കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ഫെബ്രുവരി 2011

ദൈവമേ നീയെന്തിനിതിന്നു കൂട്ടു നില്‍ക്കുന്നൂ?


ഒരു ഗ്രാമിന്ന്- 1900 രൂപ. 
ഒരു കിലോയ്ക്ക്- 1,900,000 രൂപ. 
അപ്പോള്‍ 1,175 കിലോയ്ക്ക് 2,232,500,000 രൂപ. 
മേല്‍ കണക്കു കൂട്ടലുകള്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ മര്‍ക്കറ്റ് വിലയുമായി കാല്‍ക്കുലേറ്ററില്‍ നടത്തിയ മല്പിടുത്തമാണ്.


തിരുപ്പതി ക്ഷേത്രത്തിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചതായി പത്രങ്ങള്‍ ആരോപിക്കുന്ന വാര്‍ത്തയുടെ പാര്‍ശ്വഫലം! ഇതു വെറും തിരുപ്പതി ക്ഷേത്രത്തിന്റെ കഥ. നമ്മുടെ പാവയ്ക്കാ കേരളത്തിലെ ശബരിമല ഗുരുവായൂരാദി സര്‍ക്കാറംബലങ്ങളിലെ ജീവനക്കാരും ഭരണക്കാരും കട്ടുതിന്നതിന്റെ ബാക്കി തുക സംബന്ധിച്ചും ഇതേപോളെ പത്രക്കുറിപ്പുകള്‍ ഇറങ്ങാറുണ്ട്. (അതേ ബീവറേജസ് കോര്‍പ്പറേഷന്‍ അഹംകരിക്കുന്ന അതേ നിലയില്‍ തന്നെ). അതേ പോലെ മൊത്തം ഭാരത മഹാരാജ്യത്തെ ദൈവക്കുടിലുകളിലെ വരുമാനം ഒരു പക്ഷേ ഭാരത സര്‍ക്കാറിന്റെ ബജറ്റിനേക്കാല്‍ കൂടുതല്‍ വരും. 
പാവപ്പെട്ടവനെ കള്ളുകുടിപ്പിച്ച് അതിന്റെ ലാഭ വിഹിതം കൊണ്ട് കോവിലുകള്‍ സ്വര്‍ണ്ണം പൂശി സായൂജ്യമടയുന്ന യശമാനമാരുടെ നാട്ടില്‍ മേല്‍ പണങ്ങള്‍കൊണ്ട് എന്തു കൊണ്ട് നാട്ടിലെ പട്ടിണി മാറ്റാന്‍ ആരുംതയാറാവുന്നില്ലാ എന്നു ചോദിക്കുന്നത് ശുദ്ധ വങ്കത്തരമാണെന്നറിയാം. 
നമ്മുടെ നാട്ടിലെ പട്ടിണിക്കോലങ്ങള്‍ കാലുളിക്കിയാല്‍ പോലും നേര്‍ച്ച പറഞ്ഞ് ബ്ലേഡില്‍ നിന്ന് പണം വാങ്ങി അന്പല ഭണ്ഡാരങ്ങളില്‍ ഭക്തിപുരസ്സരം നിക്ഷേപിക്കുമ്പോള്‍ ആലോചിക്കുന്നുണ്ടോ ഈ പണം എവിടെ പോകുന്നുവെന്ന്? ഹേ മനുഷ്യരേ നിങ്ങളെന്തിനീ പണം അംബല ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കുന്നൂ? നാട്ടിലെ ജഡ്ജന്മാരെപ്പോലെ ദൈവവും നിങ്ങളുടെ കൈക്കൂലിപ്പണത്തിന്റെ വലിപ്പം നോക്കിയാണോ തീരുമാനങ്ങള്‍ എടുക്കുന്നത്? ആ പണത്തിന്നു നല്ല ആട്ടിന്‍ പാല്‍ വാങ്ങിക്കുടിച്ചാല്‍ അതിന്റെ ഗുണമെങ്കിലും കാണും.
വ്യാജ ജ്യോതി കാട്ടി ഭക്തജനത്തെ വഞ്ചിക്കുന്ന നമ്മുടെ ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ നിന്ന് നേടിയ വരുമാനത്തിന്റെ എത്ര ശതമാനമാണ് പുല്‍മേട്ടില്‍ കൊല ചെയ്യപ്പെട്ടവര്‍ക്കു നല്‍കിയത്?
**************************************************
ഇത് ഹിന്ദു ആരാധനാലയങ്ങള്‍ ദേശസാത്കരിക്കപ്പെട്ടത്തിന്റെ ബലത്തില്‍ നാമറിയുന്ന വിവരങ്ങള്‍ . എന്നാല്‍ മുസ്ലിം-ക്രിസ്ത്യന്‍ അരാധനാലയങ്ങളിലെ വരുമാന- ചിലവുകള്‍ സംബന്ധിച്ച് യാതൊരു കണക്കുകളും ആര്‍ക്കും ലഭ്യമല്ല. ന്യൂനപ്ക്ഷം എന്ന ലേബലിന്ന് ഇങ്ങനേയും നേട്ടങ്ങളുണ്ട്!
**************************************************
ഭക്തിയാണ് ഇന്നത്തെ ഏറ്റവും നല്ല വ്യവസായം എന്നേറ്റവും അവസാനം മനസ്സിലാക്കിയ മഹത് വ്യക്തിത്വം മുസ്ല്യാരാണെന്നു തോന്നുന്നു. അങ്ങേര്‍ നാല്‍പ്പതുകോടി ചിലവില്‍ കോയിക്കോട്ട് പള്ളി പണിയാന്‍ പോകുന്നത്രെ! അതിനെ മുടി മ്യൂസിയമെന്നൊക്കെ വിളിച്ചാക്ഷെപിക്കുന്ന ദൈവ ദോഷികളോട് ക്ഷമിച്ചേക്കണം മുസ്ല്യാരേ..

