കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

18 ഫെബ്രുവരി 2011

ആനയും സിംഹവും

   ബഷീര്‍ എഴുതുന്നതിന്നു മുന്‍പേ തന്നെ ഭൂമിയുടെ അവകാശികളാണ് ബാക്റ്റീരിയ മുതല്‍ ദിനോസര്‍ വരെയുള്ള എല്ലാ ജീവജാലങ്ങളും. മണ്ണും വിണ്ണും മനുഷ്യര്‍ കൈയ്യേറി ആധിപത്യം ഉറപ്പിച്ചതിന്നു ശേഷം ഭൂമിയുടെ അവകാശികള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമാണ്.
 സകലമാന ജീവജാലങ്ങള്‍ക്കു മേലും നിയന്ത്രണാധികാരം കാണിക്കുന്ന മനുഷ്യന്‍- ആ മനുഷ്യരിലൊരാളായ ഗജകേസരിയുടെ എടുപ്പും നടപ്പുമുണ്ടെന്ന് ചിലര്‍ വാഴ്ത്തിപ്പാടുന്ന ബാലകൃഷ്ണപ്പിള്ളയെ നാലുനാള്‍ ജയിലില്‍  കിടത്താന്‍ ഉത്തരവുണ്ടായപ്പോള്‍ നമ്മളില്‍ പലര്‍ക്കും ഉള്‍ക്കിടലമുണ്ടായി. വൈദ്യുത വകുപ്പുമന്ത്രിമാരേപ്പോലെ നാടിന്നു നഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും  ആനയായി ജനിച്ചു പോയ കുറേ ജീവനുകളെ ആഘോഷത്തിന്റെയും ഉത്സവത്തിന്റേയും ഭക്തിയുടേയുമൊക്കെ ചങ്ങലക്കെട്ടുകളില്‍ കുടുക്കി നാട്ടിലുടനീളം പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഭക്തിനിര്‍ഭരമായ ആനയോട്ടത്തിന്നിടയില്‍ ഇടഞ്ഞ ആന ഭകതര്‍ക്ക് പരിക്കും ദേവസ്വത്തിന്നു നാശനഷ്ടവും ഉണ്ടാക്കിയിരിക്കുന്നു. കാട്ടില്‍ ജീവിക്കേണ്ട, നമ്മേപ്പോളെ വിഹരിക്കാനവകാശമുള്ള ആനകളെ എന്തിനാണു ദേവസ്വമേ നിങ്ങളീവിധം കൊല്ലാക്കൊലചെയ്യുന്നത്?
---------------------------------------------------------------------------------------------------------
   ചെഗുവേരയ്ക്കു പിന്നാലെ (മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള സിംഹ വേഷങ്ങളും കഴിഞ്ഞാല്‍!!!) എനിക്കേറ്റവും ആരാധന തോന്നിയ ആണുങ്ങളിലൊരാളാണ്  കണ്ണൂര്‍ സിംഹം കെ സുധാകരന്‍. ഈനെടക്ക് കൊട്ടാരക്കരയില്‍ ജുഡീഷ്യല്‍ അഴിമതിയേക്കുറിച്ച് സുധാകരന്‍ പറഞ്ഞപ്പോഴും പിറ്റേന്ന്  ആപ്പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പറഞ്ഞപ്പോഴും ആ ആരാധന കൂടിക്കൂടി ഹിമാലയത്തോളം ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. എന്നാലിന്നലെ, ഞാന്‍ കണ്ടില്ല- കേട്ടില്ല, ഊഹാപോഹത്തിന്റെ ബലത്തില്‍ പറഞ്ഞതാണ്- തുടങ്ങി ആണുങ്ങള്‍ക്കു ചേരാത്ത ഉത്തരങ്ങളുമായി ചാനല്‍ ചര്‍ച്ചകളില്‍ ഉരുണ്ടികളിക്കുന്ന ആ പഴയ സിംഹത്തോട് സഹതാപം തോന്നിപ്പോയി. ഒരു എം പി സ്ഥാനം നിലനിര്‍ത്താന്‍ എന്തൊക്കെ സര്‍ക്കസ്സുകള്‍ ഇനിയീ സിംഹത്തിന്നു ആടേണ്ടിവരും? പ്രിയപ്പെട്ട വായക്കാരാ നിങ്ങളിലാരെങ്കിലും ഒരു അടിപൊളി ചൂരിദാര്‍ സംഭാവന ചെയ്യണം, മറ്റൊന്നിനുമല്ല സുധാകരനു സമ്മാനിക്കാന്‍.   

7 അഭിപ്രായങ്ങൾ:

ANSAR ALI പറഞ്ഞു...

ബഷീര്‍ എഴുതുന്നതിന്നു മുന്‍പേ തന്നെ ഭൂമിയുടെ അവകാശികളാണ് ബാക്റ്റീരിയ മുതല്‍ ദിനോസര്‍ വരെയുള്ള എല്ലാ ജീവജാലങ്ങളും.
______________________________
ഈ പ്രസ്താവന അടുത്ത പ്രസ്താവനക്ക് നേരെ എതിരാണല്ലോ ചേട്ടാ.ഒന്ന് വായിച്ചു നോക്കൂ

പക്ഷേ മണ്ണും വിണ്ണും മനുഷ്യര്‍ കൈയ്യേറി ആധിപത്യം ഉറപ്പിച്ചതിന്നു ശേഷം ഭൂമിയുടെ അവകാശികള്‍ എന്നാല്‍ മനുഷ്യര്‍ മാത്രമാണ്.
--------------------------------------------------------
എന്ന് ബുദ്ധിയില്ലാത്ത ജീവ ജാലങ്ങളോട് അല്‍പ ബുദ്ധിയായ മനുഷ്യന് വീമ്പിളക്കാന്‍ കൊള്ളാം....ഹ ഹ ഹ നന്ദി

ബൈജുവചനം പറഞ്ഞു...

ഹ ഹ ആശയത്തില്‍ പിടിക്കൂ അന്‍സാര്‍ ജീ, എഴുത്തു വലിയ വശമില്ലാത്തതുകൊണ്ടുള്ള തെറ്റുകള്‍ ക്ഷമി!

ayyopavam പറഞ്ഞു...

കളങ്ക മില്ലാത്ത രാഷ്ട്രീയം ഭൂമിയില്‍ ഇല്ല

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

ചെഗുവേരക്ക് ശേഷം സുധാകരന്‍?
ആന കഴിഞ്ഞാല്‍ ആനപ്പിണ്ടം?

Sabu M H പറഞ്ഞു...

ബാക്കിയുള്ളവരെ വെറുതെ വിട്ടോ?

ബൈജുവചനം പറഞ്ഞു...

ayyopavam--thanks,

ഡോ.ആര്‍ .കെ.തിരൂര്‍---അതിലെ പരിഹാസാര്‍ത്ഥം കണ്ടാല്‍ മതി!

Sabu M H-- അവിയല്‍ വേണ്ടാന്നു വച്ചതാ..

ഫെനില്‍ പറഞ്ഞു...

ആന കുഴിയാനയായ്
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