കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

12 ഏപ്രിൽ 2011

നമ്മുടെ ചിഹ്നം

എന്നെസ്സെസ്സു നായന്മാര്‍, എസ്സെന്‍ഡീപ്പീ തീയന്മാര്‍, കാത്തോലിക്കന്‍, യാക്കോബായ സുറിയാനിയാദി അച്ചായന്മാര്‍, തമ്മില്‍ തല്ലു കേപ്പീയെമ്മെസ്സുകാര്‍, മറാട്ടികള്‍, ജമാ അത്തുകാര്‍ തുടങ്ങിയ പട്ടികയില്‍ പെടാത്ത സകലമാന ജനാധിപത്യ വിശ്വാസികളും പോളിങ്ങ് ബൂത്തില്‍ പോവാന്‍ മറക്കരുത്- നമ്മുടെ ചിഹ്നവും. മേല്‍ പട്ടികയില്‍ പെട്ടവന്മാര്‍ മനസാക്ഷി പണയം വച്ച് തംബ്രാക്കള്‍ ഓതിത്തന്ന പോലെ തന്നെ വോട്ടുകുത്തണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നരകത്തില്‍ പോവുമ്പോള്‍ ചോദ്യം ഒന്നധികം നേരിടേണ്ടിവരും. ജനാധിപത്യം പോലൊരു അവകാശം വേറൊന്നില്ല- ഭൂരിപക്ഷം മണ്ടന്മാരാണെന്ന് നിങ്ങള്‍ വാദിക്കാമെങ്കിലും. വോട്ടു ചെയ്യുംബോള്‍ നമ്മുടെ    ചിഹ്നം മറക്കരുത്......

3 അഭിപ്രായങ്ങൾ:

snehatheerampost.blogspot.com പറഞ്ഞു...

കുറഞ്ഞവരികളിലൂടെ കൂട്ടവെടിയാണല്ലോ വെച്ചത്!ഉചിതം-ഉഗ്രം!

Jefu Jailaf പറഞ്ഞു...

ചിഹ്നം ഓന്താണൊ.. അതൊ തൂവൽ സമാധാനത്തിന്റെ വെള്ളരിപ്രാവോ.. :)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

:)