കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

23 ഏപ്രിൽ 2011

ഞാൻ ജനാധിപത്യവാദിയല്ല.

'തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് സാധാരണക്കാരന്ന് സാധ്യമല്ല. കുറച്ചു നൂറു രൂപാ നോട്ടുകൾക്കു വേണ്ടി, ഇന്ന് ജനം ആർക്കും വോട്ടു ചെയ്യും': അന്നാഹസാരെ.

രാജ്യം ഭരിക്കാനുള്ള തിരക്കു കാരണം വോട്ടുചെയ്യാൻ മറന്നു പോയ പ്രൊഫസ്സർ പ്രധാനമന്ത്രിയായിരിക്കുന്ന ഭാരതത്തെ ശരിക്കും ഒരു ജനാധിപത്യ രാജ്യം എന്നു വിളിക്കാൻ തക്കവണ്ണം ഞാൻ ജനാധിപത്യവാദിയല്ല.
ഗ്രാമങ്ങളിലെ അഥവാ-ദേശഭേദമനുസരിച്ച് നിറം മാറിയേക്കാവുന്ന- പാർട്ടിഗ്രാമങ്ങളിലെ  വോട്ടിങ്ങ് സ്ഥിതികൾ അറിയുന്ന ആരും ഈ ജനാധിപത്യത്തെ ആ പേരിൽ വിളിക്കുമെന്നു കരുതുവാൻ തക്കവണ്ണം ഞാൻ ജനാധിപത്യവാദിയല്ല.
അവിശ്വാസപ്രമേയത്തെ നേരിടാൻ കോടികൾ സ്യൂട്ട്കേസിലും സ്വിസിലും നിരത്തുന്നതാണ് ജനാധിപത്യത്തിന്റെ അർത്ഥമെങ്കിൽ ഞാൻ ജനാധിപത്യവാദിയല്ല.
ഭൂരിപക്ഷ മണ്ടന്മാരുടെയിടയിൽ ന്ന്യൂനപക്ഷാവകാശങ്ങൾ ലഭ്യമല്ലാത്ത ബുദ്ധിമാന്മാർ ഞെരുങ്ങുന്നത് കാണാതിരിക്കാൻ ഞാൻ ജനാധിപത്യവാദിയല്ല.
കണ്ണൂരിലെ കണ്ടലോളം വരില്ല കാസർക്കോട്ടെ വിഷ ബാധിതർ എന്നുകരുതുന്ന ജനാധിപത്യ മേത്തന്മാർക്ക് സെറ്റ് പല്ല് ദാനം നൽകാതിരിക്കുവാൻ തക്കവണ്ണം ഞാൻ ജനാധിപത്യവാദിയല്ല.

2 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഹസാരെ വചനം മുകളിൽ ചാർത്തിയത് മോഡി വിരുദ്ധരെ പ്രകോപിപ്പിക്കുവാൻ മാത്രം. ക്ഷമി!

Sameer Thikkodi പറഞ്ഞു...

:)