കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

04 മാർച്ച് 2011

ഇന്ദുലേഖയുടെ കസ്റ്റമര്‍ കെയര്‍.

ഏതാനും ദിവസം മുന്‍പ് മലയാള പത്രങ്ങളിലെ അവസാന പേജില്‍ ഒരു മള്‍ട്ടികളര്‍ പരസ്യം വന്നു. തൊലി വെളുപ്പിക്കുമെന്നവകാശപ്പെട്ട് കുറച്ചു കാലമായി മാര്‍ക്കറ്റില്‍ പരസ്യത്തിന്റെ ബലത്തില്‍ ഓടുന്ന ഇന്ദുലേഖ എന്ന സ്കിന്‍ കെയര്‍ ഓയിലിന്റേത്. നല്ല ഫോട്ടോഷോപ്പ് വിദഗ്ദന്‍ ഡിസൈന്‍ ചെയ്ത ആ പരസ്യം കണ്ട് ഒട്ടേറെ പേര്‍ ആ എണ്ണക്കൂട്ട് വാങ്ങിത്തേച്ചു. ആര്‍ക്കെങ്കിലും ഇതു തേച്ച് തൊലി വെളുത്തോ എന്ന് ഇപ്പോള്‍ നടക്കുന്ന ഭാരത സര്‍ക്കാറിന്റെ സെന്‍സസില്‍ ഒരു ചോദ്യമായി ഉള്‍പ്പെടുത്താവുന്നതാണെന്നു തോന്നുന്നു.
ഭാരത സര്‍ക്കാര്‍ 2007ല്‍ ഇറക്കിയ ഉത്തരവുപ്രകാരം എല്ലാത്തരം പാക്കറ്റ് ഉത്പന്നങ്ങളിന്‍ മേലും നിര്‍മ്മാതാവിന്റെ ടെലിഫോണ്‍ നംബര്‍, ഈ മെയില്‍ വിലാസം, ചേരുവകള്‍ ഇവ നിര്‍ബന്ധമാണെന്ന് ആ ഉത്തരവ് പറയുന്നു.

എന്നാല്‍ ഈ മാന്ത്രിക മരുന്നിന്റെ പാക്കറ്റിന്‍ മേല്‍ കാണിച്ചിരിക്കുന്ന 0490 3206825 എന്ന കണ്‍സ്യൂമര്‍ കെയര്‍ നംബര്‍ സ്വിച്ച് ഓഫാണ്. അവരുടേതെന്നവരകാശപ്പെടുന്ന www.mosons.com എന്ന വെബസൈറ്റ് നിശ്ചലവും.
************************************************
മലയാളക്കരയിലെ മനോരോഗികള്‍ ഇപ്പോള്‍ ഇത്തരം മാന്ത്രിക മരുന്നുകള്‍ഊടെ പിറകേയാണ്, സമയം നീട്ടിക്കൊടുക്കുന്നവരും മുലയും  മുടിയും വളര്‍ത്തുന്നവരും വയറുകുറയ്ക്കുന്നവരും കൂടി ആയുര്‍വ്വേദത്തേയും സാധരണക്കാരന്റെ കീശയേയും നശിപ്പിക്കുന്നു. ഏതാനും കള്ളനാണയങ്ങളുടെ പേരില്‍, പതിറ്റാണ്ടുകളായി ശാസ്ത്രീയ ആയുര്‍വ്വേദ ചികിത്സ ചെയ്യുന്ന മലബാറിലെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് റെജിസ്ട്രേഷന്‍ നല്‍കുന്നതിന്നെതിരെ നാടു നീളെ മൈക്കു കെട്ടി തൊള്ളകീറുന്ന, അഞ്ച് കൊല്ലവും മുപ്പതുലക്ഷവും കൊടുത്ത് ബിരുദം വിലയ്ക്കുവാങ്ങുന്നവര്‍ ഇതൊന്നും കാണുന്നില്ലേ?
************************************************
മുല പരുവമാക്കിത്തരുമെന്നും സമയം നീട്ടിത്തരുമെന്നു മൊക്കെ പത്രത്തില്‍ പരസ്യം നല്‍കുന്നവരുടെ കയ്യിലിരിപ്പുകള്‍ വെളിവാക്കുന്ന  ഫോണ്‍ സംഭാഷണങ്ങള്‍ എന്റെ കയ്യില്‍ സ്റ്റോക്കുണ്ട്. കയ്യിലിരുന്ന് പൊട്ടും മുന്‍പേ ഇതേ സ്ഥലത്ത് പോസ്റ്റാന്‍ തയ്യാറാണ്.
************************************************
അന്തുമായിന്‍ ഇച്ച പറഞ്ഞ ടിന്റുമോന്‍ കഥ: വയറു കുറയ്ക്കാന്‍ ടിന്റുമോന്‍ ചവണ തൈലം വാങ്ങി. എളുപ്പം കുറയാന്‍ അല്‍പ്പം കൂടുതല്‍ തന്നെ വയറിന്മേല്‍ വാരിത്തേച്ചു. അതൊലിച്ചിറങ്ങി വേറെന്തൊക്കെയോ ചുരുങ്ങിപ്പോയി. ഇപ്പോല്‍ അതിന്റെ വലിപ്പം കൂട്ടാന്‍.......................
************************************************
ഇന്ദുലേഖയുടെ കസ്റ്റമര്‍ കെയര്‍ നംബറിലേക്ക് പ്രിയപ്പെട്ട വായനക്കാര്‍ ഇപ്പോള്‍ തന്നെ ഒന്നു വിളിച്ചു നോക്കണം. സൈബര്‍ കോടതിയില്‍ കേസുവരുമ്പോള്‍ സാക്ഷി പറയാന്‍ നാലാളെ എനിക്കും വേണ്ടേ?..

