കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 ഏപ്രിൽ 2011

വിവാഹമോചനം: നാട്ടുക്കൂട്ടം അനുവദിച്ചു.

വിവാഹമോചനം: നാട്ടുക്കൂട്ടം അനുവദിച്ചു.
കുട്ടികളെ അകാരണമായി 'വികലാംഗരാക്കുന്ന' ഭീകരനെതിരേ നൽകിയിരുന്ന പരാതിയിൽ വിവാഹമോചനം അനുവദിച്ചു കൊണ്ട് നാട്ടുക്കൂട്ടം തീരുമാനമായി. ഭർത്താവാവശ്യപ്പെട്ട ഇളവുകൾ അനുവദിച്ചുകൊണ്ടാണ് തീരുമാനം.  ലൈംഗിക ബന്ധം, കോണകം കഴുകൽ തുടങ്ങി 23 കാര്യങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ഭാര്യ തയ്യാറാവണമെന്ന നിബന്ധനകളോടേയാണ് വിവാഹമോചനം അനുവദിച്ചത്. 5 വർഷം കഴിഞ്ഞ് ആവശ്യമെങ്കിൽ ഈ ഇളവുകൾ നീട്ടിക്കൊടുക്കുന്നതുമാണ്. ഈ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാസർക്കോട്ടും മദാമ്മയുടെ വീട്ടിലും ലഡ്ഡു വിതരണം നടന്നു.

കാർക്കിച്ചു തുപ്പാൻ പറ്റിയ വായകൾ:
*എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്നും ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെട്ടുവെന്നുമുള്ള പ്രചാരണത്തിന് പിന്നില്‍ കേരള സര്‍ക്കാര്‍ അയച്ച പ്രതിനിധികളായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായി എം എം ഹസ്സന്‍ പറഞ്ഞു..
*സ്റ്റോക്ക്‌ഹോം സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്ര തീരുമാനം ഉണ്ടാകുകയുള്ളുവെന്ന് കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്. സമ്മേളന നടപടികളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്നും കെ.വി. തോമസ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
*ജനീവയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനം ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രവചനം:
സൗമ്യ വധക്കേസുണ്ടായപ്പോൾ ഒറ്റക്കയ്യന്മാർക്ക് നേരെ സംസ്ഥാനതലത്തിൽ പീഡനമുണ്ടായി.
നഴ്സിന്നെ പാതിരാത്രി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നടപടിക്കു ശേഷം സംസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാർ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

27 ഏപ്രിൽ 2011

സഖാവ് വൈക്കം വിശ്വൻ അറിയാൻ

                                 കാസർക്കോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരിൽ 90 ശതമാനത്തിന്റേയും രക്ഷിതാക്കൾ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. അവരിലെ ശരാശരി 50 ശതമാനത്തിന്നു മാത്രമേ ഇപ്പോൾ സർക്കാർ നൽകുന്ന നക്കാപ്പിച്ച സഹായം ലഭ്യമാവുന്നുള്ളൂ. ഈ രോഗികൾക്ക് പ്രതിദിനം മരുന്നു ചിലവിലേക്കായി വലിയ തുക ആവശ്യമായി വരുന്നുണ്ട്. ഒരു ദിനത്തെ ജോലിമുടങ്ങിയാൽ ഒരു ദിനത്തെ മരുന്നുകൂടി മുടങ്ങുമെന്നു അറിയാത്തവരാണോ നിങ്ങൾ രാഷ്ട്രീയക്കാർ? ഈ ദുരിത ജീവിതങ്ങൾക്കിടയിലും അവരുടെ പേരിൽ തികച്ചും രാഷ്ട്രീയ ലാഭം മാത്രം വച്ച് ഹർത്താൽ പീഡനം നടത്തുന്നത് ശരിയാണോ? നടത്തിയേ പറ്റൂ എന്നുണ്ടേങ്കിൽ കാസർക്കോടിന്നെ ഒഴിവാക്കിക്കൂടേ?

