക്കെ ഉദ്ബോധിച്ച മഹദ് ഗുരുസ്വാമിയുടെ ധര്‍മ്മങ്ങള്‍ പരിപാലനം ചെയ്യാനായ് കലിയുഗത്തില്‍ അവതരിച്ച നടേശഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നതില്‍ കവിഞ്ഞൊരു അപമാ‍നം ഈ വചനത്തിന്നു വേറൊന്നില്ലെങ്കിലും, ചങ്ങായീന്റെ ഇന്നലത്തെ ചങ്ങനാശ്ശേരി തമ്പ്രാക്കള്‍’ എന്ന പ്രയോഗം എനിക്കു ‘ക്ഷി’ പിടിച്ചതു കൊണ്ടു തന്നെ പറയാതിരിക്കാന്‍ വയ്യ.
  അഖിലകേരള നായന്മാര്‍ മൊത്തം പണിക്കരദ്ദേഹത്തിന്റെ ചീട്ടിനനസരിച്ചാണു വോട്ടു ചെയ്യുന്നതെന്ന അഹംഭാവം നമ്മുടെ ‘സസി’ യണ്ണന്‍ തിരുവനന്തോരത്ത് കയിഞ്ഞ തവണ മുടക്കിക്കൊടുത്തിട്ടും, യശമാനന്മാര്‍ ഈവിധം കാട്ടിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ് നടേശഗുരു പൊളിച്ചു കൊടുത്തു എന്നതില്‍ സന്തോഷമുണ്ട്. പണ്ടത്തെ യശമാനത്ത സംസ്കാരം ഇന്നും നിലവിലുണ്ടെന്ന് പാവം മദാമ്മാജീ കരുതിയതുകൊണ്ടാണു നല്ല ചോന്നു തുടുത്ത നായര്‍ ചെക്കനെ കേന്ദ്രത്തില്‍ മന്ത്രിയാക്കിയത്. അതും പോരാ ഇനീം കൊറച്ചും കൂടി ബേണം ന്നാലേ നിയമ സഭയില്‍ വോട്ടു ചെയ്യൂ എന്നു പറയുന്ന ഈ പണിക്കന്മാരെ ‘പരിപാലിക്കാനുള്ള’ പുരോഗമനം ഇനിയും സമുദായം നേടിയിട്ടില്ലേ സഖാക്കളേ?
***************************************************************************************
  നായന്മാര്‍ മാത്രമല്ല സകലമാന സമുദായങ്ങളും ഉണരുന്ന കാലമാണ് തിരഞ്ഞെടുപ്പു കാലം. നടേശഗുരു പറഞ്ഞാല്‍ കേള്‍ക്കുന്ന തീയന്മാര്‍ കേരളത്തിലില്ല എന്നു മനസ്സിലാക്കിയതു കൊണ്ടോ എന്തോ കുറച്ചു കാലമായി അവരുടെ ശല്യം തിരഞ്ഞെടുപ്പു കാലത്ത് അത്രയ്ക്കങ്ങ് കാണാറില്ല. അതീന്നു കണക്കായി വെള്ളീഞ്ഞായര്‍ ബ്രെയിന്‍ വാഷിങ്ങ് കേരളത്തില്‍ കാര്യമായിത്തന്നെ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നടക്കേണ്ട മൂല്യ പ്രചരണങ്ങള്‍ ആ ദൈവഭൂമികയില്‍ നടക്കാറില്ലെങ്കിലും ആര്‍ക്കു വോട്ടു ചെയ്യണം ആരെ തോല്‍പ്പിക്കണമെന്നൊക്കെ നന്നായിത്തന്നെ ഓതിക്കൊടുക്കാറുണ്ട്. അരമനയിലെ പുത്തിജീവികള്‍ അഭയമാരെ അരുക്കാക്കി ബാക്കിക്കിട്ടുന്ന സമയത്ത് ഈ തിരഞ്ഞെടുപ്പ്- സ്വാശ്രയ കച്ചോട നയ ഗവേഷണത്തിന്നാണ് മുന്‍ഗണന കൊടുക്കുന്നതെന്നു പറഞ്ഞുകേട്ടറിവുണ്ട്.
തങ്ങളുടെ കച്ചോടത്തിന്നു തടസ്സമുണ്ടാക്കുന്നവരെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ കുഞ്ഞാടുകളെ ഉപദേശിക്കുന്നതില്‍ കുറ്റം പറയാനാവില്ലെങ്കിലും, തിരഞ്ഞെടുപ്പില്ലാത്ത ആ രണ്ടു വര്‍ഷക്കാലത്ത് സ്വന്തം കുഞ്ഞാടുകളെ നല്ല വഴിക്ക് നടത്തിക്കാന്‍ മേല്‍ കാര്യത്തിനുപയോഗിക്കുന്നതിന്റെ നാലിലൊന്ന് സമയവും ഊര്‍ജ്ജവും ഉപയോഗിച്ചെങ്കില്‍ നമ്മുടെ മലയാള മഹാരാജ്യം എന്നേ ഗുണം പിടിച്ചേനെ. ഈ പടവലങ്ങക്കേരളത്തിലെ കള്ളുകുടിയന്മാര്‍ മൊത്തം അവിശ്വാസികളാണോ ദൈവത്തിന്റെ വക്കീലന്മാരേ?
***************************************************************************************
  അവലോസുണ്ട ഉണ്ടാക്കുന്ന അതേ ലാഘവത്തോടെ ബോംബുണ്ടാക്കാന്‍ പോയ അഞ്ചു ലീഗുകാര്‍ മയ്യത്തായിക്കിടക്കുന്ന കാഴ്ച സാധാരണ രക്തസാക്ഷികളുടെ വാര്‍ത്താ ചിത്രം കാണുന്നതിനേക്കാള്‍ അല്‍പ്പം വേദനയുണ്ടാക്കി. ഐസ്ക്രീമില്‍ നിന്ന് ആ മഹദ് പ്രസ്ഥാനത്തെ രക്ഷിക്കാന്‍ രക്തസാക്ഷിത്വം സ്വീകരിച്ച ആ യുവതയ്ക്ക് പ്രണാമം. പണ്ട് കുറ്റിപ്പുറത്ത് കള്ളുകുടിച്ച് ചത്തവന്മാര്‍ക്ക് കൊടുത്ത പോലെ തന്നെ നമ്മുടെ നികുതിപ്പണമെടുത്ത് ഈ രക്ത സാക്ഷികളുടെ കുടുംബത്തിന്നു സഹായം നല്‍കണം. വേണമെങ്കില്‍ പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്നു പറഞ്ഞ മഹാന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അതില്‍ ആശയ്ക്ക് വകയുണ്ട്.

23 ഫെബ്രുവരി 2011

ഇതിലപ്പുറം മാന്യത അറിയില്ല മക്കളേ...

ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 120 രൂപ. 
ഒരു കിലോ മുളകിന്നു 150 രൂപ. 
ഇപ്പോള്‍ പലചരക്കു കടയില്‍ പോയപ്പോള്‍ കിട്ടിയ നിലനിലവാരം. ഇനി രണ്ടു ദിനമായി നിയമ സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുക. കുഞ്ഞാപ്പയുടെ കോണകം കഴുകിയതാര്? മുഖ്യന്റെ മകന്റെ വീട്ടിലെ അടുപ്പില്‍ കാഞ്ഞിരമോ ചന്ദനമോ പുകയുന്നത് ഇത്യാദി. നാണമില്ലേ ലവന്മാര്‍ക്ക്. ത്പ്ഫൂ.............. 
തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നാല്‍ ഇതോ? 
ഈ രാഷ്ട്രീയ മക്കളുടെ ഇച്ഛയ്ക്കനുസരിച്ച് വാര്‍ത്തയും ചര്‍ച്ചയും ചമയ്ക്കാന്‍ കുറേ  പത്ര പ്രവര്‍ത്തനം സര്‍ട്ടീക്കറ്റുമായി കുറേ മറ്റേ മക്കളും. 
കഷ്ടം!.
***************************************************************
ഏതു കൊജ്ഞാണന്‍ പൊലീസായാലും പൊലീസ് സ്വഭാവം ഒന്നു തന്നെ. പൊലീസുകാരുടെ ആ പരുക്കന്‍ സ്വഭാവത്തിന്നു കാരണമായെല്ലാരും ചൂണ്ടിക്കാട്ടുന്നത് ആ പീഡനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന പരിശീലന ചിട്ടകളാണ്. നമ്മുടെ സാദാ വില്ലേജോഫീസറാദി ക്ലര്‍ക്കന്മാര്‍ ഇത്തരം പരിശീലനമൊന്നുമില്ലാഞ്ഞിട്ടും നമ്മള്‍ നികുതി ദായകരെ വട്ടം കറക്കുന്നതിന്നു കണക്കില്ല. എന്തായാലുമിനി ആറു മാസത്തിന്നു ശേഷം സര്‍കാരാപ്പീസില്‍ കാര്യം കാണാന്‍ പോകുമ്പോള്‍ അല്പം ജാഗ്രത കാണിക്കുന്നത് നന്നായിരിക്കും. കാരണം ഇന്നവസാനിച്ച എല്‍ ഡീ ക്ലര്‍ക്ക് പോസ്റ്റിന്നുള്ള പീ യെസ് സീ അപെക്ഷാ കടംബകള്‍ അത്രയ്ക്ക് ഭീകരമായിരുന്നു. സൈറ്റ് ബ്ലോക്ക്, 30 എംബീ പോട്ടോ, വെള്ള കര്‍ട്ടന്‍...... ഒന്നും പ്രത്യേകിച്ച് പറയേണ്ട. പീയെസ്സ് സീ ആപ്പീസ്സിലെ ക്ലര്‍ക്കന്മാരുടെ ജോലിഭാരം കുറയ്ക്കാന്‍ അപെക്ഷകരെ പീഡിപ്പിക്കുക. നല്ല നയം തന്നെ.    നമ്മുടെ ഗ്രാമങ്ങളിലൊന്നും ബ്രോദ്ബാന്‍ഡ് എത്തിയിട്ടില്ലെന്ന് ഈ മക്കള്‍ക്കറിയാത്തതാണോ? അല്ലെങ്കില്‍ സൈറ്റുണ്ടാക്കാനും കൈകാര്യം ചെയ്യാനും കഴിവുള്ള ആണ്‍പിള്ളേരെ കാര്യങ്ങള്‍ ഏല്‍പ്പിക്കണമായിരുന്നു. ഇത്രയൊക്കെ ഭീകരത നടന്നിട്ടും നമ്മുടെ യുവജന പ്രസ്ഥാനങ്ങള്‍ ആരുമൊരു വാക്കും എവിടേയും മിണ്ടിയില്ല. അവരേയും കുറ്റം പറയാനാവില്ല കുഞ്ഞാപ്പയുടെ കോലം കത്തിക്കലും തൊടുപുഴതല്ലും നടത്തുന്നതിന്നിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ എബ്ടാടോ സമയം? 

