കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

31 മേയ് 2011

ലാവലിൻ സ്പീക്കറും പാണക്കാട് സ്പീക്കറും

സമയം നന്നായി വരുമ്പോൾ തോൽവി വിജയത്തേക്കാൾ മധുരതരമാവും എന്നതിന്നുദാഹരണമാണ് ഇന്നത്തെ കേരളത്തിലെ ഇടതു സഖാക്കളുടെ ആഹ്ലാദവികാരങ്ങൾ.  ഭരണം കിട്ടിയിരുന്നെങ്കിൽ കിളവനെ മുഖ്യനാക്കണോ, വിജിലൻസ് ആരു നിയന്ത്രിക്കണം തുടങ്ങിയ കീറാമുട്ടികൾ ഏക്കേജീ സെന്ററിലും മനോരമ അച്ചുകൂടത്തിലും കിടന്നു പുകയുമായിരുന്നു. ആ പുകിൽ രണ്ടു സീറ്റുന്നു തോറ്റ് ഒഴിവായിക്കിട്ടിയപ്പോൾ ഉയർന്ന നിശ്വാസങ്ങളുടെ ബലത്തിൽ ഏക്കേജീ സെന്ററിന്നു മുകളിൽ ചാറ്റൽ മഴ പെയ്തിരുന്നു 'പോലും'. ഇപ്പോൾ ജി. കാർത്തികേയനെ നിയമസഭാ സ്പീക്കറാക്കാൻ യൂഡീയെഫ്ഫ് തീരുമാനിച്ചപ്പോൾ ജീക്കേയേക്കാൾ കൂടുതൽ സന്തോഷം തോന്നിയിരിക്കുക ഒരു പക്ഷേ പിണറായി സഖാവിനായിരിക്കാം. ഇനി നിയമസഭയുടെ 'പവിത്രവേദി'യിൽ ലാവലിനെന്നു മന്ത്രിക്കാൻ, വിഡ്ഡി സതീശൻ, പ്രതാപൻ തുടങ്ങിയവരൊഴിച്ചുള്ള ഗാന്ധിയന്മാർ അൽപ്പം ശങ്കിക്കുമല്ലോ.

====================================================

പണ്ട് പാണക്കാട് തങ്ങൾ എന്നു കേൾക്കുമ്പോൾ ആറെസ്സുകാരനിൽ പോലും അൽപ്പം ബഹുമാനം ഉണർന്നിരുന്നു. രാഷ്ട്രീയത്തിൽ മിതവും മാന്യവുമായ ഇടപെടലുകൾ കൊണ്ട് മത ഭേദമന്യേ സാധാ ജനത്തിന്റെ ആരാധ്യ പുരുഷനാവാൻ അദ്ദേഹത്തിനായി. എന്നാലിന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി വന്നവർ കാട്ടിക്കൂട്ടുന്ന വിവരമില്ലായ്മയും, ദീർഘവീക്ഷണമില്ലായ്മ്മയുമൊക്കെ കാണുന്ന 'നമ്മൾ'ക്ക് തന്നെ സങ്കടം തോന്നുന്നു. അതികം നാറി തറരാഷ്ട്രീയക്കാരൻ എന്ന ലേബൽ വീഴും  മുൻപേ ലീഗിലെ ആ 'പാണക്കാട് സ്ഥാനം' ഏതെങ്കിലും നല്ല നേതാവിന്നു തന്നെ വിട്ടു കൊടുത്തു കൂടേ തങ്ങളേ? എങ്കിൽ തറവാടു പേരും രക്ഷപ്പെടും പാർട്ടിയും!

=====================================================

ബാബു ഗാന്ധിയുടെ ബീവറേജസ് കോർപ്പറേഷൻ വിരുദ്ധ നയത്തിന്ന് ബൈജുവചനത്തിന്റെ ആശംസകൾ. ഇനിയാരും ഓണത്തിന്നും വിഷുവിന്നും പള്ളിപ്പെരുന്നാളിന്നും പതിനാറടിയന്തിരത്തിന്നും ബീവറേജ് ഔട്ട് ലെറ്റിന്നു മുന്നിൽ ക്യൂ നിൽക്കരുത്. കോടികൾ മുടക്കി, കാണേണ്ടവരെ കാണേണ്ട പോലെ കണ്ട് ബാറുകൾ തുറന്നു വച്ചിരിക്കുന്നത് ഈച്ചയാട്ടാനാണോ? മാത്രമല്ല ഇത്രയും പുരോഗമനമുള്ള ഈ കേരളീയർ ബീവറേജിൽ നിന്നു മദ്യം വാങ്ങി തോപ്പിലിരുന്നടിക്കുകയാണോ വേണ്ടത്? നല്ല ബാറിൽ നല്ല വൃത്തിൽ സപ്ലയർ ഒഴിച്ചുതരില്ലേ? വെറുതേ ഡ്രൈയടിച്ച് അൾസർ ഇരന്നു വാങ്ങുന്നതിന്നു പകരം, നല്ല കിടിലൻ ടച്ചിങ്ങ്സുകൾ കൂട്ടി ബാറീലിരുന്നടിച്ചൂടേ സഖാക്കളേ നിങ്ങൾക്ക്?

======================================================

ഊമ്മൻ ചാണ്ടി മന്ത്രിസഭയിലെ ബാറുടമകളുടെ പ്രതിനിധിയെ 'ജാതി പ്രതിനിധി'യാക്കി പ്രചരിപ്പിക്കുന്ന സിണ്ടിക്കേറ്റുകൾക്കെതിരേ പ്രതികരിക്കുക മദ്യപരേ..

