കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 മാർച്ച് 2011

ങ്ങളെന്താ ബിചാരിച്ചേ?

           ജനാഭിലാഷങ്ങൾ പൂർണ്ണതയിലെത്തിക്കുന്നയാളാണ് യഥാർത്ഥ നേതാവെങ്കിൽ, കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലെങ്കിൽ ഇതാ പീ ജയരാജന്ന്- ആഗോള മലയാള ടെലിവിഷൻ വാർത്താ പ്രേക്ഷകരുടെ പേരിൽ ഒരു ചൂടുമ്മ. സ്വീകരിച്ചാലും.
‌------------------------------------------------------------------------------------------
               സർക്കാർ സ്കൂളുകളിൽ ക്ലാസ്സെടുക്കാൻ പുതിയ രീതികൾ വന്നതിൽ പിന്നെ, ഒന്നിലും രണ്ടിലുമൊക്കെ 'ജീവിതാനുഭവങ്ങൾ തേടുന്ന' കുട്ടികൾക്കിപ്പോൾ ലോകവിവരം അൽപ്പം കൂടുതലാണ്. ജപ്പാനിൽ ടാങ്കു ചോർന്നാലും, തീവണ്ടിയിൽ ചേച്ചിമാരെ അണ്ണാച്ചി തോണ്ടിയാലും മാഷന്മാരുടെ കൈപിടിച്ച് പ്ലക്കാർഡുമേന്തി റോഡിലിറങ്ങും. അങ്ങനെ ആവേശത്തിരയുടെ കൊടുമുടിയിൽ ജീവിക്കുന്ന എന്റെ നാട്ടിലെ പിള്ളേർ, ഈനെട്ക്ക് ഏഴിമല നാവിക അക്കാദമിയുടെ ഉദ്ഘാടനത്തിന്നു വേണ്ടി തലങ്ങും വിലങ്ങും പാഞ്ഞ ഒരു ഹെലിക്കോപ്റ്ററിന്നു നേരെ, ശ്രീലങ്കൻ മലിംഗ ബോളിടും പോലെ കല്ലെടുത്തെറിഞ്ഞത് വെറും ധാർമ്മികരോഷമായി മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. പണ്ട് എൻഡോസൾഫാൻ ഇന്നാട്ടിൽ വിതച്ചത് ഇതു പോലൊരു 'എലിക്കൂട്ടറിലാണ് എന്ന് മാഷന്മരാരോ പറഞ്ഞുകൊടുത്തതാണു ഹേതു.
           ഇന്നു, മലയാളക്കരയിലെ സുന്ദരക്കുട്ടപ്പൻ മണിക്കൂറിന്നു ഒരു ലച്ചം ബാടക കൊടുത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിന്നു വരുംബോൾ കമ്മ്യൂണിസ്റ്റ് മൂരാച്ചികൾ കല്ലെടുത്തെറിയുന്നതും ആ വിവരമില്ലായ്മ്മയുടെ നിലയിൽ നിന്നു മാത്രം നോക്കിക്കണ്ടാൽ മതി. പണ്ട് ട്രാക്റ്ററും കമ്പ്യൂട്ടറും വന്നപ്പോൾ ലവന്മാർ കാട്ടിക്കൂട്ടിയതും ഇതൊക്കെ തന്നെയായിരുന്നു. പിന്നെ ചിലവിന്റെ കാര്യം: നിങ്ങളെ കമ്മ്യൂണിസ്റ്റ്കാരേപ്പോലെ ബംഗാളിലും കേരളത്തിലും മാത്രമല്ല നമ്മുടെ പാർട്ടി, ഫാരതം ഭരിക്കുന്ന പാർട്ടിയാണ്, അംബാനി പറയും പോലെ പെട്രോൾ വില കൂട്ടിക്കൊടുക്കാറുണ്ട്, ഇങ്ങക്ക് വെറും കേരളത്തിൽ ലോട്ടറി വിൽക്കുന്ന സാന്റിയാഗോ മാർട്ടിനെ മാത്രമേ അറിയൂ- ഫാരതം മുയ്മ്മൻ ലോട്ടറി വിൽക്കുന്ന സുബ്ബ നമ്മുടെ പരമോന്നത കമ്മറ്റിയംഗമാണ്.  ഇനിയും വേണോ കൂടുതൽ വിശദീകരണം? ബേണ്ടെങ്കിൽ ഒന്നൂടെ പറഞ്ഞു നിർത്താം, വെറും കാഞ്ഞിരപ്പള്ളി എമ്മെല്ലെയും ഇപ്പോൾ ബീജേപ്പിക്കാരനുമായ അൽഫോൺസ് കണ്ണന്താനം പറയുന്നൂ അഞ്ചു വർഷം കൊണ്ട് ഏഴു കോടി ലാഭമുണ്ടാക്കാമെന്ന് അപ്പോൾ ഈ മഹാഫാരതം കാലങ്ങളായി ഫരിക്കുന്ന നമ്മക്ക് രണ്ട് എലിക്കൂട്ടറാണോ പ്രശനം? ഒന്നു പോ സഖാക്കളേ...
----------------------------------------------------------------------------------------
          ഇപ്പോൾ നിങ്ങൾ എലിക്കൂട്ടറിന്റെ കണക്കു പറഞ്ഞ് കമ്മിഷന്ന് പരാതികൊടുക്കുന്നു, നാളെ നമ്മളെ സംസ്ഥാന പ്രസിഡന്റിന്റെ തലയിൽ തേക്കുന്ന കരീന്റെയും ഹരിപ്പാട്ടൊഴുക്കിയ ഗ്ലിസറിന്റേയും തുക തിരഞ്ഞ്എടുപ്പു കണക്കിൽ എഴുതിക്കുമോ?