17 അഭിപ്രായങ്ങൾ:

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

ബൈജു കൊള്ളാം ,എനിക്കിഷ്ടമായി
ശക്തമായി പ്രതികരിച്ചല്ലോ ..ഗുഡ്

Sabu M H പറഞ്ഞു...

തികച്ചും ശരി.
പക്ഷെ നമുക്കെല്ലാപേർക്കും ഭ്രാന്താണിഷ്ടം!.
ഭ്രാന്ത്‌ അതു പോലെ നിലനിർത്തുക എന്നത്‌ ചിലരുടെ താത്പര്യവും.

ഇത്രയും കാശ്‌ കൊണ്ട്‌ കേരളത്തിലെ റോഡുകൾ മുഴുവൻ എന്നെ ടാറിടാമായിരുന്നു.
എത്ര രോഗികൾക്ക്‌ സൗജന്യ ചികിത്സ കൊടുക്കാമായിരുന്നു.
എത്ര നിർദ്ദന കുട്ടികൾക്ക്‌ വിദ്യാഭ്യാസം കൊടുക്കാമായിരുന്നു.
എവിടെയെല്ലാം കുടിവെള്ളം എത്തിക്കാമായിരുന്നു.
എന്തിന്‌? പച്ചകൃഷിയിൽ എന്നേ സ്വയം പര്യാപ്തരാകാമായിരുന്നു.

ayyopavam പറഞ്ഞു...

sabu paranjathu thanne njaanum parayunnu

ബൈജുവചനം പറഞ്ഞു...

മുജീബ്‌ റഹ്മാന്‍,Sabu M H, ayyopavam- പ്രതികരണങ്ങള്‍ക്കു നന്ദി. ,

ismail chemmad പറഞ്ഞു...

വിശ്വാസം അതല്ലേ എല്ലാം

aliztouch@gmail.com പറഞ്ഞു...

