കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

04 ഫെബ്രുവരി 2011

ട്രെയിനിലുണ്ടായിരുന്ന ഷണ്ഡന്മാരെ നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു.

ആണുങ്ങളിലെ പെണ്ണുങ്ങളെ നാം തമാശയ്ക്ക് ചാന്തു പൊട്ടെന്നു വിളിക്കാറുണ്ട്, അതേപോലെ പെണ്ണുങ്ങളിലെ ആണുങ്ങളെ സാമാന്യേന വിളിക്കാവുന്ന ഒരു പേരിന് ഇതുവരേ അത്ര പ്രചാരം കിട്ടിയിട്ടില്ല. ഈ പെണ്ണുങ്ങളിലെ ആണുങ്ങള്‍ എന്ന പ്രയോഗത്തെ നല്ല അര്‍ത്ഥത്തില്‍ പ്രയോഗിക്കുമ്പോള്‍ അതിലുള്‍ക്കൊള്ളിക്കാന്‍ ഭാരത ചരിത്രത്തിലും സമകാലികത്തിലും ഒരു പാട് പേരുകള്‍ നമുക്കു മുന്നിലുണ്ട്. അതിലെ ഭാരത സമകാലികത്തില്‍  ഉയര്‍ത്തിക്കാട്ടാവുന്ന ഒരു പേരാണ് മമത ബാനര്‍ജി. ബംഗാളെന്ന കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ഒരു മാറ്റത്തിന്നു മുങ്കൈയെടുത്ത (അതിന്നവര്‍ ഉപയോഗിച്ച വഴികള്‍ തരംതാണതാണെങ്കില്‍ പോലും) മമതാജിയിലെ സ്ത്രീയെ നമ്മള്‍ ആദരിച്ചേ മതിയാവൂ.
ഇത്രയും പറഞ്ഞു വന്നത് മമതാജിയെ പുകഴ്താനല്ല, മറിച്ച് രണ്ടു ദിനം മുന്‍പ് നടന്ന ഒരു അക്രമത്തെക്കുറിച്ച് പറയാനാണ്, ഇരുട്ടു പരക്കും നേരത്ത് മമതാജി ഭരിക്കുന്ന റെയില്‍ വേയുടെ വണ്ടിയില്‍ വനിതകള്‍ക്കുമാത്രം പ്രവേശനമുള്ള കമ്പാര്‍ട്ട്മെന്റില്‍ ഏകയായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഒരു തമിഴന്‍ ക്രിമിനല്‍ എല്ലാതരത്തിലും അക്രമിച്ച വാര്‍ത്ത നമ്മള്‍ പതിവുപോലെ ഞെട്ടലോടെയാണറിഞ്ഞത്.
ഇത്രയെല്ലാം നടന്നിട്ടും മമതാജിയുടെ റെയില്‍ വേ വകുപ്പ് ആ ഇരയെ- ആ സ്ത്രീയെ ഒരുതരത്തിലും സഹായിക്കാന്‍ തയ്യാറായിട്ടില്ല എന്നത് അക്രമത്തേക്കാള്‍ ക്രൂരമായിപ്പോയി. യാത്രക്കാരുടെ സുരക്ഷിതത്വം റെയില്‍ വേയുടെ കടമയായിട്ടുകൂടി.
കൊടിയേരിയുടെ ഭാഗ്യമെന്നു പറയാം- കേരളാ പോലീസിന്നു നേരിട്ടുത്തരവാദിത്വമില്ലാത്ത റെയില്‍ വേയിലാണ് ഈ സംഭവം നടന്നതെന്നത് (പ്രതിയെ പിടിച്ചത് കേരളാ പോലീസ് തന്നെ!). കാരണം നിയമസഭ കൂടുന്ന കാലത്ത് ഒരു ഇറങ്ങിപ്പോക്കിന്നും രണ്ടു ലാത്തിച്ചാര്‍ജ്ജിന്നും ഇതൊക്കെ ധാരാളം.

