കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

27 ഫെബ്രുവരി 2011

തീയന്‍-നായര്‍-അച്ചായന്‍ പിന്നെ പച്ചരക്തസാക്ഷികളും

   കള്ളു ചെത്തരുത്, കുടിക്കരുത് വില്‍ക്കരുത് എന്നൊക്കെ ഉദ്ബോധിച്ച മഹദ് ഗുരുസ്വാമിയുടെ ധര്‍മ്മങ്ങള്‍ പരിപാലനം ചെയ്യാനായ് കലിയുഗത്തില്‍ അവതരിച്ച നടേശഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നതില്‍ കവിഞ്ഞൊരു അപമാ‍നം ഈ വചനത്തിന്നു വേറൊന്നില്ലെങ്കിലും, ചങ്ങായീന്റെ ഇന്നലത്തെ ചങ്ങനാശ്ശേരി തമ്പ്രാക്കള്‍’ എന്ന പ്രയോഗം എനിക്കു ‘ക്ഷി’ പിടിച്ചതു കൊണ്ടു തന്നെ പറയാതിരിക്കാന്‍ വയ്യ.
  അഖിലകേരള നായന്മാര്‍ മൊത്തം പണിക്കരദ്ദേഹത്തിന്റെ ചീട്ടിനനസരിച്ചാണു വോട്ടു ചെയ്യുന്നതെന്ന അഹംഭാവം നമ്മുടെ ‘സസി’ യണ്ണന്‍ തിരുവനന്തോരത്ത് കയിഞ്ഞ തവണ മുടക്കിക്കൊടുത്തിട്ടും, യശമാനന്മാര്‍ ഈവിധം കാട്ടിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ് നടേശഗുരു പൊളിച്ചു കൊടുത്തു എന്നതില്‍ സന്തോഷമുണ്ട്. പണ്ടത്തെ യശമാനത്ത സംസ്കാരം ഇന്നും നിലവിലുണ്ടെന്ന് പാവം മദാമ്മാജീ കരുതിയതുകൊണ്ടാണു നല്ല ചോന്നു തുടുത്ത നായര്‍ ചെക്കനെ കേന്ദ്രത്തില്‍ മന്ത്രിയാക്കിയത്. അതും പോരാ ഇനീം കൊറച്ചും കൂടി ബേണം ന്നാലേ നിയമ സഭയില്‍ വോട്ടു ചെയ്യൂ എന്നു പറയുന്ന ഈ പണിക്കന്മാരെ ‘പരിപാലിക്കാനുള്ള’ പുരോഗമനം ഇനിയും സമുദായം നേടിയിട്ടില്ലേ സഖാക്കളേ?
***************************************************************************************
  നായന്മാര്‍ മാത്രമല്ല സകലമാന സമുദായങ്ങളും ഉണരുന്ന കാലമാണ് തിരഞ്ഞെടുപ്പു കാലം. നടേശഗുരു പറഞ്ഞാല്‍ കേള്‍ക്കുന്ന തീയന്മാര്‍ കേരളത്തിലില്ല എന്നു മനസ്സിലാക്കിയതു കൊണ്ടോ എന്തോ കുറച്ചു കാലമായി അവരുടെ ശല്യം തിരഞ്ഞെടുപ്പു കാലത്ത് അത്രയ്ക്കങ്ങ് കാണാറില്ല. അതീന്നു കണക്കായി വെള്ളീഞ്ഞായര്‍ ബ്രെയിന്‍ വാഷിങ്ങ് കേരളത്തില്‍ കാര്യമായിത്തന്നെ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നടക്കേണ്ട മൂല്യ പ്രചരണങ്ങള്‍ ആ ദൈവഭൂമികയില്‍ നടക്കാറില്ലെങ്കിലും ആര്‍ക്കു വോട്ടു ചെയ്യണം ആരെ തോല്‍പ്പിക്കണമെന്നൊക്കെ നന്നായിത്തന്നെ ഓതിക്കൊടുക്കാറുണ്ട്. അരമനയിലെ പുത്തിജീവികള്‍ അഭയമാരെ അരുക്കാക്കി ബാക്കിക്കിട്ടുന്ന സമയത്ത് ഈ തിരഞ്ഞെടുപ്പ്- സ്വാശ്രയ കച്ചോട നയ ഗവേഷണത്തിന്നാണ് മുന്‍ഗണന കൊടുക്കുന്നതെന്നു പറഞ്ഞുകേട്ടറിവുണ്ട്.
തങ്ങളുടെ കച്ചോടത്തിന്നു തടസ്സമുണ്ടാക്കുന്നവരെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ കുഞ്ഞാടുകളെ ഉപദേശിക്കുന്നതില്‍ കുറ്റം പറയാനാവില്ലെങ്കിലും, തിരഞ്ഞെടുപ്പില്ലാത്ത ആ രണ്ടു വര്‍ഷക്കാലത്ത് സ്വന്തം കുഞ്ഞാടുകളെ നല്ല വഴിക്ക് നടത്തിക്കാന്‍ മേല്‍ കാര്യത്തിനുപയോഗിക്കുന്നതിന്റെ നാലിലൊന്ന് സമയവും ഊര്‍ജ്ജവും ഉപയോഗിച്ചെങ്കില്‍ നമ്മുടെ മലയാള മഹാരാജ്യം എന്നേ ഗുണം പിടിച്ചേനെ. ഈ പടവലങ്ങക്കേരളത്തിലെ കള്ളുകുടിയന്മാര്‍ മൊത്തം അവിശ്വാസികളാണോ ദൈവത്തിന്റെ വക്കീലന്മാരേ?
***************************************************************************************
  അവലോസുണ്ട ഉണ്ടാക്കുന്ന അതേ ലാഘവത്തോടെ ബോംബുണ്ടാക്കാന്‍ പോയ അഞ്ചു ലീഗുകാര്‍ മയ്യത്തായിക്കിടക്കുന്ന കാഴ്ച സാധാരണ രക്തസാക്ഷികളുടെ വാര്‍ത്താ ചിത്രം കാണുന്നതിനേക്കാള്‍ അല്‍പ്പം വേദനയുണ്ടാക്കി. ഐസ്ക്രീമില്‍ നിന്ന് ആ മഹദ് പ്രസ്ഥാനത്തെ രക്ഷിക്കാന്‍ രക്തസാക്ഷിത്വം സ്വീകരിച്ച ആ യുവതയ്ക്ക് പ്രണാമം. പണ്ട് കുറ്റിപ്പുറത്ത് കള്ളുകുടിച്ച് ചത്തവന്മാര്‍ക്ക് കൊടുത്ത പോലെ തന്നെ നമ്മുടെ നികുതിപ്പണമെടുത്ത് ഈ രക്ത സാക്ഷികളുടെ കുടുംബത്തിന്നു സഹായം നല്‍കണം. വേണമെങ്കില്‍ പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്നു പറഞ്ഞ മഹാന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അതില്‍ ആശയ്ക്ക് വകയുണ്ട്.