26 മാർച്ച് 2011

അഭയയില്‍ നിന്ന് ശാരിയിലേക്കുള്ള ദൂരം

        ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അട്ടിമറിവിജയം നേടിയേക്കാവുന്ന മലമ്പുഴയിലെ വലതുപക്ഷ സ്ഥാനാര്‍ത്ഥി, കെട്ടിവയ്ക്കാനുള്ള തുക വി ഐ പി ഫെയിം ശാരിയുടെ പിതാവില്‍ നിന്ന് സംഭാവനയായി സ്വീകരിച്ച സംഭവത്തെ വെറും നാടകമായി അല്ലെങ്കില്‍ വെറും വാര്‍ത്തയായി മാത്രം കാണാന്‍ നമുകാവാത്തത് നമ്മില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയതയുടെ ലക്ഷണമാവാം. കഴിഞ്ഞകുറേക്കാലമായി ആദര്‍ശവാനായി അല്ലെങ്കില്‍ ബൂര്‍ഷ്വാമൂരാച്ചികളുടെ സ്ഥിരം ശത്രുവായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും അത്തരം മാധ്യമങ്ങളുടെ നയനിലപാടുകള്‍ക്കുമേല്‍ ഇപ്പോള്‍ തിരിഞ്ഞു കുത്തുന്ന രാഷ്ട്രീയ വിഗ്രഹവുമായ കിളവനും കേരളത്തിലെ ഇന്നത്തെ പ്രതിപക്ഷമായ യൂഡീയെഫ്ഫ് കൂട്ടായ്മ്മയും ശാരിയാദി പീഡിതരെ തരാതരം വില്‍പ്പനയ്ക്ക് വയ്ക്കുന്നതിന്റെ പിന്നിലെ താത്പര്യങ്ങള്‍ തികച്ചും ആത്മാര്‍ത്ഥതയില്ലാത്ത ‘ഞാഞ്ഞൂലിരകോര്‍ക്കല്‍’ മാത്രമാണെന്നു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
            ഈ രാഷ്ട്രീയ ഫൂടബോള്‍ ടൂര്‍ണ്ണമെന്റിലെ ഏ ടീമിനോ ബി ടീമിനോ ‘പെണ്ണുപിടിയന്മാരെ’ തുറങ്കിലടയ്ക്കണമെന്നു മോഹമുണ്ടായിരുന്നെങ്കില്, ഇവരുടെ തൊള്ളതുറയ്ക്കല്‍ ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ഈ സാക്ഷരകേരളം ഇന്നീ അവസ്ഥയിലായിരിക്കുമായിരുന്നോ?
           കഴിഞ്ഞതവണ വീഐപിയെ തുറങ്കിലടയ്ക്കുമെന്നും, ഇത്തവണ കുറ്റക്കാരെ കണ്ടെത്തുമെന്നും ശാരിയുടെ കുടുംബത്തിന്നു വാഗ്ദാനം നല്‍കിയ ഇടതുവലതന്മാര്‍ എന്തുകൊണ്ട് ശാരിക്കും മുന്‍പേ ഉദ്ദേശം ഇന്നേക്ക് പത്തൊന്‍പത് കൊല്ലം മുന്‍പ്  കര്‍ത്താവിന്റെ മണവാട്ടിയായി പോയി ശവശരീരമായി തിരിച്ചുവന്ന അഭയയുടെ മാതാപിതാക്കളില്‍ നിന്ന് ദാനവും വോട്ടും വാക്കും സ്വീകരിക്കുന്നില്ലാ? ഇനിയുമാര്‍ക്കുമറിയാത്ത വീഐപീയെ ചികഞ്ഞു നടക്കുന്നവര്‍,  കര്‍ത്താവിന്റെ മണവാട്ടിയായ ‘മറ്റൊരുത്തി’ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണ് അഭയയെ എന്ന്   മുന്നുകൊല്ലം മുന്‍പേ സീ ബീ ഐ കണ്ടെത്തിയിട്ടും, സംഭവം നടന്ന് പത്തൊന്‍പത് വര്‍ഷമായിട്ടും ഇന്നുമവര്‍ മാന്യരായി ദൈവസേവ നടത്തുന്നതിന്നെതിരെ എന്തുകൊണ്ട് മൌനിയാവുന്നൂ?
         ഇതേ പോലെ ശാരിക്കേസില്‍ വിഐപി അജ്ഞാതയല്ലാ, ഒരു വോട്ടുബാങ്കായിരുന്നെങ്കില്‍ ആ പതിനായിരം കൊണ്ട് ശാരിയുടെ കുഞ്ഞിന്ന് അരി വാങ്ങിത്തിന്നാമായിരുന്നില്ലേ? ഇനിയടുത്ത അഞ്ചുവര്‍ഷത്തിന്നു ശേഷം ശാരിയുടെ പിതാവില്‍ നിന്ന് കൈനീട്ടം വാങ്ങാനുള്ള ഭാഗ്യം കെ സുരേന്ദ്രനോ രാജഗോപാലിന്നോ കിട്ടാതിരിക്കട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം, അഭയുടെയും ശാരിയുടേയും ആത്മാവിന്ന് നിത്യശാന്തി നേരുന്നതോടുപ്പം.... 

