കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

12 ഫെബ്രുവരി 2011

ഈജിപ്റ്റില്‍ നിന്ന് കേരളത്തിലേക്ക്

   ഒടുവില്‍ ഹുസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ ഭരണം ഈജിപ്റ്റില്‍ അവസാനിച്ചിരിക്കുന്നു. ടുണീഷ്യയില്‍ അവിടുത്തെ ഇടതുപക്ഷത്തിന്റെ നേത്രുത്വത്തില്‍ ഭരണ മാറ്റത്തിനായി നടത്തിയ വിപ്ലവ സമരം വിജയം കണ്ടതിന്റെ പുനര്‍ ചലനങ്ങളാണ് ഈജിപ്റ്റിലും സംഭവിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ നിന്നും, മൊത്തം രാഷ്ട്രീയ ചരിത്രങ്ങളില്‍ നിന്നും ഈ ഈജിപ്ഷ്യന്‍ വിപ്ലവം വേറിട്ട് നില്‍ക്കുന്നത്, ഏതെങ്കിലുംകൊടിയടളാത്തിന്റെയോ നേതാവിന്റെയ(മാത്രം)പിന്നില്‍ നിന്നല്ല ഈ വിപ്ലവ വിജയം അവര്‍ നേടിയെടുത്തതെന്ന കാര്യം കൊണ്ട് തന്നെയാണ്. അതാണു നാം ഇവിടെ ചര്‍ച്ചാ വിഷയമാക്കേണ്ടതും.
 മാധ്യമ വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഫേസ് ബുക്ക്, ട്വിറ്റര്‍, മറ്റ് ബ്ലോഗ് ഗ്രൂപ്പുകള്‍ തുടങ്ങിയവയിലൂടെയുള്ള ആശയ പ്രചരണങ്ങളാണ് ഈ പ്രത്യക്ഷ നേതാക്കളില്ലാത്ത വിപ്ലവത്തിന്നു പിന്നില്‍ . 
 ഇനി നാം നമ്മുടെ നമ്മുടെ സൈബര്‍ പ്രചരണങ്ങളേയും ആശയ സമരങ്ങളേയും ആ നിലയ്ക്കൊന്നു വിലയിരുത്തിനോക്കൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ഭാരത യുവത്വം സൈബര്‍ മേഖലയെ ആശയ സമരത്തിന്നായി തീരേ ഉപയോഗിക്കുന്നില്ല. അല്ലായിരുന്നെങ്കില്‍ ഇന്ന് നിലവിലുള്ള പാര്‍ലമെന്റില്‍ ചര്‍ച്ചപോലും കൂടാതെ പാസാക്കിയ സൈബര്‍ കരിനിയമം നിലവിലുണ്ടാവുമായിരുന്നില്ല. ആ നിയമത്തെ അടച്ചാക്ഷേപിക്കാനാവില്ലെങ്കിലും ഇതിലെ പലവകുപ്പുകളും കാടന്‍ നിയമങ്ങളാണെന്നു പറയാതെ വയ്യ. ഇന്നത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നൂറു ശതമാനത്തേയും റ്റുറങ്കലിലടയ്ക്കാനുള്ള എല്ലാ വകുപ്പുകളും ആ നിയമത്തിലുണ്ടെന്നതു തന്നെ അതിന്നു കാരണം.
