കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

21 ഫെബ്രുവരി 2011

കസംബന്ധം

   അങ്ങനെ ഒടുവില്‍ ജേപ്പീസീ അന്വേഷണത്തിന്നു മദാമ്മാപ്പീയെ തമ്മയിച്ചു. നല്ല കാര്യം. രാജാണ്ണന്‍ തീഹാര്‍ ജയിലിലെ തറയില്‍ കിടക്കാന്‍ തുടങ്ങിയതു കൊണ്ടോ പ്രതിപക്ഷ ഐക്യം കണ്ട് മുട്ടു വിറച്ചിട്ടോ ഒന്നുമല്ല അതിന്നവര്‍ തയ്യാറായതെന്നോര്‍ക്കുക. മുന്നേപ്പോലെയെന്നപോലെ അലവന്‍സും വാങ്ങിത്തിന്ന് സഭ തടസ്സപ്പെടുത്തുന്നതില്‍ ഖേദമുണ്ടായിട്ടുമല്ല,- ഇനിയും മുടങ്ങിയാല്‍ കേംന്ദ്ര ബജറ്റ് പരണത്തിരിക്കുമെന്നുറപ്പായതു കൊണ്ട് മാത്രമാണീ സാഹസത്തിന്നു സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നത്. ഇതന്നേ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ സമ്മേളനത്തിന്റെ പേരില്‍ പാഴാക്കിയ കോടികള്‍ കൊണ്ട്  പത്താള്‍ക്കു റേഷനരി രണ്ടു രൂപയ്ക്ക് കൊടുക്കാമായിരുന്നു. അതെങ്ങനെ നാട്ടാരുടെ ക്ഷേമത്തിനേക്കാള്‍ വലുതല്ലേ ദുരഫിമാനം!

ലോകസഭയേക്കുറിച്ചു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്:
   എനിക്കു പാര്‍ലമെന്റ് മന്ദിരം പത്തിന്റെ നോട്ടിലും ടീവീ വാര്‍ത്തേലും കണ്ടുള്ള പരിചയമേ ഉള്ളൂവെങ്കിലും, ഇത്രേം വലിയ ബിഡ്ലിങ്ങില്‍ ഈ എമ്പീമാരെല്ലാമെന്തിനാ ഇങ്ങനെ സര്‍ക്കാര്‍ സ്കൂളിലെ നാലാം ക്ലാസ് റൂമിലേത് പോലെ ഇങ്ങനെ ഇടുങ്ങിയിരിക്കുന്നത് എന്ന സംശയം വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. നാനാത്വത്തിലെ പല തരം മെംബര്‍ മാരും ഏകത്വത്തില്‍ എങ്ങനെ കഴിഞ്ഞു കൂടുന്നൂ എന്നത് വല്ലാത്തൊരു സംശയമാണോ?
പാര്‍ലമെന്റ് ഹാള്‍ സര്‍ക്കാര്‍ സ്കൂളിലെ നാലാം തരം ക്ലാസ്സ് റൂമാണെങ്കില്‍ കേരള നിയമ സഭ, മറ്റേ സഭക്കാരുടെ കീഴിലെ സ്വാശ്രയ ഇഞ്ചിനീര്‍ കോളേജ് പോലുണ്ട്, ഈ നൂറ്റിനാല്‍പ്പത്തൊന്നു പേര്‍ക്കായെന്തിനാ ഇത്രേം വലിയ ബ്ബിഡ്ലിങ്ങ്?

പാര്‍ലമെന്റിനേക്കുരിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത്:
    പണ്ട് പാര്‍ലമെന്റ് അക്രമിച്ച കേസില്‍ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ച ഒരുത്തന്‍ ഇപ്പോഴും രാഷ്ട്രീയതീരുമാനം കാത്ത് ജയിലില്‍ കിടക്കുന്നു. അതിന്റെ മേലെ മുംബൈ അക്രമക്കേസില്‍ കസബനെ തൂക്കിക്കൊല്ലാനുള്ള നടപടികള്‍ക്ക് ഹൈക്കോടതി പച്ചക്കൊടി കാട്ടി. ഇനി രാഷ്ട്രീയതീരുമാനം കൂടി വേണം. അത് എന്തായാലും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് ഉറപ്പായതിനാല്‍ വിമാനയാത്രക്കാരൊക്കെ നല്ല തുകയ്ക്ക് സ്വന്തം ജീവന്‍ ഇന്‍ഷൂര്‍ ചെയ്താല്‍ കെട്ട്യ്യോള്‍ കുട്ട്യോള്‍ അപ്പനപ്പൂപ്പനാദി ജീവജാലങ്ങള്‍ക്ക് ആയുഷ്ക്കാലം അല്ലലില്ലാതെ ജീവിക്കാം.

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

@#$%^&*()‌+@#&^%$#@

ഫെനില്‍ പറഞ്ഞു...

ആശിപ്പിച്ചു ചുമ്മാതെ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ബെഞ്ചാലി പറഞ്ഞു...

:)

ANSAR ALI പറഞ്ഞു...

good one ...black humour...thanks

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

സ്വതസിദ്ധമായ നിലവാരതിലെതിയില്ലേ എന്നൊരു ഇത്...യേത്?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ബൈജുവണ്ണാ :) ആനുകാലിക രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നന്നായി എഴുതി..
ഈ പോസ്റ്റ്‌ പതിനെട്ടു വയസ്സ് തികയാത്തവര്‍ക്കും വായിക്കാം.. :)

ബൈജുവചനം പറഞ്ഞു...

അജ്ഞാത, ഫെനില്‍, ബെഞ്ചാലി, ANSAR ALI. ഡോ.ആര്‍ .കെ.തിരൂര്‍, Sreejith kondottY/ ---thanks 4 valuable comments.

jiya | ജിയ പറഞ്ഞു...

good one...