24 മാർച്ച് 2011

ആദര്‍ശവാന്റെ ഉളുപ്പുകേടുകളും ദേശാഭിമാനി ചാനലും

      നാണം, മാനം, ഉളുപ്പ് തുടങ്ങിയ വികാരവകഭേദങ്ങള്‍ പണയം വച്ച് വേണം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവേണ്ടത് എന്നത് പണ്ടുമുതല്‍ക്കേ ഉള്ള നാട്ടുനടപ്പാണ്. കാലം മാറും തോറും മേല്‍ ലിസ്റ്റില്‍ പുതിയ ചില കാര്യങ്ങളും കൂടിക്കൂടി വരുന്നു. അക്കൂട്ടത്തിലൊന്നാണ് ആദര്‍ശവും. ഇപ്പോള്‍ ഈ ആദര്‍ശത്തേക്കുറിച്ച് ചിന്തിക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവിതാംകൂറില്‍ അവതരിച്ച പുത്തിജീവിയാണ്. അന്നേവരെ ഖദര്‍ ജൂബാ ധരിച്ചു നടന്നിരുന്ന യാള്‍ ഇടത്തോട്ടുടുത്ത വെള്ളമുണ്ടുമണിഞ്ഞ്  കാമറയ്ക്കുമുന്നില്‍ വിളംബിയ “അരമയിലെ അച്ഛന്മാര്‍ക്ക് എന്നോട് വാത്സല്യമാണ്, നായന്മാരുടെ മാര്‍പ്പാപയുടെ വക്കീലായിരുന്നൂ എന്റെ അച്ഛന്‍” തുടങ്ങിയ തനി തറ രാഷ്ട്രീയ വാക്കുകള്‍ അദ്ദേഹത്തിന്നു ചേര്‍ന്നതായിരുന്നില്ല.ഇത്തരം കൂതറനിലപാടുകള്‍ സ്വീകരിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ ജയിക്കാനാവൂ എന്നാണോ ഇദ്ദേഹവും കരുതുന്നത്?  ഈ മഹാന്‍ രണ്ടുദിനം മുന്‍പ് വരെ എന്റെ ആരാധനാപാത്രമായിരുന്നു. ജനപക്ഷത്തും ഇടതുപക്ഷത്തും നിന്ന് ഇദ്ദേഹം എഴുതിക്കൂട്ടിയതും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതുമൊക്കെയാണെന്നെ ആകര്‍ഷിച്ചതെങ്കില്‍ നാലു വോട്ടിന്നു വേണ്ടി അദ്ദേഹം വിളിച്ചുകൂവിയ ആ വാക്കുകള്‍ മനസ്സാക്ഷിയെ വെറുപ്പിക്കുന്നതുതന്നെയാണ്. വലതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന ധാരണയിലാണോ ആ ഛര്‍ദ്ദില്‍ എന്നതും ഗവേഷണവിഷയമാണ്. (ഏറെ സെര്‍ച്ചി ഫേസ് ബുക്കിലും കൂട്ടത്തിലും അങ്ങേരുടെ “ഫ്രണ്ടാ’യതൊക്കെയും ഗൂഗില്‍ ബസ്സിലെ അങ്ങേരുടെ ഫോളോവര്‍ഷിപ്പുമൊക്കെ ഉപേക്ഷിച്ചിട്ടുതന്നെയാണിതെഴുതിയതും..എന്നേക്കൊണ്ടിതൊക്കെയേ ആവൂ.. ബാക്കി റവറുനാട്ടിലെ വോട്ടര്‍മാര്‍ക്ക് വിട്ടുതരുന്നു.)
-------------------------------------------------------------------------------------
മലയാളക്കരയില്‍ ഗ്ലിസറിനില്ലാതെ കരയാന്‍ ശേഷിയുള്ള ഒരേയൊരഭിനേതാവ് മോഹന്‍ലാല്‍ മാത്രമാണെന്നാണ് കേട്ടിട്ടുള്ളത്. എന്നാലിന്നലെ അതും നമ്മുടെ ഭാവി മുഖ്യമന്ത്രി രമേശന്‍ നായര്‍ തകര്‍ത്തുകളഞ്ഞു. ഇത്രയും രോമാഞ്ചജനകമായ കണ്ണീര്‍ പ്രകടനം പാരിജാതം സീരിയലില്‍ പോലും കണ്ടിട്ടില്ല. ഈ സംഭവത്തോടുകൂടി പ്രശസ്തനായ മറ്റൊരാള്‍കൂടിയുണ്ട്- രമേശന്‍ നായരുടെ ബ്യൂട്ടീഷ്യന്‍. ഇത്രയൊക്കെ കണ്ണീര്‍സുമാനിയുണ്ടായിട്ടും, ഖദര്‍ ഷാളുകൊണ്ട് അമര്‍ത്തിത്തുടച്ചിട്ടും  മേക്കപ്പിനൊരു കോട്ടവും പറ്റിയിട്ടില്ല. അഭിനന്ദനങ്ങള്‍...
--------------------------------------------------------------------------------------
വീക്ഷണം പത്രവും ജൈഹിന്ദ് ചാനലുമൊക്കെ ഗുണം പിടിക്കാതെ പോകുന്നതിന്നു കാരണമായി എല്ലാരും കുറ്റക്കാരായി കണ്ടെത്തുന്നത് മനോരമയെയാണ്. അതുകൊണ്ട് തന്നെ ദേശാഭിമാനികളും കൈരളി ടീവീടെ ഓഹരിയുടമകളും ജോണ്‍ ബ്രിട്ടാസുമൊക്കെ ഇന്ത്യാവിഷനെ സൂക്ഷിക്കുന്നത് നന്നായിരിക്കും..

