കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

16 ഫെബ്രുവരി 2011

തിരിച്ചുവരവിന്റെ അശ്ലീലം

സിനിമാപ്പാട്ടു രംഗങ്ങള്‍ മാത്രമല്ല, റിയാലിറ്റി ഷോകളില്‍ പോലും ആ അല്‍പ്പ വസ്ത്ര ധാരണവും അഴിഞ്ഞാട്ടവും സ്ഥിരം ചേരുവയായതില്‍ പിന്നെയാന്നു ചൂരീദാറിന്റെ കൂടപ്പിറപ്പായ ഷാള്‍ എന്ന തുണിക്കഷ്ണം കഴുത്തു മറയ്ക്കാനുള്ള വസ്തുവായി മാറിയതെന്നു ഉത്പലാക്ഷനെന്ന ടെലിവിഷന്‍ ഗവേഷകന്‍ കണ്ടെത്തിയിട്ടുണ്ട്.
പണ്ട്- പണ്ടെന്നാല്‍ പണ്ട് പണ്ട് ബ്ലൂടൂത്തും യൂ ട്യൂബും ഇന്നേപ്പോലെ പ്രചാരത്തില്‍ വരുന്നതിന്നു മുന്‍പ് വെള്ളിയാഴ്ച രാത്രി പതിനൊന്നിന്ന്- ചാനലുകള്‍ തുറന്ന് വീട്ടുകാരുറങ്ങുന്നതും കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്നു തുണ്ടു വീഡിയോകളും, നേരവും കാലവും കാലവും നോക്കാതെ എല്ലാം കാണിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചാനലുകളും വന്നപ്പോള്‍ പഴയ ആ സാഹസങ്ങളൊക്കെ ഒരു മോശം ഗതകാലതരള സ്മൃതികളായി മാത്രം മാറി.
അത്തരം സമ്പ്രേഷണങ്ങളിലില്ലെങ്കിലും ഒരു പട്ടിയും തിരിഞ്ഞുനോക്കില്ലെന്നു ശരീക്കും മനസ്സിലാക്കിയവരാണ് വാര്‍ത്താ ചാനലുകള്‍. വാര്‍ത്താ ചാനലുകളെന്നാല്‍ വാര്‍ത്തകളും വിശകലനങ്ങളും താന്താങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് അവതരിപ്പിക്കാന്‍ മാത്രമാണെങ്കില്‍ മേല്‍പ്പറഞ്ഞ ശ്ലീലങ്ങള്‍ എങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയില്‍ തലപുകഞ്ഞാലോചിച്ചായിരിക്കണം ന്യൂസുകാര്‍ വന്‍ വീഴ്ചകള്‍, തിരിച്ചു വരവുകള്‍തുടങ്ങിയ പരിപാടികള്‍ ആരംഭിച്ചതെന്നു തോന്നുന്നു.
എന്റെ പൊന്നു വായനക്കാരേ കുടുംബസമേതം ടീവീക്കു മുന്നിലിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പരിപാടികള്‍ വരുമ്പോള്‍ റിമോട്ടില്‍ പിടിമുറുക്കിയേക്കണം, അല്ലേല്‍ ചിലപ്പോള്‍ മാനഹാനി വരുമെന്നതനുഭവം. ഒറ്റയ്ക്കാണേല്‍ സമയം നോക്കി മേല്‍ ചാനലും പിടിച്ചോണം.
****************************************************
ജോലിസ്ഥലത്തെ സ്ത്രീ പീഡനത്തിന്നു തടയിടാനുള്ള ഏറ്റവും പുതിയ നിയമത്തില്‍ സ്ത്ര്രീകളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുന്നതും കുറ്റകരമാക്കിയുള്ള വകുപ്പുണ്ടെന്നു പറയുന്നതു കേട്ടു. പാവം വാര്‍ത്തവായനയ്ക്കെന്നു പറഞ്ഞു വീട്ടീന്നിറങ്ങുന്ന പെണ്‍കുട്ടികളെക്കൊണ്ട് ഈ രംഗങ്ങള്‍ക്ക് അവതാരണഭാഷ്യം ചമയ്ക്കുന്ന പ്രൊഡ്യൂസര്‍-മൊതലാലിയേമാന്മാര്‍ക്ക് ഈ നിയമം ബാധകമല്ലേ ഊവേ...?