NB: കേരളത്തിന്റെ അക്കൗണ്ടിൽ കേന്ദ്ര മന്ത്രിസഭയിൽ വായിൽ പൊറോട്ട തിരുകി കുത്തിയിരിക്കുന്ന അഞ്ചാറെണ്ണവും പാർലമെന്റംഗങ്ങളായ് പത്തുമുപ്പതെണ്ണവുമുണ്ടല്ലോ? ആ ഭീകരർ കേരളത്തിൽ വിരുന്നിന്നു വരുമ്പോൾ അൽപ്പം കരിയോയിൽ വാങ്ങിത്താ. ഞങ്ങളെല്ലാരും വരാം കുളിപ്പിക്കാൻ.------------------------------------------------------------------------------------
എൻഡോസൾഫാൻ ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക്:

കാസർക്കോട് നഗരത്തിൽ ഇന്നു കാണുന്നത്രയും ലോഡ്ജുഹോട്ടലുകൾക്ക് അസ്ഥിവാരം പണിതത് ഏകദേശം ഒരേ കാലത്തായിരുന്നു. 90കളുടെ അവസാനം. അന്നു ചിലർ ചോദിച്ചത്രേ ഇവിടെന്തിന്നു ഇത്രയധികം താമസപ്പുരകളെന്ന്. ഇന്നാരും ആ ചോദ്യം ചോദിക്കില്ല. റൂമെല്ലാം എന്നും ഫുൾ. എൻഡോസൾഫാൻ ടൂറിസ്റ്റുകളുടെ തിരക്കാണത്രെ കാരണം. ഇനി ആളാവൽ സൈബർ കൃമികൂടങ്ങൾ മാത്രമെന്തിന്നു വരാതിരിക്കണം? വരുമ്പോൾ നല്ല കിടിലൻ കേമറകൾ കൂടി കൊണ്ടുവരണം. ഫൂലോകരെയും കുടുംബക്കാരേയും പോട്ടോ കാണിച്ച് കോരിത്തരിപ്പിക്കേണ്ടേ?


അല്ല മക്കളേ നിങ്ങൾക്കിതെന്തിന്റെ സൂക്കേടാ? ആ ദുരിത ബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടത് അവരെ പൊതിഞ്ഞു കൊണ്ട് തന്നെയാവണോ? നിങ്ങളോരോരുത്തരും ചിലവാക്കുന്ന യാത്രാക്കൂലിയും ബിരിയാണിച്ചിലവുമൊക്കെ സ്വരൂക്കൂട്ടി ഏതെങ്കിലും ഒരു രോഗിയെ ദത്തെടുത്തുകൂടെ? കുറച്ചു പേർക്ക് മരുന്നു വങ്ങിക്കൊടുത്തുകൂടേ?

അപ്പോ ചോദ്യം വരും നീയെന്തു ചെയ്തുവെന്ന്. അതിവിടെ ബോധിപ്പിക്കാൻ മനസ്സില്ല!                                

26 ഏപ്രിൽ 2011

എന്‍ഡോസള്‍ഫാന്‍: 3 ഭീകര ചിത്രങ്ങള്‍


അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളെ കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചുനടന്ന കൂടിക്കാഴ്ച്ച 20 മിനിട്ടു നീണ്ടുനിന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവച്ചു. 

1998ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ആദ്യമായാണ് സുധീരന്‍ ഉപവാസസമരത്തില്‍ പങ്കെടുക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട പ്രശ്‌നത്തില്‍ കേരളത്തിലെ രാഷ്ട്രീയസമൂഹം ഒന്നിച്ചുനില്ക്കാത്തത് ഖേദകരമാണെന്ന് ഉപവാസം അവസാനിപ്പിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: താക്കീതായി ജനകീയ കൂട്ടായ്മ