19 മാർച്ച് 2011

ബെര്‍തെയാണോ തല്ലും പുടിയും?

ഒരു എമ്മെല്ലേക്ക് പ്രതിമാസ ശമ്പളം വെറും ഇരുപതിനായിരം രൂപ. (യാത്രാബത്തയും മറ്റ് അലവലാതി അലവന്‍സുകളും പുറമേ).
ഒരു നിയമസഭാ മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തിന്നിടയ്ക്ക് ശരാശരി മുന്നൂറ്റമ്പത് കോടി രൂപയുടെ ‘വികസന’ പ്രവര്‍ത്തങ്ങള്‍ നടക്കും.
ചോദിക്കാതെ തന്നെ കരാറുകാരന്‍ വീട്ടിക്കൊണ്ടു തരുന്ന കമ്മീഷന്‍ അഞ്ചു ശതമാനം വരെ.
മുന്നൂറ്റമ്പത് കോടിയുടെ ഇടപാടില്‍ രണ്ടു ശതമാനം വച്ചു കണക്കു കൂട്ടിയാല്‍ ഏഴു കോടി രൂപ. ഒരെമ്മെല്ലേക്ക് ശരാശരി ഒരു കൊല്ലത്തെ അധിക വരുമാനം ഒന്നരക്കോടി.
എങ്കില്‍ ഈ നൂറ്റിനാല്‍പ്പത് ലവന്മാരും കൂടി കട്ടുതിന്ന- തിന്നാന്‍ പോകുന്ന നമ്മുടെ നികുതിപ്പണം കണക്കു കൂട്ടാന്‍ കാല്‍ക്കുലേറ്റര്‍ പോരാ..
ജന്മനാ എമ്മെല്ലേമാരായി വൈദ്യശാസ്ത്രം പരാജയപ്പെടാന്‍ കാത്തിരിക്കുന്ന ലവന്മാരുടെ ആജീവന വരുമാനം എന്തായിരിക്കും?
**********************************
വിവരങ്ങള്‍ക്കു കടപ്പാട്: അല്‍ഫോണ്‍സ് കണ്ണന്താനം എമ്മെല്ലെയുടെ നേരേ ചൊവ്വേ.


18 മാർച്ച് 2011

സീറ്റ് നേടൂ ശക്തിശാലിയാകൂ..

സച്ചിൻ ടെണ്ടുൽക്കറിന്റെ ആ പഴയ 'ബൂസ്റ്റ്' പരസ്യം ഇപ്പോഴങ്ങനെ കാര്യമായി എവിടേയും കാണാറില്ല, ബൂസ്റ്റ് പുതിയകുപ്പിയിൽ വന്നതുകൊണ്ടോ അതോ കച്ചോടം ഉള്ളത്ര മതി എന്ന് മൊയ്ലാളിക്ക് തോന്നിയതുകൊണ്ടോ എന്നു മറിയില്ല.
ഇപ്പോൾ സച്ചിന്റേതായി മുട്ടയുടെ പരസ്യം നന്നായി വരുന്നുണ്ട്. മുട്ട കഴിക്കൂ ശക്തിശാലിയാകൂ.... കുട്ടികളുടെ ഇടയിൽ ആ പരസ്യം നന്നായി ഏശുന്നുണ്ട്.
മുസലി പവർ എക്സ്ട്രയുടെ പരസ്യം മുൻപേ പോലെ അത്രയ്കങ്ങ് എണ്ണത്തിൽ കുറവാണോ? എന്തായാലും വിഷമിക്കേണ്ട, അവർക്കു പറ്റിയ നല്ല ബ്രാന്റ് അംബാസിഡർ അവതരിച്ചിട്ടുണ്ട്. ഒറ്റരാത്രിയും രണ്ടു 'അവൈലബിളും' കൊണ്ട് എൺപത്തൊൻപതും അനാരോഗ്യവും മറന്നുപോയ മഹാൻ.
*********************************************************
ഇനി 'വൈദ്യശാസ്ത്രം പരാജയപ്പെടും വരെ'* കേരളത്തിന്റെ ഗതി......?
*********************************************************
അടുത്ത ജയില്‍ വകുപ്പു മന്ത്രി ചുമതലയേറ്റാലുടനേ വിയ്യുര്‍ ജയില്‍ സന്ദര്‍ശിക്കണം. എന്നിട്ട് ആനപ്പിള്ള നായരടക്കമുള്ള അന്തേവാസികളില്‍ നിന്ന് വിവരങ്ങളാരാഞ്ഞ് താഴേപ്പറയുന്ന സൌകര്യങ്ങള്‍ക്ക് ഏര്‍പ്പാടാക്കണം.
1. എല്ലാ സെല്ലുകളിലും ഏസി ഘടിപ്പിക്കണം.
2. കാന്റീന്‍ ബാററ്റാച്ചാക്കണം.
3. പെണ്ണുങ്ങളുടെ ജയിലിന്നിടയിലെ മതില്‍ക്കെട്ട് പൊളിച്ചുകളയണം.
4. വി ഐ പി സന്ദര്‍ശകരും മാധ്യമക്കാരും കാണാന്‍ വരുന്നതിന്നു മുന്‍പ് കണ്ണിലുറ്റിക്കാന്‍ ഗ്ലിസറിന്‍ സൌജന്യമായി വിതരണം ചെയ്യണം.
5. പാര്‍ട്ടി/മുന്നണി യോഗങ്ങള്‍ ചേരാന്‍ കോണ്‍ഫറന്‍സ് ഹാള്‍ പണിയണം.