22 ഫെബ്രുവരി 2011

നിങ്ങളറിയുമോ ഈ ഗോപീകൃഷ്ണനെ?

ജെ. ഗോപീകൃഷ്ണന്‍ എന്ന തലശ്ശേരിക്കാരന്‍ മലയാളിയെ അറിയുമോ? 
പയനിയര്‍ പത്രത്തിന്റെ ഏറ്റവും വിലപ്പെട്ട പത്രപ്രവര്‍ത്തകന്, 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന ധീരനായ മലയാളി പത്രക്കാരന്, പ്രലോഭനങ്ങള്‍ക്കു അന്ന് വഴങ്ങിയിരുന്നെങ്കില്‍- ആദര്‍ശത്തേക്കാള്‍ വലുതാണ് സ്വത്തുക്കള്‍ എന്ന് ജെ. ഗോപീകൃഷ്ണന്‍ അന്ന് കരുതിയുരുന്നെങ്കില്‍ എ രാജ എന്ന രാഷ്ട്രീയ കൊള്ളക്കാരന്‍ ഇന്ന് തീഹാര്‍ ജയിലില്‍ കിടന്നുറങ്ങുമായിരുന്നില്ല.
നമുക്കു വേണ്ടി ഇത്രയും ത്യാഗങ്ങള്‍ ചെയ്ത ഈ മഹദ് പ്രവര്‍ത്തകനെ, മലയാളിയെന്ന നിലയിലെങ്കിലും നാം ആദരിച്ചോ? കടല്ലാസ്സു കൂട്ടങ്ങളുടെ ആവര്‍ഡ് വാങ്ങുന്ന മാനേജിങ്ങ് ഡയറക്റ്റര്‍ക്ക് നാടു നീളെ ആദരവു യോഗങ്ങള്‍ കൂടുന്നവര്‍ പക്ഷേ ജെ. ഗോപീകൃഷ്ണനെ മറന്നു പോകൂന്നൂ.
മലയാളത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മമായ കൂട്ടം ജെ. ഗോപീകൃഷ്ണനെ ആദരിക്കാന്‍ നമുക്കൊരവസരം തരുന്നു. കൂട്ടം ഏര്‍പ്പെടുത്തുന്ന മികച്ച മലയാളി അവാര്‍ഡിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരില്‍ ഒരാള്‍ നമ്മുടെ ജെ. ഗോപീകൃഷ്ണനാണ്. പലപലകാരണങ്ങളാല്‍ കൂട്ടത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ ജെ. ഗോപീകൃഷ്ണനായി വോട്ട് ചെയ്യുവാന്‍ (മാത്രമായെങ്കിലും) ഇന്നു തന്നെ കൂട്ടത്തിലേക്ക് വരണം. അംഗത്വമില്ലാത്ത ബൂലോകര്‍ ജെ. ഗോപീകൃഷ്ണനെ മികച്ചമലയാളിയായി തിരഞ്ഞെടുക്കാന്‍ മാത്രമായെങ്കിലും കൂട്ടത്തിലേക്ക് വരണം.
വരൂ നമുക്ക് ജെ. ഗോപീകൃഷ്ണനെന്ന ആദര്‍ശ  പത്രപ്രവര്‍ത്തകനെ ആദരിക്കാം.

21 ഫെബ്രുവരി 2011

കസംബന്ധം

   അങ്ങനെ ഒടുവില്‍ ജേപ്പീസീ അന്വേഷണത്തിന്നു മദാമ്മാപ്പീയെ തമ്മയിച്ചു. നല്ല കാര്യം. രാജാണ്ണന്‍ തീഹാര്‍ ജയിലിലെ തറയില്‍ കിടക്കാന്‍ തുടങ്ങിയതു കൊണ്ടോ പ്രതിപക്ഷ ഐക്യം കണ്ട് മുട്ടു വിറച്ചിട്ടോ ഒന്നുമല്ല അതിന്നവര്‍ തയ്യാറായതെന്നോര്‍ക്കുക. മുന്നേപ്പോലെയെന്നപോലെ അലവന്‍സും വാങ്ങിത്തിന്ന് സഭ തടസ്സപ്പെടുത്തുന്നതില്‍ ഖേദമുണ്ടായിട്ടുമല്ല,- ഇനിയും മുടങ്ങിയാല്‍ കേംന്ദ്ര ബജറ്റ് പരണത്തിരിക്കുമെന്നുറപ്പായതു കൊണ്ട് മാത്രമാണീ സാഹസത്തിന്നു സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നത്. ഇതന്നേ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ സമ്മേളനത്തിന്റെ പേരില്‍ പാഴാക്കിയ കോടികള്‍ കൊണ്ട്  പത്താള്‍ക്കു റേഷനരി രണ്ടു രൂപയ്ക്ക് കൊടുക്കാമായിരുന്നു. അതെങ്ങനെ നാട്ടാരുടെ ക്ഷേമത്തിനേക്കാള്‍ വലുതല്ലേ ദുരഫിമാനം!

ലോകസഭയേക്കുറിച്ചു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്:
   എനിക്കു പാര്‍ലമെന്റ് മന്ദിരം പത്തിന്റെ നോട്ടിലും ടീവീ വാര്‍ത്തേലും കണ്ടുള്ള പരിചയമേ ഉള്ളൂവെങ്കിലും, ഇത്രേം വലിയ ബിഡ്ലിങ്ങില്‍ ഈ എമ്പീമാരെല്ലാമെന്തിനാ ഇങ്ങനെ സര്‍ക്കാര്‍ സ്കൂളിലെ നാലാം ക്ലാസ് റൂമിലേത് പോലെ ഇങ്ങനെ ഇടുങ്ങിയിരിക്കുന്നത് എന്ന സംശയം വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. നാനാത്വത്തിലെ പല തരം മെംബര്‍ മാരും ഏകത്വത്തില്‍ എങ്ങനെ കഴിഞ്ഞു കൂടുന്നൂ എന്നത് വല്ലാത്തൊരു സംശയമാണോ?
പാര്‍ലമെന്റ് ഹാള്‍ സര്‍ക്കാര്‍ സ്കൂളിലെ നാലാം തരം ക്ലാസ്സ് റൂമാണെങ്കില്‍ കേരള നിയമ സഭ, മറ്റേ സഭക്കാരുടെ കീഴിലെ സ്വാശ്രയ ഇഞ്ചിനീര്‍ കോളേജ് പോലുണ്ട്, ഈ നൂറ്റിനാല്‍പ്പത്തൊന്നു പേര്‍ക്കായെന്തിനാ ഇത്രേം വലിയ ബ്ബിഡ്ലിങ്ങ്?

പാര്‍ലമെന്റിനേക്കുരിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്:
    പണ്ട് പാര്‍ലമെന്റ് അക്രമിച്ച കേസില്‍ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ച ഒരുത്തന്‍ ഇപ്പോഴും രാഷ്ട്രീയതീരുമാനം കാത്ത് ജയിലില്‍ കിടക്കുന്നു. അതിന്റെ മേലെ മുംബൈ അക്രമക്കേസില്‍ കസബനെ തൂക്കിക്കൊല്ലാനുള്ള നടപടികള്‍ക്ക് ഹൈക്കോടതി പച്ചക്കൊടി കാട്ടി. ഇനി രാഷ്ട്രീയതീരുമാനം കൂടി വേണം. അത് എന്തായാലും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് ഉറപ്പായതിനാല്‍ വിമാനയാത്രക്കാരൊക്കെ നല്ല തുകയ്ക്ക് സ്വന്തം ജീവന്‍ ഇന്‍ഷൂര്‍ ചെയ്താല്‍ കെട്ട്യ്യോള്‍ കുട്ട്യോള്‍ അപ്പനപ്പൂപ്പനാദി ജീവജാലങ്ങള്‍ക്ക് ആയുഷ്ക്കാലം അല്ലലില്ലാതെ ജീവിക്കാം.

20 ഫെബ്രുവരി 2011

മാനനഷ്ടത്തിന്നും ഓയിന്റ്മെന്റ്!