29 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഇന്ദുലേഖയുടെ കസ്റ്റമര്‍ കെയര്‍ നംബറിലേക്ക് പ്രിയപ്പെട്ട വായനക്കാര്‍ ഇപ്പോള്‍ തന്നെ ഒന്നു വിളിച്ചു നോക്കണം. സൈബര്‍ കോടതിയില്‍ കേസുവരുമ്പോള്‍ സാക്ഷി പറയാന്‍ നാലാളെ എനിക്കും വേണ്ടേ?.

..M.N.P.. പറഞ്ഞു...

ബിജു ചേട്ടാ നിങ്ങള്‍ക്കിതാ ഒരു സാക്ഷികൂടി..(എന്നെ വിളിച്ചാല്‍ മതി ഈ പോസ്റ്റില്‍ കൊടുത്ത site ലേക്കും number ലേക്കും പ്രവേഷിക്കനാവുനില്ല എന്ന് ഞാന്‍ പറഞ്ഞോളാം )

ബൈജുവചനം പറഞ്ഞു...

വേണ്ടിവരും!

Reji Puthenpurackal പറഞ്ഞു...

തൊലി വെളുത്തില്ലന്കിലും "കുടുംബം വെളുക്കും" ഇതൊക്കെ തേച്ചാല്‍. പരസ്യം കണ്ടു ഇതൊക്കെ വാങ്ങുന്നവന്റെ മാനസിക നില പരിശോദിക്കണം

ബൈജുവചനം പറഞ്ഞു...

എങ്കില്‍ നമ്മില്‍ പകുതിയേയും ഊളമ്പാറയില്‍ ചികിത്സിക്കേണ്ടിവരും!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നാ ആദ്യം പറയാറ്. ഇപ്പോള്‍ കഷണ്ടിക്ക് മരുന്നായി. എന്നാണാവോ ഇനി അസൂയക്ക് മരുന്ന് കണ്ടെത്തുന്നത്. പ്രസക്തമായ കാര്യങ്ങള്‍ തന്നെ ആണ് ഈ പോസ്റ്റ്‌ ചര്‍ച്ചക്ക്‌ വെക്കുന്നത്. :) നന്ദി..