*കോപ്പീ റൈറ്റ് കെ എസ് യൂ.

17 മാർച്ച് 2011

വെൽഡൺ സീ പീ ഐ (എം)

      സി പി ഐ (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലെ അടുത്തകാലത്തെ ഏറ്റവും ശക്തവും യുക്തിഭദ്രവുമായ തീരുമാനം എന്നേ വീ എസ് അച്യുതാനന്ദനെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തെ കാണാനാവൂ. പാർട്ടി മുഖേന മാത്രം ലഭ്യമായ മുഖ്യമന്ത്രി പദത്തെ ഉപയോഗിച്ച് പാർട്ടിയെ പൊതുസമൂഹ്യത്തിൽ അപഹാസ്യമാക്കാൻ കിട്ടുന്ന യാതൊരവസരവും പാഴാക്കാതിരിക്കാൻ ഉപയോഗിച്ച മഹാനാണ് വീ എസ് എന്നതെല്ലാവരും അംഗീകരിക്കുന്ന സത്യവുമാണ്. അതുകൊണ്ട് മാത്രമായിരുന്നു കഴിഞ്ഞ നാലരവർഷക്കാലം പ്രതിപക്ഷം അദ്ദേഹത്തിന്ന് അനൗദ്യോഗിക പിന്തുണ നൽകിവന്നതും.
   മുഖ്യമന്ത്രി എന്ന നിലയിലുള്ള പത്രസമ്മേളനത്തിന്നൊടുവിലെ മുനവച്ച പാർട്ടിവിരുദ്ധ പ്രസ്താവനകൾക്കായി മാധ്യമങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥിതിയെ നന്നായി ചൂഷണം ചെയ്ത  സഖാവ് ഒറ്റയാൾ പോരാട്ടം ഇനിയും തുടരുമോ എന്ന് നാം കാത്തിരുന്ന് കാണണം. കാരണം പാർലമെന്ററി രംഗത്ത് പാർട്ടി നൽകിയ സ്ഥാനമാനങ്ങളുപയോഗിച്ച് പ്രവർത്തിക്കുമ്പോളും അത് വെറും വ്യക്തിപര നയ തീരുമാനങ്ങൾ എന്ന് പൊലിപ്പിച്ചു കാട്ടാനുള്ള ധീരതകാട്ടിയ സഖാവ് ഇനിയും -സ്ഥാനമാനങ്ങളില്ലാത്തപ്പോഴും- അത് തുടരുമോ എന്നത് രസകരമായ കാത്തിരിപ്പിന്ന് അവസരം നൽകുന്നുണ്ട്. 
    പക്ഷേ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രതീക്ഷയിൽ നിന്നധികമായി കിട്ടിയേക്കാവുന്ന നാലുസീറ്റിനേക്കാൾ വലുതാണ് പാർട്ടി അഭിമാനം എന്ന സന്ദേശം നൽകുന്നതോടുപ്പം തന്നെ പാർട്ടിയിൽ എല്ലാ നേതാക്കൾക്കും ഈ നയം ബാധകമാണെന്ന സൂചനകൾ കൂടി ഈ തിരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കേണ്ടത് പാർട്ടി ജനപിന്തുണ നിലനിർത്താൻ അത്യാവശ്യവുമാണ്.
***********************************************************
   സി പി ഐ (എം) എന്നു കേൾക്കുമ്പോഴൊക്കെ പിണറായിക്കാലത്ത് ഓർമ്മവരുന്നൊരു കഥയുണ്ട്. സഖാവ് ഏ കേ ജി പലയിടങ്ങളിലായി ആവർത്തിച്ച സാരോപദേശ കഥ: വിഗ്രഹത്തെ തൊഴുന്ന ജനക്കൂട്ടം, തന്നെയാണു തൊഴുന്നതെന്നു കരുതിയ വിഗ്രഹം ചുമക്കുന്ന കഴുതയുടെ കഥ. വി എസ്സിന്നു മാത്രമല്ല പിണറായിക്കും ബാധകമായ സത്യം.
***********************************************************
    ഇനി കേരളത്തിൽ പാർട്ടി മുന്നണിയെ കൊടിയേരി സഖാവ് നയിക്കാൻ തീരുമാനമായ സ്ഥിതിക്ക് ബിനീഷ്-ബിനോയിമാർ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. മാധ്യമ ഗ്വേഷകർക്ക് നല്ല ഇരകളാണല്ലോ അന്നുമിന്നും കൊടിയേരി കുടുംബം!
***********************************************************
ഇത്തവണ വീ എസ്സ് അനുകൂല പ്രകടനത്തിൽ കണ്ട ഭൂരിപക്ഷവും മീശ മുള വരുന്ന പ്രായക്കാർ, എൺപത്തൊൻപതുകാരൻ തന്നെ വേണം പോരാടുന്ന യുവജന പ്രസ്ഥാനങ്ങൾക്കും നേതാവായ്.....!


09 മാർച്ച് 2011

മലയാള ‘ഫാഷാ’ മാഷന്മാരുടെ ശ്രദ്ധയ്ക്ക്

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക കേസില്‍ തോല്‍വി.----------------ഇഷ്ടാനുഭവ ദിനം 7.

