കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

19 ഏപ്രിൽ 2011

അവരും മനുഷ്യരാണ്...

            രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം എൻഡോസൾഫാൻ വീണ്ടും തെരുവിലും കടലാസ്സുകളിലും ചാനലുകളിലും ചർച്ചയാവുന്നു. കാസർക്കോടൻ അണ്ണാഹസാരെമാരുടെ നേതൃത്വത്തിൽ അന്തർദേശീയ സമ്മേളനങ്ങൾ വരെ നടത്തപ്പെടുന്നു. അതിന്നിടയിലും കേന്ദ്ര അന്ന്വേഷണ സംഘം നട്ടപ്പാതിരയ്ക്കുവന്ന് വിനോദ സഞ്ചാര കേന്ദ്രത്തിൽ താമസിച്ച് മെഡിക്കലാപ്പീസറുടേ റിപ്പോർട്ട് വാങ്ങി തിരിച്ചു പോകുന്നു, ഈ വിഷം ഇവിടെ ദുരുപയോഗം ചെയ്തതാണ് അപകടകാരണമെന്നും അതുകൊണ്ട് തന്നെ ദേശീയാടിസ്ഥാനത്തിൽ നിരോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു.
             ഇവിടെ ഇപ്പോളുയർന്നു വരുന്ന മുഖ്യ വാദം എൻഡോസൾഫാൻ നിരോധിക്കണമെന്നതാണ്. കേരള-കർണ്ണാടക സംസ്ഥാനങ്ങളിൽ ഇപ്പോൾ നിരോധനം നിലവിലുള്ളപ്പോൾ നാം ആ വാദത്തിന്നു പ്രാധാന്ന്യം നൽകി കാസർക്കോട്ടെ പീഡിത ജന്മങ്ങളെ മറന്നുപോകുന്നതു ശരിയാണോ? ഈ ദുരന്ത ബാധിതർക്ക്  ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനേക്കുറിച്ച്, ഈ ജനിത പ്രശ്നങ്ങൾ അടുത്ത തലമുറയിലേക്കു കൂടി പടരാതിരിക്കാനുള്ള വഴികൾ തേടുന്നതിനേക്കുറിച്ച്- എന്തേ നാം മറന്നുപോകുന്നു? നാമമാത്ര സഹായങ്ങളുമായി വരുന്ന മതത്തിന്റേയും സേവനത്തിന്റേയും കുപ്പായമണിഞ്ഞവർ ചൂഷണം ചെയ്യൂന്നതിനെതിനെ എന്തുകൊണ്ട് പ്രതിരോധിക്കാനാവുന്നില്ലാ?
-----------------------------------------------------------------------------
                        ഒരുപക്ഷേ ഈ ദുരന്തജീവിതങ്ങൾ ഇന്ന് രോഗങ്ങളേക്കാൾ കൂടുതൽ ഭയക്കുന്നത് സന്ദർശകരെയായിരിക്കണം, മാധ്യമ-ഗവേഷണ-സംഘടനാടിസ്ഥാനത്തിൽ വരുന്ന വിനോദ സഞ്ചാരികളും, റിട്ടയേർഡ് സമരത്തൊഴിലാളികളും- എന്തേ അവരും മനുഷ്യരാണ്, അവർ രോഗികളാണ്, അവർക്ക് വിശ്രമം അത്യാവശ്യമാണെന്ന കാര്യം മറന്നു പോകുന്നൂ?
-----------------------------------------------------------------------------
                               ഇന്റർനെറ്റിലൂടെ ആരെയെങ്കിലും പരിചയപ്പെട്ടാൽ, കാസർകോട്ടു നിന്നാണെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം എൻഡോസൾഫാൻ ദുരിതത്തെ കുറിച്ചായിരിക്കും. താങ്കളുടെ നാട്ടിലാണോ? താങ്കളവരടെയടുത്ത് പോയിട്ടുണ്ടോ, കാമറയുമായി വന്നാൽ നമുക്കവിടെ പോയീ ചിത്രമെടുക്കാൻ സഹായിക്കാമോ? വഴികാട്ടാമോ തുടങ്ങിയ തുടർ ചോദ്യങ്ങളും..... ശരിക്കും ഒരു ടൂറിസ്റ്റ് മനസ്സോടെ.

14 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സർക്കാറിനെ വെളുപ്പിക്കുന്ന താൻ കാസർക്കോട്ടുകാരൻ തന്നെയോ ബൈജുവേ?

ismail chemmad പറഞ്ഞു...

veendum mikachoru baiju vachanam

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

പാവപ്പെട്ടവരുടെ ദുരിതമ അകറ്റാന്‍ ഇവിടെയൊരു ദൈവവും പിറക്കുന്നില്ലല്ലോ ബൈജു. ഒരു ജനകീയ വിപ്ലവത്തിന് തുടക്കം കുറിക്കാന് യുവാക്കള്‍ക്കിടയില് നിന്നും ഒരു
അഭിനവ ചെഗുവേരയോ, വര്‍ഗീസോ ഇനി ഉണ്ടാവില്ലേ?

