കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

22 ഏപ്രിൽ 2011

കോൾ ചാർജ്ജു കുറയ്ക്കാനുള്ള എളുപ്പ വഴി..

നിങ്ങളിപ്പോഴും മിനുട്ടിന്നു ഒരു രൂപാ അഥവാ സെക്കന്റ് /പൈസ  ചാര്‍ജ്ജ് മൊബൈല്‍ ഫോണ്‍ വിളിക്ക് ചിലവാക്കുകയാണോ?
കുറഞ്ഞ നിരക്കുലുള്ള താരീഫ് പ്ലാന്‍ മൂന്നു മാസത്തേക്ക് ലഭ്യമാവാനുള്ള എളുപ്പവഴി ഇതാ:
നിങ്ങളുടെ മൊവൈലില്‍ നിന്ന്  PORT എന്ന് ടൈപ്പു ചെയ്ത ശേഷം സ്പെയ്സിട്ട് നിങ്ങളുടെ മൊവൈൽ നംബർ ചേർത്ത് 1900 എന്ന നംബറിലേക്ക് അയക്കുക.( Eg.PORT 9846098460)
നാൽപ്പത്തെട്ടു മണിക്കൂറിന്നകം മൊവൈൽ കമ്പനിയുടെ കൊച്ചി ആപ്പീസിൽ നിന്നെന്നു പറഞ്ഞു ഒരു പെൺകിളി ശബ്ദം നിങ്ങളെ തിരിച്ചുവിളിക്കും.
പോർട്ട് മെസ്സേജയച്ചോന്നു ചോയിക്കുമ്പോൾ 'ഉവ്വെന്നു ചൊല്ലണം'.
എന്തോണ്ടെന്നു ചോദിച്ചാൽ കോൾ ചാർജ്ജ് കൂടുതലെന്നു പറയണം.
പിന്നെ ഓഫറുകൾ വിളമ്പും ചേച്ചി.
അതൊന്നും പോരാ മറ്റേ നെറ്റ്വർക്കിൽ മിനുട്ടിന്നു പത്തു പൈസനിരക്കിലാണല്ലോന്ന് ചോദിക്കണം. അപ്പോൾ നിങ്ങൾക്കും ലഭിക്കും കിടിലൻ ഓഫർ.
പരീക്ഷിക്കൂ.
മെസ്സേജിന്നു ഒരു രൂപാ ചിലവുണ്ട്.
മൊവൈൽ പോർട്ടബിലിറ്റിക്കു സ്തുതി.
പുലികൾ ക്ഷമി!

18 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

കി കി കി!

പത്രക്കാരന്‍ പറഞ്ഞു...

അയ്യോ അയ്യോ ഇനി ഇപ്പൊ എല്ലാരും ഇത് ചെയ്യുമല്ലോ ?

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ഒന്ന് നോക്കി കളയാം ചെലപ്പം ബിരിയാണി കിട്ട്യാലോ ?

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

അപ്പൊ അത് കുറഞ്ഞു കിട്ടി..
ഇനി പെട്രോള്‍ ചാര്‍ജ് കുറയ്ക്കാനോ? പെട്ടെന്ന് പറ... എനിക്കിപ്പോ പോയി പെട്രോളടിക്കണം.
@ഉമേഷ്‌ പിലിക്കൊട്
പിരിയാണി തൊണ്ടയില്‍ കുടുങ്ങണ്ട...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

നാട്ടില്‍ ഈ മൊവീല്‍ വിളിക്കാരുടെ അര്‍മാദിക്കല്‍ ഇനിയും കുറെ കൂടും എന്നര്‍ത്ഥം അര്‍ഥം. തൊഴിലില്ലാത്ത മലയാളികള്‍ക്ക് ഒരു തൊഴില്‍ ആയല്ലോ. സമാധാനം ആയി..!!!

ബൈജുവചനം പറഞ്ഞു...

പത്രക്കാരന്‍ പറഞ്ഞു...
അയ്യോ അയ്യോ ഇനി ഇപ്പൊ എല്ലാരും ഇത് ചെയ്യുമല്ലോ ?

@എല്ലാരും ചെയ്യണം!

ഉമേഷ്‌ പിലിക്കൊട്
ഡോ.ആര്‍ .കെ.തിരൂര്‍
താങ്കൂ...

ബൈജുവചനം പറഞ്ഞു...

ശ്രീജിത്തേ.... അതിൽ നിന്നും എന്തേലെങ്കിലും ബാക്കിയാവട്ടേന്ന്...

ismail chemmad പറഞ്ഞു...

ആഹാ അങ്ങിനെയുമുണ്ടോ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ബൈജുവണ്ണാ..
ഇങ്ങനെ കിട്ടുന്ന ലാഭത്തില്‍ നിന്ന് സമ്പാദിക്കുന്നത് നല്ലകാര്യം തന്നെ. യോജിക്കുന്നു. എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് ഇത്തരത്തില്‍ ഒക്കെയുള്ള ഓഫറുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷം പേരും അനാവശ്യമായി, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാന്‍ മാത്രം വേണ്ടിയിട്ടാണ് എന്നാണ്. മൊബൈല്‍ ഫോണ്‍ ഗുണങ്ങളെ പോലെതന്നെ ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ഓഫറുകാരുടെ ശല്യങ്ങള്‍ കുറച്ചൊന്നും അല്ല. ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ഫോണ്‍ എന്നതാണ് എന്റെ അഭിപ്രായം. ഇന്ന് രണ്ടും, മൂന്നും ഫോണുകളും വ്യത്യസ്ത കമ്പനികളുടെ സിമ്മുകളും ഒക്കെ കൊണ്ടുനടക്കുന്നവരില്‍ ഞാന്‍ കണ്ട ഭൂരിപക്ഷം പേരും ഈ ശല്യക്കാരുടെ ഗണത്തില്‍ പെടുന്നവര്‍ ആണ്. ഇവരുടെ അഭ്യാസങ്ങള്‍ അസഹാനീയവും ആണ്. ഒരു മിനുട്ടിന് പത്തു പൈസക്കായാലും, അഞ്ചുപൈസക്കായാലും ഇക്കൂട്ടര്‍ അതില്‍ നിന്ന് എന്തെങ്കിലും ബാക്കിവക്കും എന്നും എനിക്ക് തോന്നുന്നില്ല...:))

ബൈജുവചനം പറഞ്ഞു...

ഇങ്ങനേയുമുണ്ടിസ്മായീൽജീ....

ശ്രീജിത്തേ ദുരുപയോഗം ാല്ലെങ്കിൽ ശല്യമെന്ന രീതിയിലുപയോഗിക്കാത്ത സാങ്കേതിക വിദ്യ ഏതാണുള്ളത്? എന്നുവച്ച് നമുക്കതിൽ നിന്ന് മാറിനിൽക്കാനാവുമോ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഞാന്‍ സാങ്കേതിക വളര്‍ച്ചയുടെ നല്ല വശങ്ങളെ എല്ലാം അന്ഗീകരിച്ചുകൊണ്ട് തന്നെയാണ് , ഇത്തരം ഭൂരിപക്ഷ ദുഷ്പ്രവണതകളെ ചൂണ്ടിക്കാണിച്ചത്. എന്തായാലും ഒരുപാടു പേര്‍ക്ക് ഇത് ഗുണം ചെയ്യും എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല.

mottamanoj പറഞ്ഞു...

അയയ്ക്കു വേഗം വേഗം. ഇക്കരെ നില്‍കുമ്പോള്‍ അക്കരെ പച്ച. അവര് വല്ലതും കുറച്ചു തന്നാല്‍ നന്നായി

ബൈജുവചനം പറഞ്ഞു...

മൊട്ട മനോജേ, ഇത് ഇക്കരയ്ക്കുള്ള പച്ച തന്നെ തേടാനുള്ള വഴിയാണ്!

PUNNAKAADAN പറഞ്ഞു...

അനുകൂല മറുപടിക്കു പകരം പ്രതികൂലമായി പ്രതികരിന്നതെങ്ങിലോ?

Naseef U Areacode പറഞ്ഞു...

കൊള്ളാം.. ആശംസകൾ

MyDreams പറഞ്ഞു...

സത്യമായിട്ടും അങ്ങയെ ഒന്ന് ഉണ്ടോ ?

ബൈജുവചനം പറഞ്ഞു...

PUNNAKAADAN:അനുഭവിച്ചറിയൂ...
Naseef U Areacode: നന്ദി.


MyDreams :തീർച്ചയായും, ഞാൻ അനുഭവിച്ചറിഞ്ഞത്..

അനുരാഗ് പറഞ്ഞു...

കൊള്ളാം,വല്ലതും നടക്കുമോ