ജനങ്ങള്‍ക്ക്‌ അല്പ മെങ്കിലും വിവരം ഉണ്ടെങ്കില്‍ ഇങ്ങിനെയൊന്നും സംഭവിക്കില്ല ഒരിടത്തും ... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ട്ട പെടുന്ന ആരെയും ഇവര്‍ കാണില്ല .. മറിച്ച് മറ്റുള്ളവരുടെ മുന്നില്‍ " ആള്‍ " ആകാന്‍ വേണ്ടി എത്ര വേണമെങ്കിലും അമ്പലത്തിലോ പള്ളിയിലോ കൊടുക്കും ... തീര്‍ച്ചയായും കൊടുക്കുന്നതില്‍ തെറ്റില്ല ആ പണം അവര്‍ നല്ല രീതിയില്‍ നല്ല കാര്യങ്ങള്‍ക്കായി ചിലവാകുക ആണെങ്കില്‍ .. ഒരു കാരണ വശാലും വ്യക്തിപരമായി ആരെയും അതുപോലെ ഒരു മതത്തെയും ആക്ഷേപിക്കുന്നത്നോട് എനിക്ക് താങ്കളോട് യോജിപ്പില്ല .. കാരണം സ്ഥാന മാനങ്ങള്‍ക്ക് വേണ്ടി നാളെ താങ്കളും ഇങ്ങിനെ ആയേക്കാം ... ഈ ഞാനും ..... എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ ഒന്നേ ഉള്ളൂ .. സ്നേഹം .. സന്മനസ്സു ... സഹായം...

ബൈജുവചനം പറഞ്ഞു...

aliztouch@gmail.com- മതത്തേയോ വ്യക്തികളേയോ ആക്ഷേപിക്കാന്‍ ഞാനാളല്ല, പക്ഷേ മതത്തെ മുതല്‍ മുടക്കാക്കിയുള്ള സ്വത്ത് രൂപീകരണത്തെ എതിര്‍ത്തേ പറ്റൂ.

ചെമ്മാട് ഇസ്മായില്‍ ജീ പ്രതികരണത്തിന്നു നന്ദി!

ആചാര്യന്‍ പറഞ്ഞു...

നമ്മുടെ രാഷ്ട്രീയക്കാരുടെ സ്വിസ് അക്കൌണ്ടുമായി തട്ടിച്ചാല്‍ ഇത് വെറും നിസ്സാരമാണ് കേട്ടാ

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

കിടിലന്‍...

ബൈജുവചനം പറഞ്ഞു...

ആചാര്യന്‍, ഡോ.ആര്‍ .കെ.തിരൂര്‍- thanks 4 comments.

Noushad Vadakkel പറഞ്ഞു...

ദൈവത്തിനു ഇതില്‍ എന്ത് പങ്കു ബിജു ...ദൈവത്തിന്റെ പേരില്‍ എന്ത് പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങുന്ന, വിശ്വാസത്തിനു പ്രമാണങ്ങള്‍ തെളിവ് വേണ്ടാത്ത സമുദായ അംഗങ്ങള്‍ മാത്രമാണ് ഇതിനു ഉത്തരവാദികള്‍ ..

mediagate പറഞ്ഞു...

Noushad Vadakkel- ദൈവവും മതവും മാര്‍കറ്റിങ്ങ് ഉപകരണങ്ങളായി മാറുന്നതിന്റെ വിമര്‍ശനം മാത്രമായിതിനെ കാണുക.

anas പറഞ്ഞു...