എയ്ഡ്സിന്ന്, എന്തിന്ന് പ്രമേഹത്തിന്നു പോലും പൂര്‍ണ്ണ ശാന്തികിട്ടുന്ന ചികിത്സകള്‍ കണ്ടത്താനാവാത്ത വൈദ്യശാസ്ത്രം , മാനനഷ്ടത്തിന്നു മരുന്നു കണ്ടെത്തിയിട്ടുണ്ടോ എന്ന സംശയം എനിക്കു പണ്ടു മുതലേ ഉണ്ട്. എന്തായാലും അങ്ങനൊന്ന് എവിടെയോ കണ്ടെത്തിയിട്ടുണ്ടെന്ന് തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വരാന്തയില്‍ നിന്ന് ഈയ്യിടെ കേട്ടു. പത്തുലച്ചം വിലയുള്ള ആ ഓയിന്റ്മെന്റ് വാങ്ങി മനസ്സില്‍ പുരട്ടിയാല്‍ ഹാലൂസ്സിനേഷന്റെ മാനനഷ്ടം മാറിക്കിട്ടും പോലും. മാലോകരെ മുഴുവന്‍ വിമര്‍ശിക്കാന്നായ് ദൈവം പടച്ചു വിട്ട ഈ മാഷന്മാര്‍ക്ക്, തനിക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ സഹിക്കാനാവാത്തത് സ്വാഭാവികം മാത്രം. എന്തായാലും വൈകിയാണെങ്കിലും ഇങ്ങനൊന്ന് കൊടുക്കാന്‍ തോന്നിപ്പിച്ചത് വക്കീലന്മാരോ അതോ സുധാകര-റൌഫാദികളോ എന്നു കൂടി മാഷൊന്ന് വ്യക്തമായി വല്ലിടത്തു നിന്നും കാറുകൂലി കിട്ടുമ്പോള്‍ ഒന്ന് സൂചിപ്പിച്ചേക്കണം. പണ്ട് കാറുകൂലി നന്നായി കിട്ടിയിരുന്ന കാലത്ത് പെട്രോളടിച്ചതിന്റെ ബാക്കി സ്വരൂക്കൂട്ടി വല്ല എല്‍ ഐ സീ പെന്‍ഷന്‍ പ്ലാനിലും ചേര്‍ന്നിരുന്നെങ്കില്‍ പെട്രോളിന്നു തീവിലയുള്ള കാലത്ത് പത്തുലച്ചത്തിന്നായ് കോടതിത്തിണ്ണ നിരങ്ങേണ്ടി വരുമായിരുന്നോ?
***************************************************************************
യൂ ഡീ യെ ഫ്ഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നറിയിപ്പില്ലാതെ തുടങ്ങിവച്ച തൊടുപുഴയിലെ യൂത്തന്മാര്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. അവിടെ കൈപ്പത്തിതന്നെയാണ് കൂടുതല്‍ ഉപയോഗിക്കപ്പെട്ടതെങ്കിലും മുളന്തണ്ടു കൊണ്ട് രണ്ടിലയെ നേരിട്ട യൂത്തനെ ഒന്നാദരിച്ചേക്കണം. തൊടുപുഴയില്‍ എന്തായാലും കൈപ്പത്തിക്ക് വോട്ടുകുത്താനാവില്ലെന്നുറപ്പായ സ്ഥിതിക്ക് മുളന്തണ്ടു ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം.

18 ഫെബ്രുവരി 2011

ആനയും സിംഹവും

   ബഷീര്‍ എഴുതുന്നതിന്നു മുന്‍പേ തന്നെ ഭൂമിയുടെ അവകാശികളാണ് ബാക്റ്റീരിയ മുതല്‍ ദിനോസര്‍ വരെയുള്ള എല്ലാ ജീവജാലങ്ങളും. മണ്ണും വിണ്ണും മനുഷ്യര്‍ കൈയ്യേറി ആധിപത്യം ഉറപ്പിച്ചതിന്നു ശേഷം ഭൂമിയുടെ അവകാശികള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമാണ്.
 സകലമാന ജീവജാലങ്ങള്‍ക്കു മേലും നിയന്ത്രണാധികാരം കാണിക്കുന്ന മനുഷ്യന്‍- ആ മനുഷ്യരിലൊരാളായ ഗജകേസരിയുടെ എടുപ്പും നടപ്പുമുണ്ടെന്ന് ചിലര്‍ വാഴ്ത്തിപ്പാടുന്ന ബാലകൃഷ്ണപ്പിള്ളയെ നാലുനാള്‍ ജയിലില്‍  കിടത്താന്‍ ഉത്തരവുണ്ടായപ്പോള്‍ നമ്മളില്‍ പലര്‍ക്കും ഉള്‍ക്കിടലമുണ്ടായി. വൈദ്യുത വകുപ്പുമന്ത്രിമാരേപ്പോലെ നാടിന്നു നഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും  ആനയായി ജനിച്ചു പോയ കുറേ ജീവനുകളെ ആഘോഷത്തിന്റെയും ഉത്സവത്തിന്റേയും ഭക്തിയുടേയുമൊക്കെ ചങ്ങലക്കെട്ടുകളില്‍ കുടുക്കി നാട്ടിലുടനീളം പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഭക്തിനിര്‍ഭരമായ ആനയോട്ടത്തിന്നിടയില്‍ ഇടഞ്ഞ ആന ഭകതര്‍ക്ക് പരിക്കും ദേവസ്വത്തിന്നു നാശനഷ്ടവും ഉണ്ടാക്കിയിരിക്കുന്നു. കാട്ടില്‍ ജീവിക്കേണ്ട, നമ്മേപ്പോളെ വിഹരിക്കാനവകാശമുള്ള ആനകളെ എന്തിനാണു ദേവസ്വമേ നിങ്ങളീവിധം കൊല്ലാക്കൊലചെയ്യുന്നത്?
---------------------------------------------------------------------------------------------------------
   ചെഗുവേരയ്ക്കു പിന്നാലെ (മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള സിംഹ വേഷങ്ങളും കഴിഞ്ഞാല്‍!!!) എനിക്കേറ്റവും ആരാധന തോന്നിയ ആണുങ്ങളിലൊരാളാണ്  കണ്ണൂര്‍ സിംഹം കെ സുധാകരന്‍. ഈനെടക്ക് കൊട്ടാരക്കരയില്‍ ജുഡീഷ്യല്‍ അഴിമതിയേക്കുറിച്ച് സുധാകരന്‍ പറഞ്ഞപ്പോഴും പിറ്റേന്ന്  ആപ്പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പറഞ്ഞപ്പോഴും ആ ആരാധന കൂടിക്കൂടി ഹിമാലയത്തോളം ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. എന്നാലിന്നലെ, ഞാന്‍ കണ്ടില്ല- കേട്ടില്ല, ഊഹാപോഹത്തിന്റെ ബലത്തില്‍ പറഞ്ഞതാണ്- തുടങ്ങി ആണുങ്ങള്‍ക്കു ചേരാത്ത ഉത്തരങ്ങളുമായി ചാനല്‍ ചര്‍ച്ചകളില്‍ ഉരുണ്ടികളിക്കുന്ന ആ പഴയ സിംഹത്തോട് സഹതാപം തോന്നിപ്പോയി. ഒരു എം പി സ്ഥാനം നിലനിര്‍ത്താന്‍ എന്തൊക്കെ സര്‍ക്കസ്സുകള്‍ ഇനിയീ സിംഹത്തിന്നു ആടേണ്ടിവരും? പ്രിയപ്പെട്ട വായക്കാരാ നിങ്ങളിലാരെങ്കിലും ഒരു അടിപൊളി ചൂരിദാര്‍ സംഭാവന ചെയ്യണം, മറ്റൊന്നിനുമല്ല സുധാകരനു സമ്മാനിക്കാന്‍.   

17 ഫെബ്രുവരി 2011

രണ്ടേ രണ്ടു ചോദ്യം

1) ഒടുവില്‍ ഹോം ഗ്രൌണ്ടായി അഹമാദാബാദ് തന്നെ തിരഞ്ഞെടുത്തു.
ഇനിയെങ്കിലും ആ ഇഞ്ചി പേരില്‍ നിന്ന് കേരളത്തെ ഒഴിവാക്കിക്കൂടേ തരൂര്‍ജീ?
2) ശശീന്ദ്രന്റെ മരണം സീബീഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി, അല്ല സാറന്മാരേ ഈ സുപ്രീം കോടതിനേക്കാള്‍ വലുതാണോ സീബീഐ?

ലേബല്‍: ഐ പി എല്‍, കെ സുധാകരന്‍.

