കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

30 ഏപ്രിൽ 2011

വിവാഹമോചനം: നാട്ടുക്കൂട്ടം അനുവദിച്ചു.

വിവാഹമോചനം: നാട്ടുക്കൂട്ടം അനുവദിച്ചു.
കുട്ടികളെ അകാരണമായി 'വികലാംഗരാക്കുന്ന' ഭീകരനെതിരേ നൽകിയിരുന്ന പരാതിയിൽ വിവാഹമോചനം അനുവദിച്ചു കൊണ്ട് നാട്ടുക്കൂട്ടം തീരുമാനമായി. ഭർത്താവാവശ്യപ്പെട്ട ഇളവുകൾ അനുവദിച്ചുകൊണ്ടാണ് തീരുമാനം.  ലൈംഗിക ബന്ധം, കോണകം കഴുകൽ തുടങ്ങി 23 കാര്യങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ഭാര്യ തയ്യാറാവണമെന്ന നിബന്ധനകളോടേയാണ് വിവാഹമോചനം അനുവദിച്ചത്. 5 വർഷം കഴിഞ്ഞ് ആവശ്യമെങ്കിൽ ഈ ഇളവുകൾ നീട്ടിക്കൊടുക്കുന്നതുമാണ്. ഈ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാസർക്കോട്ടും മദാമ്മയുടെ വീട്ടിലും ലഡ്ഡു വിതരണം നടന്നു.

കാർക്കിച്ചു തുപ്പാൻ പറ്റിയ വായകൾ:
*എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്നും ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെട്ടുവെന്നുമുള്ള പ്രചാരണത്തിന് പിന്നില്‍ കേരള സര്‍ക്കാര്‍ അയച്ച പ്രതിനിധികളായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായി എം എം ഹസ്സന്‍ പറഞ്ഞു..
*സ്റ്റോക്ക്‌ഹോം സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്ര തീരുമാനം ഉണ്ടാകുകയുള്ളുവെന്ന് കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്. സമ്മേളന നടപടികളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്നും കെ.വി. തോമസ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
*ജനീവയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനം ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രവചനം:
സൗമ്യ വധക്കേസുണ്ടായപ്പോൾ ഒറ്റക്കയ്യന്മാർക്ക് നേരെ സംസ്ഥാനതലത്തിൽ പീഡനമുണ്ടായി.
നഴ്സിന്നെ പാതിരാത്രി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നടപടിക്കു ശേഷം സംസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാർ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

9 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

23 കാര്യങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്ക് ഭാര്യ തയ്യാറാവണമെന്ന നിബന്ധനകളോടേയാണ് വിവാഹമോചനം അനുവദിച്ചത്.

Pradeep Kumar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Pradeep Kumar പറഞ്ഞു...

സമൂഹ മനസ്സാക്ഷിയുടെ നേരെ കണ്ണും കാതും തുറന്നുവെച്ച ഒരാളുടെ വളച്ചു കെട്ടില്ലാത്ത വചനങ്ങള്‍.

mottamanoj പറഞ്ഞു...

കാര്കിച്ചു തുപ്പന്‍ പറ്റിയ വാര്‍ത്ത‍ വേറെ ഒന്നും കൂടി കേട്ട്, ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. ഇപ്പൊ എനിക്ക് ഓര്‍മയില്ല, കുറച്ചു കഴിഞ്ഞിട്ട് തിരഞ്ഞു പിടിച്ചു ഒന്ന് കൂടി കമ്മ്ന്റ്റ് ഇടാം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു. അഭിനന്ദനങ്ങള്‍...
@mottamanoj
ഉമ്മനെ പറ്റി ബെര്‍ളി പോസ്റ്റിയിട്ടുണ്ട്.

Naushu പറഞ്ഞു...

കൊള്ളാം ...

appachanozhakkal പറഞ്ഞു...

ബൈജു,
സഭ്യമായതാണ്, എനിക്കിഷ്ടം; കാരണം, ഞാനാണ് എന്റെ നാട്ടിലെ അസഭ്യന്‍.
എല്ലാവര്‍ക്കം ദഹിക്കുന്നത് എഴുതുന്നതല്ലേ?അഭിജ്ഞം?

anoopmon പറഞ്ഞു...

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

http://anoopesar.blogspot.com/2011/04/blog-post_30.html

Minesh R Menon പറഞ്ഞു...

കാര്‍ക്കിച്ചു തുപ്പാന്‍ പറ്റിയ ഉമ്മന്‍ സാറിന്‍റെ നാടകത്തെ പറ്റി ബെര്‍ളി ഒരു പോസ്റ്റിരക്കിയിരുന്നു. നേരിനെ നേരായി പറയുന്ന ഈ വചനങ്ങള്‍ കൊള്ളാം