29 മേയ് 2011

ഭാഷാ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കരുത്

കാസർക്കോട്ട് ഒരു ദിവസമെങ്കിലും ജീവിച്ചവർക്ക് അവഗണിക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ജില്ലയാണ് ഇത് എന്നതിൽ കവിഞ്ഞ് മറ്റൊന്നും പറയാനുണ്ടാവില്ല. സർവ്വ സർക്കാർതലങ്ങളിലും കടുത്ത അവഗണന നേരിടുന്ന ഈ ഭൂപ്രദേശത്തെ കർണ്ണാടകത്തിൽ ലയിപ്പിക്കണമെന്ന വാദം ഉയരുമ്പോഴെല്ലാം ഇവിടുത്തുകാരെ അക്കരപ്പച്ച മോഹിപ്പിക്കാറുണ്ട്.

ഈ അവഗണനയുടേയും അവഹേളനത്തിന്റേയും ഏറ്റവും അവസാനത്തെ പതിപ്പാണ്, ഇക്കഴിഞ്ഞ മാർച്ചിൽ പ്ലസ് റ്റൂ (+2) പരീക്ഷയെഴുതിയ കാസർക്കോട്ടെ ഭാഷാ  ന്യൂനപക്ഷ വിഭാഗമായ കന്നട വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കാതെ മാനസികമായി പീഡിപ്പിക്കുന്ന സർക്കാർ നടപടി. 

കണ്ണൂർ സർവ്വകലാശാലയുടെയും കർണ്ണാടക സർവ്വകലാശാലകളുടേയും ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന ദിനം ഇന്നലെ കഴിഞ്ഞു. ഇവിടുത്തെ തന്നെ പ്ലസ് റ്റൂ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന് (30.05.11) ആണ്. എന്നിട്ടും ഇന്നേവരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സർക്കാറിന്നായിട്ടില്ല.

കാസർക്കോട്ടെ കന്നട മാധ്യമത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ആദ്യം കേന്ദ്രീകൃത മൂല്യനിർണ്ണയകേന്ദ്രത്തിലേക്ക് അയക്കുകയും അവിടെ കന്നട വായിക്കാനറിയുന്നവർ ഇല്ലാത്തതിനാൽ  കാസർക്കോട്ടേക്ക് തിരിച്ചു അയക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് മൂല്യ നിർണ്ണയം നടത്തി മാർക്കു വിവരങ്ങൾ ഹയർസെക്കന്ററി ഡയറക്റ്ററേറ്റിലേക്ക് അയച്ചിട്ട് മൂന്നാഴ്ചയായെന്ന് കാസർക്കോട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ പറയുന്നു.

ഭരണം ഏറ്റെടുക്കുന്നതിന്റെ തലച്ചൂടുകളിൽ പുകയുന്ന സംസ്ഥാന ഭരണ നേതൃത്വത്തിന്റെ കഴിവുകേടുകളും അതു മുതലെടുക്കുന്ന ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും മൂലം മാനസിക പീഡനം അനുഭവിക്കുകയും, ഉന്നത വിദ്യാഭ്യാസ അവകാശങ്ങൾക്ക് തടസ്സം നേരിടുകയും ചെയ്യുന്ന ഈ വിദ്യാർത്ഥികൾക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്കാര് ഉത്തരവാദിത്വം ഏൽക്കും?

ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളെ ഈ രീതികളിൽ അവഗണിച്ച് അവരേയും പ്രാദേശിക-ഭാഷാ തീവ്രവാദികളാക്കി മാറ്റാതിരിക്കാൻ നാമോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
28 മേയ് 2011

ബാവു പ്രകാസൻ മന്ത്രിമാർ 'പണി' തുടങ്ങി

സാധാരണ ഒരു പുതിയ മന്ത്രിസഭ അധികാരമേറ്റാൽ സാവധാനം കാര്യങ്ങൾ മനസ്സിലാക്കി മാത്രമേ പുതിയ കാര്യങ്ങളും നയത്തിരുത്തലുകളും മറ്റും  നടപ്പാക്കാറുള്ളൂ. ഇനിയും കിടക്കുന്നല്ലോ ഭരിച്ചു മുടിക്കാൻ അഞ്ചു വർഷം എന്ന അഹങ്കാരമായിരിക്കാം അതിന്നു പിന്നിൽ. 

എന്നാൽ നമ്മുടെ ഊമ്മൻ ചാണ്ടി സഭയിലെ മന്ത്രിമാർ സത്യപ്രതിജ്ഞകഴിഞ്ഞ് സെക്രറ്റേറിയേറ്റ് കാണും മുൻപേ പ്രഖ്യാപനങ്ങളും കസർത്തുകളും തുടങ്ങിയത് അഞ്ചു വർഷം പോയിട്ട് അഞ്ചു മാസം പോലും ഈ സഭ നിലനിൽൽകുമോ എന്നുറപ്പില്ലാത്തതു കൊണ്ടായിരിക്കും.

തിരഞ്ഞെടുപ്പ് കാലത്ത് വേണ്ടപ്പെട്ടവർക്കും 'ചിലവു സ്രോതസ്സുകൾക്കും' നൽകിയ വാഗ്ദാനങ്ങൾ ദിവസങ്ങൾക്കകം പാലിക്കാൻ തയ്യാറായ ബാവുമന്ത്രിയും  പ്രകാസൻമന്ത്രിയും എന്തുകൊണ്ടും പ്രശംസയർഹിക്കുന്നു.