ഏതൊരു കാര്യത്തിനും negative Positive ആയ വശങ്ങള്‍ ഉണ്ടാകും.നിങ്ങളെല്ലാരും നഗടീവയ്ട്ടാണ് ചിന്തിച്ചത്. നിങ്ങളെല്ലാരും സൂചിപ്പിച്ചത് അതൊരു ബിസ്നെസ്സ് ആണെന്നു. ആത്മിയതയെ വ്യവസായ വല്കരിച്ചുവെന്നാണ് നിങ്ങള്‍ പറഞ്ഞത്. എവിടെയാണ് കാന്തപുരം അത്മിയതയെ വ്യവസായ വല്കരിച്ചത് ഏതെങ്കിലും രീതിയില്‍ തെളിയിക്കാമോ ? മൌലൂതും സ്വലത്തും ഒതുന്നത് ശിര്കനെന്നു ഇസ്ലാം എവിടെയാണ് പറഞ്ഞത്. അതൊരു ബിസ്നെസ്സ് ആണെന്ന് നിങ്ങളെങ്ങനെ തീരുമാനിച്ചു.അദ്ദേഹം നിങ്ങളോട് പറഞ്ഞോ അതൊരു ബിസ്നെസ്സ് ആണെന്ന് ?.അതോ അതിനു തെളിവുണ്ടോ ? തെളിവില്ലാതെ ഒരു വെക്തിയെ കുറിച്ച് ആരോപണം നടത്താന്‍ പാടുണ്ടോ ? ഒരു വെക്തിയെ കുറിച്ച് ആരോപണം നടത്താന്‍ ഇസ്ലാം പറഞ്ഞിട്ടുണ്ടോ ? ഒരു പണ്ടിതനെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാം.അതിനു തെളിവുകള്‍ വേണ്ടേ ? പണ്ഡിതന്റെ കയ്യില്‍ തെറ്റ് പറ്റിയാല്‍ വിവരമില്ലതവ്ന്‍ പ്രതികരിക്കാന്‍ പാടുണ്ടോ ? നിങ്ങള്‍ ഇസ്ലാമിന്റെ മുഴുവന്‍ നിയമങ്ങളും പടിച്ചവരാണോ ? പിന്നെ നിങ്ങളെങ്ങനെ അദ്ധേഹത്തെ എതിര്കും. പണ്ഡിതന്റെ അടുത്ത് തെറ്റിയാല്‍ തിരുത്താന്‍ പണ്ടിതരുണ്ട് പാമരന്‍ അതില്‍ ഇടപെടാനോ? ഒരു വെക്തി തെറ്റ് ചെയ്താല്‍ അയാളുടെ തെറ്റ് മുഴുവന്‍ വിളിച്ചു പറയാന്‍ ഇസ്ലാം നിങ്ങളെ പഠിപ്പിച്ചോ ? അത് രഹസ്യമായി തിരുതനല്ലേ ഇസ്ലാം പറഞ്ഞത്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്‌ അധെഹത്ടോല്ല ശത്രുധയല്ലേ ? ഇങ്ങനോരവസരം അടിനുപയോകിക്കണോ ? പാവങ്ങളെ കുറിച്ച് ചിലരൊക്കെ പറയുകയുണ്ടായി. ഒരു അനാഥന്റെ ഒരു ദിവസത്തെ ചിലവെങ്കിലും നല്കാന്‍ നിങ്ങള്ക് സടിചിട്ടുണ്ടോ ? കാന്തപുരം പാവങ്ങളെ സഹായിക്കുന്നത് കാണണമെങ്കില്‍ കാരന്തൂര്‍ മര്‍കസ് ഒന്ന് സന്ദര്‍ശിക്കണം. അവിടെയുള്ളതു ഇന്ത്യലെ മുതലാളി മാരുടെ മക്കളല്ല പാവപ്പെട്ട യതീം മക്കളാണ് . മര്കസീന്റെ ആദ്യ സ്ഥാപനം തന്നെ യതീം ഖനയാണ്‌. മര്‍കസ് ഒന്ന് സന്ദര്‍ശിക്കണം എന്നിട്ട് വിമര്‍ശിക്കാം. കാന്തപുരം ഒരുദിവസം യതീം മക്കള്‍ക്ക് കൊടുക്കന്നത്‌ ഒരായുസുമുഴുവാന്‍ ജീവിച്ചിട്ട് നിങ്ങള്ക്ക് നല്കാന്‍ സതിക്കുമോ ? എവിടെ പലരും പല ആവശ്യങ്ങള്‍കും പിരിക്കാറുണ്ട് അപ്പോഴൊന്നും ഇങ്ങനെ ഒരു വിവാദം വരാറില്ലല്ലോ. ഇന്ത്യ ലെ ഏറ്റവും വല്യ പള്ളി എന്ന് പറഞ്ഞപ്പോഴാണല്ലോ എല്ലാവരും വിമര്‍ശിക്കുന്നത്. പള്ളിയോടു ഭാഹുമാനവും സ്നേഹവും ഉള്ളവര്‍ക്കെ ഇങ്ങനെ പള്ളി നിര്‍മിക്കാന്‍ സതിക്കൂ. നിങ്ങള്കങ്ങനെ തോന്നാതത്തിനു അദ്ധേഹത്തെ കുട്ടപ്പെടുതിയിട്ടു കര്യമിണ്ടോ ? Asia,Africa, Meddle East, Europe,America ഇവിടെയൊക്കെ ഏറ്റവും വലിയ പള്ളികലില്ലേ ഓരോ രാജ്യത്തിലും വലിയ പള്ളികലില്ലേ എവിടെയെന്നും പട്ടിനിയ്ല്ലേ ? പാവങ്ങളില്ലേ ? ഇന്ത്യന്‍ ഭരണക്കൊടവും കേരള സര്‍ക്കാരും ഇന്ത്യലെ രാഷ്തൃയക്കാരും നടത്തുന്ന അഴിമിതിയൊന്നും ഇത്ര വിവാദം ശ്രിഷ്ടിക്കരില്ലല്ലോ കോടികളുടെ അഴിമിതികളാണ് നടക്കുന്നത് ഒരല്‍പമെങ്കിലും അവര്കനുവധിച്ചട് നലികിയ്രുന്നെങ്കില്‍ ഇവിടെ പട്ടിണി ഉണ്ടാകുമായിരുന്നോ ? ഇതിനെല്ലാം പള്ളിയെടുക്കുന്ന്തില്‍ കൊണ്ടുപോയിട്ടു ചര്താണോ ? നന്മല്‍ എതിര്‍ക്കുന്നത് എക്കാലത്തും ഉള്ളതാണ് . നന്മകള്‍ ആരു ചെയ്താലും അങ്ങികരിക്കാന്‍ ശ്രമിക്കുക മനുഷ്യനായി ജീവിക്കുക
--