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

നമ്മുടെ സൌന്ദര്യ സങ്കല്പത്തില്‍ വെളുത്തത്തിനു ഉള്ള സ്ഥാനം അവര്‍ തന്നെ നിര്‍ണ്ണയിച്ച ശേഷം ,അതിലേക്കായി നമ്മെ നയിക്കുന്നു , ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ദാബര്‍ ,നമ്പൂതിരീസ്‌ ,തുടങ്ങീ കമ്പനികളുടെ ടൂത്ത്‌ പേസ്റ്റുകള്‍ ,ആയുര്‍വേദം എന്ന പേരില്‍ ജനങ്ങളെ പച്ചക്ക് പറ്റിക്കുന്നതായി ,സുജീവിതം മാസികയില്‍ വായിക്കാന്‍ ഇടയായി ,
ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഭരണ ,ഉദ്യോഗസ്ഥ പുംഗവന്മാര്‍ക്ക് കഴിയില്ല ,കാരണം അവാരുടെ കൈകളും ശുദ്ധമല്ല തന്നെ ,ഈയിടെ
ഒരു മരുന്ന് കമ്പനി 81 ഡോക്ടര്‍മാരെ സൌജന്യമായി വിദേശ ഉല്ലാസ യാത്ര കൊണ്ട് പോയി , പോകാന്‍ കഴിയാത്തവര്‍ക്ക് ഒരു ലക്ഷം കാശ് രൊക്കം കൊടുത്തു എന്നും ഇതോടു കൂടി ചേര്‍ത്ത് വായിക്കുക ,

elyastkundoor പറഞ്ഞു...

മൂലക്കുരുവിനുള്ള മരുന്നിന്റെ പരസ്യത്തില്‍ ആദിവാസി ഒറ്റമൂലി എന്ന് കൊടുത്തത് കണ്ടു ഫോണ് ചെയ്തു ചോദ്യം ചെയ്തപ്പോള്‍ ആ പ്രയോഗം ഒഴിവാക്കിയതായി പി എ മൌലവി എന്ന സാക്ഷരതാ പ്രവര്‍ത്തകന്‍ പറഞ്ഞു...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

:)

കാന്താരി പറഞ്ഞു...

:)

ആചാര്യന്‍ പറഞ്ഞു...

kolaam baichare...

ismail chemmad പറഞ്ഞു...

പറഞ്ഞത് തീര്‍ച്ചയായും കാര്യം.
ശ്രേദ്ദേയമായ പോസ്റ്റ്‌ , ആശംസകള്‍

ജുവൈരിയ സലാം പറഞ്ഞു...

:)

kARNOr(കാര്‍ന്നോര്) പറഞ്ഞു...

കാലികപ്രാധാന്യമുള്ള പോസ്റ്റ്

ഷേര്‍ഷ പറഞ്ഞു...

ബൈജു.
കളി കാര്യം ആകും.
അവരുടെ സൈറ്റ് വര്‍ക്ക്‌ ചെയ്യുന്നുണ്ട്.
ഞാന്‍ ഇപ്പോള്‍ ആ സൈറ്റ് ഒപ്പെന്‍ ചെയ്തതെ ഉള്ളൂ.
നേരെ ചൊവ്വേ ഒന്ന് നോക്കിയിട്ട് പോരായിരുന്നോ പോസ്റ്റ്‌ കൊടുക്കാന്‍.ചില കമ്പനികള്‍ ആള്‍ക്കാരെ തട്ടിപ്പിക്കുന്നു എന്ന് വച്ച് എല്ലാ കമ്പനികളെയും അടച്ചു ആക്ഷേപിക്കുന്നത് ശെരിയല്ല.അംഗീകാരം ഇല്ലാത്ത ഒന്നും വില്‍ക്കാന്‍ സാധിക്കില്ല എന്ന് കൂടി ഓര്‍ക്കുക

തരികിട പറഞ്ഞു...

ELLAVARILUM UNDU ORU "THARIKIDA"
ATHARAM ORU THARIKIDAYAAYI ITHINE KAANUKA....
ENNALUM EE PARASYATHIL KAANUNNA KUTTIYE NAMUKKELLAM ARIYAAM....AVALE MAKEUP ILLATHE KANDAVARUM UNDAAKUM KOOTTATHIL ...ENGANE ITH SHARIYANO ENNU AVARODU ONNU THIRAKKAMAYIRUNNU BAIJU ANNANU....

