കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

22 ഫെബ്രുവരി 2011

നിങ്ങളറിയുമോ ഈ ഗോപീകൃഷ്ണനെ?

ജെ. ഗോപീകൃഷ്ണന്‍ എന്ന തലശ്ശേരിക്കാരന്‍ മലയാളിയെ അറിയുമോ? 
പയനിയര്‍ പത്രത്തിന്റെ ഏറ്റവും വിലപ്പെട്ട പത്രപ്രവര്‍ത്തകന്, 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന ധീരനായ മലയാളി പത്രക്കാരന്, പ്രലോഭനങ്ങള്‍ക്കു അന്ന് വഴങ്ങിയിരുന്നെങ്കില്‍- ആദര്‍ശത്തേക്കാള്‍ വലുതാണ് സ്വത്തുക്കള്‍ എന്ന് ജെ. ഗോപീകൃഷ്ണന്‍ അന്ന് കരുതിയുരുന്നെങ്കില്‍ എ രാജ എന്ന രാഷ്ട്രീയ കൊള്ളക്കാരന്‍ ഇന്ന് തീഹാര്‍ ജയിലില്‍ കിടന്നുറങ്ങുമായിരുന്നില്ല.
നമുക്കു വേണ്ടി ഇത്രയും ത്യാഗങ്ങള്‍ ചെയ്ത ഈ മഹദ് പ്രവര്‍ത്തകനെ, മലയാളിയെന്ന നിലയിലെങ്കിലും നാം ആദരിച്ചോ? കടല്ലാസ്സു കൂട്ടങ്ങളുടെ ആവര്‍ഡ് വാങ്ങുന്ന മാനേജിങ്ങ് ഡയറക്റ്റര്‍ക്ക് നാടു നീളെ ആദരവു യോഗങ്ങള്‍ കൂടുന്നവര്‍ പക്ഷേ ജെ. ഗോപീകൃഷ്ണനെ മറന്നു പോകൂന്നൂ.
മലയാളത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മമായ കൂട്ടം ജെ. ഗോപീകൃഷ്ണനെ ആദരിക്കാന്‍ നമുക്കൊരവസരം തരുന്നു. കൂട്ടം ഏര്‍പ്പെടുത്തുന്ന മികച്ച മലയാളി അവാര്‍ഡിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരില്‍ ഒരാള്‍ നമ്മുടെ ജെ. ഗോപീകൃഷ്ണനാണ്. പലപലകാരണങ്ങളാല്‍ കൂട്ടത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ ജെ. ഗോപീകൃഷ്ണനായി വോട്ട് ചെയ്യുവാന്‍ (മാത്രമായെങ്കിലും) ഇന്നു തന്നെ കൂട്ടത്തിലേക്ക് വരണം. അംഗത്വമില്ലാത്ത ബൂലോകര്‍ ജെ. ഗോപീകൃഷ്ണനെ മികച്ചമലയാളിയായി തിരഞ്ഞെടുക്കാന്‍ മാത്രമായെങ്കിലും കൂട്ടത്തിലേക്ക് വരണം.
വരൂ നമുക്ക് ജെ. ഗോപീകൃഷ്ണനെന്ന ആദര്‍ശ  പത്രപ്രവര്‍ത്തകനെ ആദരിക്കാം.

1 അഭിപ്രായം:

naradhan പറഞ്ഞു...

ഹായ്‌ ബൈജു ഇത് വളരെ നന്നായി. കഴിയുന്നതും ഈ വാര്‍ത്തയും താങ്കളുടെ ഈ ബ്ലോഗ്‌ പേജും മറ്റുള്ളവരിലെക്കെത്തിക്കുവാന്‍ കഴിഞ്ഞാല്‍ വളരെ നന്നാകും. ബൈജുവിനും ഈ ബ്ലോഗ്‌ സൈറ്റിനും എല്ലാവിധ ആശംസകളും നേരുന്നു.