കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

24 ഏപ്രിൽ 2011

കണ്ട്രക്കുട്ടികള്‍

                 സൈബര്‍ ലോകത്ത് ധാര്‍മ്മിക രോഷം അണപൊട്ടിച്ചൊഴുക്കുന്നവരെ ഒരു ‘മാഷ്’ “അടുക്കളച്ചട്ടമ്പികള്” എന്നു വിശേഷിപ്പിച്ചതിന്നെ ഞാനാദ്യം സ്മരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക്-ബ്ലോഗ്-ബസ്സാദികളില്‍ ധാര്‍മ്മികരോഷ പ്രകടനത്തിന്നു ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ ‘ധാര്‍മ്മികത’യേക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെ നൂറുശതമാനം ലൈക്കുന്നു. അക്കാര്യങ്ങളില്‍ ഈ ലോകത്തെ വെറും പൂച്ചയായ ഈ വചനവും ജാഗ്രത പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വലതിടത് രാഷ്ട്രീയ മൂരാച്ചികള്‍ ഛര്‍ദ്ദിച്ചും തൂറിയും അതില്‍ രാഷ്ട്രീയം കലര്‍ത്തിയും ഉണ്ടുണ്ണാവ്രതം കിടന്നും കാട്ടിക്കൂട്ടുന്ന തമ്മിലടി തോന്ന്യാസങ്ങള്‍ കണ്ടുമടുത്ത്, ആ “കണ്ട്രക്കുട്ടി’കളെ ശപിച്ചുകൊണ്ട് ഞാന്‍ ആ വ്രതം മുറിക്കുകയാണ്.
---------------------------------------------------------------------------------------
              ഈ ‘കണ്ട്രക്കുട്ടി’കള്‍ എന്ന വാക്ക് നിങ്ങളില്‍ പലര്‍ക്കും പരിചയം കാണില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയായ കാസര്‍ക്കോട്ടെ ഏറ്റവും താണതരം തെറികളിലൊന്നാണത്. അത് പലവട്ടം പ്രയോഗിച്ചുപയോഗിച്ച പലരോടും അതിന്റെ അര്‍ത്ഥം തേടിയെങ്കിലും എവിടെ നിന്നും ന്യായമെന്നു തോന്നുന്ന ഉത്തരം കിട്ടിയിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: എന്ത്ര പഞ്ചപ്പാവത്തിന്റെ നേരെയതുപയോഗിച്ചാലും അടി ഗ്യാരണ്ടി. അതുകൊണ്ട് മാത്രമാണ് മേല്‍ എരപ്പാളികളെ ആ വാക്കുപയോഗിച്ച് ആദരിക്കാന്‍ തീരുമാനിച്ചത്.
--------------------------------------------------------------------------------------
                   ഒടുവില്‍ മുഖ്യന്റെ ഉപവാസ നാടകത്തിന്നു നാരങ്ങ നീരു നല്‍കാനും എന്‍ഡോസള്‍ഫാന്‍ ഇര പോവണം പോലും. സമരപ്പന്തലുകള്‍ കേറിനിരങ്ങേണ്ടിവരുന്നതല്ലേ അവരെ സംബന്ധിച്ചിടത്തൊളം രോഗത്തേക്കാള്‍ വലിയ പീഡനം? ജീവനുള്ള കാലത്തോളം നല്ല ജീവിത സാഹചര്യങ്ങള്‍ അനുഭവിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടു പോരായിരുന്നോ കിളവാ ഈ നാടകങ്ങള്‍?
--------------------------------------------------------------------------------------
                          ഹരിപ്പാട്ടുകാരുടെ സ്നേഹം കണ്ടറിഞ്ഞ് അറിയാതെ കരഞ്ഞുപോയ രമേശന്‍ നായര്‍, ദുരിത ബാധിതരുടെ ചിത്രങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും വരുമ്പോള്‍ കണ്ണടയ്ക്കരുത്. കണ്‍നിറയെ കണ്ട് സോണിയാജിയുടെ മുന്നില്‍ പോയൊന്ന് അഭിനയം പുറത്തെടുക്കൂ, ഈ പാവങ്ങളെ രക്ഷിക്കൂ..