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌.
ഒരു വിയോജനം അറിയിക്കട്ടെ
ലക്ഷങ്ങള്‍ കൊടുത്തു സീറ്റ് വാങ്ങുന്നവരുടെ കാര്യം പോട്ടെ, മെരിറ്റില്‍ സീറ്റ് വാങ്ങിയവര്‍ക്ക് വ്യാജന്മാര്‍ക്കെതിരെ ശബ്ദിക്കാന്‍ അവകാശമില്ലേ? പാരമ്പര്യ വൈദ്യന്മാരെ ആരും നിണ്ടിക്കുന്നില്ല. ആ പേരും പറഞ്ഞു ചികിത്സ നടത്തുന്ന അക്ഷരം കൂട്ടി വായിക്കാനറിയാത്ത തട്ടിപ്പുകാര്‍ക്കെതിരെയാണ് സമരം. പിന്നെ മറ്റൊരു കാര്യം... ആയുര്‍വേദത്തില്‍ കുറെ പ്രശസ്ത പാരമ്പര്യ വൈദ്യ കുടുംബങ്ങള്‍ ഉണ്ടെന്നത് ശരി. പക്ഷെ ഹോമിയോപ്പതിയിലോ? കേരളത്തിലെ വ്യാജ ഹോമിയോ ചികിത്സകരെല്ലാം ജര്‍മന്കാരാണോ?

ANSAR ALI പറഞ്ഞു...

പോസ്റ്റ് അശ്ലീലം തന്നെ ..ഹ ഹ ഹ ഇന്ദുലേഖ കണ്‍ തുറന്നു ......ഇന്നു രാവും...... നന്ദി ആശംസകള്‍

ബൈജുവചനം പറഞ്ഞു...

ഷേര്‍ഷാ.... ഞാനും എന്റെ കൂട്ടുകാരും പലതവണ (ഇപ്പോഴും) ശ്രമിച്ചിട്ടും ആ സൈറ്റില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ല. Index of /

bullet.gif
cgi-bin/
postinfo.html
skeletal_images/
two.swf ഈ ആറുവരിക്കപ്പുറം മറ്റൊന്നും ആ സൈറ്റിലില്ല. നല്ല വണ്ണം ആലോചിച്ച് അഭിഭാഷകരുടെ അഭിപ്രായങ്ങള്‍ തേടി, ആവശ്യമായതിരുത്തലുകള്‍ വരുത്തിയതിന്നു ശേഷം തന്നെയാണിത് പോസ്റ്റിയത്. ഇത് എന്റെ മനസ്സില്‍ പൊട്ടിമുളച്ചതൊന്നുമല്ല, കൂട്ടുകാരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രം ഉണ്ടായതാണ്.

yaachupattam പറഞ്ഞു...

kollaaam

പാവപ്പെട്ടവന്‍ പറഞ്ഞു...

സത്യത്തിൽ ബൈജു ഇതു എത്രകുപ്പിവാങ്ങി അതുപറ...അങ്ങനെ വരുമ്പോൾ നമുക്കു അതോരു പിടിവള്ളിയാണ് അല്ലേ..?

ബൈജുവചനം പറഞ്ഞു...

പാവപ്പെട്ടവനോട്, ഞാന്‍ വാങ്ങിയതല്ല, കുറേ കുപ്പി വാങ്ങിത്തേച്ച് യാതൊരു ഫലവും കാണാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ എന്റെ കൂട്ടുകാര്ന്‍ മുജീബാണ് ഈ പോസ്റ്റിന്റെ ത്രെഡ്. ആദ്യം ‘മറ്റേ’ ശൈലിയില്‍ തയ്യാറാക്കിയ ഈ പോസ്റ്റ് നിയമ നടപടികളെ നേരിടാന്‍ മാത്രമായാണ് ഇത്രയും മയപ്പെടുത്തി പോസ്റ്റിയതെന്നു കൂടി ഓര്‍ക്കുക.

narasimha പറഞ്ഞു...

baiju chetta, NINGAL ENNE vilicholu ente number 9497354346
emailid:sreejithpro@gmail.com

ee pandarathinu marketil oru kuppiku vila 370 aanu

അജ്ഞാതന്‍ പറഞ്ഞു...

sambavam nannayittundu. oru veritta reethiyil avatharipichittundu. iniyum immathiriuyulla prathikaranangal pratheekshikunnu.