വെറും സാധാരണക്കാരായ രോഗികൾക്ക് ശസ്ത്രക്രിയയ്ക്കും മറ്റും സർക്കാർ മെഡിക്കൽ കോളേജിൽ മുന്ഗണന കിട്ടിത്തുടങ്ങിയത്, മേടിക്കൽ മാഷന്മാരുടെ സ്വകാര്യ പ്രാക്റ്റീസ് നിർത്തലാക്കിയന്നു മുതലായിരുന്നു. അന്നോളം വരെ ഈ മേടിക്കൽ മാഷന്മാരുടെ വീട്ടിൽ പോയി സ്വകാര്യമായി കണ്ട് ചുവന്ന ഗാന്ധി മണപ്പിക്കുന്നവർക്കു മാത്രമായിരുന്നൂ മെഡിക്കൽ കോളേജിലെ ആധുനിക സൗകര്യങ്ങൾ. ശരിക്കും നമ്മുടെ നാട്ടിലെ അരപ്പട്ടിണിക്കാർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അർഹരല്ല. ചുവന്ന റേഷൻ കാർഡും ഇൻഷൂറൻസ് കാർഡുമൊക്കെ പൊക്കിപ്പിടിച്ചു വരുന്ന ലവന്മാർക്ക് ജനറാസ്പത്രിയിൽ പോയി കാണിച്ചു പുകഞ്ഞാൽ പോരേ? ഈ ബീപ്പിയെൽ പഹയന്മാർ സർക്കാറാനുകൂല്യങ്ങൾ നക്കുന്നതു തടയാൻ സ്വകാര്യ പ്രാക്റ്റീസ് തീർച്ചയായും പുന:സ്ഥാപിക്കണം. പ്രകാശൻ മന്ത്രിക്ക് 'പത്തുകോടി' അഭിവാദ്യങ്ങൾ.

കഴിഞ്ഞ സർക്കാർ പച്ചക്കൊടി കാട്ടിയ മദ്യ വിൽപ്പന ശാലകൾ തുറക്കേണ്ട എന്നു തീരുമാനിക്കുക വഴി ശരിയായ ഗാന്ധിയനാണു താനെന്ന് തെളിച്ച ബാവു മന്ത്രിയും അഭിനന്ദനം അർഹിക്കുന്നു. മദ്യവിൽപ്പനയുടെ ലാഭം സർക്കാറിനു വേണ്ട എന്ന ബാവു നയവും സ്വാഗതാർഹം തന്നെ. പക്കേങ്കിൽ ഇനിയും ബാർ ലൈസൻസ് നൽകും പോലും. സർക്കാറിന്നു വേണ്ടാത്ത ലാഭം ബാറു  മൊയലാളിമാർ തിന്നട്ടേയെന്ന്.. ന്തേ? ബാവു മന്ത്രിക്ക് ഗാന്ധിയൻ ബാവുവിന്ന് 'പരകോടി' അഭിവാദ്യങ്ങൾ...

======================================================

മിടുക്കനായ വിദ്യാർത്ഥി സ്വന്തം സാമർത്ഥ്യമുപയോഗിച്ച് നേടിയ റാങ്കിന്നെ മതവും രാഷ്ട്രീയവും കലർത്തി മീൻ പിടിക്കാൻ നോക്കുന്ന പഹയന്മാർ, ഏറനാട്ട് 'ചിന്തിക്കുന്ന' ബാറിനേയും അതേ സ്പിരിറ്റോടെ കാണുമോ?
ആവോ?

27 മേയ് 2011

രാജധാനി എക്സ്പ്രസ്സ് വീഡിയോസ്

ഈ ഗൂഗിളമ്മച്ചി ആളു തീരേ ശരിയല്ല,

ഇന്ന് ഏതെല്ലാം തരത്തിൽ സെർച്ചി നോക്കി ആ ലിങ്കിന്നായി.

ഇല്ല, കാണിച്ചു തന്നില്ല.

വേണ്ട, ഇതിലും 'ഭീകര'മായത് നമ്മളെത്ര കണ്ടതാ?

ഇത് നിങ്ങളുടെ കളിയാണ്, കളിപ്പീരാണെന്നു നമ്മൾക്കറിയാഞ്ഞിട്ടാണോ?

നമ്മൾ മലയാളികളെ ഇങ്ങനെ പരീക്ഷിക്കരുത്.

വേണമെങ്കിൽ നാളെത്തന്നെ 'മലബാർ എക്സ്പ്രസ്സ്' പുറത്തിറക്കും.

ന്താ വേണോ?

നമ്മുടെ ഞരമ്പ് രോഗത്തിനു ചികിത്സിക്കാനുള്ള മരുന്ന് കമ്പനിക്കാർക്കു വേണ്ടിയുള്ള സർവ്വേയല്ലേ ഈ സിണ്ടിക്കേറ്റ് വാർത്ത?26 മേയ് 2011

റാങ്കിന്റെ മതം

തറയിലെയിലെയിലയിലെയൊരൽപ്പം ചോരയിൽ
ചോണനുറുമ്പിന്നിരതേടൽ കാണാമെന്ന കവിവചനം എപ്പോഴും നമ്മെ പലതുമോർമ്മിപ്പിക്കുണ്ട്.

ഈ ഇരതേടൽ 'പ്രകൃതിദത്ത'വും, താന്താങ്ങളെ മാതാപിതാക്കളും സമൂഹവും ചേർന്ന് ശീലിപ്പിച്ചിട്ടു വിട്ട രീതികൾക്കുമനുസരിച്ച്  തുടരുമെന്നത് ശാസ്ത്രവും.

ഇരതേടലിന്റെ ധാർമ്മികത ഇരയുടെ താൽക്കാലിക ശത്രുവിന്റെ 'വിശപ്പി'നെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് ശത്രുവിന്ന് ഇരയോട് പക കാണാൻ വകയില്ല.

പക്ഷേ ഇരയുടെ വേദന അന്നമാക്കി പുതിയ ഇരകളെ തേടുന്ന ദുഷ്ട ജീവികൾ ഇവിടെ സുലഭവും.

മാർക്കിലും റാങ്കിലും വരെ വർഗ്ഗീയത കാണുകയും അതിട്ട് പുകയ്ക്കുകയും ആ പുക ആസനത്തിലെ കൃമികടിക്ക് മരുന്നാക്കുകയും ചെയ്യുന്ന എല്ലാ 'കിളവന്മാർക്കും' ബൂലോകന്മാർക്കും നല്ല നമസ്കാരം!

