കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

13 ഏപ്രിൽ 2011

ജനാധിപത്യത്തിന്റെ കാവ്യനീതി

പ്രതികരണശേഷിയുള്ളവരോടൊക്കെ എനിക്കു ദൈവത്തേക്കാള്‍ ആരാധനയാണ്. പണ്ട് സുരേഷ് കോവിയുടേറ്റും മോഗനന്‍ ലാലിന്റേയുമൊക്കെ വെള്ളിത്തിരയിലെ പ്രതികരണങ്ങള്‍ കണ്ട് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ട്. കേ സുധാകരന്റേയും പന്ന്യന്‍ രവീന്ദ്രന്റേയും ജയരാജന്മാരുടേയും പ്രസംഗങ്ങള്‍ കേട്ട് കോരിത്തരിച്ചു നിന്നിട്ടുണ്ട്.
പണ്ട് സൌമ്യ കൊലക്കേസുണ്ടായപ്പോള്‍, ട്രെയിനിലുണ്ടായിരുന്ന ഷണ്ഡന്മാരെ ആക്ഷേപിച്ച അതേ മനസ്സോടെ-അതേ കീബോഡുപയോഗിച്ച് കൊച്ചി വെണ്ണലയിലെ ആ പേരറിയാത്ത യുവാവിനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത് ആദരിക്കാനാഗ്രഹിക്കുന്നു. 
ക്യൂ  നിന്നാല്‍ വിയര്‍ക്കുമെന്നും, വിയര്‍ത്താല്‍ മേക്കപ്പൊലിച്ചു പോകുമെന്നും, മേക്കപ്പൊലിച്ചാല്‍ തന്റെ തനിസ്വരൂപം നാട്ടുകാര്‍ കണ്‍കുളിര്‍ക്കെ കാണുമെന്നും, ഇന്നവരതുകണ്ടാല്‍ നാളെ ചാനലുകാര്‍ പാട്ടിട്ടിത് പ്രചരിപ്പിക്കുമെന്നും, അങ്ങനെയുണ്ടായാല്‍ പിന്നെ പട്ടിണിയാവുമെന്നും, പട്ടിണിയായാല്‍ തന്നെ മൊയിചൊല്ലിയ മഹാനുഭവന്ന് സന്തോഷമാകുമെന്നുമൊക്കെ ഭയന്നാകണം ബഹുമാന്യ നായികാ രത്നം വോട്ടുചെയ്യാതെ പോളിങ്ങ് ബൂത്തില്‍ നിന്നും  കുണ്ടിയുരുട്ടി രക്ഷപ്പെട്ടത്. 
അതിരാവിലെ ക്യൂ നിന്ന് വോട്ടുചെയ്ത സുരേഷ് കോവി പറഞ്ഞത്, താരങ്ങള്‍ വോട്ടുചെയ്യൂന്നത് കണ്ട് നാട്ടുകാര്‍ വോട്ടുചെയ്യട്ടേ എന്നു കരുതിയാണ് ഈ ത്യാഗം ചെയ്തതെന്നാണ്. മേല്‍ നായികാരത്നം കരുതിയതും അതുതന്നെയാവണം.
മലയാള യുവാക്കളുടെ മാനം കാത്ത, ജനാധിപത്യം എന്താണെന്നു കോമളത്തിന്നു പറഞ്ഞുകൊടുത്ത ആ യുവാവിന്ന് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

പുതിയ ജനപക്ഷ വിമർശനങ്ങൾ വായിക്കാനും പ്രതികരിക്കാനും ഇവിടെ ക്ലിക്കുക.

8 അഭിപ്രായങ്ങൾ:

ആചാര്യന്‍ പറഞ്ഞു...

ക്യു നിക്കാണ്ടേ വോട്ടു ചെയ്യാനോ അമ്പടീ നിനക്കെന്താ കൊമ്പുണ്ടോ എന്തേ....എല്ലാരും തുല്യര്‍ ആ യുവാവുനു ആയിരം അഭിനന്ദനങ്ങള്‍...

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

അവളെ കാണാന്‍ ക്യൂ നില്‍ക്കുന്നവരെ കുറിച്ച് ഓര്‍ത്തുകാണും നായിക... അല്ല.. അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ.. ഇവളൊക്കെ ആരാന്നാ വിചാരം? മലയാളത്തിലെ നായകന്മാര്‍ക്ക് അത്യാവശ്യം പ്രായവും അതിനൊത്ത ശരീരവുമുള്ളത്കൊണ്ട് ഇവളൊക്കെ പിടിച്ച് നില്‍ക്കുന്നു. എനിക്കങ്ങ് കലി കയറിയിട്ട് വയ്യ. തല്‍ക്കാലം നിര്‍ത്തി...

ബൈജുവചനം പറഞ്ഞു...

ഷബീര്‍ (തിരിച്ചിലാന്‍---- ക്ഷമി, ലവള്‍ക്കു കൊടുക്കാന്‍ നല്ല മരുന്ന് വൈകാതെ വരും.
ആചാര്യരേ കമന്റിന്നു നന്ദി.

mottamanoj പറഞ്ഞു...

