കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

03 ഫെബ്രുവരി 2011

സുധാകരന്‍ മന്ത്രീ നിങ്ങളും?

നമ്മള്‍ ആണുങ്ങള്‍ക്ക്  പ്രത്യേകിച്ച് വിവാഹിതര്‍ക്ക് സ്വര്‍ണ്ണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നൊരു ഗാനശകലമുണ്ട്- കനകം മൂലം കാമിനി മൂലം- അല്ല ഒരു പരസ്യ ഗാനം, വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിനാ..............?
എല്ലാത്തരം മാധ്യമ വേദികളിലും ഈ തരം പരസ്യങ്ങള്‍കാണുമ്പോള്‍, ഓരോ ബസ്സ്റ്റോപ്പിലും ഏഴു ശതമാനം പലിശയ്ക്ക് സ്വര്‍ണ്ണപ്പണയ വായ്പ്പ ഉദാരമായി നല്‍കുന്ന  സഹകരണ ബാങ്കുകളുള്ള  നമ്മുടെ നാട്ടില്‍ എന്തിനു ഈ കൊള്ളപ്പലിശക്കാരെ ആശ്രയിക്കണം എന്ന ചിന്തയായിരുന്നു മനസ്സില്‍. കൂടെ ഇത്തരം സ്ഥാപനങ്ങളുടെ പലതരത്തിലുള്ള കെണികളില്‍ പെട്ട പലരുടേയും അനുഭവത്തിന്റേയും വെളിച്ചത്തില്‍.
ഈയ്യിടെ ഒരത്യാവശ്യത്തിന് സ്വര്‍ണ്ണപ്പണയ  വായ്പ്പയ്ക്കായ് എന്റെ നാട്ടിലെ ജില്ലാ സഹകരണ ബാങ്കിനെ സമീപിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി വായ്പകള്‍- അവര്‍ക്കേറ്റവും സുരക്ഷിതമായ സ്വര്‍ണ്ണപ്പണയ  വായ്പ്പകളും- നിര്‍ത്തിവച്ചിരിക്കുന്നു. തുടര്‍ന്ന് മറ്റു ചില പ്രാഥമിക സഹകരണ ബാങ്കുകളെ സമീപിച്ചപ്പോള്‍ അവര്‍ ചെറിയ രീതിയില്‍ നല്‍കിയെങ്കിലും അവരും ഈ വായ്പ്പകള്‍ നിര്‍ത്തുവാന്‍ പോവുകയാണെന്നാണ് സൂചിപ്പിച്ചത്.
ഇനിയാണു നമ്മള്‍ നമ്മുടെ, മലയാളികളുടെ സ്വാഭാവിക കുരുട്ടി പുത്തി ഉപയോഗിക്കേണ്ടത്. ഒരു നല്ല സര്‍ക്കാര്‍ വിരുദ്ധ ഗവേഷണത്തിന്നുള്ള സ്കോപ്പ് ഇവിടെ കണ്ടെത്തേണം. ഐസ്ക്രീമിന്റെ മുണ്ടും തോര്‍ത്തും കോണകകവും പരതാന്‍ നടക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കൂടി ഒന്നു രണ്ടുമാസം ഗവേഷിക്കണം. ഈയ്യടുത്തുമാത്രമായി കേരളത്തിലെ സ്വര്‍ണ്ണപ്പണയ ബ്ലേഡുകമ്പനികള്‍ വന്‍ തോതില്‍ പരസ്യ കോലാഹലം തുടങ്ങുവാനുള്ള കാരണമെന്ത്? അതീന്നു ശേഷം സഹകരണ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപ്പണയ വായ്പ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണം എന്ത്? ചോദ്യങ്ങല്‍ ഇനിയും പലതുണ്ട്.
വീയെസ്സ് സര്‍ക്കാറിലെ വാക്കിലും പ്രവര്‍ത്തിയിലും കമ്മ്യൂണിസ്റ്റെന്നു നടിക്കുന്ന സഹകരണ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഈ വിഷയത്തില്‍ കാണിക്കുന്ന- പഞ്ചേന്ത്രിയ പൂഴ്ത്തിവയ്പ്പ നയം- സൂചിപ്പിക്കുന്നതെന്ത്?
***********************************************
ചുവന്ന വെള്ളക്കച്ചവടത്തിന്റെ പരസ്യക്കാരനായതിന് മോഹന്‍ലാലിനെതിരെ ഇടയ ലേഖനമിറക്കിയവര്‍ക്ക് ഈ ബ്ലേഡിന്റെ പരസ്യത്തിനെതിരെ ഒന്നും പറയാനാവില്ലല്ലോ, കാരണം എല്ലാം നമ്മുടെ കുഞ്ഞാടുകളായിപ്പോയില്ലേ?