29 അഭിപ്രായങ്ങൾ:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

അന്ധമായ വി.എസ്. വിരോധം എന്ടോസള്‍ഫാന്‍ ദുരിതത്തിന് പരിഹാരമാകുമോ?

ബൈജുവചനം പറഞ്ഞു...

വീയെസ്സിനോടല്ല നടപടികളില്ലാത്ത നാടകങ്ങളോടാണ് വിരോധം.
വീയെസ്സിന്നോട് മാത്രമല്ല, ഈ വിഷയത്തില്‍ അപാര അഭിനയ സാധ്യതകള്‍ പുറത്തെടുക്കുന്ന എല്ലാ മക്കളോടും വിരോധമാണ്. ഇരകളെ വേട്ടയാടുന്ന എല്ലാരോടും.

ബെഞ്ചാലി പറഞ്ഞു...

ഇരകളെ വേട്ടയാടുന്ന എല്ലാരോടും വിരോധമാണ്.

ബൈജുവചനം പറഞ്ഞു...

തീര്‍ച്ചയായും ബെഞ്ചാലീ..

ആപ്പി പറഞ്ഞു...

കണ്ട്രാക്കുട്ടികള്‍ എന്ന് പറഞ്ഞാ അതിന്റെ അര്‍ഥം പല തന്തയ്ക്കുണ്ടായവര്‍ എന്നാണു.
കണ്ട്രാക്കുട്ടികള്‍ = കണ്ടവരുടെ കുട്ടികള്‍

ബൈജുവചനം പറഞ്ഞു...

ശരിയാണോ ആപ്പീ?

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

എന്‍ഡോസല്ഫാനേ കുറിച്ച് ഇപ്പോള്‍ ഒരു പ്രതികരണത്തിനു ഞാനില്ല, കാലം കുറെയായി നമ്മളിതിനെ കുറിച്ച് പറയുന്നു.. (സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇതിനെതിര മന്ത്രിക്ക് കാര്‍ഡ് അയയ്ക്കല്‍ മൊതല്‍ തൊടങ്ങിയതാണ് ) ഈ പ്രതിഷേധവും വിവാദവുമൊക്കെ ഒരു മാസം കൂടിയുണ്ടാകും പിന്നെ ഒരു മഹാനെയും പൊടിയിട്ടു നോക്കിയാല്‍ കാണില്ല പിന്നേം നാട്ടുകാരായ നമ്മള്‍ മാത്രം എല്ലാം കണ്ടും കേട്ടും ഇവിടെ പിന്നേം ബാക്കി.. (ഇതൊക്കെ വിഷമം കൊണ്ട് പറഞ്ഞു പോകുന്നതാണ് , എല്ലാരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് എന്‍ഡോ സള്‍ഫാന്‍ നിരോധിക്കട്ടെ, പഠനങ്ങള്‍ നടക്കട്ടെ, ഇരകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കട്ടെ )

റാണിപ്രിയ പറഞ്ഞു...

നിരോധിക്കണം ആ വിഷം!!!!!!!

ആചാര്യന്‍ പറഞ്ഞു...

കണ്ടവരുടെ കുട്ടികള്‍ ..തന്തയില്ലാത്തവര്‍ എന്ന് പച്ച മലയാളം അല്ലെ..നമ്മുടെ നാട്ടില്‍ ഇനിയും ഇത് പോലെ ഉണ്ടല്ലോ ഇത് കുറച്ചു കൂടി എന്റെ ബൈജു....

ബൈജുവചനം പറഞ്ഞു...

ഉമേഷ്‌ പിലിക്കൊട്
റാണിപ്രിയ ....ആചാര്യന്‍ : ഇതു കുറഞ്ഞു പോയീന്നാണ് എനിക്കു തോന്നുന്നത്. ഇന്നലെ രാത്രി ഒന്‍പതി ടിവി ചര്‍ച്ചകള്‍ കണ്ടതോണ്ടാണോന്നറിയില്ല.

ayyopavam പറഞ്ഞു...

ബൈജൂ താണ തരം തെറികള്‍ വിളിക്കേണ്ട കാലം കഴിഞ്ഞു പത്തു കൊല്ലത്തിനുമുകളിലായി ആയിരങ്ങളുടെ നിലവിളി കേള്‍ക്കാത്ത ഇവരെ ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും വലിയ തെറികള്‍ വിളിക്കണം ഭാരതാംമയെ കൂട്ടി കൊടുക്കുന്ന തെമ്മാടി കള്‍ ആണ് ഭരണവര്‍ഹം

കണ്ട്ര കുട്ടികള്‍ എന്നോ പല തന്തക്ക് പിറന്ന പവാരെന്നോ etc .................... etc ............................പോകട്ടെ അങ്ങ ഭരണി തെറികള്‍ വരെ

ബൈജുവചനം പറഞ്ഞു...

മൂസാക്കാ: പക്ഷേ നമ്മുടെ വിലാപങ്ങള്‍ രാഷ്ട്രീയക്കാരും ഭരണക്കാരുമൊക്കെ സംഗീതമായാസ്വദിക്കുന്നതു കാണുമ്പോള്‍ ഈ ജനാധിപത്യം എന്ന വാക്കിന്നോട് വെറുപ്പുതോന്നുന്നു

Jefu Jailaf പറഞ്ഞു...

മലയാളം ഡിക്ഷ്ണറി മുഴുവന്‍ പരതി. ഒരു തെറിക്കു വേണ്ടി. പക്ഷെ എല്ലാം ഈ രാശ്ര്ടീയതിലെ മഹാ നടന്മാരുടെ ഡയലോഗിനേക്കാള്‍ നല്ല വാക്കുകള്‍.. അത് വിളിച്ചാല്‍ ബൈജു പറഞ്ഞത് പോലെ അവര്‍ ആസ്വദിക്കും.. ആസനത്തില്‍ ആല് മുളച്ചവര്‍ ആണവര്‍. നിരോധിച്ച്ചാലും സമരം നടത്തും രാശ്ട്രീയ കോമരങ്ങള്‍ അന്നും ആഞ്ഞു വിളിക്കും മുദ്രാവാക്യം അതിന്റെ പിത്ര്ത്വം ഏറ്റെടുക്കാന്‍ .. പക്ഷെ ആ വിളി ഇന്ന് നമ്മള്‍ ഒത്തൊരുമിച്ചു വിളിക്കുന്നു.. " ഇരകളെ വേട്ടയാടുന്ന എല്ലാരോടും വിരോധമാണ്."

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഇരകളെ സൃഷ്ടിക്കുന്നവരും വേട്ടയാടുന്നവരും ഒരേപോലെ നശിക്കണം.കപടസ്നേഹവുമായി വരുന്നവമ്മാരെ തച്ചുകൊല്ലണം...

കമ്പർ പറഞ്ഞു...

ഇനിയും വൈകിക്കൂടാ...ആ മാരക വിഷം നിരോധിക്കാൻ...

ആശംസകൾ

*സൂര്യകണം.. പറഞ്ഞു...

അപ്പോ എന്‍ഡോസള്‍ഫാന് അനുകൂലിച്ച് ബ്ലോഗെഴുതുന്നവരെയും “കണ്ട്രാ.....ള്‍”ന്ന് വിളിക്കാമെന്ന് സാരം :)) ചിയേര്‍സ്, അല്ല പിന്നെ!

പത്രക്കാരന്‍ പറഞ്ഞു...

എന്തായാലും കാസര്‍കോട്ടെ അസുഗങ്ങള്‍ക്ക് കാരണം വിഎസും ചെന്നിത്തലയും ആണെന്ന് പറയാതിരുന്നതില്‍ സന്തോഷം.
വിമര്‍ശനത്തിനു പിന്നിലെ വികാരം ഉള്‍ക്കൊള്ളുന്നു. എന്നാലും പറയട്ടെ, ഇത് ഇത്തിരി കൂടി പോയി..

ബൈജുവചനം പറഞ്ഞു...

Jefu Jailaf
ശ്രീക്കുട്ടന്‍
കമ്പർ
*സൂര്യകണം..: കമന്റുകള്‍ക്ക് നന്ദി!പത്രക്കാരന്‍: അവരടക്കം എല്ലാ രാഷ്ട്രീയക്കാരും ഈ പ്രശ്നത്തില്‍ ഉത്തരവാദികളാണ്. അവരുടെ പുനരധിവാസം സ്റ്റേറ്റിന്റെ കടമയാണ്. മൂന്നാം കിട വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവരെ അവഹേളിക്കുന്ന രാഷ്ട്രീയക്കാരെ തല്ലിക്കൊന്നെന്നും വരും!

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. പറഞ്ഞു...

തകർത്തിരിക്കുന്നു.
പെരുത്തിഷ്ടായി...

ചുറ്റും നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്കെതിരെ ഇങ്ങനെ എന്തെങ്കിലുമല്ലേ നമുക്കു ചെയ്യാൻ പറ്റൂ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..


നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ്‌ തനിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;

ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

വി.എസിന്റെത് നാടകമാനെന്ന് അറിഞ്ഞുകൊണ്ടാണെങ്കിലും, ആ നാടകത്തിനെങ്കിലും ഒരുവനെ കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ്. മറ്റുള്ള ചൂലുകളെ അതിനും കിട്ടുന്നില്ലല്ലോ.

ഹരി/സ്നേഹതീരം പോസ്റ്റ് പറഞ്ഞു...

ബൈജുവിന്റെ കുറിപ്പിന്റെ ഗൌരവം ഉള്‍ക്കൊള്ളുന്നു.ശ്രീജിത്ത് എഴുതിയ കമെന്റും ശ്രദ്ദേയം!പക്ഷേ ശ്രീജിത്തിന്റെ ഒരുവരി-ഇവരെയൊക്കെ എന്ഡോസള്‍ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;-അതില്‍ എനിക്കൊരു ശങ്കയുണ്ട്.അതിനുമാത്രം ശക്തി എന്‍ഡോസള്‍ഫാനുണ്ടോ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

:)

Manoj മനോജ് പറഞ്ഞു...

വി.എസ്സ്. ഈ വിഷയത്തില്‍ ഇടപ്പെട്ട സമയത്ത് നല്ല വണ്ണം പഠിച്ചിട്ട് തന്നെയാണ് ഇറങ്ങിയത് എന്ന് തിരിഞ്ഞ് നോക്കുന്ന ആര്‍ക്കും മനസ്സിലാകും...

പിന്നെ ഭരണത്തിലേറിയിട്ട് മതിയായ സഹായങ്ങള്‍ ലഭ്യമാക്കിയില്ല എന്നതും സത്യം... പക്ഷേ “നക്കാപിച്ച“ എന്ന് ആരോപിക്കുന്നത് എങ്കിലും അവര്‍ക്ക് കൊടുക്കുവാനും “പരിമിത”മെന്ന് പറയപ്പെടുന്ന ചികിത്സ സഹായം ലഭ്യമാക്കാനും ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് രാഷ്ട്രീയ വിരോധം കൊണ്ട് മാത്രമാണ്...

“കൂടുതല്‍ പഠനം” നടത്തുന്നതിന് മുന്‍പ് എന്‍ഡോസള്‍ഫാന്റെ ഉപയോഗം ഇടത് പിന്തുണയുണ്ടായിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തിരുന്നു.. എന്ത് കൊണ്ട് അതേ പോലെ ഇന്ത്യയില്‍ ആദ്യം നിരോധിച്ചിട്ട് കൂടുതല്‍ പഠനത്തിനായി ഇടത് പിന്തുണയില്ലാത്ത ഈ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറാകാത്തത്!

എന്‍ഡോസള്‍ഫാന്‍ അനുകൂല പഠനങ്ങളില്‍ കൃത്രിമം നടന്നു എന്ന് അക്കാലത്ത് ഡൌണ്‍ ടു എര്‍ത്ത് എന്ന മാസിക തെളിവ് സഹിതം വെളിപ്പെടുത്തിയിന്നു...

എന്‍ഡോസള്‍ഫാനാണ് പ്രശ്നകാരണം എന്ന് പറഞ്ഞ നാഷണ്‍ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനം എന്ത് കൊണ്ട് നിരാകരിക്കപ്പെട്ടു എന്നതും ആര്‍ക്കും മനസ്സിലാകും...

ഇപ്പോള്‍ ഇന്ത്യയില്‍ നിരോധിച്ചാല്‍ അത് എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡിലെ പ്രശ്നങ്ങള്‍ക്ക് കാരണമാണ് എന്നതായി വരും എന്ന ഭയം..

അനുഭവിക്കുന്നത് ദുരിതബാധിതരും... സ്വന്തക്കാരെ കല്ല്യാണം കഴിക്കുന്നത് കൊണ്ടാണ് അവിടെ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാണക്കാരുടെ പഴയ പല്ലവി ഇപ്പോള്‍ വീണ്ടും സജീവമാകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്...

എന്തൊക്കെ പറഞ്ഞാലും ഭരിക്കുന്നത് രാഷ്ട്രീയക്കാര്‍ ആയതിനാല്‍ അവര്‍ തന്നെയായിരിക്കും അവസാന വാക്ക്.... അതിന് മാറ്റം ഉണ്ടാകുന്നത് വരെ...

ആസാദ്‌ പറഞ്ഞു...

ഒരാള്‍ നാടകമാടുന്നു എന്നതല്ല വിഷയം.. ഒരാള്‍ നാടകമെങ്കിലും ആടുന്നില്ലേ. ഇവരെ മനുഷ്യര്‍ മനുഷ്യരെ വിളിക്കുന്ന തെറി കൊണ്ട് വിളിച്ചാല്‍ പോര. കഴുതകള്‍ മനുഷ്യരെ വല്ല തെറിയും വിളിക്കുന്നുന്ടെങ്കില്‍ അത് വച്ച് വിളിക്കണം..

http://kadalasupookkal.blogspot.com/2011/04/blog-post_24.html

ബൈജുവചനം പറഞ്ഞു...

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്.
Sreejith kondottY/
chithrakaran:ചിത്രകാരന്‍
ഹരി/സ്നേഹതീരം പോസ്റ്റ്
Manoj മനോജ്
ആസാദ്‌ : പ്രതികരണങ്ങൾക്കു നന്ദി.

hafeez പറഞ്ഞു...

സ്വന്തം ജനത നരകിക്കുമ്പോള്‍ പോലും ബോധ്യം വരാതെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് ആണ് നമ്മുടെ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്നത്. ഇവരൊക്കെ ആരുടെ നേതാക്കളാണ് എന്ന് ആലോചിക്കേണ്ട കാലം അതിക്രമിച്ചു ...

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

അരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഇന്ത്യ ജനീവയിൽ പറഞ്ഞുവത്രേ! ഈ രക്തത്തിൽ നമ്മൾ എല്ലാ ഇന്ത്യക്കാർക്കും പങ്കില്ല. നിലപാട് ശരത് പവ്വാറിന്റെയും കോൺഗ്രസ്സിന്റേതും മാത്രം!

എൻഡോ സൽഫാൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന നിലപാടാണ് ഇന്ന് ഇന്ത്യാ ഗവർണ്മെന്റ് ജവീവയിൽ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നുവച്ചാല്‍ നിരോധിക്കെണ്ട കാര്യമില്ലെന്ന്‌! കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ്സ്. അപ്പോൾ നിലപാട്‌ കോൺഗ്രസ്സിന്റെതു തന്നെ. ഇന്ത്യയിലെ മറ്റൊരു കക്ഷിക്കും ഇങ്ങനെ ഒരു ക്രൂരമായ നിലപാടില്ല. എല്ലാവരും എൻഡോ സൽഫാൽ നിരോധിക്കണമെന്ന പക്ഷത്താണ്. കേന്ദ്ര ഗവർണ്മെന്റിന്റെ ഈ ഒരു നിലപാടിനേക്കാൾ വലിയ തെറ്റ് വല്ലതും ഇടതുപക്ഷം ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.

ബി.ജെ.പിക്കാർ പോലും ഇന്നത്തെ എല്ലാ എൻഡോ സൽഫാൻ വിരുദ്ധ സമരങ്ങളിലും പങ്കെടുത്തിരുന്നു. യു.ഡി.എഫിലെ തന്നെ ഘടക കക്ഷികൾ മിക്കതും ഇന്ന് ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ കോൺഗ്രസ്സ് ഒരുമാതിരി ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഈ വിഷയം അലമ്പാക്കിയതിൽ സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് വലിയ അമർഷമുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ ജീവൻ അപകടപ്പെടുന്നതിലൊന്നുമല്ല അവർക്കു താല്പര്യം. രാഷ്ട്രീയം കളിക്കുക എന്നതുതന്നെ.

ഇവിടെ ചിലർക്ക് അന്ധമായ ഇടതുപക്ഷ വിരോധം മാറാവ്യാധിപോലെ പിടിപെട്ടിട്ടുണ്ട്. അവർ ചെയ്യുന്നതെന്തും ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്ന സമീപനം. അത് കുറച്ചെങ്കിലും മാറണമെങ്കിൽ കുറെ കാലം ഇനി കോൺഗ്രസ്സ് കേരളം ഭരിക്കണ. അപ്പോൾ സ്വല്പകാരങ്ങൾ മനസിലാകും. കുറെ പേരൊക്കെ പിന്നെ കുറച്ചു നാളത്തേയ്ക്ക് അടങ്ങും. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന നിലപാടുകൾ പല കാര്യത്തിലും ഇന്ത്യ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ ഇതും. പക്ഷെ ഇതല്പം കടന്നു പോയി കോൺഗ്രസ്സേ, എന്നു മാത്രമേ പറയാനുള്ളൂ!

അനീഷ് പുത്തലത്ത് പറഞ്ഞു...

എന്റോ സൾഫാൻ നിരോധിച്ചത് കൊണ്ട് മാത്രം തീരുന്നതല്ല പ്രശ്ങ്ങൾ... ഒരു തെറ്റും ചെയ്യാതെ നിഷ്കളങ്ക ബാല്യം ഈ മാരക വിഷത്തിന് അടിയറവു വെക്കേണ്ടിവന്ന അല്ലെങ്കിൽ ഇതിന് ഇരയായി തീരേണ്ടി വന്ന കുഞ്ഞു കുട്ടികളുടെ പുനരധിവാസവും ചികിൽസയുമാണ്. നഷ്ടപരിഹാരമായി ലക്ഷങ്ങൾ നൽകിയാലും ആ വേദനകൾക്ക് ഒരു പരിഹാരമല്ല. അഹിംസ വാദിയായ ഒരു മനുഷ്യൻ നേടിത്തന്ന സ്വാതന്ത്ര്യ ജീവിതം ജീവിക്കാൻ, രാഷ്ട്രീയ പേ കൊമരങ്ങളെ നിങ്ങളെ പോലെ ആ കുട്ടികൾക്കും അവകാശമുണ്ട്, വെറും അവകശം അല്ല അത് അവരുടെ ജന്മാവകാന്മാണ്. അതിനു വിലങ്ങുതടിയാകാൻ വിഷത്തിന്റെ വിതരണത്തിനായി കോടികൾ കയ്യിട്ടു നക്കുന്ന ആർക്കും കഴിയാൻ പാടില്ല.