32 അഭിപ്രായങ്ങൾ:

ANSAR ALI പറഞ്ഞു...

മതവും രാഷ്ട്രീയവും തമ്മില്‍ വ്യഭിചരിച്ചു പ്രസവിക്കപ്പെടുന്ന ജാര സന്താനങ്ങളെ കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം മലിനമായിരിക്കുന്നു .പാവം സാധാരണക്കാരന്‍ എന്ന കഴുത അവന്‍ ഭാരം പേറി ചാകാറായി... നല്ലത്

ANSAR ALI പറഞ്ഞു...

മതവും രാഷ്ട്രീയവും തമ്മില്‍ വ്യഭിചരിച്ചു പ്രസവിക്കപ്പെടുന്ന ജാര സന്താനങ്ങളെ കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം മലിനമായിരിക്കുന്നു .പാവം സാധാരണക്കാരന്‍ എന്ന കഴുത അവന്‍ ഭാരം പേറി ചാകാറായി... നല്ലത്

ബൈജുവചനം പറഞ്ഞു...

രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ മോചിപ്പിക്കുക.
ANSAR ALI-thanks 4 ur comment.

Sameer Thikkodi പറഞ്ഞു...

സാമുദായിക രാഷ്ട്രീയം അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന നീക്കം നടക്കുന്നു എന്ന് വേണം കരുതാന്‍ .. എന്നാല്‍ അതൊക്കെ സമ്മതിച്ചു കിട്ടണേല്‍ ആ'സ്ഥാനം' വിട്ടു പുറത്തിറങ്ങണം / പിടിച്ചു പുറത്താക്കണം ...

കേരള രാഷ്ട്രീയം ഭരിക്കുന്നത്‌ ഇത്തരം തല മൂത്ത ചെട്ടാനുജന്മാര്‍ ...

++++++++++++++++++
...അവലോസുണ്ട ഉണ്ടാക്കുന്ന അതേ ലാഘവത്തോടെ ബോംബുണ്ടാക്കാന്‍ പോയ അഞ്ചു ലീഗുകാര്‍ മയ്യത്തായിക്കിടക്കുന്ന കാഴ്ച .....

ശരിയാ ഒരു ബോംബോക്കെ ഉണ്ടാക്കണമെങ്കില്‍ ത്യാവശ്യം കണ്ണൂര് വരെ ഒന്ന് പോയി കുറച്ചു കാലം ശിഷ്യപ്പെട്ടു വേണമായിരുന്നു .... എന്ത് പറയാന്‍ ... കൊല്ലുന്നവനും മരിക്കുന്നവനും അറിയുന്നില്ല ഞാനെന്തിനു കൊല്ലുന്നു; ഞാനെന്തിനു കൊല്ലപ്പെട്ടു എന്നത് ... ഈ കാലത്തിനു എന്താ പറയേണ്ടത് ?? കലികാലം എന്നാണോ ?? അതോ രാഷ്ട്രീയ കലികാലം എന്നോ ??

ബൈജുവചനം പറഞ്ഞു...

സമീര്‍ ജീ മതം എന്തുകൊണ്ട് മതകാര്യങ്ങള്‍ക്കപ്പുറത്തുള്ള വിഷയങ്ങള്‍ക്കുമേല്‍ കൂടുതല്‍ അധികാരം കാണിക്കുന്നൂ എന്ന് നമ്മള്‍ ആലോചിക്കണം.
പിന്നെ ബോംബ്- കുരച്ചു കാലം അത് അറിയാനെങ്കില്‍ ഡിഫീലോ ആറെസ്സെസ്സിലോ ചേര്‍ന്നിട്ട് പോരായിരുന്നോ....