കാര്‍ത്തിക ഒടുവിലത്തെ 45 നാഴിക------------------------------. സാമ്പത്തിക പരമായ.-- വിശിഷ്ടദിനം 6. 

മകീര്യം ഒടുവിലത്തെ----------------------------------------------------------------------------ഇഷ്ടകാര്യ ദിനം 8. 

പുണര്‍തം ഒടുവിലത്തെ------------------------------------------------------------------------മെച്ചമുള്ള ദിവസം 12.

മകം, പൂരം, ഉത്രം-----------------------------------------------------------------------------ശുഭകാര്യദിനം 12.

ഉത്രം ഒടുവിലത്തെ-------------------------------------------------------------------------------------ശുഭദിനം 6.

ചിത്ര ഒടുവിലത്തെ പകുതി----------------------------------------------------------------------ഉത്കൃഷ്ടദിനം 6. 

വിശാഖം ഒടുവിലത്തെ---------------------------------------------------------------------------വിശിഷ്ടദിനം 7.

മൂലം, പൂരാടം---------------------------------------------------------------------------------ഗുണാനുഭവദിനം 12.

ഉത്രാടം ഒടുവി.--------------------------------------------------------------------------------------പ്രശസ്ത ദിനം 8.

അവിട്ടം, ഒടുവില---------------------------------------------------------------------------------
ഗുണസിദ്ധിദിനം 8. 

പൂരുരുട്ടാദി ഒടുവിലത്തെ-------------------------------------------------------------------------------നല്ല ദിവസം 6.


മേല്‍ പറഞ്ഞകാര്യങ്ങള്‍ മാ...ഭൂമി വാരാന്തപ്പതിപ്പില്‍ നിങ്ങളുടെ ഈയാഴ്ച എന്ന പംക്തിയില്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുടേതായി ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രത്യക്ഷപ്പെട്ട പ്രവചനങ്ങള്‍.
നിങ്ങളില്‍ മലയാളം ഫാഷാ പണ്ഡിതന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആ ബോള്‍ഡിയ വാക്കുകളുടെ സാരാംശം അഥവാ അര്‍ത്ഥം അഥവാ അര്‍ത്ഥവ്യത്യാസം പറഞ്ഞുതരണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ്................................

08 മാർച്ച് 2011

മലിനീകരണം സര്‍ക്കാര്‍ വഹ, ചോദിക്കരുത്-മിണ്ടരുത്!