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ഇന്റർനെറ്റിലൂടെ ആരെയെങ്കിലും പരിചയപ്പെട്ടാൽ, കാസർകോട്ടു നിന്നാണെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം എൻഡോസൾഫാൻ ദുരിതത്തെ കുറിച്ചായിരിക്കും. താങ്കളുടെ നാട്ടിലാണോ? താങ്കളവരടെയടുത്ത് പോയിട്ടുണ്ടോ, കാമറയുമായി വന്നാൽ നമുക്കവിടെ പോയീ ചിത്രമെടുക്കാൻ സഹായിക്കാമോ? വഴികാട്ടാമോ തുടങ്ങിയ തുടർ ചോദ്യങ്ങളും..... ശരിക്കും ഒരു ടൂറിസ്റ്റ് മനസ്സോടെ.വളരെ ശെരിയാണ് ... എനിക്കുമുണ്ടായിട്ടുണ്ട് ഇത്തരം അനുഭവങ്ങള്‍ !!

പാവപ്പെട്ടവന്‍ പറഞ്ഞു...

നിങ്ങൾ എൻഡോസൾഫാൻ നിരോധിക്കുന്നതിനെ കുറീച്ചു പറയുന്നതിൽ യുക്തിയുണ്ടു പക്ഷേ അണ്ണ ഹസാരയെ കുറിച്ചു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. അണ്ണ മോഡിസ്റ്റൈൽ നരഹത്യകളേ കണാതെ പോയ ഗന്ധിയനാണ് പുള്ളിക്കെങ്ങനെ എൻഡോസൾഫാൻ ഇരകളേ കാണാൻ കഴിയും ഹസാരെ ഒരു തട്ടിപ്പാണ്.

ആചാര്യന്‍ പറഞ്ഞു...

അതെന്നെ...ഇതിന്റെ ദുരിതം എത്രയാണ് എന്ന് അറിയാതെ ഉള്ളവരാണ് അവരൊക്കെ..എന്ത് ചെയ്യാന്‍ ഇങ്ങനെയും മനുഷ്യര്‍...

ayyopavam പറഞ്ഞു...

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക
മാനവ കുലത്തെ രക്ഷിക്കുക്ക
ഇന്‍ങ്കുലാബ് സിന്ദാബാദ്

ബൈജുവചനം പറഞ്ഞു...

അജ്ഞാതനോട്: കാസർക്കോട്ടുകാരനായതു കൊണ്ടുതന്നെയാനെനിക്കു ഇങ്ങനെയൊക്കെ പറയാൻ തോന്നിയത്.

ഇസ്മായിജീ, രിജോ, ഉമേഷ്: പ്രതികരണങ്ങൾക്കു നന്ദി.

പാവപ്പെട്ടവനേ: ഇതിലും അതൊക്കെ കലക്കണോ?

ആചാര്യൻ, മൂസാക്കാ: നന്ദി.

MyDreams പറഞ്ഞു...

http://www.petitiononline.com/endoban/petition.html

SUPPORT GLOBAL BAN ON ENDOSULFAN

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

കക്ഷി രാഷ്ട്രീയഭേദം മറന്ന്, എന്റൊസള്‍ഫാന്‍ സൃഷ്‌ടിച്ച ജീവിക്കുന്ന രക്തസാക്ഷികളെ സംരക്ഷിക്കാം സര്‍ക്കാര്‍ മുന്നോട്ട് വരണം. എന്റൊസള്‍ഫാന്‍ വിരുദ്ധപ്രധിഷേധം ഇരമ്പട്ടെ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് പഠിച്ചു ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നാമമാത്ര സഹായങ്ങളുമായി വരുന്ന മതത്തിന്റേയും സേവനത്തിന്റേയും കുപ്പായമണിഞ്ഞവർ ചൂഷണം ചെയ്യൂന്നതിനെതിനെ എന്തുകൊണ്ട് പ്രതിരോധിക്കാനാവുന്നില്ലാ,........
--------------------------

ബൈജു ,,,,,,,, ഈ വചനം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് ഉണ്ട് . എത്രയോ നല്ല സഹായ പ്രവര്‍ത്തങ്ങള്‍ പലരും അവിടെ നടത്തിയിട്ടില്ലെ ?
അതും രാഷ്ട്രീയം കലരാതെ ?

ബൈജുവചനം പറഞ്ഞു...

ശ്രീജിത്ത് പ്രതികരണത്തിന്നു നന്ദി.അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ:

ബൈജുവചനം പറഞ്ഞു...

@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ: ഒരു മതാധിഷ്ടിത സംഘടന സഹായം നൽകിയതിന്റെ ബലത്തിൽ, ഈ ദുരിത ബാധിതരെ പരേഡിന്നായി ദില്ലിയിലേക്ക് ദിവസങ്ങളോളം തീവണ്ടിയിൽ യാത്ര ചെയ്യിച്ച് കൊണ്ടുപോയത് ഓർക്കുക.