24 ഏപ്രിൽ 2011

കണ്ട്രക്കുട്ടികള്‍

                 സൈബര്‍ ലോകത്ത് ധാര്‍മ്മിക രോഷം അണപൊട്ടിച്ചൊഴുക്കുന്നവരെ ഒരു ‘മാഷ്’ “അടുക്കളച്ചട്ടമ്പികള്” എന്നു വിശേഷിപ്പിച്ചതിന്നെ ഞാനാദ്യം സ്മരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക്-ബ്ലോഗ്-ബസ്സാദികളില്‍ ധാര്‍മ്മികരോഷ പ്രകടനത്തിന്നു ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ ‘ധാര്‍മ്മികത’യേക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെ നൂറുശതമാനം ലൈക്കുന്നു. അക്കാര്യങ്ങളില്‍ ഈ ലോകത്തെ വെറും പൂച്ചയായ ഈ വചനവും ജാഗ്രത പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വലതിടത് രാഷ്ട്രീയ മൂരാച്ചികള്‍ ഛര്‍ദ്ദിച്ചും തൂറിയും അതില്‍ രാഷ്ട്രീയം കലര്‍ത്തിയും ഉണ്ടുണ്ണാവ്രതം കിടന്നും കാട്ടിക്കൂട്ടുന്ന തമ്മിലടി തോന്ന്യാസങ്ങള്‍ കണ്ടുമടുത്ത്, ആ “കണ്ട്രക്കുട്ടി’കളെ ശപിച്ചുകൊണ്ട് ഞാന്‍ ആ വ്രതം മുറിക്കുകയാണ്.
---------------------------------------------------------------------------------------
              ഈ ‘കണ്ട്രക്കുട്ടി’കള്‍ എന്ന വാക്ക് നിങ്ങളില്‍ പലര്‍ക്കും പരിചയം കാണില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയായ കാസര്‍ക്കോട്ടെ ഏറ്റവും താണതരം തെറികളിലൊന്നാണത്. അത് പലവട്ടം പ്രയോഗിച്ചുപയോഗിച്ച പലരോടും അതിന്റെ അര്‍ത്ഥം തേടിയെങ്കിലും എവിടെ നിന്നും ന്യായമെന്നു തോന്നുന്ന ഉത്തരം കിട്ടിയിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: എന്ത്ര പഞ്ചപ്പാവത്തിന്റെ നേരെയതുപയോഗിച്ചാലും അടി ഗ്യാരണ്ടി. അതുകൊണ്ട് മാത്രമാണ് മേല്‍ എരപ്പാളികളെ ആ വാക്കുപയോഗിച്ച് ആദരിക്കാന്‍ തീരുമാനിച്ചത്.
--------------------------------------------------------------------------------------
                   ഒടുവില്‍ മുഖ്യന്റെ ഉപവാസ നാടകത്തിന്നു നാരങ്ങ നീരു നല്‍കാനും എന്‍ഡോസള്‍ഫാന്‍ ഇര പോവണം പോലും. സമരപ്പന്തലുകള്‍ കേറിനിരങ്ങേണ്ടിവരുന്നതല്ലേ അവരെ സംബന്ധിച്ചിടത്തൊളം രോഗത്തേക്കാള്‍ വലിയ പീഡനം? ജീവനുള്ള കാലത്തോളം നല്ല ജീവിത സാഹചര്യങ്ങള്‍ അനുഭവിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടു പോരായിരുന്നോ കിളവാ ഈ നാടകങ്ങള്‍?
--------------------------------------------------------------------------------------
                          ഹരിപ്പാട്ടുകാരുടെ സ്നേഹം കണ്ടറിഞ്ഞ് അറിയാതെ കരഞ്ഞുപോയ രമേശന്‍ നായര്‍, ദുരിത ബാധിതരുടെ ചിത്രങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും വരുമ്പോള്‍ കണ്ണടയ്ക്കരുത്. കണ്‍നിറയെ കണ്ട് സോണിയാജിയുടെ മുന്നില്‍ പോയൊന്ന് അഭിനയം പുറത്തെടുക്കൂ, ഈ പാവങ്ങളെ രക്ഷിക്കൂ..

ദൈവം മരിച്ചു!

ഒടുവില്‍ സ്വന്തം ജീവന്‍ രക്ഷിക്കാനാകാതെ പോയ മഹാനായ മാന്ത്രികനും സൂപ്പര്‍ ദൈവവുമായ ആത്മാവിന്നു നിത്യശാന്തി നേരുന്നു.

23 ഏപ്രിൽ 2011

ഞാൻ ജനാധിപത്യവാദിയല്ല.

'തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് സാധാരണക്കാരന്ന് സാധ്യമല്ല. കുറച്ചു നൂറു രൂപാ നോട്ടുകൾക്കു വേണ്ടി, ഇന്ന് ജനം ആർക്കും വോട്ടു ചെയ്യും': അന്നാഹസാരെ.