16 ഫെബ്രുവരി 2011

തിരിച്ചുവരവിന്റെ അശ്ലീലം

സിനിമാപ്പാട്ടു രംഗങ്ങള്‍ മാത്രമല്ല, റിയാലിറ്റി ഷോകളില്‍ പോലും ആ അല്‍പ്പ വസ്ത്ര ധാരണവും അഴിഞ്ഞാട്ടവും സ്ഥിരം ചേരുവയായതില്‍ പിന്നെയാന്നു ചൂരീദാറിന്റെ കൂടപ്പിറപ്പായ ഷാള്‍ എന്ന തുണിക്കഷ്ണം കഴുത്തു മറയ്ക്കാനുള്ള വസ്തുവായി മാറിയതെന്നു ഉത്പലാക്ഷനെന്ന ടെലിവിഷന്‍ ഗവേഷകന്‍ കണ്ടെത്തിയിട്ടുണ്ട്.
പണ്ട്- പണ്ടെന്നാല്‍ പണ്ട് പണ്ട് ബ്ലൂടൂത്തും യൂ ട്യൂബും ഇന്നേപ്പോലെ പ്രചാരത്തില്‍ വരുന്നതിന്നു മുന്‍പ് വെള്ളിയാഴ്ച രാത്രി പതിനൊന്നിന്ന്- ചാനലുകള്‍ തുറന്ന് വീട്ടുകാരുറങ്ങുന്നതും കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്നു തുണ്ടു വീഡിയോകളും, നേരവും കാലവും കാലവും നോക്കാതെ എല്ലാം കാണിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചാനലുകളും വന്നപ്പോള്‍ പഴയ ആ സാഹസങ്ങളൊക്കെ ഒരു മോശം ഗതകാലതരള സ്മൃതികളായി മാത്രം മാറി.
അത്തരം സമ്പ്രേഷണങ്ങളിലില്ലെങ്കിലും ഒരു പട്ടിയും തിരിഞ്ഞുനോക്കില്ലെന്നു ശരീക്കും മനസ്സിലാക്കിയവരാണ് വാര്‍ത്താ ചാനലുകള്‍. വാര്‍ത്താ ചാനലുകളെന്നാല്‍ വാര്‍ത്തകളും വിശകലനങ്ങളും താന്താങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് അവതരിപ്പിക്കാന്‍ മാത്രമാണെങ്കില്‍ മേല്‍പ്പറഞ്ഞ ശ്ലീലങ്ങള്‍ എങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയില്‍ തലപുകഞ്ഞാലോചിച്ചായിരിക്കണം ന്യൂസുകാര്‍ വന്‍ വീഴ്ചകള്‍, തിരിച്ചു വരവുകള്‍തുടങ്ങിയ പരിപാടികള്‍ ആരംഭിച്ചതെന്നു തോന്നുന്നു.
എന്റെ പൊന്നു വായനക്കാരേ കുടുംബസമേതം ടീവീക്കു മുന്നിലിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പരിപാടികള്‍ വരുമ്പോള്‍ റിമോട്ടില്‍ പിടിമുറുക്കിയേക്കണം, അല്ലേല്‍ ചിലപ്പോള്‍ മാനഹാനി വരുമെന്നതനുഭവം. ഒറ്റയ്ക്കാണേല്‍ സമയം നോക്കി മേല്‍ ചാനലും പിടിച്ചോണം.
****************************************************
ജോലിസ്ഥലത്തെ സ്ത്രീ പീഡനത്തിന്നു തടയിടാനുള്ള ഏറ്റവും പുതിയ നിയമത്തില്‍ സ്ത്ര്രീകളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുന്നതും കുറ്റകരമാക്കിയുള്ള വകുപ്പുണ്ടെന്നു പറയുന്നതു കേട്ടു. പാവം വാര്‍ത്തവായനയ്ക്കെന്നു പറഞ്ഞു വീട്ടീന്നിറങ്ങുന്ന പെണ്‍കുട്ടികളെക്കൊണ്ട് ഈ രംഗങ്ങള്‍ക്ക് അവതാരണഭാഷ്യം ചമയ്ക്കുന്ന പ്രൊഡ്യൂസര്‍-മൊതലാലിയേമാന്മാര്‍ക്ക് ഈ നിയമം ബാധകമല്ലേ ഊവേ...?

14 ഫെബ്രുവരി 2011

ദൈവമേ നീയെന്തിനിതിന്നു കൂട്ടു നില്‍ക്കുന്നൂ?


ഒരു ഗ്രാമിന്ന്- 1900 രൂപ. 
ഒരു കിലോയ്ക്ക്- 1,900,000 രൂപ. 
അപ്പോള്‍ 1,175 കിലോയ്ക്ക് 2,232,500,000 രൂപ. 
മേല്‍ കണക്കു കൂട്ടലുകള്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ മര്‍ക്കറ്റ് വിലയുമായി കാല്‍ക്കുലേറ്ററില്‍ നടത്തിയ മല്പിടുത്തമാണ്.


തിരുപ്പതി ക്ഷേത്രത്തിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചതായി പത്രങ്ങള്‍ ആരോപിക്കുന്ന വാര്‍ത്തയുടെ പാര്‍ശ്വഫലം! ഇതു വെറും തിരുപ്പതി ക്ഷേത്രത്തിന്റെ കഥ. നമ്മുടെ പാവയ്ക്കാ കേരളത്തിലെ ശബരിമല ഗുരുവായൂരാദി സര്‍ക്കാറംബലങ്ങളിലെ ജീവനക്കാരും ഭരണക്കാരും കട്ടുതിന്നതിന്റെ ബാക്കി തുക സംബന്ധിച്ചും ഇതേപോളെ പത്രക്കുറിപ്പുകള്‍ ഇറങ്ങാറുണ്ട്. (അതേ ബീവറേജസ് കോര്‍പ്പറേഷന്‍ അഹംകരിക്കുന്ന അതേ നിലയില്‍ തന്നെ). അതേ പോലെ മൊത്തം ഭാരത മഹാരാജ്യത്തെ ദൈവക്കുടിലുകളിലെ വരുമാനം ഒരു പക്ഷേ ഭാരത സര്‍ക്കാറിന്റെ ബജറ്റിനേക്കാല്‍ കൂടുതല്‍ വരും. 
പാവപ്പെട്ടവനെ കള്ളുകുടിപ്പിച്ച് അതിന്റെ ലാഭ വിഹിതം കൊണ്ട് കോവിലുകള്‍ സ്വര്‍ണ്ണം പൂശി സായൂജ്യമടയുന്ന യശമാനമാരുടെ നാട്ടില്‍ മേല്‍ പണങ്ങള്‍കൊണ്ട് എന്തു കൊണ്ട് നാട്ടിലെ പട്ടിണി മാറ്റാന്‍ ആരുംതയാറാവുന്നില്ലാ എന്നു ചോദിക്കുന്നത് ശുദ്ധ വങ്കത്തരമാണെന്നറിയാം. 
നമ്മുടെ നാട്ടിലെ പട്ടിണിക്കോലങ്ങള്‍ കാലുളിക്കിയാല്‍ പോലും നേര്‍ച്ച പറഞ്ഞ് ബ്ലേഡില്‍ നിന്ന് പണം വാങ്ങി അന്പല ഭണ്ഡാരങ്ങളില്‍ ഭക്തിപുരസ്സരം നിക്ഷേപിക്കുമ്പോള്‍ ആലോചിക്കുന്നുണ്ടോ ഈ പണം എവിടെ പോകുന്നുവെന്ന്? ഹേ മനുഷ്യരേ നിങ്ങളെന്തിനീ പണം അംബല ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കുന്നൂ? നാട്ടിലെ ജഡ്ജന്മാരെപ്പോലെ ദൈവവും നിങ്ങളുടെ കൈക്കൂലിപ്പണത്തിന്റെ വലിപ്പം നോക്കിയാണോ തീരുമാനങ്ങള്‍ എടുക്കുന്നത്? ആ പണത്തിന്നു നല്ല ആട്ടിന്‍ പാല്‍ വാങ്ങിക്കുടിച്ചാല്‍ അതിന്റെ ഗുണമെങ്കിലും കാണും.
വ്യാജ ജ്യോതി കാട്ടി ഭക്തജനത്തെ വഞ്ചിക്കുന്ന നമ്മുടെ ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ നിന്ന് നേടിയ വരുമാനത്തിന്റെ എത്ര ശതമാനമാണ് പുല്‍മേട്ടില്‍ കൊല ചെയ്യപ്പെട്ടവര്‍ക്കു നല്‍കിയത്?
**************************************************
ഇത് ഹിന്ദു ആരാധനാലയങ്ങള്‍ ദേശസാത്കരിക്കപ്പെട്ടത്തിന്റെ ബലത്തില്‍ നാമറിയുന്ന വിവരങ്ങള്‍ . എന്നാല്‍ മുസ്ലിം-ക്രിസ്ത്യന്‍ അരാധനാലയങ്ങളിലെ വരുമാന- ചിലവുകള്‍ സംബന്ധിച്ച് യാതൊരു കണക്കുകളും ആര്‍ക്കും ലഭ്യമല്ല. ന്യൂനപ്ക്ഷം എന്ന ലേബലിന്ന് ഇങ്ങനേയും നേട്ടങ്ങളുണ്ട്!
**************************************************
ഭക്തിയാണ് ഇന്നത്തെ ഏറ്റവും നല്ല വ്യവസായം എന്നേറ്റവും അവസാനം മനസ്സിലാക്കിയ മഹത് വ്യക്തിത്വം മുസ്ല്യാരാണെന്നു തോന്നുന്നു. അങ്ങേര്‍ നാല്‍പ്പതുകോടി ചിലവില്‍ കോയിക്കോട്ട് പള്ളി പണിയാന്‍ പോകുന്നത്രെ! അതിനെ മുടി മ്യൂസിയമെന്നൊക്കെ വിളിച്ചാക്ഷെപിക്കുന്ന ദൈവ ദോഷികളോട് ക്ഷമിച്ചേക്കണം മുസ്ല്യാരേ..

