കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 മാർച്ച് 2011

ങ്ങളെന്താ ബിചാരിച്ചേ?

           ജനാഭിലാഷങ്ങൾ പൂർണ്ണതയിലെത്തിക്കുന്നയാളാണ് യഥാർത്ഥ നേതാവെങ്കിൽ, കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലെങ്കിൽ ഇതാ പീ ജയരാജന്ന്- ആഗോള മലയാള ടെലിവിഷൻ വാർത്താ പ്രേക്ഷകരുടെ പേരിൽ ഒരു ചൂടുമ്മ. സ്വീകരിച്ചാലും.
‌------------------------------------------------------------------------------------------
               സർക്കാർ സ്കൂളുകളിൽ ക്ലാസ്സെടുക്കാൻ പുതിയ രീതികൾ വന്നതിൽ പിന്നെ, ഒന്നിലും രണ്ടിലുമൊക്കെ 'ജീവിതാനുഭവങ്ങൾ തേടുന്ന' കുട്ടികൾക്കിപ്പോൾ ലോകവിവരം അൽപ്പം കൂടുതലാണ്. ജപ്പാനിൽ ടാങ്കു ചോർന്നാലും, തീവണ്ടിയിൽ ചേച്ചിമാരെ അണ്ണാച്ചി തോണ്ടിയാലും മാഷന്മാരുടെ കൈപിടിച്ച് പ്ലക്കാർഡുമേന്തി റോഡിലിറങ്ങും. അങ്ങനെ ആവേശത്തിരയുടെ കൊടുമുടിയിൽ ജീവിക്കുന്ന എന്റെ നാട്ടിലെ പിള്ളേർ, ഈനെട്ക്ക് ഏഴിമല നാവിക അക്കാദമിയുടെ ഉദ്ഘാടനത്തിന്നു വേണ്ടി തലങ്ങും വിലങ്ങും പാഞ്ഞ ഒരു ഹെലിക്കോപ്റ്ററിന്നു നേരെ, ശ്രീലങ്കൻ മലിംഗ ബോളിടും പോലെ കല്ലെടുത്തെറിഞ്ഞത് വെറും ധാർമ്മികരോഷമായി മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. പണ്ട് എൻഡോസൾഫാൻ ഇന്നാട്ടിൽ വിതച്ചത് ഇതു പോലൊരു 'എലിക്കൂട്ടറിലാണ് എന്ന് മാഷന്മരാരോ പറഞ്ഞുകൊടുത്തതാണു ഹേതു.
           ഇന്നു, മലയാളക്കരയിലെ സുന്ദരക്കുട്ടപ്പൻ മണിക്കൂറിന്നു ഒരു ലച്ചം ബാടക കൊടുത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിന്നു വരുംബോൾ കമ്മ്യൂണിസ്റ്റ് മൂരാച്ചികൾ കല്ലെടുത്തെറിയുന്നതും ആ വിവരമില്ലായ്മ്മയുടെ നിലയിൽ നിന്നു മാത്രം നോക്കിക്കണ്ടാൽ മതി. പണ്ട് ട്രാക്റ്ററും കമ്പ്യൂട്ടറും വന്നപ്പോൾ ലവന്മാർ കാട്ടിക്കൂട്ടിയതും ഇതൊക്കെ തന്നെയായിരുന്നു. പിന്നെ ചിലവിന്റെ കാര്യം: നിങ്ങളെ കമ്മ്യൂണിസ്റ്റ്കാരേപ്പോലെ ബംഗാളിലും കേരളത്തിലും മാത്രമല്ല നമ്മുടെ പാർട്ടി, ഫാരതം ഭരിക്കുന്ന പാർട്ടിയാണ്, അംബാനി പറയും പോലെ പെട്രോൾ വില കൂട്ടിക്കൊടുക്കാറുണ്ട്, ഇങ്ങക്ക് വെറും കേരളത്തിൽ ലോട്ടറി വിൽക്കുന്ന സാന്റിയാഗോ മാർട്ടിനെ മാത്രമേ അറിയൂ- ഫാരതം മുയ്മ്മൻ ലോട്ടറി വിൽക്കുന്ന സുബ്ബ നമ്മുടെ പരമോന്നത കമ്മറ്റിയംഗമാണ്.  ഇനിയും വേണോ കൂടുതൽ വിശദീകരണം? ബേണ്ടെങ്കിൽ ഒന്നൂടെ പറഞ്ഞു നിർത്താം, വെറും കാഞ്ഞിരപ്പള്ളി എമ്മെല്ലെയും ഇപ്പോൾ ബീജേപ്പിക്കാരനുമായ അൽഫോൺസ് കണ്ണന്താനം പറയുന്നൂ അഞ്ചു വർഷം കൊണ്ട് ഏഴു കോടി ലാഭമുണ്ടാക്കാമെന്ന് അപ്പോൾ ഈ മഹാഫാരതം കാലങ്ങളായി ഫരിക്കുന്ന നമ്മക്ക് രണ്ട് എലിക്കൂട്ടറാണോ പ്രശനം? ഒന്നു പോ സഖാക്കളേ...
----------------------------------------------------------------------------------------
          ഇപ്പോൾ നിങ്ങൾ എലിക്കൂട്ടറിന്റെ കണക്കു പറഞ്ഞ് കമ്മിഷന്ന് പരാതികൊടുക്കുന്നു, നാളെ നമ്മളെ സംസ്ഥാന പ്രസിഡന്റിന്റെ തലയിൽ തേക്കുന്ന കരീന്റെയും ഹരിപ്പാട്ടൊഴുക്കിയ ഗ്ലിസറിന്റേയും തുക തിരഞ്ഞ്എടുപ്പു കണക്കിൽ എഴുതിക്കുമോ?

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ha ha ha!

അജ്ഞാതന്‍ പറഞ്ഞു...

ha ha ha!

ANSAR ALI പറഞ്ഞു...

ഹി ഹി ഹി.കവിളില്‍ ഉമ്മ കൊടുക്കലും കമ്യൂണിസ്റ്റു വിരുദ്ധമോ...?കാര്യം ഹലാക്കാകുമല്ലോ...

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ha ha.. nannaayirikkunnu koottukaaraa..

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

kalakki...

ബൈജുവചനം പറഞ്ഞു...

അജ്ഞാത
ANSAR ALI
പടാര്‍ബ്ലോഗ്‌, റിജോ
ഡോ.ആര്‍ .കെ.തിരൂര്‍

വായനയ്ക്കും വാക്കുകൾക്കും നന്ദി..

ദീപുപ്രദീപ്‌ പറഞ്ഞു...

ആദ്യമായിട്ടാണ്‌ ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നത്.
നല്ല വിക്കാണല്ലോ എല്ലാര്‍ക്കിട്ടും?
നന്നായിട്ടുണ്ട്.