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

രാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്ട്രീയവും ഇടപെടരുത് മത നിരപെക്ഷമാണ് വേണ്ടത്

sundar raj sundar പറഞ്ഞു...

മതം നാം പുരോഗമനം എന്നൊക്കെ പറഞ്ഞു ഞെളിയാറുള്ള കേരള രാഷ്ട്രീയ പരിസരങ്ങളില്‍ ആഴത്തില്‍ താഴ്ന്നു നില്‍ക്കുന്ന
ഒരു മൂര്‍ച്ചയുള്ള വാള്‍ ആണ് ചങ്ങാതീ

sundar raj sundar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ismail chemmad പറഞ്ഞു...

കലികാല രാഷ്ട്രീയം എന്ന് പറയാമോ ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ബൈജു ഭായ്.. പോസ്റ്റ്‌ ചര്‍ച്ച ചെയ്യുന്ന വിഷയം വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നു.. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടം ആണ്. പ്രത്യേകിച്ച് ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്ത്.. മറ്റു ലോകരാജ്യങ്ങളെ പരിശോധിച്ചാല്‍ ഭൂരിപക്ഷം ഇടങ്ങളിലും മതവും രാഷ്ട്രീവും ഒക്കെ പരസ്പര പൂരകങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. അവിടങ്ങളില്‍ എല്ലാം മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെട്ടുകൊണ്ടാണ് മുന്നേറുന്നത്.(? എന്നാല്‍ ഒരു മത ഇതര ഭരണഘടന സ്വന്തമായുള്ള ഇന്ത്യയിലും കാര്യങ്ങള്‍ ഏറെക്കുറെ അതെ മട്ടില്‍ തന്നെ.. കേരള രാഷ്ട്രീയം എന്നും (ഇന്ത്യന്‍ രാഷ്ട്രീയവും) ജാതി/മത അശ്ലീല സമവാക്യങ്ങള്‍ ഒപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ അടുത്താല്‍ ഈ സമുദായ നേതാക്കളും, മത മേലധ്യക്ഷന്മാരും പ്രസ്താവനകളും, ഇടയ ലേഖനങ്ങളും ആയി ഇറങ്ങും. ഇന്നലെ എന്‍.എസ്.എസ്-ന്റെ അസിസ്റന്റ് ആചാര്യന്‍ സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ഇതിന് ഒരു ഉദാഹരണം ആണ്. അഴിമതിക്കേസില്‍ കുറ്റക്കാരന്‍ ആയ പിള്ളയെ പൂജപ്പുര ജയിലേക്ക് ആശീര്‍വദിച്ചു അയച്ച നാരായണപ്പണിക്കര്‍ പറഞ്ഞത്തിന്റെ ധ്വനി പിള്ളയുടെ ഈ അറസ്റ്റ്‌ സമുദായത്തിനെതിരെ ഉള്ള ആക്രമണം ആണ് എന്നാണ്. എന്‍.എസ്.എസ് പറഞ്ഞത് സമുദായത്തിന് അനുകൂലമായി നില്‍ക്കാത്തവരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിക്കും എന്നാണ്. നായര്‍ സമുദായക്കാര്‍ എല്ലാം എന്‍.എസ്.എസ് പറഞ്ഞ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. (ഞാനും ഒരു നായര്‍ കുടുംബത്തില്‍ ജനിച്ച ആള്‍ ആണ്).

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

എന്‍.എസ്.എസ്-നെ പോലെ തന്നെ "എട്ടുക്കാലി മമ്മൂഞ്ഞ് മത/സമുദായ നേതാക്കള്‍" തന്നെ ആണ് ബാക്കിയുള്ളവരും. എന്‍.എസ്.എസ് പറഞ്ഞ പോലെ തന്നെ ആണ്, അതേ തരം വീരവാദങ്ങള്‍ തന്നെ ആണ് വെള്ളാപ്പള്ളി നടേശഗുരുവും, കാന്തപുരവും, അമീര്‍.ആരിഫലിയും, മറ്റു വിഭാഗം പുരോഹിതരും, അരമനയിലെ ഇടയലെഖനക്കാരും എല്ലാം ഏറിയും കുറഞ്ഞും ഇതേ നിലവാരത്തില്‍ വരുന്നവര്‍ തന്നെ. വടക്കേ ഇന്ത്യയിലെ, (കേരളത്തിനു പുറത്തുള്ള) അവസ്ഥ ആണെങ്കില്‍ ഇതിന്റെ പതിന്‍ മടങ്ങ്‌ "ഭീകരം" ആണ്. അത് വിശദീകരിക്കണം എങ്കില്‍ ഒരു നാല് പോസ്റ് വേറെ എഴുതണം എന്ന് തോന്നുന്നു.ഒന്നാം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കുകയും , മുനീറിന്റെ ഇന്ത്യവിഷന്‍ ചാനല്‍ മുതല്‍ എല്ലാ കോണുകളില്‍ നിന്നും "ആക്രമണം" വരുകയും ചെയ്തപ്പോള്‍ ജനാബ്,കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് ഇത് സമുദായത്തിനെതിരെ ഉള്ള കരുതിക്കൂട്ടിയുള്ള ആക്രമണം ആണ് എന്നാണ്. മുനീറും, രജീനയും അപ്പോള്‍ സമുദായത്തിന് പുറത്തോ എന്ന് ആരും സംശയിക്കും.. ഇതിനോട് സാമ്യം ഉള്ള ഒരു പ്രസ്താവന ഈ അടുത്ത് ടി.വിയില്‍ കേട്ടിരുന്നു. ലൈംഗിക പീഡന കേസില്‍ അറസ്റ്റില്‍ ആയ നിത്യാനന്ദ സ്വാമിക്കെതിരെ ഉള്ള നടപടികള്‍ ഹിന്ദു മതത്തിനെ തകര്‍ക്കാന്‍ തല്‍പരകക്ഷികള്‍ കരുതിക്കൂട്ടി കെട്ടിച്ചമച്ചതാണ് എന്ന്. അത് പറഞ്ഞതോ.. മതേതര ഭാരതത്തിന് ഉല്‍കൃഷ്ട മാതൃക ആയ ശ്രീമാന്‍.തൊഗാഡിയയും.. :) അവസാനകളി മതത്തെയും.സമുദായത്തെയും കരുവാക്കി തന്നെ..!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