വളരട്ടെ  മതവും രാഷ്ട്രീയവും ഭീകരതയും.
എങ്കിലേ നമ്മളിൽ പലർക്കും നിലനിൽപ്പുള്ളൂ..

എന്നെ കുറ്റം പറഞ്ഞാൽ അത് ഞാൻ ജനിച്ച മതത്തിനെതിരേയുള്ള കുറ്റം പറയലാക്കി മാറ്റുക. ഞാൻ എന്റെ മതം ആവശ്യപ്പെടുന്ന മത നിയമങ്ങൾ എത്ര ശതമാനം പാലിക്കുന്നു വെന്നത് മരണാനന്തരം മാത്രം വിചാരണ ചെയ്യേണ്ട വിഷയമാക്കുക. ഹും.......

=========================================================

ഇനി എഞ്ചിനീയറിങ്ങ് എൻട്രൻസ് റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ ജനന സ്ഥലവും പേരും കൊണ്ട് മതം തിരിച്ചറിയാനാവാത്ത അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ഏതു മതസ്തനെന്നു കൂടി പ്രഖ്യാപിക്കുവാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയോട്....
25 മേയ് 2011

ജൂൺ മൂന്ന്....

മേയ് 21ന്ന് ലോകം അവസാനിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച പഹയന്മാർ ഉദ്ദേശിച്ചത് നടന്നു കാണുമോ? എന്തായാലും ജൂൺ മൂന്നിനായി നമ്മൾ കാത്തിരിക്കുകയാണ്.

എത്ര കാലമായീന്നറിയ്യോ ഈ ഒരു ആവേശം കാണാതായിട്ട്? എന്തായാലും ജൂൺ മൂന്നിന് പലതും കേരളത്തിൽ സംഭവിക്കും.

പണ്ടത്തെ തുന്നൽക്കാരോട് എനിക്കു വലിയ മതിപ്പാണ്. ഇത്രയും കൃത്യമായ അളവിൽ ബ്ലൗസു തുന്നുന്നതെങ്ങനെയെന്ന്നൂഹിച്ചിട്ട്, ആ പൊലിമ ഇവർക്ക് നിലനിർത്താനാവുമോ? ആവോ ജൂൺ മൂന്നിനറിയാം!

സകലമാന ബ്ലോഗുകളും പത്രങ്ങളും ചാനലുമൊക്കെ ജൂൺ മൂന്നു മയം തന്നെ! ഇതൊക്കെ ആലോചിച്ച് കിടന്നിട്ട് ജൂൺ മൂന്നിലേക്ക് വച്ചത് ഇന്നു തന്നെ പോവുമോ എന്തോ!

പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി ചതുരത്തിന്നു പകരം ഇപ്പോൾ നീളത്തിലുള്ള തുണിയല്ലേ അവിടെ. അപ്പോൾ പണ്ടത്തെ ആ ഒരു ഇതൊക്കെ കിട്ടുമോ? ആ.. കാത്തിരിക്കുക തന്നെ.

ജൂൺ മൂന്നിനേക്കുറിച്ച് നിങ്ങൾ എത്ര ബോധവനാണ്?

24 മേയ് 2011

ഡേയ് പൊലീസുകാരാ..

ഈ ലോകത്തെ സകലമാനകാര്യങ്ങളേയും വിമർശിക്കാനും ധാർമ്മിക രോഷം കൊണ്ട് കുത്തി കൊലവിളിക്കാനുമുള്ള ശീലം ഈ ഫൂലോകത്തെ ബ്ലോഗ്-ബസ്സന്മാർക്ക് കൈവന്നത് ഏതെങ്കിലും പുണ്യമഹാമഹൻ അനുഗ്രഹിച്ചിട്ടാണോ അതോ ശപിച്ചിട്ടാണോ എന്നത് ചൊറികുത്തി പുത്തിജീവികൾക്ക് ഗവേഷണത്തിനുള്ള വിഷയമായി ഞാൻ നിർദ്ദേശിക്കുകയാണ്.

മഴ പെയ്യാൻ വൈകിയാൽ, പെയ്തതൊരുറ്റ് അധികമായാൽ പ്രകൃതിക്കെതിരെ പോലും പോസ്റ്റിടുന്ന ബ്ക്ലോഗന്മാർ എന്തു കൊണ്ട് പൊലീസിന്നെതിരേ ഒന്നും എഴുതുന്നില്ലാ?  ബ്ലോഗ് വാക്കിങ്ങ് തുടങ്ങിയതിൽ പിന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്ന ആ ചോദ്യത്തിന്നുത്തരസൂചനകൾ കിട്ടിയത് ഈയ്യിടെയാണ്.

വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ടിക്കറ്റിന്നെതിരേ സമരം ചെയ്യുന്ന ബസ്സുടമകൾ പൊലീസുകാരുടെ സൗജന്യ യാത്രയേക്കുറിച്ച് മിണ്ടാതിരിക്കുന്നതും ബ്ലോഗും തമ്മിൽ താരതമ്യം ചെയ്യാമോ എന്നറിയില്ല.

എല്ലാ തലത്തിലും തരത്തിലും ആജാനുബാഹുവായ വീരൻ മുതലാളിയുടെ പത്രത്തിലെ ഒരു കൂലിയെഴുത്തുകാരന്ന്, തനിക്കെതിരേ വാർത്ത കൊടുത്തതിന്റെ 'തന്തോയ'ത്തിൽ ഒരു പൊലീസുകാരൻ 'കണ്ടെയ്നറി'ൽ കൊടുത്തയച്ച സമ്മാനത്തിന്റെ ചിത്രകഥകൾ ആസ്വദിക്കുമ്പോളും, പത്രപ്രവർത്തകൻ സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിലെ ദുരൂഹതകളേക്കുറിച്ചും ആദ്യമന്വേഷിച്ച പൊലീസുകാരന്റെ നിസംഗതകളേക്കുറിച്ചും 'അപ്പുവിന്റെ ഫാദർ' പറയുന്നത് വെള്ളം കൂട്ടാതെ വിഴുങ്ങുമ്പോളും- നമ്മൾ ബ്ലോഗന്മാരുടെ ദീർഘദൃഷ്ടി ശരിക്കും ബോധ്യപ്പെടും!

