കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

10 ഫെബ്രുവരി 2011

രാഷ്ട്രീയ രക്ഷാ ഏലസ്സ്!

  അങ്ങനെ അതും കാണാന്‍ പോകുന്നു, ജനാധിപത്യത്തില്‍ നടക്കാത്ത സുന്ദര സ്വപ്നമെന്നു കരുതിയിരുന്ന- അഴിമതിക്കേസില്‍ ഒരു രാഷ്ട്രീയക്കാരന്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നു. നമ്മള്‍ വോട്ടര്‍മാര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം? ഇനിയെങ്കിലും- ഈ വിധിയോര്‍ത്തെങ്കിലും ചക്കരക്കുടത്തില്‍ കയ്യിടുന്നവന്മാര്‍ക്ക് നക്കാന്‍ മടി തോന്നിയെങ്കില്‍.... 
******************************
  ഇതൊക്കെ കണ്ട് അങ്ങ് കാലപുരിയില്‍ പാമോയിലില്‍ പൊരിച്ച കദളി പഴവും തിന്ന് ഇടത്തേക്കണ്ണിറുക്കി ആ സ്ഥിരം മന്ദഹാസം പൊഴിക്കുന്ന ലീഡറെയാണെനിക്കാദ്യം ഈ വാര്‍ത്തകേട്ടപ്പോള്‍ മനസ്സില്‍ തോന്നിയത്. വെറുതേയല്ല ബാലകൃഷ്ണപ്പിള്ള ഈ വിധിയോട് കാലപുരി ചേര്‍ത്ത് പ്രതികരിച്ചതും! 
******************************
     രാത്രി കോയി ബിരിയാണിയും തിന്ന് കിടന്നുറങ്ങിയ നേതാക്കന്മാര്‍ക്ക് നേരം വെളുക്കുമ്പോളേക്ക് ജാതകം തിരുത്തിക്കൊടുക്കുന്ന വാര്‍ത്തകളാണ് നമ്മളിപ്പോള്‍ കുറച്ചു ദിനങ്ങളായി കേട്ടു കൊണ്ടിരിക്കുന്നത്. ആഭിചാരം അഥവാ ഒടി വിദ്യ പ്രയോഗങ്ങളെ കടുത്ത യുക്തിവാദികള്‍ പോലും ശരിവച്ചു പോകും ഈ വാര്‍ത്തകള്‍ ആ രീതിയില്‍ വിശകലന്ം ചെയ്താല്‍. അതോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ കാവി മുഖ്യമന്ത്രിയായ യെഡ്യൂരപ്പ ദുര്‍മന്ത്രവാദത്തിന്റെ ശല്യങ്ങളില്‍ നൊന്നൊളിക്കാന്‍ നൂല്‍ ബന്ധമില്ലാതെ ദിവസങ്ങളോളം കിടന്നുറങ്ങിയ വാര്‍ത്തയാണു നമ്മളാദ്യം കേട്ടത്. അതില്‍പ്പിന്നെ ഏ രാജ, ഐസ്ക്രീം കുഞ്ഞാപ്പ........... പിന്നെ ഏറ്റവുമൊടുവില്‍ ബാലകൃഷ്ണപ്പിള്ളയും. വലതന്മാര്‍ക്കെല്ലാം കാലക്കേട് ഘോഷയാത്രയുടെ രൂപത്തില്‍! എന്തായാലും ചാത്തന്‍ സേവക്കാരൊക്കെ പുതിയ ഏലസ്സിന്റെ ഗവേഷണം തുടങ്ങിക്കാണണം- രാഷ്ട്രീയ രക്ഷാ ഏലസ്സ്!
******************************
നമ്മുടെ കിറുക്കറ്റ് കളിക്കാരന്‍ ശ്രീശാന്തിന്ന് ഈ കൂടോത്രങ്ങളില്‍ വിശ്വാസമുണ്ടോ എന്നറിയില്ല, എങ്കിലും ആ പാവം പിടിച്ച പ്രവീണിന്റെ പരിക്കൊക്കെ കാണുമ്പോള്‍........... ബെറ്തെ......
******************************
മേല്‍ ചക്കരക്കുടം വിധിയുടെ ബലത്തിലെങ്കിലും ആ എന്നെസ്സെസ്സുകാര്‍ സമദൂര സിന്താദ്ധമൊന്നു തിരുത്തണം. ഒന്നാ യൂഡീയെഫ്ഫിന്നെ പിന്താങ്ങണം അല്ലേല്‍ ഇടതന്മാര്‍ക്ക് ഈസീ വാക്കോവറായിപ്പോകും. പ്ലീസ് പണിക്കറേ.....

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ബെറ്തെ.

IndianSatan.com പറഞ്ഞു...

ലോട്ടറിയില്‍ പൊതിഞ്ഞ ലാവ്ലിനും ആയി കിളിരൂര്‍ വി ഐ പി വരുമ്പോള്‍ അരുണാചലും, സിക്കിമും ചൈനക്ക് സ്വന്തം എന്ന് പറഞ്ഞ പാര്‍ട്ടികള്‍ക്കും പണി കിട്ടും......... ;-)

പിന്നേ കിട്ടുമ്പോള്‍ 'എല്ലാവര്‍ക്കും' തികച്ചു കിട്ടിയാല്‍ മതി !! കുറഞ്ഞുപോയി എന്ന പരാതി എങ്ങുന്നും കേക്കാന്‍ ഇട വരാതിരുന്നാല്‍ മതിയാരുന്നു ........

ANSAR ALI പറഞ്ഞു...

:):):):)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഇനി ചിലപ്പോള്‍ കാനാടി മഠക്കാര്‍ക്കും, ഞാറ്റുകാല്‍ രാധാകൃഷ്ണനും ഒക്കെ നല്ല കോളാവും.. കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടുന്നതിന് മുന്‍പ്‌ ഇവിടെയൊക്കെ പോയി ഒരു 'മാന്ത്രിക ഏലസ്സ്" കേട്ടുന്നതാവും കുഞാപ്പക്കും, മറ്റുല്ലവര്‍ക്കും ഒക്കെ നല്ലത്. അല്ലെങ്കില്‍ തങ്ങന്മാരുടെ അടുത്ത് പോയി ഒന്ന് മന്ത്രിച്ചൂതിയാലും മതിയാകും... കലികാലം. അല്ലാതെ എന്ത് പറയാന്‍...

ബൈജൂ ഭായ്. കലക്കന്‍ പോസ്റ്റ്‌.. ആശംസകള്‍..