രാഷ്ട്രീയത്തില്‍ നിന്ന് മത/സാമുദായിക/ജാതി സംഘടനകളെയും, (അത് പേരില്‍ ആയാലും, പ്രവര്‍ത്തനത്തില്‍ ആയാലും) തുടച്ചു നീക്കേണ്ടത് മതേതര രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക്‌ അനിവാര്യം. മതത്തിന്റെയും, ജാതിയുടെയും പേരില്‍ ജനങ്ങളെ സംഘടിക്കാനും, സംഘടിപ്പിക്കാനും ഇക്കൂട്ടര് നടത്തുന്ന അശ്ലീല ശ്രമങ്ങളെ തോല്‍പ്പിക്കേണ്ടത് മതേതര വാദികളുടെ കര്‍ത്തവ്യം ആണ്..

പോസ്റ്റിനെക്കാള്‍ വലിയ കമന്റുകള്‍ ആയി എന്ന് തോന്നുന്നു. ക്ഷമിക്കൂ.... :)

Samad Karadan പറഞ്ഞു...

ഏതാനും മാസങ്ങള്‍ക്ക് മുന്പ് ഇതേ പ്രദേശത് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പട്ട സി.പി.എം. സഖാക്കള്‍, വര്‍ഷങ്ങള്‍ക്കു മുന്പ് കതിരൂര്‍ പുല്യോട് നടന്ന ബോംബ്‌ നിര്‍മാണ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട നാല് സഖാക്കള്‍ ‍.... ഇന്നും ജീവിക്കുന്ന രക്തസാക്ഷികളായിട്ടുള്ള കയ്യും കാലും നഷ്ടപ്പെട്ട നിരവധി സഖാക്കള്‍ ‍... ഇവരൊക്കെ ഏതു സൌഹാര്‍ദ്ദം നിലനിര്ത്താനായിരുന്നു ജീവന്‍ വെടിഞ്ഞതു? ..... കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് കൂത്തുപറമ്പില്‍ അഞ്ചു സഖാക്കള്‍ ‍ വെടിയേറ്റ്‌ മരിച്ചത് എന്തിനു വേണ്ടിയായിരുന്നു..? എം.വി.ആര്‍. പാര്‍ട്ടി വിട്ടതിലുള്ള പ്രതികാരം തീര്‍ക്കാന്‍ അയാളെ കൂതുപരംബില്‍ കൂത്തുപറമ്പില്‍ കാലു കുത്താന്‍ അനുവദിക്കരുത് എന്ന സി.പി.എം. നേതൃത്വത്തിന്റെ ആഹ്വാ നാമല്ലേ ആ അഞ്ചു സഖാക്കളുടെ കുടുംബം അനാഥമാക്കിയത്? അത് ഏത് മതസൗഹാര്‍ദ്ദത്തിനു വേണ്ടിയായിരുന്നു?

പാനൂരില്‍ ഒരു അദ്ധ്യാപകന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ കണക്കു പഠിപ്പിക്കുമ്പോള്‍ അവരുടെ മുമ്പിലിട്ടു ആ മാഷിനെ വെട്ടിക്കൊല്ലുകയും കുട്ടികളുടെ കണ്ണിലും മുഖത്തും നെറ്റിയിലും പ്രിയപ്പെട്ട മാഷിന്റെ രക്തവും മാംസ കഷ്ണങ്ങളും പതിപ്പിച്ചതും എന്തിന്റെ പേരിലായിരുന്നു? എവിടെയായിരുന്‍ സഖാക്കളുടെ സാമൂഹ്യ സ്നേഹം? കണ്ണൂരിനെ മനുഷ്യ കുരിതിക്കലമാക്കി മാറ്റുന്ന സി.പി.എമ്മിന്റെ ഈ കപട സ്നേഹം തെരുവ് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയേ കേരളീയ സമൂഹം വിലയിരുത്തുകയുള്ളൂ.... കേരളത്തില്‍ നടക്കുന്ന എല്ലാ ചോരക്കളികളിലും സി.പി.എമ്മിന്റെ കരങ്ങള്‍ കാണാം.

ആചാര്യന്‍ പറഞ്ഞു...