അല്ല ബ്ലോഗന്മാരേ ഈ സൈബർ നിയമം അടിയന്തിരാവസ്ഥയേക്കാൾ ഫീകരമാണോ?

==========================================================

ഫുതിയ സൈബർ നിയമത്തിലെ കിരാത വകുപ്പുകളേക്കുറിച്ച് ജാഗ്രതകൾ പോസ്റ്റുന്നവരുടെ അപ്പോസ്തലൻ നമ്മളിൽ ചിലർക്കെതിരേ കൊടുത്ത കേസുകെട്ടുകൾ പൊടി തട്ടിയെടുക്കുമ്പോളാണ്, നമ്മൾ പലവട്ടം ചൊറിഞ്ഞ കുഞ്ഞാപ്പയുടേയും സൂമാരൻ നായറുടേയും മനസ്സിന്റെ പുണ്യം തിരിച്ചറിയുന്നത്!

==========================================================

സൈബർ ഇന്റലിജെന്റ്റ്സിന്റെ ചുമതലയുള്ള ഏതെങ്കിലും പൊലീസുകാരൻ ഈ അശ്ലീലം വായിക്കുകയാണെങ്കിൽ, ഇപ്പോൾ മന്ത്രി സ്ഥാനം കിട്ടാത്തതിന്നു- റെയിൽ സ്റ്റേഷനിൽ കിടന്നു കാറുന്ന മുരളിയണ്ണന്റെ ഫാദറും കേരളത്തിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയുമായിരുന്ന, പരേതനായ കെ കരുണാകരന്റെ സ്വന്തം സ്റ്റൈലൻ കണ്ണിറുക്കൽ ഒന്നോർത്തുനോക്കണം. എന്നിട്ട് ഞാനാണതെന്നു കരുതൂ..
ക്ഷമിക്കൂ...
ആശയ ദാരിദ്ര്യത്തെ പഴിക്കൂ..
എന്നെ വെറുതേ വിട്ടേക്കൂ..

==========================================================

ഈ പോസ്റ്റ് വായിച്ചിട്ട് കമന്റാതെ പോകുന്നവനെ പൊലീസ് പിടിക്കും ഉറപ്പാണ്!
22 മേയ് 2011

വിഡി സതീശൻ!

അങ്ങനെ ഗ്രൂപ്പും ജാതിയും സാധനത്തിന്റെ വണ്ണവും അളന്നു നോക്കി ഊമ്മൻ ചാണ്ടി മന്ത്രിമാരെ തിരഞ്ഞെടുത്തു. എല്ലാം പതിവിൽ നിന്നും വ്യത്യസ്തമായി നല്ല രീതിയിൽ നടന്നതിൽ പെരുത്ത് സന്തോഷം. ആ സന്തോഷത്തിന്നിടയ്ക്ക് ഒരു ദുഖം മാത്രം. കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ലോട്ടറിയിൽ ഗവേഷണം നടത്തുകയും നിയമസഭയിലും, പ്രസ്സ് ക്ലബ്ബ്-ചാനൽ സ്റ്റൂഡിയോയാദികളിൽ മീശരോമം കടിച്ചുപിടിച്ച് തൊള്ളകീറിയ വി ഡി സതീശനെ, വിഡി  സതീശനാക്കിയ നടപടിയിൽ 'അകൈതവമായ ദു:ഖം' രേഖപ്പെടുത്താനല്ലേ നമുക്കാവൂ..

അല്ല സതീശാ നീയാരെയൊക്കെയാ നോവിച്ചു വിട്ടത് എന്നോർമ്മയുണ്ടോ? നമ്മുടെ സിംഘ് വി വക്കീലിന്നെ ഓർമ്മയുണ്ടോ? നമ്മുടെ ഹൈക്കമാന്റിന്റെ സ്വന്തം ഖജനാവായ സുബ്ബയുടെ കഞ്ഞികുടി മുട്ടിച്ചതോർമ്മയുണ്ടോ? ന്യൂനപക്ഷ ദൈവങ്ങൾക്കാണു കൂടുതൽ ശക്തിയെന്നു മാർട്ടിനെയോർത്തു പ്രാർത്ഥിക്കൂ സതീശാ..

സതീശൻ വക്കീലേ കാത്തിരിക്കൂ. നമുക്കും വരും ഒരു കാലം. ഒരു കുപ്പി ബാലസുധ എന്നും കയ്യിൽ കരുതണം. രണ്ടു പേർ മൂത്രമൊഴിക്കാൻ പോകുമ്പോൾ ചൂടുപാലിൽ കലക്കി കുടിച്ചോണം. അപ്പോൾ വിവരമറിയും ഹൈക്കുവും ഊമ്മനും. കാത്തിരിപ്പിൻ!


പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ

21 മേയ് 2011

ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ

ഞാൻ കണ്ടിടത്തോളം ഏറ്റവും കൂടുതൽ വിലപേശൽ പണ്ട് നടന്നിരുന്നത് 'ചക്കര ബസാറി'ലായിരുന്നു. അവന്മാർ തന്നെ അവരുടെ വില കളഞ്ഞതു കൊണ്ട് ഇപ്പോൾ അവിടെ ഒന്നുമില്ല. ഇപ്പോൾ ആ സ്ഥാനം കാസർക്കോട്ടെ മീൻ മാർക്കറ്റിന്നാണ്. മുക്കുവത്തി കിലോ മത്തിക്ക് പത്തു രൂപ പറഞ്ഞാലും അഞ്ചു രൂപയേ കൊടുക്കൂ. പറഞ്ഞ വില കൊടുത്താൽ എന്തോ മാനക്കേടെന്ന നയം. പക്ഷേ അൻപതുറുപ്പികയ്ക്ക് മീൻ വാങ്ങാൻ നൂറു രൂപേന്റെ പെട്രോളടിക്കും.