രാജ്യം ഭരിക്കാനുള്ള തിരക്കു കാരണം വോട്ടുചെയ്യാൻ മറന്നു പോയ പ്രൊഫസ്സർ പ്രധാനമന്ത്രിയായിരിക്കുന്ന ഭാരതത്തെ ശരിക്കും ഒരു ജനാധിപത്യ രാജ്യം എന്നു വിളിക്കാൻ തക്കവണ്ണം ഞാൻ ജനാധിപത്യവാദിയല്ല.
ഗ്രാമങ്ങളിലെ അഥവാ-ദേശഭേദമനുസരിച്ച് നിറം മാറിയേക്കാവുന്ന- പാർട്ടിഗ്രാമങ്ങളിലെ  വോട്ടിങ്ങ് സ്ഥിതികൾ അറിയുന്ന ആരും ഈ ജനാധിപത്യത്തെ ആ പേരിൽ വിളിക്കുമെന്നു കരുതുവാൻ തക്കവണ്ണം ഞാൻ ജനാധിപത്യവാദിയല്ല.
അവിശ്വാസപ്രമേയത്തെ നേരിടാൻ കോടികൾ സ്യൂട്ട്കേസിലും സ്വിസിലും നിരത്തുന്നതാണ് ജനാധിപത്യത്തിന്റെ അർത്ഥമെങ്കിൽ ഞാൻ ജനാധിപത്യവാദിയല്ല.
ഭൂരിപക്ഷ മണ്ടന്മാരുടെയിടയിൽ ന്ന്യൂനപക്ഷാവകാശങ്ങൾ ലഭ്യമല്ലാത്ത ബുദ്ധിമാന്മാർ ഞെരുങ്ങുന്നത് കാണാതിരിക്കാൻ ഞാൻ ജനാധിപത്യവാദിയല്ല.
കണ്ണൂരിലെ കണ്ടലോളം വരില്ല കാസർക്കോട്ടെ വിഷ ബാധിതർ എന്നുകരുതുന്ന ജനാധിപത്യ മേത്തന്മാർക്ക് സെറ്റ് പല്ല് ദാനം നൽകാതിരിക്കുവാൻ തക്കവണ്ണം ഞാൻ ജനാധിപത്യവാദിയല്ല.

22 ഏപ്രിൽ 2011

കോൾ ചാർജ്ജു കുറയ്ക്കാനുള്ള എളുപ്പ വഴി..

നിങ്ങളിപ്പോഴും മിനുട്ടിന്നു ഒരു രൂപാ അഥവാ സെക്കന്റ് /പൈസ  ചാര്‍ജ്ജ് മൊബൈല്‍ ഫോണ്‍ വിളിക്ക് ചിലവാക്കുകയാണോ?
കുറഞ്ഞ നിരക്കുലുള്ള താരീഫ് പ്ലാന്‍ മൂന്നു മാസത്തേക്ക് ലഭ്യമാവാനുള്ള എളുപ്പവഴി ഇതാ:
നിങ്ങളുടെ മൊവൈലില്‍ നിന്ന്  PORT എന്ന് ടൈപ്പു ചെയ്ത ശേഷം സ്പെയ്സിട്ട് നിങ്ങളുടെ മൊവൈൽ നംബർ ചേർത്ത് 1900 എന്ന നംബറിലേക്ക് അയക്കുക.( Eg.PORT 9846098460)
നാൽപ്പത്തെട്ടു മണിക്കൂറിന്നകം മൊവൈൽ കമ്പനിയുടെ കൊച്ചി ആപ്പീസിൽ നിന്നെന്നു പറഞ്ഞു ഒരു പെൺകിളി ശബ്ദം നിങ്ങളെ തിരിച്ചുവിളിക്കും.
പോർട്ട് മെസ്സേജയച്ചോന്നു ചോയിക്കുമ്പോൾ 'ഉവ്വെന്നു ചൊല്ലണം'.
എന്തോണ്ടെന്നു ചോദിച്ചാൽ കോൾ ചാർജ്ജ് കൂടുതലെന്നു പറയണം.
പിന്നെ ഓഫറുകൾ വിളമ്പും ചേച്ചി.
അതൊന്നും പോരാ മറ്റേ നെറ്റ്വർക്കിൽ മിനുട്ടിന്നു പത്തു പൈസനിരക്കിലാണല്ലോന്ന് ചോദിക്കണം. അപ്പോൾ നിങ്ങൾക്കും ലഭിക്കും കിടിലൻ ഓഫർ.
പരീക്ഷിക്കൂ.
മെസ്സേജിന്നു ഒരു രൂപാ ചിലവുണ്ട്.
മൊവൈൽ പോർട്ടബിലിറ്റിക്കു സ്തുതി.
പുലികൾ ക്ഷമി!