13 ഫെബ്രുവരി 2011

കോയി ബിരിയാണിയില്‍ ബാലസുധ കലക്കുന്ന സിംഹങ്ങള്‍


  സീറ്റു വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും മന്ത്രിക്കുപ്പായവും അതിന്നു പറ്റിയ വകുപ്പുകളുമൊക്കെ തീരുമാനിച്ചു സ്വപ്നലോകത്ത് വാഴുന്ന യൂഡീയെഫ്ഫ് നേതാക്ക ള്ക്ക് ദിനേന കണ്ണിലിരുട്ട് കൂടി വരികയാണെന്നു തോന്നുന്നു. ഏറ്റവുമൊടുവില്‍ ടീയെച്ച് മുത്താപ്പ ഊമ്മന്‍ ചാണ്ടിയെ തോണ്ടുന്നൊരു സത്യവാങ്ങ് മൂലം പാമോലിന്‍ കോടതിയില്‍ സമര്‍പ്പിച്ചതിന്നു പിന്നാലേ, ഐസ്ക്രീം കുഞ്ഞാപ്പയുടെ അളിയന്‍ റൌഫിന്നെപ്പോലെ താനും കോടതിക്കു കൈക്കൂലി നല്‍കുന്നതീന്നു സാക്ഷിയാണെന്നവകാശപ്പെട്ടു കൊണ്ട് കെ സുധാകര്ന് എം പിയും രംഗത്ത് വന്നിരിക്കുന്നു. പുലികള്‍ ഏറെയുള്ള മലയാള രാഷ്ട്രീയത്തിലെ അപൂര്‍വ്വം സിംഹങ്ങളിലൊന്നായ കെ സുധാകരന്‍ ഇങ്ങനൊരു സ്റ്റേറ്റ്മെന്റിറക്കിയതില്‍ അത്ഭുതമൊന്നുമില്ലെങ്കിലും.
    ഈ സിംഹക്കുട്ടി സുധാകരന്ന് കേസും കോടതിയൊന്നും വലിയ ഭീഷണിയല്ലെങ്കിലും ബാര്‍ ലൈസന്‍സു സംബന്ധിച്ച കേസുകെട്ടാണ് വാരി വലിച്ചിട്ടതെന്നോര്‍ക്കുക. തിരഞ്ഞെടുപ്പും വരുന്നു. വലിയ ഫണ്ടും വേണം. ഒരു ബാറില്‍ നിന്ന് രണ്ടു ലക്ഷം കണക്കേ ഇരുപത്തൊന്ന് ബാറില്‍ നിന്ന് അന്‍പതു ലക്ഷത്തോളം നഷ്ടം. ഇനിയാരു നികത്തുമീ നഷ്ടം? അല്ലെങ്കിലും സുധാകരനെന്താ അങ്ങേരെമ്പീയല്ലേ. ഇവിടെ കുപ്പായം തുന്നി വച്ചു ഏപ്രിലിന്നായ് കാത്തിരിക്കുന്ന നൂറ്റിനാല്‍പ്പതു പേരുടെ വല്ല കാര്യവും അങ്ങേര്‍ക്കു ചിന്തിക്കേണ്ടതുണ്ടോ?

************************************

അമേരിക്കന്‍ പ്രസിഡന്റിന്റെ അതേ നിലവാരത്തിലേക്ക് നമ്മുടെ സ്വന്ത വിദേശകാര്യന്‍ എസ്സെംകേയും ഉയര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ പ്രതിനിധിയായി ഐക്യരാഷ്ട്ര സഭയില്‍ പങ്കെടുത്തഎസ്.എം.കൃഷ്ണ പോച്ചുഗല്‍ പ്രതിനിധിയുടെ പ്രസംഗം അഞ്ചു മിനിട്ടോളം വായിച്ചിട്ടും തെറ്റു മനസ്സിലായില്ല പോലും! ഈ മന്ത്രി മഹാന് പ്രസംഗമെഴുതിക്കൊടുത്ത വിദ്വാന്മാര്‍ക്ക് നമോവാകം!

12 ഫെബ്രുവരി 2011

ഈജിപ്റ്റില്‍ നിന്ന് കേരളത്തിലേക്ക്

   ഒടുവില്‍ ഹുസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ ഭരണം ഈജിപ്റ്റില്‍ അവസാനിച്ചിരിക്കുന്നു. ടുണീഷ്യയില്‍ അവിടുത്തെ ഇടതുപക്ഷത്തിന്റെ നേത്രുത്വത്തില്‍ ഭരണ മാറ്റത്തിനായി നടത്തിയ വിപ്ലവ സമരം വിജയം കണ്ടതിന്റെ പുനര്‍ ചലനങ്ങളാണ് ഈജിപ്റ്റിലും സംഭവിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ നിന്നും, മൊത്തം രാഷ്ട്രീയ ചരിത്രങ്ങളില്‍ നിന്നും ഈ ഈജിപ്ഷ്യന്‍ വിപ്ലവം വേറിട്ട് നില്‍ക്കുന്നത്, ഏതെങ്കിലുംകൊടിയടളാത്തിന്റെയോ നേതാവിന്റെയ(മാത്രം)പിന്നില്‍ നിന്നല്ല ഈ വിപ്ലവ വിജയം അവര്‍ നേടിയെടുത്തതെന്ന കാര്യം കൊണ്ട് തന്നെയാണ്. അതാണു നാം ഇവിടെ ചര്‍ച്ചാ വിഷയമാക്കേണ്ടതും.
 മാധ്യമ വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഫേസ് ബുക്ക്, ട്വിറ്റര്‍, മറ്റ് ബ്ലോഗ് ഗ്രൂപ്പുകള്‍ തുടങ്ങിയവയിലൂടെയുള്ള ആശയ പ്രചരണങ്ങളാണ് ഈ പ്രത്യക്ഷ നേതാക്കളില്ലാത്ത വിപ്ലവത്തിന്നു പിന്നില്‍ . 
 ഇനി നാം നമ്മുടെ നമ്മുടെ സൈബര്‍ പ്രചരണങ്ങളേയും ആശയ സമരങ്ങളേയും ആ നിലയ്ക്കൊന്നു വിലയിരുത്തിനോക്കൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ഭാരത യുവത്വം സൈബര്‍ മേഖലയെ ആശയ സമരത്തിന്നായി തീരേ ഉപയോഗിക്കുന്നില്ല. അല്ലായിരുന്നെങ്കില്‍ ഇന്ന് നിലവിലുള്ള പാര്‍ലമെന്റില്‍ ചര്‍ച്ചപോലും കൂടാതെ പാസാക്കിയ സൈബര്‍ കരിനിയമം നിലവിലുണ്ടാവുമായിരുന്നില്ല. ആ നിയമത്തെ അടച്ചാക്ഷേപിക്കാനാവില്ലെങ്കിലും ഇതിലെ പലവകുപ്പുകളും കാടന്‍ നിയമങ്ങളാണെന്നു പറയാതെ വയ്യ. ഇന്നത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നൂറു ശതമാനത്തേയും റ്റുറങ്കലിലടയ്ക്കാനുള്ള എല്ലാ വകുപ്പുകളും ആ നിയമത്തിലുണ്ടെന്നതു തന്നെ അതിന്നു കാരണം.
  മലയാളം ബ്ലോഗ് മേഖലയില്‍ കഴിഞ്ഞ കുറച്ച് (അതേ വളരേക്കുറച്ച്) കാലമായി വായന ശീലമാക്കിയ എനിക്കു തോന്നിയത് മലയാളിക്ക് കഥ-കവിത-പ്രണയം-മതം ഇതിനപ്പുറം മറ്റൊരു ലോകമില്ലെന്നാണ്. മേല്‍ വിഷയങ്ങളില്‍ അവയുടേതായ രാഷ്ട്രീയം പോലും അരിച്ചു കുറുക്കിയാണ് പോസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തുന്നത്. പിന്നെ മതകാര്യം- സ്വന്തം മതത്തിനപ്പുറം മറ്റൊന്നില്ല അഥവാ മത ചിന്തകള്‍ക്കു പകരം തീവ്ര വിദ്വേഷ പ്രചാരണം അതുമാത്രമാണു ലക്ഷ്യം.
ഇതൊരിക്കലും രാഷ്ട്രീയ നിലപാടുകളില്ലാത്തത്തു കൊണ്ടല്ല മറിച്ച് മറ്റു പലകാരണങ്ങളാലുള്ള മൌനമാണെന്നേ കരുതാനാവൂ. രാഷ്ട്രീയം പറയുന്നവന്നു മേല്‍ മുങ്കൂട്ടി നിര്‍മ്മിച്ച ലേബല്‍ പതിപ്പിക്കുന്ന തരത്തിലേക്ക് നമ്മുടെ സങ്കുചിത നിലപ്പാടുകള്‍ അണപൊട്ടിച്ചൊഴുക്കുന്നതു തന്നെയാവണം ഈ മൌനത്തിന്നു പിന്നിലെ ഭയ ഹേതുവും.
 മലയാളത്തിലെ ഒരു സൌഹ്രുദക്കൂട്ടായ്മയിലെ രാഷ്ട്രീയ ചര്‍ച്ചാ വേദിയില്‍ പലസ്തീന്‍ കുഞ്ഞുങ്ങളുടേതു പോലെതന്നെയല്ലേ ശ്രീലങ്കയിലെ തമിഴ് വംശജക്കുഞ്ഞുങ്ങളുടെ ചോരയും എന്നു ചോദിച്ചതിന്നു കാവിയെന്നും അച്യുതാനന്ദന്റെ രാഷ്ട്രീയ നെറികേടുകള്‍ പറഞ്ഞപ്പോള്‍ പിണറായിയുടെ വക്കീലെന്നും മകരജ്യോതി തട്ടിപ്പുകളേക്കുറിച്ച് പറഞ്ഞപ്പോള്‍ പച്ചയുടെ ഫേക്കെന്നും ഏറ്റവുമൊടുവില്‍ ഓന്തെന്നും ലേബല്‍ പതിച്ചു കിട്ടിയെന്നത് എന്റെ അനുഭവം. നമ്മുടെ രാഷ്ട്രീയ നിലപാടുകള്‍ മറ്റാരൊക്കെയോ ആണ് തീരുമാനിക്കേണ്ടത് എന്ന ഈ അടിമത്ത മനോഭാവം തന്നെയല്ലേ അരാഷ്ട്രീയതയിലേക്കും മതഭ്രാന്തിലേക്കും അരാജകത്വത്തിലേക്കും നമ്മെ നയിക്കുന്നതും നമ്മള്‍ മൌനിയായിപ്പോവുന്നതും? 
****************************************************************************************
 ഒരു ഈജിപ്ഷ്യന്‍ ചിന്ത: ഒരു മന്ത്രി സ്വന്തം മണ്ടത്തരങ്ങള്‍ സ്വന്തമായി നടപ്പാക്കുന്നത് ഏകാധിപത്യം, അഖിലാണ്ഡ മണ്ടന്മാര്‍ ഒത്തുകൂടി അതിലൊരു മരമണ്ടനെ മന്ത്രിയാക്കുന്നത് ജനാധിപത്യം!