ഇങ്ങനെ വിലപേശിയും കണ്ടനുഭവിച്ചും ശീലിച്ചവരാണ് കാസർക്കോട്ടുകാർ എന്നതു കൊണ്ട് മാത്രമാണ് എയർ ഇന്ത്യയുടെ യശമാനന്മാരും, അവരുടെ ചോരപ്പണ വിലപേശൽ ഏജന്റായ മുല്ലാ കമ്പനിയും, നമ്മുടെ വോട്ടു വാങ്ങി പാർലമെന്റിലും മന്ത്രി മന്ദിരങ്ങളിലും സസുഖം വാഴുന്നവരുമൊക്കെ നിറപല്ലുകളുമായി ഇന്നും ഇളിച്ചു കളിക്കുന്നത്.

ഇന്നേക്ക് ഒരു വർഷം മുൻപാണ്, ദുഫായ് മരുഭൂമിയിൽ ഊണും ഉറക്കവുമില്ലാതെ ചോര നീരാക്കി ഏറെക്കാലത്തിന്നു ശേഷം നാട്ടിലേക്കു വന്ന 158 കാസർക്കോടൻ പ്രവാസികൾ, പൈലറ്റെന്ന ജോലി ചെയ്ത ഒരുത്തൻ ഉറങ്ങിപ്പോയതിന്റെ ഫലത്തിൽ മംഗലാപുരം വിമാനത്താവളത്തിൽ പൊരിഞ്ഞു മരിച്ചത്.

അപകടം നടന്നതിന്റെ പിറ്റേന്ന് പത്രവാർത്തകളിൽ മരണത്തിന്റെ ഭീകരതയേക്കാൾ, അപകടത്തിന്റെ തീവ്രതയേക്കാൾ പ്രാധാന്യം കിട്ടിയത് ഇരയുടെ ആശ്രിതർക്ക് കിട്ടാൻ പോകുന്ന നഷ്ടപരിഹാരത്തേക്കുറിച്ചായിരുന്നു. 76 ലക്ഷം രൂപാ നികുതിയില്ലാത്ത നഷ്ട പരിഹാരം, ആശ്രിതർക്കെല്ലാം ജോലി തുടങ്ങി തിരഞ്ഞെടുപ്പു പ്രകടനപത്രിക പോലെ നീണ്ട ലിസ്റ്റ്.

ഇന്ന് അപകടം നടന്നിട്ട് ഒരു വർഷം പൂർത്തിയാവുമ്പോൾ,ലഭ്യമായ വിവരങ്ങളനുസരിച്ച് അന്നു കത്തിയമർന്ന 158 പേരിൽ, നഷ്ടപരിഹാരം ലഭിച്ചത് വെറും 55 പേർക്ക് മാത്രം. ഇവരിൽ ഭൂരിപക്ഷത്തിന്നും 25 ലക്ഷം രൂപമാത്രമാണ് ലഭിച്ചതും. വിമാനകമ്പനിയിലെ ഈയ്യിടെ പുറത്തുവന്ന അഴിമതി വാർത്തകൾ കൂട്ടി വായിച്ചാൽ ഈ ദുരിത ജീവിതങ്ങളുടെ ചോരപ്പണം മുല്ല ആൻഡ് മുല്ല എന്ന വിലപേശൽ സ്ഥാപനത്തെ ഉപയോഗിച്ച് കുറച്ചു നൽകിയല്ലേ ഇവന്മാർ കട്ടുതിന്നത്?

പരിക്കേറ്റവർക്ക്  നൽകുമെന്ന് പറഞ്ഞ ജോലി അവരിലൊരാൾക്കു പോലും നൽകിയിട്ടില്ല. അല്ല നൽകുവാനല്ലലോ പ്രഖ്യാപനങ്ങൾ!

മറ്റുള്ളവർക്കു മുന്നിൽ ഈ പീഡിത കുടുംബങ്ങൾ ഇന്ന് കോടിപതികളാണ്. ഏതാനും മാസങ്ങൾക്കു മുൻപ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹാഭരണങ്ങൾ സൂചിപ്പിച്ച്  'ചോരപ്പണ'മല്ലേ എന്ന പരിഹാസവാചകം കേട്ടന്ന് രോഷത്തെ ക്ഷമ കീഴടക്കിയത് കൊണ്ട് ആപത്തുകളൂണ്ടായില്ല! (ഇത് എന്റെ അനുഭവം!).

ഇനിയും പതിറ്റാണ്ടുകൾ കഴിഞ്ഞാലും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നീതികിട്ടുമെന്ന് ആശിക്കാനാവില്ല, കാരണം  അംബാനിക്കു വേണ്ടി പെട്രോൾ വിലകൂട്ടാനും ടാറ്റയ്ക്കു വേണ്ടി കൃഷിയിടം തട്ടിപ്പറിക്കാനും മാത്രമല്ലേ നമ്മുടെ ജനാധിപത്യത്തിനറിയൂ.. സാധാരണക്കാരന്റെ കണ്ണീരൊപ്പൽ അവരുടെ അജണ്ടയല്ലല്ലോ?

പ്രത്യേക ആദരാഞ്ജലികൾ അർപ്പിക്കാവുന്നവർ:
എച്ച് ടി നാനാവതി: എയർ ഇന്ത്യയുടെ നിയമോപദേഷ്ടാക്കളായ മുല്ല & മുല്ല കമ്പനിയുടെ കൗൺസൽ.
വയലാർ രവി: പേരിലെ വയലാർ എന്നേ കത്തിച്ചു കളയേണ്ട എയർ ഇന്ത്യയുടെ സ്വന്തം മന്ത്രി പുണ്യാളൻ.
പി കരുണാകരൻ: കാസർക്കോടിന്റെ പൊന്നോമന പാർലമെന്റംഗം.
ഇ അഹമ്മദ്: പ്രവാസികളുടെ പ്രിയപ്പെട്ട, കേന്ദ്ര കാബിനറ്റിൽ കേറാൻ കാലുകഴുകി കാത്തിരിക്കുന്ന, കേന്ദ്രമന്ത്രി.