19 ഏപ്രിൽ 2011

അവരും മനുഷ്യരാണ്...

            രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം എൻഡോസൾഫാൻ വീണ്ടും തെരുവിലും കടലാസ്സുകളിലും ചാനലുകളിലും ചർച്ചയാവുന്നു. കാസർക്കോടൻ അണ്ണാഹസാരെമാരുടെ നേതൃത്വത്തിൽ അന്തർദേശീയ സമ്മേളനങ്ങൾ വരെ നടത്തപ്പെടുന്നു. അതിന്നിടയിലും കേന്ദ്ര അന്ന്വേഷണ സംഘം നട്ടപ്പാതിരയ്ക്കുവന്ന് വിനോദ സഞ്ചാര കേന്ദ്രത്തിൽ താമസിച്ച് മെഡിക്കലാപ്പീസറുടേ റിപ്പോർട്ട് വാങ്ങി തിരിച്ചു പോകുന്നു, ഈ വിഷം ഇവിടെ ദുരുപയോഗം ചെയ്തതാണ് അപകടകാരണമെന്നും അതുകൊണ്ട് തന്നെ ദേശീയാടിസ്ഥാനത്തിൽ നിരോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു.
             ഇവിടെ ഇപ്പോളുയർന്നു വരുന്ന മുഖ്യ വാദം എൻഡോസൾഫാൻ നിരോധിക്കണമെന്നതാണ്. കേരള-കർണ്ണാടക സംസ്ഥാനങ്ങളിൽ ഇപ്പോൾ നിരോധനം നിലവിലുള്ളപ്പോൾ നാം ആ വാദത്തിന്നു പ്രാധാന്ന്യം നൽകി കാസർക്കോട്ടെ പീഡിത ജന്മങ്ങളെ മറന്നുപോകുന്നതു ശരിയാണോ? ഈ ദുരന്ത ബാധിതർക്ക്  ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനേക്കുറിച്ച്, ഈ ജനിത പ്രശ്നങ്ങൾ അടുത്ത തലമുറയിലേക്കു കൂടി പടരാതിരിക്കാനുള്ള വഴികൾ തേടുന്നതിനേക്കുറിച്ച്- എന്തേ നാം മറന്നുപോകുന്നു? നാമമാത്ര സഹായങ്ങളുമായി വരുന്ന മതത്തിന്റേയും സേവനത്തിന്റേയും കുപ്പായമണിഞ്ഞവർ ചൂഷണം ചെയ്യൂന്നതിനെതിനെ എന്തുകൊണ്ട് പ്രതിരോധിക്കാനാവുന്നില്ലാ?
-----------------------------------------------------------------------------
                        ഒരുപക്ഷേ ഈ ദുരന്തജീവിതങ്ങൾ ഇന്ന് രോഗങ്ങളേക്കാൾ കൂടുതൽ ഭയക്കുന്നത് സന്ദർശകരെയായിരിക്കണം, മാധ്യമ-ഗവേഷണ-സംഘടനാടിസ്ഥാനത്തിൽ വരുന്ന വിനോദ സഞ്ചാരികളും, റിട്ടയേർഡ് സമരത്തൊഴിലാളികളും- എന്തേ അവരും മനുഷ്യരാണ്, അവർ രോഗികളാണ്, അവർക്ക് വിശ്രമം അത്യാവശ്യമാണെന്ന കാര്യം മറന്നു പോകുന്നൂ?
-----------------------------------------------------------------------------
                               ഇന്റർനെറ്റിലൂടെ ആരെയെങ്കിലും പരിചയപ്പെട്ടാൽ, കാസർകോട്ടു നിന്നാണെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം എൻഡോസൾഫാൻ ദുരിതത്തെ കുറിച്ചായിരിക്കും. താങ്കളുടെ നാട്ടിലാണോ? താങ്കളവരടെയടുത്ത് പോയിട്ടുണ്ടോ, കാമറയുമായി വന്നാൽ നമുക്കവിടെ പോയീ ചിത്രമെടുക്കാൻ സഹായിക്കാമോ? വഴികാട്ടാമോ തുടങ്ങിയ തുടർ ചോദ്യങ്ങളും..... ശരിക്കും ഒരു ടൂറിസ്റ്റ് മനസ്സോടെ.