ബൈജുവചനം പറഞ്ഞു...

Asia,Africa, Meddle East, Europe,America ഇവിടെയൊക്കെ ഏറ്റവും വലിയ പള്ളികലില്ലേ ഓരോ രാജ്യത്തിലും വലിയ പള്ളികലില്ലേ എവിടെയെന്നും പട്ടിനിയ്ല്ലേ ? പാവങ്ങളില്ലേ ? ഇന്ത്യന്‍ ഭരണക്കൊടവും കേരള സര്‍ക്കാരും ഇന്ത്യലെ രാഷ്തൃയക്കാരും നടത്തുന്ന അഴിമിതിയൊന്നും ഇത്ര വിവാദം ശ്രിഷ്ടിക്കരില്ലല്ലോ കോടികളുടെ അഴിമിതികളാണ് നടക്കുന്നത് ഒരല്‍പമെങ്കിലും അവര്കനുവധിച്ചട് നലികിയ്രുന്നെങ്കില്‍ ഇവിടെ പട്ടിണി ഉണ്ടാകുമായിരുന്നോ ? ഇതിനെല്ലാം പള്ളിയെടുക്കുന്ന്തില്‍ കൊണ്ടുപോയിട്ടു ചര്താണോ ? നന്മല്‍ എതിര്‍ക്കുന്നത് എക്കാലത്തും ഉള്ളതാണ് . നന്മകള്‍ ആരു ചെയ്താലും അങ്ങികരിക്കാന്‍ ശ്രമിക്കുക മനുഷ്യനായി ജീവിക്കുക
-- നല്ല ചോദ്യം, മുസ്ല്യാര്‍ മാത്രമല്ല ഇതര സമുദായക്കാരും ഇതേ വാദങ്ങള്‍ തന്നെയാണുയര്‍ത്തുന്നത്.

anas പറഞ്ഞു...

ബൈജു എന്താണ് ഇവിടുത്തെ തെറ്റ് ? ഒരു പള്ളി നിര്മിച്ചതോ ? അതോ അത് കാന്തപുരം ചെയ്തതോ ?
നന്മകളെ നാം സ്വീകരിക്കണം .

BABZ പറഞ്ഞു...

മതത്തെയും ദൈവത്തെയും ഉപയോഗിച്ച് കക്കാന്‍ പാടില്ലാന്ന് പറയരുത്, അത് അവയുടെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യലാവും.

ബൈജുവചനം പറഞ്ഞു...

BABZ--- ഹും!