മതവും രാഷ്ട്രീയവും ജാതീയതയും മറ്റും ഇന്ന് പരസ്പരം ബന്തപ്പെട്ടു കിടക്കുന്നു..കേട്ട് പിണഞ്ഞു കിടക്കുന്ന ഇവകളെ വേര്‍തിരിക്കാത്ത കാലത്തോളം ഇങ്ങനെ ഇനിയും ആളുകള്‍ മരണപ്പെട്ടു കൊണ്ടിരിക്കും അതില്‍ ഏത് ജാതി.ഏത് മതം,ഏത് പാര്‍ട്ടി എന്നില്ലാതെ പാവം മനുഷ്യര്‍ മാത്രം ..രാഷ്ട്രീയം എന്നുള്ളത് ആളുകളെ നനാക്കാന്‍ ..നന്മ ചെയ്യാന്‍ ഉള്ളതാണ് എന്ന് വിശ്വസിക്കാതെ ഇത് താന്‍ താങ്കളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും,അധികാരം ഉറപ്പിക്കാനുള്ള വിദ്യകള്‍ ആയും ,പണം ഉണ്ടാക്കാനുള്ള വേല ആയും കാണുമ്പോള്‍ ഇങ്ങനെ അരുതായ്കകള്‍ പലതുമ നടക്കും

reji puthenpurackal പറഞ്ഞു...

നാടിന്റെ നന്മ്മയ്ക്കും അടിസ്ഥാന വികസനത്തിനും വേണ്ടി മതവും രാഷ്ട്രിയവും ആരോഗ്യപരമായ രീതിയില്‍ ഇടപെടുന്നതില്‍ തെറ്റില്ല. ഞങ്ങള്‍ക്കെന്തു കിട്ടും എന്നാ രീതിയില്‍ മത മേലധ്യക്ഷന്മാര്‍ രാഷ്ട്രിയത്തില്‍ ഇടപെടുന്നത് നാടിന്റെ ശാപമാണ്.

ബൈജുവചനം പറഞ്ഞു...

പ്രതികരിച്ച എല്ലാ ബ്ലോഗന്മാര്‍ക്കും നന്ദി. ഇത്രയും നല്ല സംവാദത്തിന്നു ഈ ബ്ലോഗ് വേദിയായതില്‍ സന്തോഷവും.

Noushad Vadakkel പറഞ്ഞു...

മത വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കലും , രാഷ്ട്രീയത്തില്‍ മതം കലര്തുന്നതും രണ്ടായി കാണണം ... മത വിശ്വാസം നിലനിര്‍ത്തുന്നതിനും , പ്രചരിപ്പിക്കുന്നതിനും അനുകൂലമായ സമാധാനപരമായ സാമൂഹിക അന്തരീക്ഷം നില നിര്തുന്നതിനാണ് മത വിശ്വാസികള്‍ മുഖ്യ പരിഗണന കൊടുക്കുന്നത് ...അങ്ങനെയുള്ള സമൂഹത്തില്‍ മത വിശ്വാസികള്‍ തങ്ങളുടെ ബാദ്ധ്യതയായി കാണുന്ന പരോപകാര പ്രവര്‍ത്തനങ്ങള്‍ ജാതി, മത ,വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ചെയ്യുന്നതിനും സാധിക്കും ... രാഷ്ട്രീയത്തിന്റെ മറവില്‍ വര്‍ഗ്ഗീയത വളര്‍ത്തി മുതലെടുപ്പ് നടത്തുന്നവരാണ് മത വിശ്വാസികളെ ഒറ്റപ്പെട്ട തുരുത്തുകള്‍ ആക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നത് ...തങ്ങളുടെ സമുദായത്തിന് ഭരണ ഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി സംഘടിക്കുന്നതു വര്‍ഗ്ഗീയതയല്ല , മറ്റു മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ സംഘടിക്കുന്നതാണ് വര്‍ഗ്ഗീയത ... നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയതക്കെതിരില്‍ ഉണര്‍ന്നു വന്നിട്ടുള്ള സംഘടിത ശ്രമങ്ങളില്‍ മുസ്ലിം ലീഗിനുള്ള പ്രാധാന്യം ബോധ പൂര്‍വ്വം മറക്കുവാന്‍ ആഗ്രഹിക്കുന്ന മത വിരോധം തലക്കു പിടിച്ച ചില ആളുകള്‍ പലതും എഴുതി കൂട്ടുന്നുണ്ട് അവയൊക്കെ അവഗണിച്ചു തള്ളുവാനുള്ള സന്നദ്ധത പൊതു സമൂഹം കാണിക്കുന്നുമുണ്ട് .

ഇതൊന്നും അത്ര പ്രധാനമായി കാണാത്ത ചിലര്‍ മത വിരോധം മാത്രം മനസ്സില്‍ വെച്ച് ചില ബ്ലോഗ്‌ പോസ്റ്റുകള്‍ തട്ടി മൂളിക്കുന്നത് കാണാം ..കാടടച്ചു വെടി വെക്കുന്നത് മൂലം പലരും അതിനെ പിന്തുണക്കുകയും ചെയ്യുന്നു ...അവര്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ആയുധം മാത്രമാണ് നമ്മുടെ നാട്ടില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം സംഭവിക്കാവുന്ന സംഭവങ്ങള്‍ ...ഈ പോസ്റ്റിലെ ചില സംഭവങ്ങള്‍ അങ്ങിനെ മാത്രം കാണുന്നു

hafeez പറഞ്ഞു...

മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നത് വളരെ ഉപരിപ്ലവമായ ഒരു വായന ആണ്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും നന്നാവണം ആയിരുന്നു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് എതിര്‍ക്കുന്നവരാണ് കോണ്ഗ്രസ്, സി പി എം. മുസ്ലിം ലീഗ് . എന്നാല്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാവുമായിരുന്നു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എതിര്‍ക്കുന്ന ലീഗിന്റെ കയ്യില്‍ നിന്ന് ഇങ്ങനെ ബോംബ്‌ പൊട്ടില്ലായിരുന്നു. പക്ഷെ സ്വന്തം സ്വാര്‍ഥ ലാഭത്തിനു വേണ്ടി മതത്തെ ഉപയോഗിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. എന്നിട്ട് പഴി മതത്തിനും. മത മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നില്ല. അങ്ങനെ വന്നെങ്കില്‍ നന്നായേനെ. ചൂഷണത്തിനു അറുതി വരുത്താനും പാവപ്പെട്ടവനെ സഹായിക്കാനും ആണ് മതം പറയുന്നത്. ഇത് രാഷ്ട്രീയക്കാര്‍ക്ക്‌ അലര്‍ജി ആണ്. അവര്‍ക്ക്‌ വേണ്ട മതം ആളെ കൂട്ടാനും തങ്ങളുടെ താന്തോന്നിത്തം മറച്ചു വെക്കാനും ഉള്ള ഒരു ഉപാധി ആണ്. അതിനു മതത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെയാണ് നാം രംഗത്ത്‌ ഇറങ്ങേണ്ടത്. ആരാണ് ബോംബ്‌ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത് ? ആരാണ് ശത്രുത വളര്‍ത്തുന്നത്? എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.

mottamanoj പറഞ്ഞു...

എന്തെഴുതണം എന്നറിയില്ല, വായിച്ചപ്പോള്‍ ഒരുതരം ശൂന്യത.
ഈ വിഷയത്തില്‍ എന്‍റെ വിവരമില്ലയമയയിരിക്കാം പ്രശനം.

അജ്ഞാതന്‍ പറഞ്ഞു...

deepasthampam mahhaschryam namukkum kittanam panam

ബൈജുവചനം പറഞ്ഞു...

Noushad Vadakkel, hafeez--- ഇത്തരം പ്രതികരണങ്ങളെ വെറും മത വിരുദ്ധര്‍ എന്നാക്ഷേപിച്ച് ഒഴിഞ്ഞു മാറരുത്.
'തിരഞ്ഞെടുപ്പില്ലാത്ത ആ രണ്ടു വര്‍ഷക്കാലത്ത് സ്വന്തം കുഞ്ഞാടുകളെ നല്ല വഴിക്ക് നടത്തിക്കാന്‍ മേല്‍ കാര്യത്തിനുപയോഗിക്കുന്നതിന്റെ നാലിലൊന്ന് സമയവും ഊര്‍ജ്ജവും ഉപയോഗിച്ചെങ്കില്‍ നമ്മുടെ മലയാള മഹാരാജ്യം എന്നേ ഗുണം പിടിച്ചേനെ.' എന്ന ഭാഗം നാം ആവര്‍ത്തിച്ചു വായിക്കണം.

jayarajmurukkumpuzha പറഞ്ഞു...

aashamsakal...........

എന്‍.ബി.സുരേഷ് പറഞ്ഞു...

ജാതിഭേദം മതദ്വേഷം ഏതുമോടെ സർവ്വരും സോദരത്വമില്ലാതെ വാഴുന്ന ഒട്ടും മാതൃകയില്ലാത്ത നാട്ടിൽ സമുദായ നേതാക്കൾ രക്തം കുടിക്കുന്ന കുറുക്കന്മാരായി നീണാൾ വാഴും എന്ന കാര്യത്തിൽ ഈയുള്ളവന് തീരെ സംശയമില്ല

ﺎലക്~ പറഞ്ഞു...

ബോമ്പ് ശാസ്ത്രീയമായി ഉണ്ടാക്കാനുള്ള വര്‍ക്ഷാപ്പുകള്‍ സംഘടിപ്പിക്കണം എങ്കിലേ പൊതു ജനങ്ങള്‍ക്ക് അതൊക്കെ ഉണ്ടാക്കി മാന്യമായി വിപണനം ചെയ്യാന്‍ കഴിയൂ..
ഈ നികുതിപ്പണം അല്പം ജനങ്ങളുടെ കാര്യത്തിനും വിനിയോഗിച്ചതുകൊണ്ട് തെറ്റൊന്നുമില്ല. കൊടുക്കട്ടേന്ന്..
പോലീസ് സ്റ്റേഷനില്‍ കേറി ബോമ്പുണ്ടാക്കിയാന്‍ എന്നാ ചെയ്യും...
ഒരു പാട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടുതന്നാ...കാര്യങ്ങള്‍ ഇത്രയും മുന്നോട്ട് പോയത്..

ബൈജു അണ്ണന്‍ അരാഷ്ട്രീയവാദിയായാ..മതവിരുദ്ധനായാ...പൊതുജനവിരുദ്ധനായാ..എന്നിങ്ങനെ ഒരു പാട് ചോദ്യങ്ങള്‍..മാറ്റി നിര്‍ത്തി ഒരേ ഒരു ചോദ്യം..!!