17 ഏപ്രിൽ 2011

ഇത് എന്‍ഡോസള്‍ഫാനല്ല മന്താണ്..

പണ്ടൊക്കെ വിവാഹ സദസ്സിലേക്കും മറ്റു വേദികളിലേക്കും വരുന്നവരെ പനിനീരും വര്‍ണ്ണക്കടലാസ്സുമൊക്കെ തളിച്ച് ആദരിച്ചാനയിക്കുന്ന പതിവുണ്ടായിരുന്നു. നമുക്കു പുരോഗമനം വന്നു തുടങ്ങിയിപ്പോള്‍ മനുഷ്യമൂത്രം, കാലിച്ചാണകവെള്ളം തുടങ്ങിയ തളിച്ചാണിപ്പോള്‍ രാഷ്ട്രീയ കേരളം എതിരാളികളെ ആദരിക്കുന്നത്. ഹൈട്ടെക്ക് യുഗമായതുകൊണ്ടുതന്നെ നമ്മുടെ ഈ പുരോഗമന വാര്‍ത്തകള്‍ തത്സമയം വടക്കന്മാരും അറിയുന്നും മനസ്സിലാക്കുന്നുമുണ്ടെന്നു വേണം കരുതാന്‍. കാരണം നമ്മളിവിടെ നടത്തിയ മുറവിളികള്‍ക്കൊടുവില്‍ നമ്മുടെ നാറ്റക്കേസ് ബാലന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ വിഷയം അന്വേഷിക്കാന്‍ കാസര്‍ക്കോട്ടേക്ക് വിട്ട കേന്ദ്ര സംഘം ബോവിക്കാനത്തു വന്നത് വിഷുരാത്രിയില്‍. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാനിവിടെ വരുമ്പോള്‍ രാത്രി തന്നെയാണു നല്ല സമയമെന്നു മുന്‍പേ ഗമിച്ചവര്‍ ഈ സംഘത്തിന്നും ഓതിക്കൊടുത്തുകാണും. സ്ഥലം പാര്‍ലമെന്റംഗം പി കരുണാകരന്നു ലവന്മാരുടെ സന്ദര്‍ശനത്തേക്കുറുച്ചറിവില്ല, ജില്ലാ കളക്റ്റര്‍ക്കറിയില്ല, പ്രശ്നപ്രദേശത്തെ നാലു എമ്മെല്ലേമാര്‍ക്കുമറിയില്ല. പിന്നെന്തിനാണിവര്‍ വന്നത്?മെഡിക്കലാപ്പീസര്‍ ഡിക്രൂസിന്റെ റിപ്പോര്‍ട്ടിനാണെങ്കിലീ ഏഴംഗങ്ങള്‍ ബേക്കല്‍ റിസോര്‍ട്ടിലേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നോ? ഫണ്ടു ചിലവാക്കി കണക്കു ബോധിപ്പിക്കാനോ വന്നത്? ബേക്കലം കോട്ടയും വൈവിദ്ധ്യമാര്‍ന്ന കാഴ്ചകളും ഇവിടെയുള്ളതുകൊണ്ടാവണം ഇനിയും വരുമെന്നവര്‍ വാക്കുകൊടുത്തിട്ടുണ്ട്. വരണം ഇനിയും വരണം. അതും നട്ടപ്പാതിരയ്ക്ക് ആരുമറിയാതെ തന്നെ വരണം.
----------------------------------------------------------------------------------
ഇനി നട്ടപ്പാതിരയ്ക്ക് കാസര്‍ക്കോടന്‍ മേഖലയില്‍ അജ്ഞാത ഏഴംഗ സംഘത്തെ കണ്ടാല്‍ ഒന്നും ചോദിക്കേണ്ട, എന്‍ഡോസള്‍ഫാന്‍ അന്വേഷണ സംഘമാണെന്നു കരുതിയാല്‍ മതി!


