കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ഏപ്രിൽ 2011

തലക്കെട്ടില്ല..

എല്ലാ മാന്യ സുഹ്രുത്തുക്കള്‍ക്കും വിഷുദിനാശംസകള്‍
-----------------------------------------------------------
വിഷുദിനത്തില്‍, മലയാളത്തിലെ ആദ്യത്തെ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനില്‍ സൂപ്പര്‍ഹിറ്റ് ‘ബ്ലോക്ക് ബസ്റ്റര്‍’ ചലച്ചിത്രം ‘നന്ദനം’ സമ്പ്രേഷണം ചെയ്യുന്നുണ്ട്. ദയവായി എല്ലാരും ടീവീ തുറന്നു വച്ച് അവരോട് സഹകരിക്കണം.
----------------------------------------------------------
യൂ ഡീ എഫ്ഫെന്നാല്‍ എന്താണ് അല്ലെങ്കില്‍ എന്തല്ലെന്ന് വീരനും ക്ക്രിഷ്ണന്‍ കുട്ടിയും ഇപ്പോഴെങ്കിലും മനസ്സിലാക്കിയതില്‍ സന്തോഷം. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ ഇത്തരത്തിലൊരു രാഷ്ട്രീയ സന്തോഷവാര്‍ത്ത കേള്‍ക്കാനിടയായതില്‍ ഈവചനത്തിന്റെ തന്തോയം പറഞ്ഞറിയിക്കാന്‍ പറ്റാത്തതിലുമധികം. ഇനി ആ കിളവന്‍-അടിസ്ഥാനവര്‍ഗ്ഗത്തിന്നു വേണ്ടി യാതൊന്നും ചെയ്യാതെ പൈങ്കിളി കമന്റുകള്‍ വിതറി ആളേക്കൂട്ടി ആളാവുന്ന ആള്‍ദൈവം- മലമ്പുഴയില്‍ തോറ്റവാര്‍ത്തകൂടി കേട്ടിട്ട്.......
----------------------------------------------------------
കശ്മീര്‍ ഭീകരവാദികളെ പോരാളികളാക്കി മാറ്റിയ മൂരാച്ചികള്‍ അവരുടെ രാഷ്ട്രീയലാഭത്തിന്നു  വേണ്ടി എഴുതിവച്ച തോന്ന്യാസങ്ങള്‍ പല്ലുകൊള്ളിക്കാതെ വിഴുങ്ങി, അണ്ണാ ഹസാരയെ അവഹേളിക്കാന്‍ ബ്ലോഗില്‍ ഛര്‍ദ്ദിച്ച ബഹുമാന്യ ബ്ലോഗ് പുലിയോട്  തികഞ്ഞ ഗാന്ധിമാര്‍ഗ്ഗത്തില്‍ ഒന്നേ പറയാനുള്ളൂ: നീ ചെയ്യുന്നതെന്തെന്നു നീയറിയുന്നില്ല! അല്ലെങ്കില്‍ അതിന്നു താഴേ ഒപ്പുവയ്ക്കുന്ന ബഹുസ്വരതയ്ക്ക് ഒരു മറുപടിയെങ്കിലും താ...

2 അഭിപ്രായങ്ങൾ:

ചെകുത്താന്‍ പറഞ്ഞു...

:)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

മേടപ്പുലരിയെ പ്രതീക്ഷിച്ച് പൊള്ളുന്ന മീനച്ചൂടില്‍ ഇലപൊഴിച്ചു, സ്വര്‍ണ്ണവര്‍ണ പൂക്കള്‍ അണിഞ്ഞ്‌ നില്‍ക്കുന്ന കൊന്നമരങ്ങള്‍. കാര്‍ഷികസമൃദ്ധിയുടെയും, നന്മയുടെയും ഗതകാല സ്മരണകള്‍ അയവിറക്കുന്ന എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...