കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 മാർച്ച് 2011

വെൽഡൺ സീ പീ ഐ (എം)

      സി പി ഐ (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലെ അടുത്തകാലത്തെ ഏറ്റവും ശക്തവും യുക്തിഭദ്രവുമായ തീരുമാനം എന്നേ വീ എസ് അച്യുതാനന്ദനെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തെ കാണാനാവൂ. പാർട്ടി മുഖേന മാത്രം ലഭ്യമായ മുഖ്യമന്ത്രി പദത്തെ ഉപയോഗിച്ച് പാർട്ടിയെ പൊതുസമൂഹ്യത്തിൽ അപഹാസ്യമാക്കാൻ കിട്ടുന്ന യാതൊരവസരവും പാഴാക്കാതിരിക്കാൻ ഉപയോഗിച്ച മഹാനാണ് വീ എസ് എന്നതെല്ലാവരും അംഗീകരിക്കുന്ന സത്യവുമാണ്. അതുകൊണ്ട് മാത്രമായിരുന്നു കഴിഞ്ഞ നാലരവർഷക്കാലം പ്രതിപക്ഷം അദ്ദേഹത്തിന്ന് അനൗദ്യോഗിക പിന്തുണ നൽകിവന്നതും.
   മുഖ്യമന്ത്രി എന്ന നിലയിലുള്ള പത്രസമ്മേളനത്തിന്നൊടുവിലെ മുനവച്ച പാർട്ടിവിരുദ്ധ പ്രസ്താവനകൾക്കായി മാധ്യമങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്ഥിതിയെ നന്നായി ചൂഷണം ചെയ്ത  സഖാവ് ഒറ്റയാൾ പോരാട്ടം ഇനിയും തുടരുമോ എന്ന് നാം കാത്തിരുന്ന് കാണണം. കാരണം പാർലമെന്ററി രംഗത്ത് പാർട്ടി നൽകിയ സ്ഥാനമാനങ്ങളുപയോഗിച്ച് പ്രവർത്തിക്കുമ്പോളും അത് വെറും വ്യക്തിപര നയ തീരുമാനങ്ങൾ എന്ന് പൊലിപ്പിച്ചു കാട്ടാനുള്ള ധീരതകാട്ടിയ സഖാവ് ഇനിയും -സ്ഥാനമാനങ്ങളില്ലാത്തപ്പോഴും- അത് തുടരുമോ എന്നത് രസകരമായ കാത്തിരിപ്പിന്ന് അവസരം നൽകുന്നുണ്ട്. 
    പക്ഷേ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രതീക്ഷയിൽ നിന്നധികമായി കിട്ടിയേക്കാവുന്ന നാലുസീറ്റിനേക്കാൾ വലുതാണ് പാർട്ടി അഭിമാനം എന്ന സന്ദേശം നൽകുന്നതോടുപ്പം തന്നെ പാർട്ടിയിൽ എല്ലാ നേതാക്കൾക്കും ഈ നയം ബാധകമാണെന്ന സൂചനകൾ കൂടി ഈ തിരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കേണ്ടത് പാർട്ടി ജനപിന്തുണ നിലനിർത്താൻ അത്യാവശ്യവുമാണ്.
***********************************************************
   സി പി ഐ (എം) എന്നു കേൾക്കുമ്പോഴൊക്കെ പിണറായിക്കാലത്ത് ഓർമ്മവരുന്നൊരു കഥയുണ്ട്. സഖാവ് ഏ കേ ജി പലയിടങ്ങളിലായി ആവർത്തിച്ച സാരോപദേശ കഥ: വിഗ്രഹത്തെ തൊഴുന്ന ജനക്കൂട്ടം, തന്നെയാണു തൊഴുന്നതെന്നു കരുതിയ വിഗ്രഹം ചുമക്കുന്ന കഴുതയുടെ കഥ. വി എസ്സിന്നു മാത്രമല്ല പിണറായിക്കും ബാധകമായ സത്യം.
***********************************************************
    ഇനി കേരളത്തിൽ പാർട്ടി മുന്നണിയെ കൊടിയേരി സഖാവ് നയിക്കാൻ തീരുമാനമായ സ്ഥിതിക്ക് ബിനീഷ്-ബിനോയിമാർ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. മാധ്യമ ഗ്വേഷകർക്ക് നല്ല ഇരകളാണല്ലോ അന്നുമിന്നും കൊടിയേരി കുടുംബം!
***********************************************************
ഇത്തവണ വീ എസ്സ് അനുകൂല പ്രകടനത്തിൽ കണ്ട ഭൂരിപക്ഷവും മീശ മുള വരുന്ന പ്രായക്കാർ, എൺപത്തൊൻപതുകാരൻ തന്നെ വേണം പോരാടുന്ന യുവജന പ്രസ്ഥാനങ്ങൾക്കും നേതാവായ്.....!


14 അഭിപ്രായങ്ങൾ:

ANSAR ALI പറഞ്ഞു...

വീഎസ്സിനെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ബൈജു വചനം എന്തായിരിക്കും എന്നാണിപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്.....:):):):)

ബൈജുവചനം പറഞ്ഞു...

