കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

26 മാർച്ച് 2011

അഭയയില്‍ നിന്ന് ശാരിയിലേക്കുള്ള ദൂരം

        ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അട്ടിമറിവിജയം നേടിയേക്കാവുന്ന മലമ്പുഴയിലെ വലതുപക്ഷ സ്ഥാനാര്‍ത്ഥി, കെട്ടിവയ്ക്കാനുള്ള തുക വി ഐ പി ഫെയിം ശാരിയുടെ പിതാവില്‍ നിന്ന് സംഭാവനയായി സ്വീകരിച്ച സംഭവത്തെ വെറും നാടകമായി അല്ലെങ്കില്‍ വെറും വാര്‍ത്തയായി മാത്രം കാണാന്‍ നമുകാവാത്തത് നമ്മില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയതയുടെ ലക്ഷണമാവാം. കഴിഞ്ഞകുറേക്കാലമായി ആദര്‍ശവാനായി അല്ലെങ്കില്‍ ബൂര്‍ഷ്വാമൂരാച്ചികളുടെ സ്ഥിരം ശത്രുവായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും അത്തരം മാധ്യമങ്ങളുടെ നയനിലപാടുകള്‍ക്കുമേല്‍ ഇപ്പോള്‍ തിരിഞ്ഞു കുത്തുന്ന രാഷ്ട്രീയ വിഗ്രഹവുമായ കിളവനും കേരളത്തിലെ ഇന്നത്തെ പ്രതിപക്ഷമായ യൂഡീയെഫ്ഫ് കൂട്ടായ്മ്മയും ശാരിയാദി പീഡിതരെ തരാതരം വില്‍പ്പനയ്ക്ക് വയ്ക്കുന്നതിന്റെ പിന്നിലെ താത്പര്യങ്ങള്‍ തികച്ചും ആത്മാര്‍ത്ഥതയില്ലാത്ത ‘ഞാഞ്ഞൂലിരകോര്‍ക്കല്‍’ മാത്രമാണെന്നു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
            ഈ രാഷ്ട്രീയ ഫൂടബോള്‍ ടൂര്‍ണ്ണമെന്റിലെ ഏ ടീമിനോ ബി ടീമിനോ ‘പെണ്ണുപിടിയന്മാരെ’ തുറങ്കിലടയ്ക്കണമെന്നു മോഹമുണ്ടായിരുന്നെങ്കില്, ഇവരുടെ തൊള്ളതുറയ്ക്കല്‍ ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ഈ സാക്ഷരകേരളം ഇന്നീ അവസ്ഥയിലായിരിക്കുമായിരുന്നോ?
           കഴിഞ്ഞതവണ വീഐപിയെ തുറങ്കിലടയ്ക്കുമെന്നും, ഇത്തവണ കുറ്റക്കാരെ കണ്ടെത്തുമെന്നും ശാരിയുടെ കുടുംബത്തിന്നു വാഗ്ദാനം നല്‍കിയ ഇടതുവലതന്മാര്‍ എന്തുകൊണ്ട് ശാരിക്കും മുന്‍പേ ഉദ്ദേശം ഇന്നേക്ക് പത്തൊന്‍പത് കൊല്ലം മുന്‍പ്  കര്‍ത്താവിന്റെ മണവാട്ടിയായി പോയി ശവശരീരമായി തിരിച്ചുവന്ന അഭയയുടെ മാതാപിതാക്കളില്‍ നിന്ന് ദാനവും വോട്ടും വാക്കും സ്വീകരിക്കുന്നില്ലാ? ഇനിയുമാര്‍ക്കുമറിയാത്ത വീഐപീയെ ചികഞ്ഞു നടക്കുന്നവര്‍,  കര്‍ത്താവിന്റെ മണവാട്ടിയായ ‘മറ്റൊരുത്തി’ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണ് അഭയയെ എന്ന്   മുന്നുകൊല്ലം മുന്‍പേ സീ ബീ ഐ കണ്ടെത്തിയിട്ടും, സംഭവം നടന്ന് പത്തൊന്‍പത് വര്‍ഷമായിട്ടും ഇന്നുമവര്‍ മാന്യരായി ദൈവസേവ നടത്തുന്നതിന്നെതിരെ എന്തുകൊണ്ട് മൌനിയാവുന്നൂ?
         ഇതേ പോലെ ശാരിക്കേസില്‍ വിഐപി അജ്ഞാതയല്ലാ, ഒരു വോട്ടുബാങ്കായിരുന്നെങ്കില്‍ ആ പതിനായിരം കൊണ്ട് ശാരിയുടെ കുഞ്ഞിന്ന് അരി വാങ്ങിത്തിന്നാമായിരുന്നില്ലേ? ഇനിയടുത്ത അഞ്ചുവര്‍ഷത്തിന്നു ശേഷം ശാരിയുടെ പിതാവില്‍ നിന്ന് കൈനീട്ടം വാങ്ങാനുള്ള ഭാഗ്യം കെ സുരേന്ദ്രനോ രാജഗോപാലിന്നോ കിട്ടാതിരിക്കട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം, അഭയുടെയും ശാരിയുടേയും ആത്മാവിന്ന് നിത്യശാന്തി നേരുന്നതോടുപ്പം.... 