  മലയാളം ബ്ലോഗ് മേഖലയില്‍ കഴിഞ്ഞ കുറച്ച് (അതേ വളരേക്കുറച്ച്) കാലമായി വായന ശീലമാക്കിയ എനിക്കു തോന്നിയത് മലയാളിക്ക് കഥ-കവിത-പ്രണയം-മതം ഇതിനപ്പുറം മറ്റൊരു ലോകമില്ലെന്നാണ്. മേല്‍ വിഷയങ്ങളില്‍ അവയുടേതായ രാഷ്ട്രീയം പോലും അരിച്ചു കുറുക്കിയാണ് പോസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തുന്നത്. പിന്നെ മതകാര്യം- സ്വന്തം മതത്തിനപ്പുറം മറ്റൊന്നില്ല അഥവാ മത ചിന്തകള്‍ക്കു പകരം തീവ്ര വിദ്വേഷ പ്രചാരണം അതുമാത്രമാണു ലക്ഷ്യം.
ഇതൊരിക്കലും രാഷ്ട്രീയ നിലപാടുകളില്ലാത്തത്തു കൊണ്ടല്ല മറിച്ച് മറ്റു പലകാരണങ്ങളാലുള്ള മൌനമാണെന്നേ കരുതാനാവൂ. രാഷ്ട്രീയം പറയുന്നവന്നു മേല്‍ മുങ്കൂട്ടി നിര്‍മ്മിച്ച ലേബല്‍ പതിപ്പിക്കുന്ന തരത്തിലേക്ക് നമ്മുടെ സങ്കുചിത നിലപ്പാടുകള്‍ അണപൊട്ടിച്ചൊഴുക്കുന്നതു തന്നെയാവണം ഈ മൌനത്തിന്നു പിന്നിലെ ഭയ ഹേതുവും.
 മലയാളത്തിലെ ഒരു സൌഹ്രുദക്കൂട്ടായ്മയിലെ രാഷ്ട്രീയ ചര്‍ച്ചാ വേദിയില്‍ പലസ്തീന്‍ കുഞ്ഞുങ്ങളുടേതു പോലെതന്നെയല്ലേ ശ്രീലങ്കയിലെ തമിഴ് വംശജക്കുഞ്ഞുങ്ങളുടെ ചോരയും എന്നു ചോദിച്ചതിന്നു കാവിയെന്നും അച്യുതാനന്ദന്റെ രാഷ്ട്രീയ നെറികേടുകള്‍ പറഞ്ഞപ്പോള്‍ പിണറായിയുടെ വക്കീലെന്നും മകരജ്യോതി തട്ടിപ്പുകളേക്കുറിച്ച് പറഞ്ഞപ്പോള്‍ പച്ചയുടെ ഫേക്കെന്നും ഏറ്റവുമൊടുവില്‍ ഓന്തെന്നും ലേബല്‍ പതിച്ചു കിട്ടിയെന്നത് എന്റെ അനുഭവം. നമ്മുടെ രാഷ്ട്രീയ നിലപാടുകള്‍ മറ്റാരൊക്കെയോ ആണ് തീരുമാനിക്കേണ്ടത് എന്ന ഈ അടിമത്ത മനോഭാവം തന്നെയല്ലേ അരാഷ്ട്രീയതയിലേക്കും മതഭ്രാന്തിലേക്കും അരാജകത്വത്തിലേക്കും നമ്മെ നയിക്കുന്നതും നമ്മള്‍ മൌനിയായിപ്പോവുന്നതും? 
****************************************************************************************
 ഒരു ഈജിപ്ഷ്യന്‍ ചിന്ത: ഒരു മന്ത്രി സ്വന്തം മണ്ടത്തരങ്ങള്‍ സ്വന്തമായി നടപ്പാക്കുന്നത് ഏകാധിപത്യം, അഖിലാണ്ഡ മണ്ടന്മാര്‍ ഒത്തുകൂടി അതിലൊരു മരമണ്ടനെ മന്ത്രിയാക്കുന്നത് ജനാധിപത്യം!