11 ഫെബ്രുവരി 2011

പൂവാലന്റൈന്‍സ് ചിന്തകള്‍


(REPOST)
ദിനങ്ങളുടെ ചോദ്യമൊന്ന്  പീയെസ്സ്സി പരീക്ഷയില്‍ നീര്ബന്ധമായത് കൊണ്ട് വാര്‍ഷിക ദിനാചരണങ്ങളൊക്കെ കാണാതെ മനസ്സില്‍ കയറ്റുന്ന കാലത്തുണ്ടായ ചോദ്യമാണ് വാലന്റൈന്‍സ് ഡേ യെക്കുറിച്ചെന്തേ ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന വിശാരദന്മാര്‍ ഓര്‍ക്കാത്തതെന്നത്.
അതിനുത്തരം ഇന്നേവരെ കിട്ടിയിട്ടില്ലെങ്കിലും മലയാളക്കരയില്‍ ഏകദേശം മകരജ്യോതി തുടങ്ങിയ കാലത്തിന്നു ശേഷമാണ് ഈ പൂവാലന്റൈന്‍സ് ദിനാചരണം പരക്കെ ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പല ഗവേഷകന്മാരും കണ്ടെത്തി കുറിച്ചിട്ടിട്ടുണ്ട്.  തുടര്‍ന്നു വായിക്കൂ..........click here

10 ഫെബ്രുവരി 2011

രാഷ്ട്രീയ രക്ഷാ ഏലസ്സ്!

  അങ്ങനെ അതും കാണാന്‍ പോകുന്നു, ജനാധിപത്യത്തില്‍ നടക്കാത്ത സുന്ദര സ്വപ്നമെന്നു കരുതിയിരുന്ന- അഴിമതിക്കേസില്‍ ഒരു രാഷ്ട്രീയക്കാരന്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നു. നമ്മള്‍ വോട്ടര്‍മാര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം? ഇനിയെങ്കിലും- ഈ വിധിയോര്‍ത്തെങ്കിലും ചക്കരക്കുടത്തില്‍ കയ്യിടുന്നവന്മാര്‍ക്ക് നക്കാന്‍ മടി തോന്നിയെങ്കില്‍.... 
******************************
  ഇതൊക്കെ കണ്ട് അങ്ങ് കാലപുരിയില്‍ പാമോയിലില്‍ പൊരിച്ച കദളി പഴവും തിന്ന് ഇടത്തേക്കണ്ണിറുക്കി ആ സ്ഥിരം മന്ദഹാസം പൊഴിക്കുന്ന ലീഡറെയാണെനിക്കാദ്യം ഈ വാര്‍ത്തകേട്ടപ്പോള്‍ മനസ്സില്‍ തോന്നിയത്. വെറുതേയല്ല ബാലകൃഷ്ണപ്പിള്ള ഈ വിധിയോട് കാലപുരി ചേര്‍ത്ത് പ്രതികരിച്ചതും! 
******************************
     രാത്രി കോയി ബിരിയാണിയും തിന്ന് കിടന്നുറങ്ങിയ നേതാക്കന്മാര്‍ക്ക് നേരം വെളുക്കുമ്പോളേക്ക് ജാതകം തിരുത്തിക്കൊടുക്കുന്ന വാര്‍ത്തകളാണ് നമ്മളിപ്പോള്‍ കുറച്ചു ദിനങ്ങളായി കേട്ടു കൊണ്ടിരിക്കുന്നത്. ആഭിചാരം അഥവാ ഒടി വിദ്യ പ്രയോഗങ്ങളെ കടുത്ത യുക്തിവാദികള്‍ പോലും ശരിവച്ചു പോകും ഈ വാര്‍ത്തകള്‍ ആ രീതിയില്‍ വിശകലന്ം ചെയ്താല്‍. അതോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ കാവി മുഖ്യമന്ത്രിയായ യെഡ്യൂരപ്പ ദുര്‍മന്ത്രവാദത്തിന്റെ ശല്യങ്ങളില്‍ നൊന്നൊളിക്കാന്‍ നൂല്‍ ബന്ധമില്ലാതെ ദിവസങ്ങളോളം കിടന്നുറങ്ങിയ വാര്‍ത്തയാണു നമ്മളാദ്യം കേട്ടത്. അതില്‍പ്പിന്നെ ഏ രാജ, ഐസ്ക്രീം കുഞ്ഞാപ്പ........... പിന്നെ ഏറ്റവുമൊടുവില്‍ ബാലകൃഷ്ണപ്പിള്ളയും. വലതന്മാര്‍ക്കെല്ലാം കാലക്കേട് ഘോഷയാത്രയുടെ രൂപത്തില്‍! എന്തായാലും ചാത്തന്‍ സേവക്കാരൊക്കെ പുതിയ ഏലസ്സിന്റെ ഗവേഷണം തുടങ്ങിക്കാണണം- രാഷ്ട്രീയ രക്ഷാ ഏലസ്സ്!
******************************
നമ്മുടെ കിറുക്കറ്റ് കളിക്കാരന്‍ ശ്രീശാന്തിന്ന് ഈ കൂടോത്രങ്ങളില്‍ വിശ്വാസമുണ്ടോ എന്നറിയില്ല, എങ്കിലും ആ പാവം പിടിച്ച പ്രവീണിന്റെ പരിക്കൊക്കെ കാണുമ്പോള്‍........... ബെറ്തെ......
******************************
മേല്‍ ചക്കരക്കുടം വിധിയുടെ ബലത്തിലെങ്കിലും ആ എന്നെസ്സെസ്സുകാര്‍ സമദൂര സിന്താദ്ധമൊന്നു തിരുത്തണം. ഒന്നാ യൂഡീയെഫ്ഫിന്നെ പിന്താങ്ങണം അല്ലേല്‍ ഇടതന്മാര്‍ക്ക് ഈസീ വാക്കോവറായിപ്പോകും. പ്ലീസ് പണിക്കറേ.....

06 ഫെബ്രുവരി 2011

വാട്ട് ആന്‍ ഐഡിയ ബിര്‍ലാജീ

English mechapeduthanayi chila nalla suhruthukalot samsarikkan call *999*6# എന്നൊരു എസ്സെമ്മെസ്സ് താങ്കളുടെ മൊവൈലില്‍ ലഭിച്ചിട്ടുണ്ടോ? 

വാട്ട് ആന്‍ ഐഡിയ? 
തട്ടിപ്പിന്റെ ഐഡിയകള്‍ ധാരാളം ഇറക്കിയാണല്ലോ നമ്മുടെ സ്വകാര്യ  മൊവൈല്‍ കമ്പനിക്കാര്‍ റ്റൂജീയും ത്രീജിയുമൊക്കെ വാങ്ങുന്നത്. അത്തരത്തിലൊരു തട്ടിപ്പില്‍ ഈയ്യിടെ നിങ്ങളില്‍ പലരേയും പോലെ ഞാനും പെട്ടു. തട്ടിയ പണം തിരിച്ചു വാങ്ങുന്നതിന്റെ ശബ്ദ ശകലങ്ങള്‍ കേള്‍ക്കുക. ഇത്തരത്തില്‍ പറ്റിക്കപ്പെടുമ്പോള്‍ ഉപഭോക്താവ് എന്ന നിലയില്‍ ശക്തമായി പ്രതികരിക്കാന്‍ ശീലിക്കുക.