മിസ്റ്റർ ബീൻ അസർപ്പൂ...

കാസർക്കോട്ട് മാത്രം വിരിയുന്നൊരു പൂവാണ് അസർപ്പൂ!
അസർ + പൂവ് എന്നു പിരിച്ചെഴുതി ഇതിനെ നാലുമണിപ്പൂവാക്കേണ്ടതില്ല.
ഈ സപ്ത ഭാഷാ സംഗമ ഭൂമിയിലെ 'അഷറഫ്' എന്ന പേരിന്റെ നാടൻ വാമൊഴി രൂപമാണ് അസർപ്പൂ....
ബൈജുവചനം അപമാനത്തോടെ അവതരിപ്പിക്കുന്നൂ... മിസ്റ്റർ ബീൻ അസർപ്പൂ പാർട്ട്-1.
സഹിപ്പിൻ!പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ
ഹൈ വോൾട്ടേജ് ധാർമ്മിക രോഷങ്ങൾ

പെട്രോളും ഹജ്ജും....രമേശൻ നായരും പൊറോട്ട രാഹുലും..


19 മേയ് 2011

രമേശൻ നായരും പൊറോട്ട രാഹുലും..

          'ജാതിപ്പേരു വിളിച്ചപമാനിച്ചതായി പരാതി' എന്ന തലക്കെട്ടിലുള്ള വാർത്തകൾ പണ്ട് നമ്മുടെ പത്ര പ്രാദേശിക പേജുകളിൽ പതിവായി കണ്ടിരുന്നു. ഇന്ന് ജാതിപ്പേരെന്തായാലുമത് അഭിമാനമായി കൊണ്ടാടുന്ന കാലമായതു കൊണ്ടാവാം അധ:സ്ഥിത വർഗ്ഗങ്ങളിലെ അംഗങ്ങളിൽ നിന്ന് അത്തരം പരാതികൾ അപൂർവ്വമായേ ഉയർന്നു കാണാറുള്ളൂ. തുന്നി വച്ച കുപ്പായങ്ങളും സ്വരൂക്കൂട്ടിയ കരിപ്പൊടിയും റോസ് പൗഡറുമൊക്കെ വെയ്സ്റ്റായ രോഷത്തിലാവണം രമേശൻ നായർ, വെറും ഉപജീവന രാഷ്ട്രീയക്കാരനായ തന്നെ നായരെന്നു വിളിച്ചപമാനിക്കുന്നതായി 'പോയന്റ് ബ്ലാങ്കിൽ' കരഞ്ഞുവിളിച്ചത്. ഉണ്ണിബാലകൃഷ്ണന് ഒരേ ഒരു പരിഭവമേ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴുണ്ടായുള്ളൂ.. 'ഹരിപ്പാട് കൺ വെൻഷൻ' പുനരാവിഷ്ക്കരിക്കാനായില്ലല്ലോന്ന്....
==========================================================
   നമ്മുടെ യുവരായാവ് ഇന്തോ-ഇറ്റാലിയൻ പാൽപ്പൊടിയെ, രാഷ്ട്രീയക്കാരനായിരിക്കാൻ പൊറോട്ടനക്കൽ നാടകം പോരാ, അൽപ്പം തറ ഡയലോഗുകൾ വീശീ ശീലിക്കണം എന്നു അനുഭവസ്ഥർ ആരോ ഉപദേശിച്ചു വിട്ടതിന്റെ ആദ്യ ലക്ഷണത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നു. ആ 'ലജ്ജ' പോരാഞ്ഞിട്ടാവണം ഉത്തരപ്രദേശത്ത്, പഴയ മോഡി ഗുജറാത്തു സ്റ്റൈൽ പാപങ്ങൾ അരങ്ങേറി എന്ന ദുരുദ്ദേശ ദുർവ്യാഘ്യാന പ്രസ്താവനയുമായി മൂപ്പർ ഇറങ്ങിയത്. ഈ പുന്നാരമോന്ന് ഇപ്പോൾ വന്നിരിക്കുന്ന ദേശ-കർഷകസ്നേഹത്തിന്റെ, ജനാധിപത്യ 'വിശ്വാസ'ത്തിന്റെ അളവുകൾ പാർലമെന്റിന്റെ വെബ് സൈറ്റിൽ കാര്യമായി തന്നെയുണ്ട്:


ഇവന്റെ പാർലമെന്റിലെ ഹാജർനില:
      47 ശതമാനം!
ദേശീയ ശരാശരി:
     77 ശതമാനം.
യൂപ്പീ ശരാശരി:
     79 ശതമാനം.
ഇവൻ പാർലമെന്റിൽ പങ്കെടുത്ത ചർച്ചകളുടെ നില:
    വട്ടപ്പൂജ്യം!
ദേശീയ ശരാശരി: 
     15.6
ഇവൻ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചത്:
     മറ്റൊരു വലിയ വട്ടപ്പൂജ്യം!
ദേശീയ ശരാശരി:
     119.

യൂപ്പി മഹാ സംസ്ഥാനത്തെ സുരക്ഷിത പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാർക്ക് സ്തുതി! പൊറോട്ട നക്കിയും പഞ്ചാരയടിച്ചും സമയം ബാക്കിയുണ്ടെങ്കിൽ.......

മേൽ സാങ്കേതിക വിവരങ്ങൾ ഈ ലിങ്കിൽ നിന്ന്: http://prsindia.org/index.php?name=mptracklok

പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ
15 മേയ് 2011

പെട്രോളും ഹജ്ജും....

