കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 ഫെബ്രുവരി 2011

സ്മാര്‍ട്ടും മോചനവും

രാഹുകാലം നോക്കാതെ തുടങ്ങിയതു കൊണ്ടാണൊ എന്നറിയില്ല മോചനയാത്രയ്ക്ക് തടസ്സങ്ങളില്‍ നിന്നും മോചനമില്ലാതെ പോയത്. എന്തായാലു  പതിവിലും നേരത്തേ കാലത്തേ തുടങ്ങിയ യാത്ര കൊണ്ട് നേട്ടമുണ്ടാക്കിയത് ഇടതു പക്ഷ സര്‍ക്കാറാണെന്നത് പതുക്കെ മനസ്സിലായി വരുന്നു. ഏറ്റവുമൊടുവില്‍ സ്മാര്‍ട്ട് സിറ്റി കറാരില്‍ ഒപ്പുവച്ചിരിക്കുന്നു. പണി നാളെത്തന്നെ തുടങ്ങും പോലും. ന്റമ്മോ എന്തൊരു കൊലച്ചതിയാണിത്? ആ എമ്മേ യൂസഫലിക്കിത് എന്തിന്റെ കേടാണ്? ഞമ്മളെ സ്വന്തം പാര്‍ട്ടി വ്യവസായം തുടങ്ങും ബരേക്കെങ്കിലും ഉരുട്ടിക്കൊണ്ട് പോകായിരുന്നില്ലേ? ഐസ്ക്രീം തിന്നു തിന്ന് പനിപിടിച്ച ഉമ്മന്‍ ജിക്ക് ഇനിയീ സ്മാര്‍ട്ട് വാര്‍ത്തകേട്ട് പക്ഷാഘാതം പിടികൂടുമോ എന്നേ അറിയാനുള്ളൂ! ഈ വിവരം അറിഞ്ഞുടനേതന്നെ  സതീശന്‍ വക്കീലും ചങ്ങായിമാരും ചാനലായ ചാനലുകള്‍ മുയുവന്‍ കേറി നെരങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി വൈകിയത് മൂലം പത്തുകോടി സംസ്ഥാനത്തിന്നു നഷ്ടമെന്ന്- ഇവിടെ ഇപ്പോള്‍ നഷ്ടം യൂഡീയെഫ്ഫിന്റെ വോട്ടുകള്‍ക്കു മാത്രം! മോചനയാത്രയുടെ പകുതിക്കു വച്ച് പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത് തിരുത്തണമെന്നാ വസ്യപ്പെട്ട ഉമ്മന്‍ ജീ അന്നേ ഉറപ്പിച്ചതാണോ ഇത് മറ്റേതോ മോചനത്തിന്നുള്ള യാത്രയാണെന്ന്? ഐസ്ക്രീമില്‍ കുരുങ്ങിയ മുസ്ലിം ലീഗ് ഒരു പരുവത്തില്‍ ഫ്രീസായിക്കിടക്കുന്നതില്‍ സന്തോഷിക്കുന്ന ഇന്നേവരെ പ്രതിരോധത്തിന്നു മുതിരാത്ത മാണിസാര്‍ ഉമ്മഞീയെ എന്തായാലും മുഖ്യമന്ത്രിയാവാന്‍ അനുവദിക്കുമെന്നും തോന്നുന്നില്ല. അതോണ്ട് തന്നെ ചെന്നിത്തലയാദികള്‍ക്ക് ആനന്ദത്തിനിയെന്തു വേണം? മന്ത്രിയായില്ലെങ്കിലും കേപ്പീസീസീയില്‍ തൂങ്ങിപ്പിടിക്കാലോ!

4 അഭിപ്രായങ്ങൾ:

ismail chemmad പറഞ്ഞു...

സ്മാര്‍ട്ട് സിറ്റി ഒപ്പ് വെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ .
പക്ഷെ , ഇത്രയും താമസം ഈ പദ്ധതിക്ക് വരാന്‍ കാരണം കേരള സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ് .
ഇത്രയും വലിയ പദ്ധതിക്ക് അതിനനുസരിച്ചുള്ള ഗൌരവം കൊടുക്കേണ്ടിയിരുന്നു .
ഓരോപ്പിടാന്‍ മാത്രം നാം പാഴാക്കിയത് അഞ്ചു വര്‍ഷമാണ്‌

ബൈജുവചനം പറഞ്ഞു...

പക്ഷേ കണ്ണും പൂട്ടി ഒപ്പിടുന്നതിലും ഭേദം ഇതുതന്നെ!

ayyopavam പറഞ്ഞു...

കേരളത്തിന്റെ സമ്പൂര്ണ അവശ്യം നടപ്പിലാകി കരാര്‍ ഒപ്പിട്ട കേരള സര്കാരിനു അഭിവാദ്യങ്ങള്‍

മോചന യാത്ര കുഞ്ഞാലികുട്ടിയുടെ ചാരിത്രശുദ്ധി യാത്ര ആയി ലോപിച്ചതില്‍ രണ്ടു തുള്ളി കണ്ണ് നീരും

റാണിപ്രിയ പറഞ്ഞു...

:)