മേല്‍ വീഡിയോ ചിത്രത്തില്‍ കാണുന്നത് ലേസര്‍ ഷോ ദ്രുശ്യങ്ങളൊന്നുമല്ല, വെറും പൊടിപാറ്റലാണ്. ദേശീയപാത 17ല്‍ നിന്നുള്ള കാഴ്ച!.  ദേശീയപാത 17ല്‍  നീലേശ്വരത്തിന്നും ചട്ടഞ്ചാ‍ലിന്നും ഇടയിലുള്ള  ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തില്‍, ഏറെ നിയമയുദ്ധത്തിന്നും സമരകോഹാലങ്ങള്‍ക്കും ശേഷം മെക്കാഡം റീടാറിങ്ങ് തുടങ്ങിയതില്‍ പിന്നെ ഈ വഴിയോരത്തുള്ള ആരും നേരാം വണ്ണം ശ്വസിച്ചിട്ടില്ല. നാലിഞ്ചിലധികം കനത്തില്‍ ടാറിങ്ങ് നടത്തുന്നതിനാല്‍ റോഡും തറ നിരപ്പും തമ്മിലുള്ള വ്യത്യാസം നികത്തുക എന്ന പേരില്‍ ‘പൂശുന്ന’ മണ്ണാണ് ഇവിടെ വില്ലന്‍. ഇവിടെ മണ്ണിടുന്ന ജോലിക്കാര്‍ക്കും -മണ്ണിടീപ്പിക്കുന്ന കോണ്ട്രാക്റ്റര്‍ക്കും -മേല്‍ നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍ക്കും അറിയാം ഈ വേനല്‍ക്കാലത്ത്, ഇത് പൊടിഞ്ഞു പാറുമെന്നും ചീറിപ്പായുന്ന വാഹനങ്ങള്‍ പാറ്റിക്കുമെന്നും. ഇപ്പോള്‍ മണ്ണിട്ട പലേടത്തു നിന്നും മണ്ണുപാറി ദേശീയപാതയോരത്തെ കടകളിലെ അരിപയറാദി വസ്തുക്കളിലും, സ്റ്റാന്റില്‍ പാര്‍ക്കു ചെയ്ത് വാഹനമോടിച്ച് ജീവിക്കുന്നവരുടെ അണ്ണാക്കിലും, ഹലുവാ ലഡുവാദി ബേക്കറികളിലും സുന്ദരിപ്പെണ്‍പിള്ളേരുടെ ഫെയര്‍&ലവ് ലിക്കുമേലുമൊക്കെ ഒട്ടിപ്പിടിച്ച് ഇല്ലാതായാല്‍ എഞ്ചിനീയര്‍ ബില്ലു പാസാക്കാന്‍ വരുമ്പോള്‍ വീണ്ടും പാറ്റാന്‍ നല്ല ഒന്നാന്തരം കുന്നിടിച്ച മണ്ണു പൊടി അതാതിടങ്ങളില്‍ കൂനയാക്കി സ്റ്റോക്കു ചെയ്തിട്ടുമുണ്ട്.
പലതവണ ഈ രീതിയില്‍ ടാറിങ്ങ് ചെയ്തതിന്റെ ഫലമായി ചില സ്ഥലങ്ങളില്‍ റോഡും നിലവും തമ്മില്‍ ഏതാണ്ട് ഒരടിയിലധികം വിടവുണ്ട്. അവിടങ്ങളില്‍ ഇതേ പോലെ പണ്ട് ചൊരിഞ്ഞ മണ്ണില്‍, വേനല്‍ക്കാലത്ത് പാറിപ്പോയതില്‍ ബാക്കി മഴക്കാ‍ലത്ത് ഒലിച്ചു പോയി. ഈ വിടവില്‍ ബൈക്ക്- ഓട്ടോ- കാറുകളാദി ചെറുവാഹങ്ങള്‍ താഴെ വീണ് പലതവണ വലിയ അപകടങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ ദേശീയപാതയിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്ത എല്ലാ ലവന്മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ കാണും.
അല്ല മക്കളേ ഞാന്‍ ചോയിച്ചോട്ടേ ആര്‍ക്കും ഒരുതരത്തിലും ഗുണം ചെയ്യാത്ത വെറുതേ കോണ്ട്രാക്റ്റ് പാലിക്കുക എന്ന കണ്ണില്‍ മണ്ണിടല്‍ പരിപാടിക്കു വേണ്ടി നാടിനേയും നാട്ടാരേയും വാഹനങ്ങളേയും ഇങ്ങനെ പൊടിതിന്നിച്ച് മലിനീകരണമുണ്ടാക്കുന്ന എഞ്ചിനീയറാദിമക്കളെ ഒരു പകല്‍ മുഴുവന്‍ ഈ പാതയോരത്ത് പച്ചവെള്ളം കൊടുക്കാതെ നിര്‍ത്തിക്കാന്‍ വല്ല വകുപ്പുമുണ്ടോ?
അല്ല മക്കളേ ഞാന്‍ വീണ്ടും ചോയിച്ചോട്ടേ ദേശീയപാതയോരത്ത് ജനിച്ചു, ദേശീയപാതയോരത്ത് ഉപജീവനം തേടുന്നു, ദേശീയപാതയിലൂടെ യാത്രചെയ്യുന്നൂ എന്നതുകൊണ്ട് നമ്മള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശമില്ലേ?
പാതയും തറയും തമ്മിലുള്ള  വിടവ് നികത്തണമെന്ന ചട്ടങ്ങളുടെ താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ എന്തുകൊണ്ട് മലിനീകരണമുണ്ടാക്കാത്ത കോണ്‍ക്രീറ്റ്- ടാറാദി മിശ്രിതങ്ങള്‍ ഉപയോഗിച്ചു കൂടാ?
ഇത്രയും വലിയ തുകയ്ക്ക് കരാറെടുക്കുന്ന മുതലാളിക്കും എഞ്ചിനീയര്‍ക്കും പലതും ചെയ്യാനാവും എന്ന ഭയമാണോ, ഈ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്നെതിരേ മിണ്ടാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്? 
തൊട്ടതിന്നും പിടിച്ചതിന്നു മൊക്കെ ഹൈക്കോടതിയില്‍ കേസുമായി പോകുന്ന മനുഷ്യാവകാശ-പരിസ്ഥിതി  മലിനീകരണ വിരുദ്ധ യശമാനന്മാര്‍ക്ക് ഇതൊരു വിഷയമാകാത്തതും അതുകൊണ്ടുതന്നെയാണോ?
******************************************************
ഇതിലെന്തിത്ര പുതുമ എന്നാണ് നാവിന്‍ തുമ്പത്ത് വരുന്നതെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ- ഇന്നത്തെ നിലയില്‍ ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തില്‍ ഈ ചൂടുകാലത്ത് ഈ രീതിയില്‍ പൊടി പാറിയാല്‍? റോഡില്‍ നിന്ന് നാലുമീറ്റര്‍ മാത്രം ദൂരമകലത്തില്‍ രാപ്പകല്‍ കുത്തിയിരിക്കുന്ന കച്ചവടക്കാരുടെ അവസ്ഥ ........

04 മാർച്ച് 2011

ഇന്ദുലേഖയുടെ കസ്റ്റമര്‍ കെയര്‍.

ഏതാനും ദിവസം മുന്‍പ് മലയാള പത്രങ്ങളിലെ അവസാന പേജില്‍ ഒരു മള്‍ട്ടികളര്‍ പരസ്യം വന്നു. തൊലി വെളുപ്പിക്കുമെന്നവകാശപ്പെട്ട് കുറച്ചു കാലമായി മാര്‍ക്കറ്റില്‍ പരസ്യത്തിന്റെ ബലത്തില്‍ ഓടുന്ന ഇന്ദുലേഖ എന്ന സ്കിന്‍ കെയര്‍ ഓയിലിന്റേത്. നല്ല ഫോട്ടോഷോപ്പ് വിദഗ്ദന്‍ ഡിസൈന്‍ ചെയ്ത ആ പരസ്യം കണ്ട് ഒട്ടേറെ പേര്‍ ആ എണ്ണക്കൂട്ട് വാങ്ങിത്തേച്ചു. ആര്‍ക്കെങ്കിലും ഇതു തേച്ച് തൊലി വെളുത്തോ എന്ന് ഇപ്പോള്‍ നടക്കുന്ന ഭാരത സര്‍ക്കാറിന്റെ സെന്‍സസില്‍ ഒരു ചോദ്യമായി ഉള്‍പ്പെടുത്താവുന്നതാണെന്നു തോന്നുന്നു.
ഭാരത സര്‍ക്കാര്‍ 2007ല്‍ ഇറക്കിയ ഉത്തരവുപ്രകാരം എല്ലാത്തരം പാക്കറ്റ് ഉത്പന്നങ്ങളിന്‍ മേലും നിര്‍മ്മാതാവിന്റെ ടെലിഫോണ്‍ നംബര്‍, ഈ മെയില്‍ വിലാസം, ചേരുവകള്‍ ഇവ നിര്‍ബന്ധമാണെന്ന് ആ ഉത്തരവ് പറയുന്നു.

