കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

05 ഫെബ്രുവരി 2011

ഉദുമ ടെക്സ്റ്റൈല്‍ മില്ലിലെ തൊഴില്‍ കച്ചോടം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പാലിക്കാന്‍ വേണ്ടി തന്നെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു വ്യവസായ സംരംഭമായ ഉദുമ ടെക്സ്റ്റൈല്‍ മില്ല് വ്യവസായ വകുപ്പ് മന്ത്രി കഴിഞ്ഞാഴ്ച വമ്പന്‍ ആഘോഷമായിത്തന്നെ ഉദ്ഘാടനം ചെയ്തു. പൊതുവേ വ്യവസായങ്ങളും മറ്റ് തൊഴില്‍ സംരംഭങ്ങളും കുറവായ കാസര്‍ക്കോട് ജില്ലയില്‍ ഈ തുണി മില്‍ സ്ഥാപിക്കാനെടുത്ത തീരുമാനം ഈ സര്‍ക്കാറിന്നു മേല്‍ കൂടുതല്‍ മതിപ്പുണ്ടാക്കാന്‍ കാസര്‍കോട്ടുകാരെ പ്രേരിപ്പിക്കുന്നുണ്ട്.
ഈ സരംഭത്തിലേക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന്നായ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ജനാധിപത്യ ലോകത്ത് അത്തരം ചിന്തകള്‍ തെറ്റാനെന്നു പറയാനാവില്ലെങ്കിലും അതൊക്കെ പൂര്‍ണ്ണമായി ശരിവക്കേണ്ട രീതിയിലാണ് ഇപ്പോള്‍ മേല്‍ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷകള്‍ തയ്യാറാക്കിയിരിക്കുന്നത്.
അഖിലകേരളാടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സാധാരണ വര്‍ക്കര്‍ പോസ്റ്റിലേക്ക്, വെറും നൂറ്റന്‍പത് രൂപ ദിവസ വേതനമുള്ള പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഏറെയും ടെക്സ്റ്റൈല്‍ മില്ലിന്റെ പരിസരവാസികളാണ്. എന്നിട്ടും കേരളാ സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൌണ്‍സില്‍ എഴുത്തു പരീക്ഷയ്ക്ക് കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട്ടെ സ്കൂളുകളാണ്. ഒരു കാസര്‍കോട്ടുകാരന്ന് ഈ പരീക്ഷ എഴുതണമെങ്കില്‍ ശരാശരി ചിലവ് ആയിരം രൂപയോളം വരും. 
വെറും നൂറ്റന്‍പതോളം വരുന്ന ഒഴിവികളിലേക്ക് അപേക്ഷിച്ച 3288 പേരെ ഇത്തരത്തില്‍ നട്ടം കറക്കുന്നതിന്റെ ഉദ്ദേശം ഞാനാദ്യം പറഞ്ഞ ഊഹാപോഹങ്ങളല്ലെങ്കില്‍ മറ്റെന്താണു സാര്‍?

2 അഭിപ്രായങ്ങൾ:

ismail chemmad പറഞ്ഞു...

ഇതാണ് തല തിരിച്ചു ചിന്തിക്കുന്നവരുടെ തീരുമാനങ്ങള്‍
പാവം പൊതുജനങ്ങള്‍ കഴുതകളാണല്ലോ.....

ബെഞ്ചാലി പറഞ്ഞു...

എല്ലാം ഒരു പരിക്ഷണം… ഇലക്ഷനിൽ മാർക്ക് കിട്ടാനുള്ള പണികളെത്ര!!