3 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

എഴുതാന്‍ എഴുതി, വായിച്ചപ്പോള്‍ കഷ്ടം തോന്നി, എന്തായാലും ക്ഷമി!

Sameer Thikkodi പറഞ്ഞു...

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് കള്‍ ഇത്തരം വിപ്ലവങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് പറയാമെങ്കിലും ഇറാനിലെയോ ചൈനയിലെയോ പോലെ ഈജിപ്തിലും ഇവയൊക്കെ നിരോധിക്കും എന്ന് ഹുസ്നി മുബാറക്കിന്റെ ചരിത്രം പരിശോധിച്ചപ്പോള്‍ തോന്നിയിരുന്നു. പക്ഷെ അതുണ്ടായില്ല. എങ്കിലും ദേശീയ മാധ്യമങ്ങള്‍ (ദൃശ്യ - ശ്രാവ്യ ) ഒരു ഭരണകൂട അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്. ആദ്യ ഘട്ടങ്ങളില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്ന് കടത്തിവിടാത സ്ഥിതി വിശേഷം BBC പോലോത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അത് ദോഷം ചെയ്യും എന്ന് കണ്ടതിനാലാണ് പിന്നീട് അനുവദിച്ചു കൊടുത്തത്.

പിന്നെ ഇന്ത്യന്‍ ജനാധിപത്യത്തെയും ഈജിപ്ത് (മുബാറക്ക്‌ ) ആധിപത്യത്തെയും ഒരിക്കലും ചേര്‍ത്ത് വായിക്കാന്‍ നമുക്ക് ആവില്ല. കാരണം അത് ആനയും annaarakkannanum പോലെ അന്തരം !! പിന്നെ ഭാരതീയ യുവത ആശയ സമരത്തിന്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തീരെ ഉപയോഗിക്കുന്നില എന്നുള്ളത് അല്പം അതിശയോക്തി അല്ലെ എന്ന് തോന്നുന്നു. ഇവിടെ പാര്‍ലമെന്റും ചര്‍ച്ചയും നിയമവും എന്നൊക്കെ എങ്കിലും നമുക്ക് പറയാമെങ്കില്‍ മുപ്പതു വര്‍ഷത്തെ അടിയന്തിരാവസ്ഥ ഈജിപ്തില്‍ അതൊക്കെ എകാതിപത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്നു എന്ന് മനസ്സിലാക്കുക . ഭരണം അവിടെ അത്രയ്ക്ക് എതിര്‍ക്കപ്പെടെണ്ടാതായിരുന്നില്ല ; മരിച്ചു പൊതു ജനാധികാരം വേണ്ടത്ര അനുവദിച്ചു കൊടുത്തില്ല എന്നതായിരുന്നു മുബാറക്കിന്റെ തോല്‍വി. ഈജിപ്തിന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല യൂരൂപ്പിലും അമേരിക്കയിലും ഇന്ന് സ്വീകാര്യത ലഭിക്കുന്നതില്‍ ഈ ഏകാധിപത്യം വിജയിച്ചിട്ടുണ്ട് . പിന്നെ നേതാവുണ്ടായിരുന്നില്ല ഈ വിപ്ലവത്തിന് പിന്നില്‍ എന്നതും അല്‍പ സത്യം തന്നെ. മുന്‍ IAEA തലവന്‍ ഇതിനൊക്കെ ചുക്കാന്‍ പിടിച്ചിരുന്നു എന്നതും മുസ്ലിം ബ്രദര്‍ ഹൂഡ് പിന്നില്‍ പ്രവര്‍ത്തിച്ചതും ഈജിപ്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ മുബാറക്കിനെ ഇപ്പോഴും പിന്തുണക്കാന്‍ പ്രേരിപ്പിച്ചു . ഇസ്രായേല്‍ പിന്തുണയും ഇറാന്റെ anti - മുബാറക് ചിന്തയും നാം മറക്കാതിരിക്കുക. ഇറാന്റെ ഷിയാ പുരോഹിതന്‍ ആദ്യമായി അറബിയില്‍ നടത്തിയ പ്രസംഗം ഇറാന്‍ TV ബ്രോട്കാസ്റ്റ് ചെയ്തതും ഈജിപ്ത് ജനതയെ ലക്‌ഷ്യം വെച്ചായിരുന്നു ...

നാം ഇതുകൊണ്ട് efficient ആണെന്ന് അഭിപ്രായമില്ല ... വിമര്‍ശനങ്ങള്‍ അതുപോലെ കണക്കാക്കി വിമര്‍ശന വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം പോലെ സമ്മതിച്ചു കൊടുക്കുക. അഭിപ്രായം ഇരുമ്പുലക്ക അല്ല ... അത് അന്തിമവുമല്ലാത്തത് പോലെ ....

ബൈജുവചനം പറഞ്ഞു...

അതേ സമീര്‍ തിക്കോടി, താങ്കളുടെ അഭ്പ്രായത്തോട് നല്ല ശതമാനം യോജിപ്പാണുള്ളത്. ഞാന്‍ പറയാനുദ്ദേശിച്ചതും ഏകദേശം അതു തന്നെ.