ഈ പറഞ്ഞതിനൊക്കെ ഒരു പോംവഴി..?

അതു കൂടെ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ഈ ബ്ലോഗ് അര്‍ത്ഥവത്തായേനെ..!!

എഴുതൂ..അങ്ങനെങ്കിലും രോക്ഷം അടങ്ങട്ടെ..!

ബൈജുവചനം പറഞ്ഞു...

തിരഞ്ഞെടുപ്പില്ലാത്ത ആ രണ്ടു വര്‍ഷക്കാലത്ത് സ്വന്തം കുഞ്ഞാടുകളെ നല്ല വഴിക്ക് നടത്തിക്കാന്‍ മേല്‍ കാര്യത്തിനുപയോഗിക്കുന്നതിന്റെ നാലിലൊന്ന് സമയവും ഊര്‍ജ്ജവും ഉപയോഗിച്ചെങ്കില്‍....... ഇതിലപ്പുറം ഒരു പോംവഴി നിര്‍ദ്ദേശിക്കാന്‍ ഞാനാളല്ല!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

നൗഷാദ്‌ വടക്കേല്‍/ ഹഫീസ്‌ എന്നിവരുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ന്യായീകരിക്കാന്‍ ആവാത്ത ഒന്നാണ്. പ്രത്യേകിച്ച് ഒരു മത ഇതര ഭരണ ഘടന നിലവില്‍ ഉള്ള രാജ്യത്ത് . മതങ്ങളുടെയും, ജാതികളുടെയും, ഗോത്രങ്ങളുടെയും രാഷ്ടീയ ഇടപെടല്‍ ജനവിരുദ്ധം ആയിട്ടാണ് ഇന്ന് മാറിയിരിക്കുനത്. ഷിയാ നേതൃത്വം അധികാരം കയ്യാളുന്ന ഇറാന്‍ മുതല്‍ ഹിന്ദുത്വ ഭരണം നിലനില്‍ക്കുന്ന ഗുജറാത്ത് വരെയുള്ള പ്രദേശങ്ങളിലെ രാഷ്ട്രീയം ഒന്ന് പരിശോധിച്ചാല്‍ മതിയാകും കാരണം വ്യക്തമാക്കാന്‍. മതഭരണം അല്ലെങ്കില്‍ മത സ്വാധീനം ഉള്ള ഭരണം നടത്തുന്നത് അന്യമത/അന്യ വിശ്വാസ ധ്വംസനങ്ങള്‍ ആണ്. പാകിസ്താനില്‍ ഈ അടുത്ത് പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടതും, അവിടെത്തെ ഒരു ന്യൂനപക്ഷ മത വിശ്വാസിനിയെ മത? നിന്ദയുടെ പേരില്‍ വധശിക്ഷക്ക്‌ വിധിച്ചതും എല്ലാം മതം രാഷ്ട്രീയത്തില്‍ പിടിമുറുക്കുമ്പോള്‍ ഉണ്ടാവുന്ന ചില ഭീകരാവസ്ഥകള്‍ക്ക്‌ ഉദാഹരണം ആണ്. മതേതര രാജ്യമായ ഇന്ത്യയിലെ ചില മതരാഷ്ട്രീയ ഭരണം നിലനില്‍ക്കുന്ന ഭാഗങ്ങളിലും ഇതേ ഭീകര അവസ്ഥ . തന്നെ ആണ്. മതം രാഷ്ട്രീയത്തില്‍ വരുന്നതിനെ "തെരഞ്ഞുപ്പ്‌ ഇല്ലാത്ത സമയങ്ങളില്‍" കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ എതിര്‍ക്കാര്‍ ഉണ്ട്. ബി.ജെ.പി എന്ന പാര്‍ട്ടി മതത്തിന്റെയും/ജാതീയതയുടെയും പേരില്‍ ആണ് വളര്‍ന്നുവന്നത്. കൊണ്ഗ്രെസ്സ് പേരില്‍ സെകുലര്‍ ആയി നടിക്കുന്നു എങ്കിലും മത/സാമുദായിക നേതാക്കളുടെ താളത്തിന് ഒത്തു തുള്ളുന്ന ഒരു പാര്‍ട്ടിയാണ് അത്. മുസ്ലീം ലീഗ് പേര് കൊണ്ട് മാത്രം അല്ല പ്രവര്‍ത്തനം കൊണ്ടും ഒരു നോണ്‍-സെകുലര്‍ ആയ സമുദായ പാര്‍ട്ടിയാണ്. അങ്ങനെ നോക്കുമ്പോള്‍ മതേതര ഇന്ത്യയിലെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും മതവും, ജാതിയും സമുദായവും പറയുന്നപോലെ, അല്ലെങ്കില്‍ അവരെ എല്ലാം പ്രീണിപ്പിച്ചു തന്നെയാണ് മുന്നോട്ടുപോകുന്നതും, ഇത് നമ്മുടെ ഭരണഘടനാ വിരുദ്ധം അയ നടപടിയാണ്. മതത്തിന്റെയും, ജാതിയുടെയും പേരില്‍ ഞങ്ങളെ സംഘടിപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും എന്ന് തീര്‍ച്ച.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

"മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് എതിര്‍ക്കുന്നവരാണ് കോണ്ഗ്രസ്, സി പി എം. മുസ്ലിം ലീഗ്"

രണ്ടുമാസം മുന്നേ പിണറായി വിജയന്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തെറ്റാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനു മറുപടി ആയി കോണ്‍ഗ്രസ്സും, മുസ്ലീം ലീഗും, കേരള കൊണ്ഗ്രെസ്സ് അടക്കം ഉള്ള മറ്റു ഘടക കക്ഷികളും പറഞ്ഞത് മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തെറ്റല്ല. ശരിയാണ് എന്നാണ്. മതത്തിന്റെയും, സമുദായത്തിന്റെയും വോട്ടിലും കാരുണ്യത്തിലും ജീവിച്ചുപോകുന്ന മുസ്ലീം ലീഗും, കേരള കൊണ്ഗ്രെസ്സും ഒക്കെ മതവും ജാതിയും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എന്തിനു എതിര്‍ക്കണം.. :) പുരോഹിതവര്‍ഗതിന്റെ കയ്യിലെ കളിപ്പാട്ടങ്ങള്‍ ആണ് ഇന്ന് മതവും/ജാതിയും എല്ലാം. തെരഞ്ഞുടുപ്പ്‌ സമയത്ത് ആവശ്യക്കാര്‍ക്ക്‌, ആവശ്യത്തിന് അനുസരിച്ച് ഇവര്‍ ആണ് വീതിച്ചു നല്‍കുന്നത്. ഈ പുരോഹിതരുടെ ശാസനകള്‍ ഭൂരിപക്ഷം സമുദായ അംഗങ്ങളും ശിരസ്സാവഹിച്ചു വോട്ടു ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ ഇങ്ങനെ തന്നെ ആണ് സംഭവിച്ചത്.. :(

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

"ഇത്തരം പ്രതികരണങ്ങളെ വെറും മത വിരുദ്ധര്‍ എന്നാക്ഷേപിച്ച് ഒഴിഞ്ഞു മാറരുത്."

:)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

"നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയതക്കെതിരില്‍ ഉണര്‍ന്നു വന്നിട്ടുള്ള സംഘടിത ശ്രമങ്ങളില്‍ മുസ്ലിം ലീഗിനുള്ള പ്രാധാന്യം ബോധ പൂര്‍വ്വം മറക്കുവാന്‍ ആഗ്രഹിക്കുന്ന മത വിരോധം തലക്കു പിടിച്ച ചില ആളുകള്‍ പലതും എഴുതി കൂട്ടുന്നുണ്ട് "

അധികാരം നിലനിര്‍ത്താന്‍ മുസ്ലീം ലീഗ് ചില സന്ദര്‍ഭങ്ങളില്‍ സെകുലര്‍ ആയി പെരുമാറിയിട്ടുണ്ട്. കൊണ്ഗ്രെസ്സിന്റെ കൂടെ അധികാരത്തില്‍ കടിച്ചുപിടിച്ച് നില്‍ക്കാന്‍ അങ്ങനെ ചെയ്യേണ്ടിയും വരും. പിന്നെ ലീഗിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ മതവിരോധം എന്നൊക്കെ പറയുന്നത് സംകുചിതമായ ആരോപണങ്ങള്‍ ആണ്.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

"രാഷ്ട്രീയത്തിന്റെ മറവില്‍ വര്‍ഗ്ഗീയത വളര്‍ത്തി മുതലെടുപ്പ് നടത്തുന്നവരാണ് മത വിശ്വാസികളെ ഒറ്റപ്പെട്ട തുരുത്തുകള്‍ ആക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നത്"

ബി.ജെ.പിയും മുസ്ലീം ലീഗും, കേരള കൊണ്ഗ്രെസ്സും ഒക്കെ ഇതുപോലെ രാഷ്ട്രീയത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തി തന്നെ ആണ് മുതലെടുപ്പുകള്‍ നടത്തുന്നത്. ഈ അഭിപ്രായത്തോടെ യോജിക്കുന്നു..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

"ചിലര്‍ മത വിരോധം മാത്രം മനസ്സില്‍ വെച്ച് ചില ബ്ലോഗ്‌ പോസ്റ്റുകള്‍ തട്ടി മൂളിക്കുന്നത് കാണാം"

ലീഗിനെ എതിര്‍ക്കുന്നത് മതവിരോധം മൂലമാകുന്നത് എങ്ങനെ? ഞാന്‍ മുകളില്‍ എഴുതിയപോലെ തൊഗാഡിയയും കുഞ്ഞാലിക്കുട്ടിയും ഒക്കെ നിരത്തിയ വാദങ്ങള്‍ അല്ലെ ഇത്..!?

പരാജിതന്‍ പറഞ്ഞു...

ശ്രീജിത്ത് കൊണ്ടോട്ടി.... നിങ്ങള്‍ പറഞ്ഞതാണു ശരി...മുകളില്‍ പ്രതികരിച്ചതു വെറും മതഭ്രാന്തന്മാരാണ്...ഇവരുടെ കൂടത്തില്‍പെട്ടവരാണു അയത്തുള്ള ഖൊമൈനിയും പ്രവീണ്‍ തൊഗാഡിയയുമൊക്കെ.....