ഈ സംഭവം നടന്ന ട്രെയിനില്‍ തൊട്ടുമുന്നിലെ ബോഗിയില്‍ യാത്ര ചെയ്ത - നിലവിളിയും ശബ്ദവും തെറിച്ചു വീഴലുമൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കുകയും പിന്നീടവ വിവരിച്ച് മാധ്യമങ്ങളില്‍ ആളാവുകയും ചെയ്ത ചില ആണ്‍ വേഷം കെട്ടിനടക്കുന്ന ഷണ്ഡന്മാരോടാണ് എനിക്ക്  ആ തമിഴന്‍ ക്രിമിനലിനോട് തോന്നുന്നതിനേക്കാള്‍ അറപ്പ് തോന്നുന്നത്.
നിങ്ങളൊന്നോര്‍ത്തു നോക്കൂ കൂട്ടുകാരേ മലബാറില്‍ മലപ്പുറത്തിന്നു വടക്ക് പ്രത്യേകിച്ച് കണ്ണൂര്‍ ഭാഗത്ത് -പലപ്പോഴും പ്രതികരണ ശേഷി അധികമാവുന്നുവെന്നതിന്റെ പേരില്‍ തെക്കന്‍ കേരളത്തിന്റെ പരിഹാസത്തിന്നു വിധേയമാകേണ്ടി വന്ന- ആണ് ഈ സംഭവം നടന്നതെങ്കില്‍ അത് യാതൊരവസരത്തിലും ഈ നിലയിലാവുമായിരുന്നില്ല. മാത്രമല്ല രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ അരാജക നാടെന്നു മറ്റുള്ളവര്‍ കരിവാരിത്തേക്കുന്ന മലബാറില്‍ മേല്‍ വിവരിച്ച തരത്തിലുള്ള ക്രിമിനല്‍ സംഭവങ്ങള്‍ താരതമ്യേന( അതേ താരതന്മ്യേന എന്നു മാത്രമേ പറയാനാവൂ)  കുറവു തന്നെയാണ്.
ഏതാനും വര്‍ഷം മുന്‍പ് എന്നെ അമ്പരപ്പിച്ച ഒരു സംഭവമുണ്ട്- അതിരാവിലെ ഒലവക്കോട് റെയില് വേ സ്റ്റേഷനു സമീപത്തെ റോഡില്‍ രണ്ടു പേര്‍ തല്ലു കൂടുന്നു.  മോഹന്‍ ലാലും കീറിക്കാടനും അഭ്രപാളിയില്‍ തല്ലുകൂടുമ്പോളെന്ന പോലെ ചുറ്റിലും നിന്ന് ആള്‍ക്കാര്‍ ആസ്വദിക്കുന്നു. (ആ കാര്യത്തില്‍ ഞാനിടപെട്ടതിന്റെ പേരില്‍ ഒരു പോലീസ് കേസ് നേട്ടവും കൂട്ടുകാരന്റെ താലികെട്ട് നഷ്ടവും. ആ കേസ് പിന്നീട് കൂട്ടുകാരന്‍ തന്നെ ഒതുക്കി തീര്‍ത്തു) ആന്നത്തെ എന്റെ നാട്ടിലെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയപ്പോള്‍ എനിക്ക് യാതൊരു  തരത്തിലും ദഹിക്കാത്ത സംഭവമായിരുന്നൂ അത്.
അഖില കേരള യുവാക്കളെ നമ്മള്‍ പ്രതികരണ ശേഷി വീണ്ടെടുക്കുക. ഒരു യഥാര്‍ത്ഥ മലയാളിവാവുക.

എനിക്കു പറയാനുള്ളത് കൂടി വായിക്കുക.

11 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഈ രൂപത്തിലെങ്കിലും ആ ആണ്‍വേഷം കേട്ടിയവരോട് പ്രതികരിക്കാന്‍ ശ്രമിച്ച സഹൃദയത്വത്തെ ബഹുമാനിക്കുന്നു.

ismail chemmad പറഞ്ഞു...

അഖില കേരള യുവാക്കളെ നമ്മള്‍ പ്രതികരണ ശേഷി വീണ്ടെടുക്കുക. ഒരു യഥാര്‍ത്ഥ മലയാളിവാവുക.

അജ്ഞാതന്‍ പറഞ്ഞു...

പക്ഷേ ആ തലക്കെട്ട് അരോചകം തന്നെ.

പ്രിയ പറഞ്ഞു...

-ഏതാനും വര്‍ഷം മുന്‍പ് എന്നെ അമ്പരപ്പിച്ച ഒരു സംഭവമുണ്ട്- അതിരാവിലെ ഒലവക്കോട് റെയില് വേ സ്റ്റേഷനു സമീപത്തെ റോഡില്‍ രണ്ടു പേര്‍ തല്ലു കൂടുന്നു. മോഹന്‍ ലാലും കീറിക്കാടനും അഭ്രപാളിയില്‍ തല്ലുകൂടുമ്പോളെന്ന പോലെ ചുറ്റിലും നിന്ന് ആള്‍ക്കാര്‍ ആസ്വദിക്കുന്നു. ആന്നത്തെ എന്റെ നാട്ടിലെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയപ്പോള്‍ എനിക്ക് യാതൊരു തരത്തിലും ദഹിക്കാത്ത സംഭവമായിരുന്നൂ അത്.-
ഈ കാര്യത്തില് എന്നിട്ട് താങ്കള് എന്ത് ചെയ്തു.