ശരിയാണ്, പലപ്പോഴും അരോചകം സൃഷ്ടികാവുന്നതാണ് ഇത്തരം സന്ദര്ഭÝങ്ങള്‍.

ജീവന് സുരക്ഷ ഭീഷണിയുള്ളവര്‍ അല്ലെങ്കില്‍ ഒരു പ്രതേക സുരക്ഷാ സോണില്‍ ഉള്ളവര്‍ മുന്ഗങണന കിട്ടുന്നത് കൊണ്ട് കുഴാപ്പമില്ല, കാരണം അവര്‍ അത്രയും നേരെം ക്യുവില്‍ നിന്നാല്‍ മറ്റുള്ളവരുടെ ജീവിതം പോലെ റിസ്ക്‌ ആണ്.

ഇതിപ്പോ ലവള്ക്ക് ക്യുവില്‍ നില്ക്കാമായിരുന്നു, അല്ലെങ്കില്‍ തിരക്കിലത്ത സമയത്തു വരണമായിരുന്നു

ഫെനില്‍ പറഞ്ഞു...

അല്ലെങ്കിലും അവള്‍ക്കു ഒരു കൊമ്പു കൂടുതല്ലാ.എന്തായാലും ഒരു ആണ്‍ കുട്ടി എങ്കിലും ഉണ്ടായല്ലോ

ismail chemmad പറഞ്ഞു...

കാവ്യയ്ക്ക് എന്താ കൊമ്പുണ്ടോ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാന്‍ വയ്യെങ്കില്‍ പോയി തുലയട്ടെ അല്ലെ.. അഹങ്കാരി..!

ആ പേരറിയാത്ത യുവാവിനോട്, പണ്ട് മുന്‍തദര്‍ സൈദിയോട് തോന്നിയ പോലെ ഒരു ആരാധന തോന്നുന്നു ഇപ്പോള്‍ ... !

വി.വി.ഐ.പി-കള്‍ കാവ്യയും, മന്മോഹന്‍ സിങ്ങും, രാമചന്ദ്രന്‍ മാഷും വോട്ട് ചെയ്തില്ല..!!!

ചിറ്റൂരില്‍ സോഷ്യസിറ്റ് ജനത പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നു രാമചന്ദ്രന്‍ മാഷ് പറയുന്നത്. അല്ലാതെ കല്‍പ്പറ്റ സീറ്റ് തനിക്ക്‌ നല്‍കാതെ "സ്നേഹിതന്‍" ആയ വീരന്‍റെ മകന്‍ ശ്രേയാംസ്‌ കുമാറിന് നല്‍കിയതില്‍ ഉള്ള പ്രതിഷേധം കൊണ്ടല്ല .! ശോഭനാ ജോര്‍ജിനേക്കാള്‍ ഏറെ കൊണ്ഗ്രെസിനെ സ്നേഹിക്കുന്ന, കൊണ്ഗ്രെസ്സിനു വേണ്ടി സ്വന്തം കണ്ണീര്‍ (രക്തം നല്‍കാന്‍ ഇടയില്ല) വരെ നല്‍കാന്‍ ധൈര്യം കാണിച്ച ഈ രാജ്യസ്നേഹിക്ക് ആ ശ്രേയാംസ്‌ കുമാറിന് വോട്ടുചെയ്യാന്‍ എങ്ങനെ കഴിയും. ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണാം എങ്കില്‍ ഒരു മധുരപ്രതികാരത്തിനായി അവിടെ എതിര്‍സ്ഥാനാര്‍ഥി ആയ പി.എ.മുഹമ്മദിനു വോട്ട് ചെയ്യണമായിരുന്നു അദ്ദേഹം. :)

പ്രധാനമന്ത്രി മന്മോഹന്‍ജി കഴിഞ്ഞ തവണയും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടില്ലായിരുന്നു. (ജോര്‍ജ്‌ ബുഷിന്‌ വേണ്ടി വോട്ട് ചെയ്യാന്‍ മറക്കാത്ത ആളാണ്‌) പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വോട്ട് ചെയ്യാതിരുന്നതില്‍ ഒരു അതിശയവും ഇല്ല. ജനാധിപത്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്തതിനാല്‍ അല്ലെ അങ്ങേര് ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ രാജ്യസഭ വഴി ചുളുവില്‍ എം.പി ആയത്, സോണിയാജിയുടെ കനിവുകൊണ്ട് പ്രധാനമന്ത്രി ആയത്. ഒരു പഞ്ചയത്ത് വാര്‍ഡില്‍ പോലും മത്സരിച്ചു ജയിക്കാന്‍ ത്രാണി ഇല്ലാത്ത അദ്ദേഹം പിന്നെ എന്തിന് വോട്ട് ചെയ്യണം. അതൊക്കെ നഷ്ടക്കച്ചവടം ആണെന്ന് മന്മോഹന്‍ജിക്ക് തോന്നിക്കാണും... :( ജനാധിപത്യം പുലരട്ടെ അല്ലെ..!

(ഈ ഞാനും വോട്ട് ചെയ്യാതെ ഒരു വി.ഐ.പിയാണെ.. മാപ്പാക്കണം)

ചെകുത്താന്‍ പറഞ്ഞു...

വീഡിയോ സഹിതം ഞാനും ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു ...