കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

27 ഏപ്രിൽ 2011

സഖാവ് വൈക്കം വിശ്വൻ അറിയാൻ

                                 കാസർക്കോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരിൽ 90 ശതമാനത്തിന്റേയും രക്ഷിതാക്കൾ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. അവരിലെ ശരാശരി 50 ശതമാനത്തിന്നു മാത്രമേ ഇപ്പോൾ സർക്കാർ നൽകുന്ന നക്കാപ്പിച്ച സഹായം ലഭ്യമാവുന്നുള്ളൂ. ഈ രോഗികൾക്ക് പ്രതിദിനം മരുന്നു ചിലവിലേക്കായി വലിയ തുക ആവശ്യമായി വരുന്നുണ്ട്. ഒരു ദിനത്തെ ജോലിമുടങ്ങിയാൽ ഒരു ദിനത്തെ മരുന്നുകൂടി മുടങ്ങുമെന്നു അറിയാത്തവരാണോ നിങ്ങൾ രാഷ്ട്രീയക്കാർ? ഈ ദുരിത ജീവിതങ്ങൾക്കിടയിലും അവരുടെ പേരിൽ തികച്ചും രാഷ്ട്രീയ ലാഭം മാത്രം വച്ച് ഹർത്താൽ പീഡനം നടത്തുന്നത് ശരിയാണോ? നടത്തിയേ പറ്റൂ എന്നുണ്ടേങ്കിൽ കാസർക്കോടിന്നെ ഒഴിവാക്കിക്കൂടേ?

NB: കേരളത്തിന്റെ അക്കൗണ്ടിൽ കേന്ദ്ര മന്ത്രിസഭയിൽ വായിൽ പൊറോട്ട തിരുകി കുത്തിയിരിക്കുന്ന അഞ്ചാറെണ്ണവും പാർലമെന്റംഗങ്ങളായ് പത്തുമുപ്പതെണ്ണവുമുണ്ടല്ലോ? ആ ഭീകരർ കേരളത്തിൽ വിരുന്നിന്നു വരുമ്പോൾ അൽപ്പം കരിയോയിൽ വാങ്ങിത്താ. ഞങ്ങളെല്ലാരും വരാം കുളിപ്പിക്കാൻ.------------------------------------------------------------------------------------
എൻഡോസൾഫാൻ ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക്:

കാസർക്കോട് നഗരത്തിൽ ഇന്നു കാണുന്നത്രയും ലോഡ്ജുഹോട്ടലുകൾക്ക് അസ്ഥിവാരം പണിതത് ഏകദേശം ഒരേ കാലത്തായിരുന്നു. 90കളുടെ അവസാനം. അന്നു ചിലർ ചോദിച്ചത്രേ ഇവിടെന്തിന്നു ഇത്രയധികം താമസപ്പുരകളെന്ന്. ഇന്നാരും ആ ചോദ്യം ചോദിക്കില്ല. റൂമെല്ലാം എന്നും ഫുൾ. എൻഡോസൾഫാൻ ടൂറിസ്റ്റുകളുടെ തിരക്കാണത്രെ കാരണം. ഇനി ആളാവൽ സൈബർ കൃമികൂടങ്ങൾ മാത്രമെന്തിന്നു വരാതിരിക്കണം? വരുമ്പോൾ നല്ല കിടിലൻ കേമറകൾ കൂടി കൊണ്ടുവരണം. ഫൂലോകരെയും കുടുംബക്കാരേയും പോട്ടോ കാണിച്ച് കോരിത്തരിപ്പിക്കേണ്ടേ?


അല്ല മക്കളേ നിങ്ങൾക്കിതെന്തിന്റെ സൂക്കേടാ? ആ ദുരിത ബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടത് അവരെ പൊതിഞ്ഞു കൊണ്ട് തന്നെയാവണോ? നിങ്ങളോരോരുത്തരും ചിലവാക്കുന്ന യാത്രാക്കൂലിയും ബിരിയാണിച്ചിലവുമൊക്കെ സ്വരൂക്കൂട്ടി ഏതെങ്കിലും ഒരു രോഗിയെ ദത്തെടുത്തുകൂടെ? കുറച്ചു പേർക്ക് മരുന്നു വങ്ങിക്കൊടുത്തുകൂടേ?

അപ്പോ ചോദ്യം വരും നീയെന്തു ചെയ്തുവെന്ന്. അതിവിടെ ബോധിപ്പിക്കാൻ മനസ്സില്ല!                                

16 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഇരകളെയെങ്കിലും വെറുതേ വിടൂ...

ayyopavam പറഞ്ഞു...

ee kaychapaadinod enikk yojippilla

ബൈജുവചനം പറഞ്ഞു...

എന്തുകൊണ്ട് മൂസാക്കാ?

Seena || വയോവിന്‍ പറഞ്ഞു...

:))

Seena || വയോവിന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പഥികന്‍ പറഞ്ഞു...

നിരോധിക്കപ്പെട്ട ബന്ദിനെ പേരുമാറ്റിയിറക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ശ്രമിക്കുന്നവര്‍, എന്‍ഡോസള്‍ഫാന്‍ പേരുമാറ്റി വന്നാല്‍ അംഗീകരിക്കുമോ?

ബൈജുവചനം പറഞ്ഞു...

പഥികന്‍ : അംഗീകരിക്കുമോ സഖാക്കളേ...

mottamanoj പറഞ്ഞു...

ദുരിതം അനുഭവിക്കുന്നവരോട് സഹതാപം ഉണ്ട്. പക്ഷെ എന്തുകൊണ്ട് കാസര്‍കോട് മാത്രം ഒഴിവാക്കണം, ഹര്‍ത്താല്‍ മാത്രമല്ല സമര പരിപാടി.

ഏതൊരു ഈര്കില്‍ പാര്‍ട്ടിക്കും തോന്നുമ്പോള്‍ നടത്താന്‍ ഉള്ളതാണോ ഹര്‍ത്താല്‍.

പറ്റുമെങ്കില്‍ ഈ പറയുന്നവരൊക്കെ 24 മണിക്കൂര്‍ നിരാഹാരം കിടക്കെട്ടെ.

Jefu Jailaf പറഞ്ഞു...

മാനുഷിക പരിഗണനയാണ് അധികാരത്തെക്കാള്‍ പ്രധാനം എന്നാ രിയ്തിയില്‍ ചിന്തിക്കുന്നവര്‍ക്കെ അത്തരം ബുദ്ധിമുട്ടുകള്‍ മനസ്സിലാകൂ.. നോക്കിക്കോ.. ഈ സമരങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇനി ഈ വര്‍ഗ്ഗം കാട്ടിക്കൂട്ടന് പോകുന്ന വ്യഗ്രത.. ആശംസകള്‍ ബൈജു വചനത്തിനു ഈ തുറന്നു പറയലിന്..

ബൈജുവചനം പറഞ്ഞു...

mottamanoj, Jefu Jailaf : ഹർത്താൽ കണ്ട് സോണിയാജി ഞെട്ടുമായിരുന്നെങ്കിൽ, ഇപ്പോൾ പെട്രോൾ രണ്ടു രൂപയ്ക്ക് ലഭ്യമായേനെ!

ismail chemmad പറഞ്ഞു...

ഒരു വ്യത്യസ്തമായ കാഴ്ചപ്പാട്

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

നീതി നിഷേധത്തിനെതിരെ ഒരു ഒരു ബദല്‍ സമരരീതി ആവിഷ്കരിക്കേണ്ടതുണ്ട്??? ആസനത്തില്‍ മുളക്കുന്ന ആലിനെ പോലും ഒരു തണല്‍ മരമായി കാണുന്ന അധികാരവര്‍ഗതിന്റെ കണ്ണ് തുറപ്പിക്കാന്‍ പാകത്തിലുള്ള ബദല്‍ സമരരീതി ഏതെങ്കിലും ഉണ്ടോ? അതോ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു വര്‍ഗമായി പൊതുജനം മൌനം പാലിക്കുകയാണോ വേണ്ടത്? ഉണ്ണാവൃതവും, നിരാഹാര പട്ടിണിയും കിടാന്നാല്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമോ?

Sameer Thikkodi പറഞ്ഞു...

എല്ലാ രോഗങ്ങൾക്കും ഒരേ മരുന്ന് ഫലപ്രദമാവില്ല... അതു പോലെ നിരോധനം ലഭ്യമാവണമെങ്കിൽ ബന്ദോ ഹർത്താലോ പരിഹാര്യമല്ല...

ബദൽ രീതികൾ അക്രമാസക്തമാവുന്നതും പ്രായോഗികമല്ല....

എന്തു തന്നെയായാലും എന്തെങ്കിലും ഒക്കെ ചെയ്തേ മതിയാകൂ...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

എന്തെങ്കിലുമൊക്കെ എന്ന് പറഞ്ഞതിന്റെ അര്‍ഥം പിടികിട്ടിയില്ല????

ആചാര്യന്‍ പറഞ്ഞു...

മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കുറെ കാര്യങ്ങള്‍ കിടപ്പുണ്ട്..ഇവിടങ്ങളില്‍ വില്കപ്പെടുന്ന ഈ സല്ഫാനുകളെ ശക്തമായ റൈഡുകള്‍നടത്തി പിടിച്ചെടുക്കാന്‍ കഴിയണം..അല്ലാതെ പ്രവര്‍ത്തിക്കൂ...പറഞ്ഞാല്‍ പോരാ

സസ്നേഹം പറഞ്ഞു...

താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
http://i.sasneham.net/main/invitation/new