കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

19 മാർച്ച് 2011

ബെര്‍തെയാണോ തല്ലും പുടിയും?

ഒരു എമ്മെല്ലേക്ക് പ്രതിമാസ ശമ്പളം വെറും ഇരുപതിനായിരം രൂപ. (യാത്രാബത്തയും മറ്റ് അലവലാതി അലവന്‍സുകളും പുറമേ).
ഒരു നിയമസഭാ മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തിന്നിടയ്ക്ക് ശരാശരി മുന്നൂറ്റമ്പത് കോടി രൂപയുടെ ‘വികസന’ പ്രവര്‍ത്തങ്ങള്‍ നടക്കും.
ചോദിക്കാതെ തന്നെ കരാറുകാരന്‍ വീട്ടിക്കൊണ്ടു തരുന്ന കമ്മീഷന്‍ അഞ്ചു ശതമാനം വരെ.
മുന്നൂറ്റമ്പത് കോടിയുടെ ഇടപാടില്‍ രണ്ടു ശതമാനം വച്ചു കണക്കു കൂട്ടിയാല്‍ ഏഴു കോടി രൂപ. ഒരെമ്മെല്ലേക്ക് ശരാശരി ഒരു കൊല്ലത്തെ അധിക വരുമാനം ഒന്നരക്കോടി.
എങ്കില്‍ ഈ നൂറ്റിനാല്‍പ്പത് ലവന്മാരും കൂടി കട്ടുതിന്ന- തിന്നാന്‍ പോകുന്ന നമ്മുടെ നികുതിപ്പണം കണക്കു കൂട്ടാന്‍ കാല്‍ക്കുലേറ്റര്‍ പോരാ..
ജന്മനാ എമ്മെല്ലേമാരായി വൈദ്യശാസ്ത്രം പരാജയപ്പെടാന്‍ കാത്തിരിക്കുന്ന ലവന്മാരുടെ ആജീവന വരുമാനം എന്തായിരിക്കും?
**********************************
വിവരങ്ങള്‍ക്കു കടപ്പാട്: അല്‍ഫോണ്‍സ് കണ്ണന്താനം എമ്മെല്ലെയുടെ നേരേ ചൊവ്വേ.


4 അഭിപ്രായങ്ങൾ:

ANSAR ALI പറഞ്ഞു...

പൊന്നു ബൈജുവെ പ്രശ്നമുണ്ടാക്കല്ലേ....ലവന്മാര്‍ ജീവിച്ചു പോകട്ടെ....

മുല്ല പറഞ്ഞു...

വെറുതെയാണൊ ഒരു സീറ്റിനു വേണ്ടി കെഞ്ചുന്നത്. എന്നെയും നിങ്ങളെയുമൊന്നും നന്നാക്കാനല്ല.

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഗള്ഫില്‍ വരാതെ രാഷ്ട്രീയ പ്രവര്ത്ത്നം നടത്തിയിരുന്നെങ്കില്‍ നാല് തലമുറയ്ക്ക് ജീവിക്കാനുള്ളത് ഉണ്ടാക്കാമായിരുന്നു....സാരമില്ല, ഓരോരുത്തര്ക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്...

njan പറഞ്ഞു...

thiru vaganam