05 ഫെബ്രുവരി 2011

ഉദുമ ടെക്സ്റ്റൈല്‍ മില്ലിലെ തൊഴില്‍ കച്ചോടം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പാലിക്കാന്‍ വേണ്ടി തന്നെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു വ്യവസായ സംരംഭമായ ഉദുമ ടെക്സ്റ്റൈല്‍ മില്ല് വ്യവസായ വകുപ്പ് മന്ത്രി കഴിഞ്ഞാഴ്ച വമ്പന്‍ ആഘോഷമായിത്തന്നെ ഉദ്ഘാടനം ചെയ്തു. പൊതുവേ വ്യവസായങ്ങളും മറ്റ് തൊഴില്‍ സംരംഭങ്ങളും കുറവായ കാസര്‍ക്കോട് ജില്ലയില്‍ ഈ തുണി മില്‍ സ്ഥാപിക്കാനെടുത്ത തീരുമാനം ഈ സര്‍ക്കാറിന്നു മേല്‍ കൂടുതല്‍ മതിപ്പുണ്ടാക്കാന്‍ കാസര്‍കോട്ടുകാരെ പ്രേരിപ്പിക്കുന്നുണ്ട്.
ഈ സരംഭത്തിലേക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന്നായ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ജനാധിപത്യ ലോകത്ത് അത്തരം ചിന്തകള്‍ തെറ്റാനെന്നു പറയാനാവില്ലെങ്കിലും അതൊക്കെ പൂര്‍ണ്ണമായി ശരിവക്കേണ്ട രീതിയിലാണ് ഇപ്പോള്‍ മേല്‍ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷകള്‍ തയ്യാറാക്കിയിരിക്കുന്നത്.
അഖിലകേരളാടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സാധാരണ വര്‍ക്കര്‍ പോസ്റ്റിലേക്ക്, വെറും നൂറ്റന്‍പത് രൂപ ദിവസ വേതനമുള്ള പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഏറെയും ടെക്സ്റ്റൈല്‍ മില്ലിന്റെ പരിസരവാസികളാണ്. എന്നിട്ടും കേരളാ സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൌണ്‍സില്‍ എഴുത്തു പരീക്ഷയ്ക്ക് കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട്ടെ സ്കൂളുകളാണ്. ഒരു കാസര്‍കോട്ടുകാരന്ന് ഈ പരീക്ഷ എഴുതണമെങ്കില്‍ ശരാശരി ചിലവ് ആയിരം രൂപയോളം വരും. 
വെറും നൂറ്റന്‍പതോളം വരുന്ന ഒഴിവികളിലേക്ക് അപേക്ഷിച്ച 3288 പേരെ ഇത്തരത്തില്‍ നട്ടം കറക്കുന്നതിന്റെ ഉദ്ദേശം ഞാനാദ്യം പറഞ്ഞ ഊഹാപോഹങ്ങളല്ലെങ്കില്‍ മറ്റെന്താണു സാര്‍?

04 ഫെബ്രുവരി 2011

എനിക്കു പറയാനുള്ളത്

                                  ഞാന്‍ എഴുതിയ ബ്ലോഗ് പോലുള്ള ഒരു സാധനം ഇന്ന്  ബ്ലോഗ് സ്പോട്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് പലരും നേരിട്ടും ഗ്രൂപ്പുകളിലൂടെയും ബസ്സിലൂടെയും മറ്റും വിമര്‍ശനങ്ങള്‍ അറിയിച്ചിരുന്നു. ആ തലക്കെട്ട് അരോചക മാണെന്ന വാദം അംഗീകരിച്ചു കൊണ്ട് ഞാനത് പോസ്റ്റ് ചെയ്തിടത്തെല്ലാം തിരുത്തിയിട്ടുണ്ട്. അങ്ങനെ ഒരു ദേശത്തെയാകെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഞാനത് എഴുതിയത്- ഷൊര്‍ണ്ണൂരിലെ- എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് ആ ട്രെയിനിലെ യാത്രക്കാരെ മാത്രമായിരുന്നു. ആ ട്രെയിനില്‍ നിലവിളിയും മറ്റും കേട്ടിട്ടും നിര്‍വ്വികാരതയോടെ കേട്ടിരിക്കുകയും പിന്നീട് മാധ്യമങ്ങള്‍ക്കു മുന്‍പാകെ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തവരെ കുറിച്ച് വിവരിക്കാന്‍ അതിലും നല്ലൊരു വാചകം എനിക്കറിയില്ല. 

                                പിന്നെ ബ്ലോഗിനേക്കുറിച്ച്- ഞാന്‍ മനസ്സിലാക്കിയിടത്തോളം നമുക്ക് പറയാനുള്ളത് നിയമ സംവിധാനങ്ങല്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പറയുവാനുള്ള വേദിയാണ് ബ്ലോഗ്. ആ നിലയിലാണ് ഞാന്‍ കാണുന്നതും. 
പ്രതികരിച്ചതും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതുമായ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ട്രെയിനിലുണ്ടായിരുന്ന ഷണ്ഡന്മാരെ നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു.

ആണുങ്ങളിലെ പെണ്ണുങ്ങളെ നാം തമാശയ്ക്ക് ചാന്തു പൊട്ടെന്നു വിളിക്കാറുണ്ട്, അതേപോലെ പെണ്ണുങ്ങളിലെ ആണുങ്ങളെ സാമാന്യേന വിളിക്കാവുന്ന ഒരു പേരിന് ഇതുവരേ അത്ര പ്രചാരം കിട്ടിയിട്ടില്ല. ഈ പെണ്ണുങ്ങളിലെ ആണുങ്ങള്‍ എന്ന പ്രയോഗത്തെ നല്ല അര്‍ത്ഥത്തില്‍ പ്രയോഗിക്കുമ്പോള്‍ അതിലുള്‍ക്കൊള്ളിക്കാന്‍ ഭാരത ചരിത്രത്തിലും സമകാലികത്തിലും ഒരു പാട് പേരുകള്‍ നമുക്കു മുന്നിലുണ്ട്. അതിലെ ഭാരത സമകാലികത്തില്‍  ഉയര്‍ത്തിക്കാട്ടാവുന്ന ഒരു പേരാണ് മമത ബാനര്‍ജി. ബംഗാളെന്ന കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ഒരു മാറ്റത്തിന്നു മുങ്കൈയെടുത്ത (അതിന്നവര്‍ ഉപയോഗിച്ച വഴികള്‍ തരംതാണതാണെങ്കില്‍ പോലും) മമതാജിയിലെ സ്ത്രീയെ നമ്മള്‍ ആദരിച്ചേ മതിയാവൂ.
ഇത്രയും പറഞ്ഞു വന്നത് മമതാജിയെ പുകഴ്താനല്ല, മറിച്ച് രണ്ടു ദിനം മുന്‍പ് നടന്ന ഒരു അക്രമത്തെക്കുറിച്ച് പറയാനാണ്, ഇരുട്ടു പരക്കും നേരത്ത് മമതാജി ഭരിക്കുന്ന റെയില്‍ വേയുടെ വണ്ടിയില്‍ വനിതകള്‍ക്കുമാത്രം പ്രവേശനമുള്ള കമ്പാര്‍ട്ട്മെന്റില്‍ ഏകയായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഒരു തമിഴന്‍ ക്രിമിനല്‍ എല്ലാതരത്തിലും അക്രമിച്ച വാര്‍ത്ത നമ്മള്‍ പതിവുപോലെ ഞെട്ടലോടെയാണറിഞ്ഞത്.
ഇത്രയെല്ലാം നടന്നിട്ടും മമതാജിയുടെ റെയില്‍ വേ വകുപ്പ് ആ ഇരയെ- ആ സ്ത്രീയെ ഒരുതരത്തിലും സഹായിക്കാന്‍ തയ്യാറായിട്ടില്ല എന്നത് അക്രമത്തേക്കാള്‍ ക്രൂരമായിപ്പോയി. യാത്രക്കാരുടെ സുരക്ഷിതത്വം റെയില്‍ വേയുടെ കടമയായിട്ടുകൂടി.
കൊടിയേരിയുടെ ഭാഗ്യമെന്നു പറയാം- കേരളാ പോലീസിന്നു നേരിട്ടുത്തരവാദിത്വമില്ലാത്ത റെയില്‍ വേയിലാണ് ഈ സംഭവം നടന്നതെന്നത് (പ്രതിയെ പിടിച്ചത് കേരളാ പോലീസ് തന്നെ!). കാരണം നിയമസഭ കൂടുന്ന കാലത്ത് ഒരു ഇറങ്ങിപ്പോക്കിന്നും രണ്ടു ലാത്തിച്ചാര്‍ജ്ജിന്നും ഇതൊക്കെ ധാരാളം.

ഈ സംഭവം നടന്ന ട്രെയിനില്‍ തൊട്ടുമുന്നിലെ ബോഗിയില്‍ യാത്ര ചെയ്ത - നിലവിളിയും ശബ്ദവും തെറിച്ചു വീഴലുമൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കുകയും പിന്നീടവ വിവരിച്ച് മാധ്യമങ്ങളില്‍ ആളാവുകയും ചെയ്ത ചില ആണ്‍ വേഷം കെട്ടിനടക്കുന്ന ഷണ്ഡന്മാരോടാണ് എനിക്ക്  ആ തമിഴന്‍ ക്രിമിനലിനോട് തോന്നുന്നതിനേക്കാള്‍ അറപ്പ് തോന്നുന്നത്.
നിങ്ങളൊന്നോര്‍ത്തു നോക്കൂ കൂട്ടുകാരേ മലബാറില്‍ മലപ്പുറത്തിന്നു വടക്ക് പ്രത്യേകിച്ച് കണ്ണൂര്‍ ഭാഗത്ത് -പലപ്പോഴും പ്രതികരണ ശേഷി അധികമാവുന്നുവെന്നതിന്റെ പേരില്‍ തെക്കന്‍ കേരളത്തിന്റെ പരിഹാസത്തിന്നു വിധേയമാകേണ്ടി വന്ന- ആണ് ഈ സംഭവം നടന്നതെങ്കില്‍ അത് യാതൊരവസരത്തിലും ഈ നിലയിലാവുമായിരുന്നില്ല. മാത്രമല്ല രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ അരാജക നാടെന്നു മറ്റുള്ളവര്‍ കരിവാരിത്തേക്കുന്ന മലബാറില്‍ മേല്‍ വിവരിച്ച തരത്തിലുള്ള ക്രിമിനല്‍ സംഭവങ്ങള്‍ താരതമ്യേന( അതേ താരതന്മ്യേന എന്നു മാത്രമേ പറയാനാവൂ)  കുറവു തന്നെയാണ്.
ഏതാനും വര്‍ഷം മുന്‍പ് എന്നെ അമ്പരപ്പിച്ച ഒരു സംഭവമുണ്ട്- അതിരാവിലെ ഒലവക്കോട് റെയില് വേ സ്റ്റേഷനു സമീപത്തെ റോഡില്‍ രണ്ടു പേര്‍ തല്ലു കൂടുന്നു.  മോഹന്‍ ലാലും കീറിക്കാടനും അഭ്രപാളിയില്‍ തല്ലുകൂടുമ്പോളെന്ന പോലെ ചുറ്റിലും നിന്ന് ആള്‍ക്കാര്‍ ആസ്വദിക്കുന്നു. (ആ കാര്യത്തില്‍ ഞാനിടപെട്ടതിന്റെ പേരില്‍ ഒരു പോലീസ് കേസ് നേട്ടവും കൂട്ടുകാരന്റെ താലികെട്ട് നഷ്ടവും. ആ കേസ് പിന്നീട് കൂട്ടുകാരന്‍ തന്നെ ഒതുക്കി തീര്‍ത്തു) ആന്നത്തെ എന്റെ നാട്ടിലെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയപ്പോള്‍ എനിക്ക് യാതൊരു  തരത്തിലും ദഹിക്കാത്ത സംഭവമായിരുന്നൂ അത്.
അഖില കേരള യുവാക്കളെ നമ്മള്‍ പ്രതികരണ ശേഷി വീണ്ടെടുക്കുക. ഒരു യഥാര്‍ത്ഥ മലയാളിവാവുക.