14 ഏപ്രിൽ 2011

തലക്കെട്ടില്ല..

എല്ലാ മാന്യ സുഹ്രുത്തുക്കള്‍ക്കും വിഷുദിനാശംസകള്‍
-----------------------------------------------------------
വിഷുദിനത്തില്‍, മലയാളത്തിലെ ആദ്യത്തെ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനില്‍ സൂപ്പര്‍ഹിറ്റ് ‘ബ്ലോക്ക് ബസ്റ്റര്‍’ ചലച്ചിത്രം ‘നന്ദനം’ സമ്പ്രേഷണം ചെയ്യുന്നുണ്ട്. ദയവായി എല്ലാരും ടീവീ തുറന്നു വച്ച് അവരോട് സഹകരിക്കണം.
----------------------------------------------------------
യൂ ഡീ എഫ്ഫെന്നാല്‍ എന്താണ് അല്ലെങ്കില്‍ എന്തല്ലെന്ന് വീരനും ക്ക്രിഷ്ണന്‍ കുട്ടിയും ഇപ്പോഴെങ്കിലും മനസ്സിലാക്കിയതില്‍ സന്തോഷം. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ ഇത്തരത്തിലൊരു രാഷ്ട്രീയ സന്തോഷവാര്‍ത്ത കേള്‍ക്കാനിടയായതില്‍ ഈവചനത്തിന്റെ തന്തോയം പറഞ്ഞറിയിക്കാന്‍ പറ്റാത്തതിലുമധികം. ഇനി ആ കിളവന്‍-അടിസ്ഥാനവര്‍ഗ്ഗത്തിന്നു വേണ്ടി യാതൊന്നും ചെയ്യാതെ പൈങ്കിളി കമന്റുകള്‍ വിതറി ആളേക്കൂട്ടി ആളാവുന്ന ആള്‍ദൈവം- മലമ്പുഴയില്‍ തോറ്റവാര്‍ത്തകൂടി കേട്ടിട്ട്.......
----------------------------------------------------------
കശ്മീര്‍ ഭീകരവാദികളെ പോരാളികളാക്കി മാറ്റിയ മൂരാച്ചികള്‍ അവരുടെ രാഷ്ട്രീയലാഭത്തിന്നു  വേണ്ടി എഴുതിവച്ച തോന്ന്യാസങ്ങള്‍ പല്ലുകൊള്ളിക്കാതെ വിഴുങ്ങി, അണ്ണാ ഹസാരയെ അവഹേളിക്കാന്‍ ബ്ലോഗില്‍ ഛര്‍ദ്ദിച്ച ബഹുമാന്യ ബ്ലോഗ് പുലിയോട്  തികഞ്ഞ ഗാന്ധിമാര്‍ഗ്ഗത്തില്‍ ഒന്നേ പറയാനുള്ളൂ: നീ ചെയ്യുന്നതെന്തെന്നു നീയറിയുന്നില്ല! അല്ലെങ്കില്‍ അതിന്നു താഴേ ഒപ്പുവയ്ക്കുന്ന ബഹുസ്വരതയ്ക്ക് ഒരു മറുപടിയെങ്കിലും താ...