മണ്ടൂസന്‍ പറഞ്ഞു...

ഈ വക പരസ്യങ്ങളൊക്കെ കണ്ട് അത് വാങ്ങി തേച്ചല്ലോ ബൈജൂന്റെ കൂട്ടുകാരൻ. എന്തായാലും അബദ്ധം പറ്റി,ഇനി പറ്റാണ്ട നോക്കിക്കൊള്ളൂ. കോടതിയും കേസുമൊക്കെ ആയാൽ എന്റെ പേരും കൂടെ പറഞ്ഞോളൂ, ഞാൻ വിളിച്ചിട്ടൊന്നുമല്ല. കൂടെ വരാം ഒരു സഹായത്തിന്. അപ്പോൾ കൂടുതൽ പ്രതികരണത്തിന്ന് ആശംസകൾ.

dreamer പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
dreamer പറഞ്ഞു...

കറുപ്പിന്റെയും ഡാര്‍ക്ക്‌ ടാന്‍ എന്നാ ആ മനോഹരമായ തവിട്ടു നിറത്തിന്റെയും ശക്തിയും ഗന്ധവും ശെരിക്കും രുചിച്ചറിഞ്ഞിട്ടില്ലാത്ത, പണ്ടേ കവാത്ത് മറക്കുന്ന കള്ളക്കൂതറകളും, പണ്ടത്തെ കൃഷിക്കാരനെപ്പോലെ എന്നാല്‍ ഒരു ജോലിയും ചെയ്യാതെ നാല് നേരം മൂക്കറ്റം ചോറും കോഴിയും പായസവും കുഴച്ചു തിന്നു ഉണ്ടായ കുടവയറും വട്ട മുഖവും സൌന്ദര്യത്തിന്റെയും ശ്രീത്വതിന്റെയും അടയാളങ്ങളാണ് എന്ന് വിശ്വസിച്ചു നടക്കുന്ന കുറെ വിവരദോഷികളും പെട്ടെന്ന് പുതിയ കാലഘട്ടത്തിലേക്ക് കൈ നനയാതെ മീന്പിടിച്ചു കടക്കാന്‍, മലര്‍ന്നു കിടന്നു ഋത്വിക് റോഷന്‍ ആവാന്‍ പെടുന്ന പാട്! അതിനു പറ്റുന്ന ഓരോ പറ്റും.
ആരും കെളക്കാന്‍ പോകണം എന്നല്ല. എന്നാലും ഒന്നിറങ്ങി നടക്കുകയെങ്കിലും ചെയ്യ്...!

ബൈജു, നല്ല പോസ്റ്റ്‌

Biju Davis പറഞ്ഞു...

ബൈജു, ഞാൻ ആദ്യമായാണു ഈ ബ്ളോഗിൽ.. സ്തയ്ം പറഞ്ഞാൽ താങ്കളുടെ വ്യ്ത്യസ്തമായ ബ്ളോഗ് നാമങ്ങൾ മൂലം ഞാൻ ഇത് വിലയ്ക്കെടുത്തിരുന്നില്ല. തികച്ചും പ്രസക്തമായ കാര്യങ്ങൾ കാണാനായി.. സന്തോഷം! ഇനിയും വരും!

Haksar Photography പറഞ്ഞു...

ആ പരസ്യത്തില്‍ വെളുത്തു വെളുത്ത് ആ പെണ്ണ് കയ്യും കഴുത്തും നിറയെ സ്വര്‍ണോം വജ്രോം പവിഴോം മുത്തുമൊക്കെ ഇട്ടു പളപളാന്ന് നിന്ന് മിന്നുംകെട്ടിപ്പോയി..... വെളുത്തിട്ട് വേണമൊരു മിന്നുകെട്ട് നടക്കാനെന്നു നിരീച്ചു കുപ്പികണക്കിനു വാങ്ങിപുരട്ടിയവര്‍ ആ കാഴ്ചകളെല്ലാം അതേ വിഡ്ഢിപെട്ടിയില്‍ കണ്ടു കണ്ണ് മഞ്ഞളിച്ചു.....