14 അഭിപ്രായങ്ങൾ:

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

ഏഷ്യാനെറ്റില്‍ ന്യൂസ് അവര്‍ ഒഴിച്ച് തല്‍കാലം ഒന്നും കാണാന്‍ പറ്റില്ല ..
ഏഷ്യാനെറ്റ്‌ കാണുമ്പോള്‍ കുട്ടികള്‍ വരെ എണീറ്റ്‌ പോകുന്നു ,അവര്‍ക്ക് പോലും അറിയാം ഒന്നിച്ചിരുന്നു കാണാന്‍ പറ്റില്ല എന്ന് ,,, ബൈജൂ.. താങ്കള്‍ നന്നായി പറഞ്ഞു ,, നന്ദി

ബൈജുവചനം പറഞ്ഞു...

എന്നിട്ടുമവര്‍ ഇതു തന്നെ വിളമ്പുന്നതിന്റെ സാംഗത്യമെന്ത് മുജീബിക്കാ?

Sameer Thikkodi പറഞ്ഞു...

എല്ലാവരെയും 'ത്രുപ്തി'പ്പെടുതണ്ടേ ബൈജുവേട്ടാ ...


നന്നായി പറഞ്ഞു

ആചാര്യന്‍ പറഞ്ഞു...

പ്രേക്ഷകര്‍ വിവിധ തരക്കാര്‍ ആണല്ലോ....അതെന്നെ

ബൈജുവചനം പറഞ്ഞു...

Sameer Thikkodi ,ആചാര്യന്‍ ---പ്രതികരണന്ത്തിന്നു നന്ദി!

hafeez പറഞ്ഞു...

വളരെ പ്രസക്തമായ പോസ്റ്റ്‌ ...

PRASOBH.ADOOR പറഞ്ഞു...

ഇത്തരം മസാലകള്‍ കൊണ്ടുവന്നില്ലെങ്കില്‍ എന്തോ സംഭവിക്കും എന്ന മട്ടില്‍ ആണ് ചാനലുകാര്‍
aralipoovukal.blogspot.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

എന്റെ മനസ്സിലുള്ളത് അപ്പടി താന്കള്‍ പറഞ്ഞു.
ഇനിയും എഴുതുക. ജീര്‍ണതക്കെതിരെ.

ബൈജുവചനം പറഞ്ഞു...

hafeez, PRASOBH.ADOOR , ഇസ്മായില്‍ കുറുമ്പടി (തണല്‍)-thanks 4 comments.

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

പാവം പിള്ളേരെക്കൊണ്ട്‌ വയറ്റത്തടിച്ചു എസ്.എം.എസ്. അയപ്പിക്കാന്‍ പിച്ചതെണ്ടിക്കുന്നത് മുതല്‍ പച്ചക്കള്ളം ചിരിപ്പിക്കുന്ന രീതിയലുള്ള ഭീകരത ചേര്‍ത്ത് വിളമ്പുന്ന വിശ്വസിച്ചാലും ഇല്ലെങ്കിലും വരെ... ഏഷ്യാനെറ്റ് ഇനിയും ഉയരങ്ങളിലെത്തട്ടെ...
നല്ല പോസ്റ്റ്‌.

faisu madeena പറഞ്ഞു...

നമ്മുടെ എന്നാ ഗ്രൂപ്പില്‍ കണ്ട ലിങ്കില്‍ കൂടിയാ ഇവിടെ എത്തിയത് ...

സംഭവം നൂറു ശതമാനം ശരിയാണ് ..ഒരു വിധം എല്ലാ ചാനലും കാണാന്‍ കൊള്ലാതായിരിക്കുന്നു..വാര്‍ത്തകള്‍ പോലും ഇവര്‍ ബിസ്നെസ്സ് ആക്കി ...എന്ത് ചെയ്യാന്‍ ഇത് കാണാനും ഉണ്ട് കുറെ പേര്‍ .....!

ബൈജുവചനം പറഞ്ഞു...

ഡോ.ആര്‍ .കെ.തിരൂര്‍, faisu madeena- thanks 4 comments.

mottamanoj പറഞ്ഞു...

വളരെ ശരി തന്നെ.
ഇതേപോലുള്ള ഒരു പ്രവണതയെ കുറിച്ച് ആണ് ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയത്. "ഒരു സെക്സ്സി വാര്‍ത്ത‍" വാര്‍ത പോലും കാണാന്‍ പറ്റാതവുമോ ?

ബൈജുവചനം പറഞ്ഞു...

mottamanoj --അന്നു സൂചിപ്പിച്ച വിധം അവതാരക്കോലങ്ങള്‍ മലയാളത്തിലെത്താതിരിക്കട്ടെ!