ഞാനിതേ പറയുമായിരുന്നുള്ളൂ, മറ്റു ചില സോഷ്യൽ നെറ്റ്വർക്കുകളിൽ ഞാൻ മുന്നേ ഈ തരത്തിലുള്ള അഭിപ്രായം പ്രസിദ്ധീകരിച്ചിരുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബൈജുവചനം പറഞ്ഞു...

ഒരു കമ്മ്യൂണിസ്റ്റുകാരന്ന് പോരാടുവാൻ എമ്മെല്ലേ സ്ഥാനം അത്യാവശ്യ ഘടകമാണോ ശ്രീജിത്തേ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഹ ഹ ഹ... തമാശ

അജ്ഞാതന്‍ പറഞ്ഞു...

ഇന്നലെ വരെ വി എസ് നെ ഉയര്‍ത്തി കൊണ്ട് നടന്നവര്‍, ഇന്ന് വി എസ് നെ ചവിട്ടി കൂട്ടാന്‍ നടക്കുന്നു, ഇനിയെന്തെലാം കാണണം ഹ ഹ ..

jojo പറഞ്ഞു...

വി എസ്സിനെ മത്സരിപ്പിക്കാത്തത് കൊണ്ടു കോണ്‍ഗ്രെസ്സുകാര്‍ക്ക് പകുതി ജോലി കുറഞ്ഞു കിട്ടി...ഇനി കൊണ്ഗ്രെസ്സുകാര്‍ ഈസിയായി ജയിച്ചോളും..

അജ്ഞാതന്‍ പറഞ്ഞു...

Ha HA HaA HaaaH

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

തന്നെ വലുതാക്കിയ പാര്‍ട്ടിക്ക് അതീതമായി വളര്‍ന്നു എന്ന് കരുതുന്ന ഇതൊരു നേതാവിനും ഇതൊരു പാഠമാകട്ടെ ..മുരളിക്ക് പറ്റിയതും ഇതൊക്കെ തന്നെ ,,ഇനിയെന്തൊക്കെ കാണണം ,,,,

ബൈജുവചനം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ഇതേ ബൂർഷ്വാ മാദ്ധ്യമികൾ വി എസിന് സ്ഥാനാർത്ഥിത്വം കൊടുത്തിരുന്നെങ്കിൽ പറയുക “തൊണ്ണൂറിലെത്തിയ വി എസിനെ തന്നെ മുന്നിലേക്കുയർത്തിയതോട് കൂടി കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വപാപ്പരത്തം വ്യക്തമായിരിക്കുന്നു” എന്നായിരിക്കും. കുഞ്ഞാലിക്കുട്ടിക്ക് സിന്ദാബാദ് വിളിക്കുന്നവർ പല വേഷത്തിലും വരും. പിണറായി വിജയന്റേതോ വി എസ് അച്യുതാനന്ദന്റേതോ കോടിയേരിയുടേതോ കാരാട്ടിന്റേതോ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. നെഹൃകുടുംബത്തിന്റെ സ്വത്തായ കോൺഗ്രസ്സിനേയും തങ്ങൾ കുടുംബത്തിന്റെ സ്വത്തായ മുസ്ലീം ലീഗിനേയും കണ്ട് വളർന്നവർക്ക് ഇങ്ങനെ പല തെറ്റിദ്ധാരണകളും ഉണ്ടാകും...


ഒരു വി എസ് അല്ല കമ്മ്യുണിസ്ട്ടു പാര്‍ട്ടി ഓഫ് ഇന്ത്യ
{മാര്‍ക്സിസ്സ്ട്ടു} പാര്‍ട്ടിക്കുള്ളില്‍ ഒരായിരം അച്യുതാനന്ദന്‍മാര്‍
ഇനിയും ഉണ്ട് എന്നാല്‍ ജനങ്ങള്‍ വി എസ്സിനെ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നു
എന്നതുകൊണ്ടാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് എന്നത് ഞങ്ങള്‍
തിരിച്ചര്യുന്നു

ANSAR ALI പറഞ്ഞു...

മറ്റു പാര്‍ട്ടികള്‍ നൂറു പ്രാവശ്യം മരിച്ചു ജീവിച്ചാലും കഴിയാത്ത കാര്യമാണ് ഇപ്പോള്‍ സീപീയെം ചെയ്തിരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്‌ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയതിന് ഇപ്പോള്‍ പരിഹാരമായി.ഞാന്‍ മാത്രമേ ശുദ്ധനുള്ളൂ എന്ന വങ്കതരവുമായി നടക്കുന്നവരെ എന്തിനു വെച്ചു പൊരുപ്പിക്കണം..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

വി.എസ് മലമ്പുഴയില്‍ മത്സരിക്കും...

"വെൽഡൺ സീ പീ ഐ (എം)"

ബൈജുവചനം പറഞ്ഞു...

മാറിയ സാഹചര്യങ്ങളില്‍ പുതിയ പോസ്റ്റ് ദയവായി ശ്രദ്ധിക്കുക.