എന്നാല്‍ ഈ മാന്ത്രിക മരുന്നിന്റെ പാക്കറ്റിന്‍ മേല്‍ കാണിച്ചിരിക്കുന്ന 0490 3206825 എന്ന കണ്‍സ്യൂമര്‍ കെയര്‍ നംബര്‍ സ്വിച്ച് ഓഫാണ്. അവരുടേതെന്നവരകാശപ്പെടുന്ന www.mosons.com എന്ന വെബസൈറ്റ് നിശ്ചലവും.
************************************************
മലയാളക്കരയിലെ മനോരോഗികള്‍ ഇപ്പോള്‍ ഇത്തരം മാന്ത്രിക മരുന്നുകള്‍ഊടെ പിറകേയാണ്, സമയം നീട്ടിക്കൊടുക്കുന്നവരും മുലയും  മുടിയും വളര്‍ത്തുന്നവരും വയറുകുറയ്ക്കുന്നവരും കൂടി ആയുര്‍വ്വേദത്തേയും സാധരണക്കാരന്റെ കീശയേയും നശിപ്പിക്കുന്നു. ഏതാനും കള്ളനാണയങ്ങളുടെ പേരില്‍, പതിറ്റാണ്ടുകളായി ശാസ്ത്രീയ ആയുര്‍വ്വേദ ചികിത്സ ചെയ്യുന്ന മലബാറിലെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് റെജിസ്ട്രേഷന്‍ നല്‍കുന്നതിന്നെതിരെ നാടു നീളെ മൈക്കു കെട്ടി തൊള്ളകീറുന്ന, അഞ്ച് കൊല്ലവും മുപ്പതുലക്ഷവും കൊടുത്ത് ബിരുദം വിലയ്ക്കുവാങ്ങുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?
************************************************
മുല പരുവമാക്കിത്തരുമെന്നും സമയം നീട്ടിത്തരുമെന്നു മൊക്കെ പത്രത്തില്‍ പരസ്യം നല്‍കുന്നവരുടെ കയ്യിലിരിപ്പുകള്‍ വെളിവാക്കുന്ന  ഫോണ്‍ സംഭാഷണങ്ങള്‍ എന്റെ കയ്യില്‍ സ്റ്റോക്കുണ്ട്. കയ്യിലിരുന്ന് പൊട്ടും മുന്‍പേ ഇതേ സ്ഥലത്ത് പോസ്റ്റാന്‍ തയ്യാറാണ്.
************************************************
അന്തുമായിന്‍ ഇച്ച പറഞ്ഞ ടിന്റുമോന്‍ കഥ: വയറു കുറയ്ക്കാന്‍ ടിന്റുമോന്‍ ചവണ തൈലം വാങ്ങി. എളുപ്പം കുറയാന്‍ അല്‍പ്പം കൂടുതല്‍ തന്നെ വയറിന്മേല്‍ വാരിത്തേച്ചു. അതൊലിച്ചിറങ്ങി വേറെന്തൊക്കെയോ ചുരുങ്ങിപ്പോയി. ഇപ്പോല്‍ അതിന്റെ വലിപ്പം കൂട്ടാന്‍.......................
************************************************
ഇന്ദുലേഖയുടെ കസ്റ്റമര്‍ കെയര്‍ നംബറിലേക്ക് പ്രിയപ്പെട്ട വായനക്കാര്‍ ഇപ്പോള്‍ തന്നെ ഒന്നു വിളിച്ചു നോക്കണം. സൈബര്‍ കോടതിയില്‍ കേസുവരുമ്പോള്‍ സാക്ഷി പറയാന്‍ നാലാളെ എനിക്കും വേണ്ടേ?..

02 മാർച്ച് 2011

അന്ന് ഗാന്ധി പറഞ്ഞു:

“ഭാര്യയും ഞാനും ചെയ്തിട്ടുള്ളതിന്റെയൊക്കെ ഫലം അനുഭവിച്ചേ മതിയാവൂ. ഇപ്രകാരം സന്താനങ്ങളുടെ പെരുമാറ്റത്തിന്ന്‍ അച്ഛനമ്മമാര്‍ ഉത്തരവാദികളത്രെ. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്നത് നമ്മെ സ്വയം വിശുദ്ധരാക്കുകയാണ്”. 
ഇത് മഹാത്മാ ഗാന്ധി, എല്ലാ അര്‍ത്ഥത്തിലും കള്ളുകുടിയനായ തന്റെമകന്‍ ഹരിലാലിനേക്കുറിച്ച് പറഞ്ഞത്.
സമകാലിക സാഹചര്യങ്ങളില്‍ ഈ പ്രസ്താവനയെ സൌകര്യം പോലെ വളച്ചോ തിരിച്ചോ ഒടിക്കേണ്ടവര്‍ക്ക് ഒടിച്ചും തിരിച്ചും ഉപയോഗിക്കാവുന്നതാണ്.