8 അഭിപ്രായങ്ങൾ:

ismail chemmad പറഞ്ഞു...

സുധാകരേട്ടന്‍ ഇപ്പൊ പഴയപ്പോലെ അല്ല
നാക്കും കാലും പി . ബി . സീല്‍ വെച്ചപ്പോള്‍
മൂപ്പരെ കുറിച്ച് കേള്‍ക്കാനില്ല
************************************
എന്തായാലും ബൈജു ചൂണ്ടി ക്കാണിച്ച വിഷയം
തീര്‍ച്ചയായും ഗൌരവത്തോടെ കാണേണ്ടത് തന്നെ

ബൈജുവചനം പറഞ്ഞു...

ദേവസ്വം പോയതോടെ പുള്ളിയും തീര്‍ന്നെന്നോ?

Sameer Thikkodi പറഞ്ഞു...

താങ്കള്‍ റാഡിക്കല്‍ ആയി ചിന്തിക്കുന്നു . ബൌദ്ധിക തത്വ ചിന്തകള്‍ കൈമോശം വന്നിട്ടില്ലാത്ത അഭിനവ സൈദ്ധാന്തിക വാദികള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു ഉരിത്തിരിഞ്ഞു വന്നിട്ടുള്ള അഭിപ്രായ ഐക്യത്തിന്റെ പ്രഖ്യാപന ശ്രേണിയില്‍ ഇത്തരം അസത്യങ്ങള്‍ നിങ്ങള്‍ കൂലം കുത്തികള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് ഞങ്ങള്‍ എല്ലാ സഖാക്കള്‍ക്കും ഉല്‍ബോധനം നല്‍കിയിട്ടുണ്ട് ...

ഇപ്പോള്‍ മനസ്സിലായോ ?? അതിന്റെ ഗുട്ടന്‍സ് ??

ആചാര്യന്‍ പറഞ്ഞു...

ellaavarum kanakku thanneyaanu....janangal ..anchu varsham kazhiyumbol idathu kaalile manthu valathu kaalilekku maarunnu ennallaathe enthu gunam....

ayyopavam പറഞ്ഞു...

കര്തവിനും പുത്രനും സ്തുതി

ranji പറഞ്ഞു...

ഇവിടെ ചോദ്യങ്ങള്‍ മാത്രമേ ഉള്ളല്ലോ.. ഉത്തരം കണ്ടെത്താനുള്ള ശ്രമം പോലും കാണുന്നില്ല.

ബൈജുവചനം പറഞ്ഞു...

Sameer Thikkodi , ആചാര്യന്‍ - thanks 4 comments.

ranji- ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്കു ചോദ്യങ്ങളെ ഉള്ളൂ. ഉത്തരം പറയാനും കണ്ടെത്താനും ഞാനാളല്ല.

appachanozhakkal പറഞ്ഞു...

ബൈജൂ,
വെളിച്ചം ദു:ഖമാണ് ബൈജൂ! ഭരിക്കപ്പെടാന്‍ വേണ്ടി മാത്രം, ഈ ഭൂമിയില്‍ ജന്മംകൊണ്ട കുറേ ദരിദ്രനാരായണന്‍മാര്‍ ഉള്ളപ്പോള്‍, ഞങ്ങള്‍ ഭരിക്കും!!
മൌന ജാഥാ സിന്ദാബാദ്‌! മൈക്കും വേണ്ടൊരു മൈമും(?)വേണ്ടാ, മൌന ജാഥ സിന്ദാബാദ്‌!!