11 അഭിപ്രായങ്ങൾ:

Abdul Rasheed പറഞ്ഞു...

നന്നായി പറഞ്ഞിരിക്കുന്നു..

junaith പറഞ്ഞു...

സത്യങ്ങള്‍ എന്നെങ്കിലും പുറത്തു വരുമായിരിക്കും..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

അഭയയും, ശരിയും, സൂര്യനെല്ലി പെണ്‍കുട്ടിയും, രജീനയും എല്ലാം സ്ത്രീപീഡനത്തിന്റെ ഇരകള്‍ ആണ്. ഇവരില്‍ മരിച്ചവര്‍ക്കും ജീവിക്കുന്നവര്‍ക്കും എല്ലാം നീതി ലഭിക്കണം, ഈ കേസുകളിലെ യഥര്‍ത്ഥ പ്രതികള്‍, അവര്‍ ഏതു പാര്‍ട്ടിക്കാര്‍ ആയാലും നിയമത്തിനു കൊണ്ടുവരണം, കടുത്ത ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കേണ്ടതും ഉണ്ട്..!

ബൈജുവചനം പറഞ്ഞു...

Abdul Rasheed
junaith
Sreejith kondottY
പ്രതികരങ്ങൾക്കു നന്ദി..

Faizal Kondotty പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

ugran..

padannakkad ahamed പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്, ഉഗ്രന്‍ എന്നുതന്നെ വിശേഷിപ്പിക്കുന്നു..

ഉസ്മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു...

വോട്ടിനപ്പുറം ഇവര്‍ക്കൊക്കെ എന്ത് അഭയ? എന്ത് ശാരി? ഇത്തരം ദുരന്തങ്ങള്‍ എങ്ങിനെ വോട്ടാക്കി മാറ്റാം എന്നാണ് എല്ലാവരുടെയും ചിന്ത. അക്കാര്യത്തില്‍ ഇടതും വലതും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.. ഞാനും പറഞ്ഞിട്ടുണ്ട് ഈ വിഷയം
http://iringattiridrops.blogspot.com/2011/03/blog-post_24.html

ginan പറഞ്ഞു...

thuranna abhpraayam.sathyasandam.

yaachupattam പറഞ്ഞു...

കറ കളഞ്ഞ രാഷ്ട്രീയം നമ്മള്‍ എവിടെയും പ്രതീക്ഷിച്ചു കൂടാ.അച്ചു മാമയും അധികാര മോഹി അല്ല എന്ന് പറയാന്‍ പറ്റുമോ?

ബൈജുവചനം പറഞ്ഞു...

Faizal Kondotty
അജ്ഞാത
padannakkad ahamed
ഉസ്മാന്‍ ഇരിങ്ങാട്ടിരി
ginan
yaachupattam
വായനയ്ക്കും പ്രതികരണങ്ങൾക്കും നന്ദി..