ബൈജുവചനം പറഞ്ഞു...

ആ കാര്യത്തില്‍ ഞാനിടപെട്ടതിന്റെ പേരില്‍ ഒരു പോലീസ് കേസ് നേട്ടവും കൂട്ടുകാരന്റെ താലികെട്ട് നഷ്ടവും. ആ കേസ് പിന്നീട് കൂട്ടുകാരന്‍ തന്നെ ഒതുക്കി തീര്‍ത്തു.

നിശാസുരഭി പറഞ്ഞു...

മലബാര്‍ മേഖലയെപ്പറ്റി പറഞ്ഞത്ക്ഷരാര്‍ത്ഥത്തില്‍ സത്യം, അതിന്നൊരു ഹാറ്റ്സ് ഓഫ്!
ഇനിയിപ്പോ അത്തരം സംഭവങ്ങളില്‍ ഒരു കൊലപാതകം നടന്നാല്‍ തന്നെയും മാധ്യമപ്പരിഷകള്‍ അത് രാഷ്ട്രീയകൊലപാതകമായ് ചിത്രീകരിച്ചിട്ടേയുള്ളു ഇന്നേ വരെ.

മഞ്ഞുതുള്ളി (priyadharsini) പറഞ്ഞു...

ഈ നാട് ഇങ്ങിനെയാണ്...എന്തുപറയാന്‍..?

അജ്ഞാതന്‍ പറഞ്ഞു...

എനിക്ക് സങ്കടമുണ്ട് . വളരെ സ്ത്രീ വിഷയ മുഖ്യ വാര്‍ത്തകള്‍ ബിജു അവതരിപ്പിച്ചിട്ടും നീ ഞാനായിരുന്നേല്‍ എന്താകുമായിരുന്നു സംഗതി ? എന്ന അര്‍ത്ഥ വ്യാജേന ബിജു എന്ത് ചെയ്യുകയായിരുന്നു ? അല്ലെങ്കില്‍ ബിജു എന്ത് ചെയ്യ്തെനെ എന്നീ ചോദ്യങ്ങള്‍ എറിഞ്ഞ്
പോകുമ്പോള്‍ , ഉത്തരവാദിത്വമുള്ള ഒരു സ്ത്രീ , സമൂഹത്തില്‍ പ്രശങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയാണോ ചോദ്യങ്ങള്‍ ചെയ്യുന്നത് എന്ന്‌ ശങ്കയുണ്ട് . ഞാനും ആ കൂട്ടത്തിലോ എന്നതില്‍ ലജ്ജയുണ്ട് .

അജ്ഞാതന്‍ പറഞ്ഞു...

trainil ellathirunna shannanmare orthum

mad|മാഡ് പറഞ്ഞു...

ഉചിതം ആയ തലക്കെട്ട്‌ തന്നെ.. ഇതേ കാര്യങ്ങളില്‍ പലരും എഴുതിയ ലേഖനങ്ങള്‍ വായിചെങ്ങിലും.. ഇതില്‍ വ്യത്യസ്തത ഞാന്‍ കാണുന്നുണ്ട്. മാധ്യമങ്ങളും, വാര്‍ത്തകളും പെണ്‍കുട്ടിയുടെ അവസ്ഥയും, അവളുടെ മേല്‍ നടത്തിയ അക്രമം ഒരു പൈങ്കിളി വിവരണത്തിലൂടെ നാട്ടു കാരുടെ ഇടയില്‍ എത്തിച്ചപ്പോള്‍ ശ്രധികാതെ പോയ ഒരു കൂട്ടം ഷന്‍ഡന്മാര്‍ ആ ട്രെയിനില്‍ ഉണ്ടായിരുന്നു. ചില സ്ത്രീ ജനങ്ങളും. അവരെ നിശിതമായി വിമര്‍ശിച്ചതിന് പ്രത്യേക അനുമോദനം. നല്ല രീതി.. ആഖ്യാനം.എനിക്കിഷ്ട്ടപെട്ടു.ഞാനും ഇതിനെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. സമയം കിട്ടുമ്പോള്‍ വായിക്കുമല്ലോ. " http://arjunstories.blogspot.com/2011/02/blog-post_07.html"

sangeetha പറഞ്ഞു...

nammude naadu nannavilla...