എനിക്കു പറയാനുള്ളത് കൂടി വായിക്കുക.

03 ഫെബ്രുവരി 2011

സുധാകരന്‍ മന്ത്രീ നിങ്ങളും?

നമ്മള്‍ ആണുങ്ങള്‍ക്ക്  പ്രത്യേകിച്ച് വിവാഹിതര്‍ക്ക് സ്വര്‍ണ്ണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നൊരു ഗാനശകലമുണ്ട്- കനകം മൂലം കാമിനി മൂലം- അല്ല ഒരു പരസ്യ ഗാനം, വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിനാ..............?
എല്ലാത്തരം മാധ്യമ വേദികളിലും ഈ തരം പരസ്യങ്ങള്‍കാണുമ്പോള്‍, ഓരോ ബസ്സ്റ്റോപ്പിലും ഏഴു ശതമാനം പലിശയ്ക്ക് സ്വര്‍ണ്ണപ്പണയ വായ്പ്പ ഉദാരമായി നല്‍കുന്ന  സഹകരണ ബാങ്കുകളുള്ള  നമ്മുടെ നാട്ടില്‍ എന്തിനു ഈ കൊള്ളപ്പലിശക്കാരെ ആശ്രയിക്കണം എന്ന ചിന്തയായിരുന്നു മനസ്സില്‍. കൂടെ ഇത്തരം സ്ഥാപനങ്ങളുടെ പലതരത്തിലുള്ള കെണികളില്‍ പെട്ട പലരുടേയും അനുഭവത്തിന്റേയും വെളിച്ചത്തില്‍.
ഈയ്യിടെ ഒരത്യാവശ്യത്തിന് സ്വര്‍ണ്ണപ്പണയ  വായ്പ്പയ്ക്കായ് എന്റെ നാട്ടിലെ ജില്ലാ സഹകരണ ബാങ്കിനെ സമീപിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി വായ്പകള്‍- അവര്‍ക്കേറ്റവും സുരക്ഷിതമായ സ്വര്‍ണ്ണപ്പണയ  വായ്പ്പകളും- നിര്‍ത്തിവച്ചിരിക്കുന്നു. തുടര്‍ന്ന് മറ്റു ചില പ്രാഥമിക സഹകരണ ബാങ്കുകളെ സമീപിച്ചപ്പോള്‍ അവര്‍ ചെറിയ രീതിയില്‍ നല്‍കിയെങ്കിലും അവരും ഈ വായ്പ്പകള്‍ നിര്‍ത്തുവാന്‍ പോവുകയാണെന്നാണ് സൂചിപ്പിച്ചത്.
ഇനിയാണു നമ്മള്‍ നമ്മുടെ, മലയാളികളുടെ സ്വാഭാവിക കുരുട്ടി പുത്തി ഉപയോഗിക്കേണ്ടത്. ഒരു നല്ല സര്‍ക്കാര്‍ വിരുദ്ധ ഗവേഷണത്തിന്നുള്ള സ്കോപ്പ് ഇവിടെ കണ്ടെത്തേണം. ഐസ്ക്രീമിന്റെ മുണ്ടും തോര്‍ത്തും കോണകകവും പരതാന്‍ നടക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കൂടി ഒന്നു രണ്ടുമാസം ഗവേഷിക്കണം. ഈയ്യടുത്തുമാത്രമായി കേരളത്തിലെ സ്വര്‍ണ്ണപ്പണയ ബ്ലേഡുകമ്പനികള്‍ വന്‍ തോതില്‍ പരസ്യ കോലാഹലം തുടങ്ങുവാനുള്ള കാരണമെന്ത്? അതീന്നു ശേഷം സഹകരണ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപ്പണയ വായ്പ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണം എന്ത്? ചോദ്യങ്ങല്‍ ഇനിയും പലതുണ്ട്.
വീയെസ്സ് സര്‍ക്കാറിലെ വാക്കിലും പ്രവര്‍ത്തിയിലും കമ്മ്യൂണിസ്റ്റെന്നു നടിക്കുന്ന സഹകരണ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഈ വിഷയത്തില്‍ കാണിക്കുന്ന- പഞ്ചേന്ത്രിയ പൂഴ്ത്തിവയ്പ്പ നയം- സൂചിപ്പിക്കുന്നതെന്ത്?
***********************************************
ചുവന്ന വെള്ളക്കച്ചവടത്തിന്റെ പരസ്യക്കാരനായതിന് മോഹന്‍ലാലിനെതിരെ ഇടയ ലേഖനമിറക്കിയവര്‍ക്ക് ഈ ബ്ലേഡിന്റെ പരസ്യത്തിനെതിരെ ഒന്നും പറയാനാവില്ലല്ലോ, കാരണം എല്ലാം നമ്മുടെ കുഞ്ഞാടുകളായിപ്പോയില്ലേ?

02 ഫെബ്രുവരി 2011

സ്മാര്‍ട്ടും മോചനവും

രാഹുകാലം നോക്കാതെ തുടങ്ങിയതു കൊണ്ടാണൊ എന്നറിയില്ല മോചനയാത്രയ്ക്ക് തടസ്സങ്ങളില്‍ നിന്നും മോചനമില്ലാതെ പോയത്. എന്തായാലു  പതിവിലും നേരത്തേ കാലത്തേ തുടങ്ങിയ യാത്ര കൊണ്ട് നേട്ടമുണ്ടാക്കിയത് ഇടതു പക്ഷ സര്‍ക്കാറാണെന്നത് പതുക്കെ മനസ്സിലായി വരുന്നു. ഏറ്റവുമൊടുവില്‍ സ്മാര്‍ട്ട് സിറ്റി കറാരില്‍ ഒപ്പുവച്ചിരിക്കുന്നു. പണി നാളെത്തന്നെ തുടങ്ങും പോലും. ന്റമ്മോ എന്തൊരു കൊലച്ചതിയാണിത്? ആ എമ്മേ യൂസഫലിക്കിത് എന്തിന്റെ കേടാണ്? ഞമ്മളെ സ്വന്തം പാര്‍ട്ടി വ്യവസായം തുടങ്ങും ബരേക്കെങ്കിലും ഉരുട്ടിക്കൊണ്ട് പോകായിരുന്നില്ലേ? ഐസ്ക്രീം തിന്നു തിന്ന് പനിപിടിച്ച ഉമ്മന്‍ ജിക്ക് ഇനിയീ സ്മാര്‍ട്ട് വാര്‍ത്തകേട്ട് പക്ഷാഘാതം പിടികൂടുമോ എന്നേ അറിയാനുള്ളൂ! ഈ വിവരം അറിഞ്ഞുടനേതന്നെ  സതീശന്‍ വക്കീലും ചങ്ങായിമാരും ചാനലായ ചാനലുകള്‍ മുയുവന്‍ കേറി നെരങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി വൈകിയത് മൂലം പത്തുകോടി സംസ്ഥാനത്തിന്നു നഷ്ടമെന്ന്- ഇവിടെ ഇപ്പോള്‍ നഷ്ടം യൂഡീയെഫ്ഫിന്റെ വോട്ടുകള്‍ക്കു മാത്രം! മോചനയാത്രയുടെ പകുതിക്കു വച്ച് പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത് തിരുത്തണമെന്നാ വസ്യപ്പെട്ട ഉമ്മന്‍ ജീ അന്നേ ഉറപ്പിച്ചതാണോ ഇത് മറ്റേതോ മോചനത്തിന്നുള്ള യാത്രയാണെന്ന്? ഐസ്ക്രീമില്‍ കുരുങ്ങിയ മുസ്ലിം ലീഗ് ഒരു പരുവത്തില്‍ ഫ്രീസായിക്കിടക്കുന്നതില്‍ സന്തോഷിക്കുന്ന ഇന്നേവരെ പ്രതിരോധത്തിന്നു മുതിരാത്ത മാണിസാര്‍ ഉമ്മഞീയെ എന്തായാലും മുഖ്യമന്ത്രിയാവാന്‍ അനുവദിക്കുമെന്നും തോന്നുന്നില്ല. അതോണ്ട് തന്നെ ചെന്നിത്തലയാദികള്‍ക്ക് ആനന്ദത്തിനിയെന്തു വേണം? മന്ത്രിയായില്ലെങ്കിലും കേപ്പീസീസീയില്‍ തൂങ്ങിപ്പിടിക്കാലോ!