13 ഏപ്രിൽ 2011

ജനാധിപത്യത്തിന്റെ കാവ്യനീതി

പ്രതികരണശേഷിയുള്ളവരോടൊക്കെ എനിക്കു ദൈവത്തേക്കാള്‍ ആരാധനയാണ്. പണ്ട് സുരേഷ് കോവിയുടേറ്റും മോഗനന്‍ ലാലിന്റേയുമൊക്കെ വെള്ളിത്തിരയിലെ പ്രതികരണങ്ങള്‍ കണ്ട് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ട്. കേ സുധാകരന്റേയും പന്ന്യന്‍ രവീന്ദ്രന്റേയും ജയരാജന്മാരുടേയും പ്രസംഗങ്ങള്‍ കേട്ട് കോരിത്തരിച്ചു നിന്നിട്ടുണ്ട്.
പണ്ട് സൌമ്യ കൊലക്കേസുണ്ടായപ്പോള്‍, ട്രെയിനിലുണ്ടായിരുന്ന ഷണ്ഡന്മാരെ ആക്ഷേപിച്ച അതേ മനസ്സോടെ-അതേ കീബോഡുപയോഗിച്ച് കൊച്ചി വെണ്ണലയിലെ ആ പേരറിയാത്ത യുവാവിനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത് ആദരിക്കാനാഗ്രഹിക്കുന്നു. 
ക്യൂ  നിന്നാല്‍ വിയര്‍ക്കുമെന്നും, വിയര്‍ത്താല്‍ മേക്കപ്പൊലിച്ചു പോകുമെന്നും, മേക്കപ്പൊലിച്ചാല്‍ തന്റെ തനിസ്വരൂപം നാട്ടുകാര്‍ കണ്‍കുളിര്‍ക്കെ കാണുമെന്നും, ഇന്നവരതുകണ്ടാല്‍ നാളെ ചാനലുകാര്‍ പാട്ടിട്ടിത് പ്രചരിപ്പിക്കുമെന്നും, അങ്ങനെയുണ്ടായാല്‍ പിന്നെ പട്ടിണിയാവുമെന്നും, പട്ടിണിയായാല്‍ തന്നെ മൊയിചൊല്ലിയ മഹാനുഭവന്ന് സന്തോഷമാകുമെന്നുമൊക്കെ ഭയന്നാകണം ബഹുമാന്യ നായികാ രത്നം വോട്ടുചെയ്യാതെ പോളിങ്ങ് ബൂത്തില്‍ നിന്നും  കുണ്ടിയുരുട്ടി രക്ഷപ്പെട്ടത്. 
അതിരാവിലെ ക്യൂ നിന്ന് വോട്ടുചെയ്ത സുരേഷ് കോവി പറഞ്ഞത്, താരങ്ങള്‍ വോട്ടുചെയ്യൂന്നത് കണ്ട് നാട്ടുകാര്‍ വോട്ടുചെയ്യട്ടേ എന്നു കരുതിയാണ് ഈ ത്യാഗം ചെയ്തതെന്നാണ്. മേല്‍ നായികാരത്നം കരുതിയതും അതുതന്നെയാവണം.
മലയാള യുവാക്കളുടെ മാനം കാത്ത, ജനാധിപത്യം എന്താണെന്നു കോമളത്തിന്നു പറഞ്ഞുകൊടുത്ത ആ യുവാവിന്ന് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

പുതിയ ജനപക്ഷ വിമർശനങ്ങൾ വായിക്കാനും പ്രതികരിക്കാനും ഇവിടെ ക്ലിക്കുക.

12 ഏപ്രിൽ 2011

നമ്മുടെ ചിഹ്നം

എന്നെസ്സെസ്സു നായന്മാര്‍, എസ്സെന്‍ഡീപ്പീ തീയന്മാര്‍, കാത്തോലിക്കന്‍, യാക്കോബായ സുറിയാനിയാദി അച്ചായന്മാര്‍, തമ്മില്‍ തല്ലു കേപ്പീയെമ്മെസ്സുകാര്‍, മറാട്ടികള്‍, ജമാ അത്തുകാര്‍ തുടങ്ങിയ പട്ടികയില്‍ പെടാത്ത സകലമാന ജനാധിപത്യ വിശ്വാസികളും പോളിങ്ങ് ബൂത്തില്‍ പോവാന്‍ മറക്കരുത്- നമ്മുടെ ചിഹ്നവും. മേല്‍ പട്ടികയില്‍ പെട്ടവന്മാര്‍ മനസാക്ഷി പണയം വച്ച് തംബ്രാക്കള്‍ ഓതിത്തന്ന പോലെ തന്നെ വോട്ടുകുത്തണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നരകത്തില്‍ പോവുമ്പോള്‍ ചോദ്യം ഒന്നധികം നേരിടേണ്ടിവരും. ജനാധിപത്യം പോലൊരു അവകാശം വേറൊന്നില്ല- ഭൂരിപക്ഷം മണ്ടന്മാരാണെന്ന് നിങ്ങള്‍ വാദിക്കാമെങ്കിലും. വോട്ടു ചെയ്യുംബോള്‍ നമ്മുടെ    ചിഹ്നം മറക്കരുത്......