             കർഷക പ്രക്ഷോഭം നടക്കുന്ന ഏതോ ബടക്കൻ സംസ്ഥാനത്ത്, നിരോധനാജ്ഞയുള്ള ഒരു പാതിരായ്ക്ക് എസ് പീ ജീ സംരക്ഷണത്തിൽ 'നുഴഞ്ഞു കയറീയ' ഇന്തോ-ഇറ്റാലിയൻ സങ്കരയിനം പാൽപ്പൊടിപ്പയ്യൻ ഇന്ത്യക്കാരനായതിൽ ലജ്ജിക്കുന്നുവെന്നു പറഞ്ഞത് വായിച്ചപ്പോൾ ഈ വചനത്തിന്റെ നാവു ചൊറിഞ്ഞു വന്നതാണ്. പക്ഷേ പോസ്റ്റ് പോൾ സർവ്വേ വിവാദങ്ങളിലതലിഞ്ഞു പോയി.
    ഇന്ന് കാണുന്നോരും മിണ്ടുന്നോരുമൊക്കെ പെട്രോൾ വിലവർദ്ധനവിന്റെ രോഷം ആകാശവെടിയാക്കുമ്പോൾ ആ ചൊറിച്ചൽ തികട്ടിവരുന്നൂ.. ആ പാൽപ്പൊടി പറഞ്ഞപോലെ ഇന്ത്യക്കാരനെന്നതിൽ ഇപ്പോൾ നമുക്കും ലജ്ജ തോന്നുന്നു. അത് നമ്മുടെ കുറ്റം കൊണ്ടല്ല, ആ സങ്കരയിനത്തിന്റെ 'അപ്പനമ്മൂമ്മമാർ' പതിറ്റാണ്ടുകളോളവും, ഇപ്പോൾ തള്ളയുടെ പ്യൂണും കൂടി ഭരിച്ചും കട്ടും മുടിച്ചിട്ടാണല്ലോ നമ്മൾ ഈ ഗതിയിലായത്.
                 നഷ്ടത്തിലെന്നു പറയുന്ന ഈ എണ്ണക്കമ്പനിയിലെ തൂപ്പുകാരന്നു പോലും കന ത്ത   ശമ്പളം കിട്ടുന്നുപോലും.  പാർലേ ജി ബിസ്ക്കറ്റ് പോലെ പരസ്യമില്ലാതെ തനിയേ വിറ്റുപോകുന്ന പെട്രോൾ ഉത്പന്നങ്ങൾക്കെന്തിന്നു കോടികൾ ചിലവാക്കി പരസ്യങ്ങൾ നൽകുന്നൂ? ഇത്തരം വാദങ്ങൾ ഇവിടെ ഉന്നയിക്കുന്നത് തീർത്തും അപ്രസക്തം. സ്വന്തക്കാർ പരസ്യകമ്പനി തുടങ്ങിയത് പിന്നെ .....
======================================================
              സബ്സിഡികൾ ഇല്ലാതാക്കുക നയമെന്നവകാശപ്പെടുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞബജറ്റിൽ ഹജ്ജ് സബ്സിഡിയായി നീക്കിവച്ചത് 600കോടി രൂഫ! ഇനി ഏതെങ്കിലും ആരാധനാലയത്തിലെ പ്രസാദമായി പെട്രോളിയം ഉത്പങ്ങൾ അവതരിച്ചാൽ അപ്പോൾ സബ്സിഡി നൽകാൻ ഒരുപക്ഷേ ലവന്മാർ തയ്യാറായേക്കും.
======================================================
    പെട്രോൾ വിലവർദ്ധന ആഗോള പ്രതിഭാസമെന്നവകാശപ്പെടുന്ന മുഖ്യനൂമ്മന്ന്  ഭാരതീയനെന്നതിലഭിമാനിക്കാനിതാ ഒരു കണക്കു പുസ്തകം, ലോകരാജ്യങ്ങളിലെ പെട്രോൾ വില ഇന്ത്യൻ രൂഫയിൽ:-
ഓസ്ട്രേലിയ: 49.72
കാനഡ: 44.41
ചൈന: 44.65
ഇന്തോനേഷ്യ: 33.01
കുവൈറ്റ് : 9.64
റഷ്യ:  28.56
സിംഗപ്പൂർ: 60.01
അമേരിക്ക:Rs 33.7
പാക്കിസ്ഥാൻ:33.80

പാൽപ്പൊടിപ്പയ്യന്റെ തള്ള ഭരിക്കുന്ന ജനാധിപത്യ ഫാരതം: 68.00
=======================================================
                ഇപ്പോൾ ഒപ്പിസ്റ്റ് ആൻഡ് സീലിസ്റ്റ് ആയ മുൻ സാമ്പത്തിക ശാസ്ത്ര വാദ്ധ്യാർ വടിയാകുമ്പോൾ, ഭാരതത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമ്ന്ത്രിയായി റെക്കോർഡിടാൻ, നമ്മുടെ നികുതിപ്പണം ചിലവാക്കി ഫാരതം ചുറ്റി പൊറോട്ട നക്കിയും ചായയിൽ തുപ്പിയും അസൈന്മെന്റ് തയ്യാറാക്കുന്ന പാൽപ്പൊടീ, സമയം കിട്ടുമ്പോൾ തള്ളയോടു ചോദിക്കണം നിങ്ങളുടെ ഇറ്റലീലും ഇങ്ങനാണോന്ന്.....

പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ10 മേയ് 2011

അംബാനിയെ വിളിക്കൂ ക്ഷീരകർഷകരെ രക്ഷിക്കൂ...

                     കേരളത്തിലെ ക്ഷീരകർഷകരേയും മിൽമയേയും രക്ഷിക്കാൻ 'ഗോപാല'കൃഷ്ണക്കുറുപ്പും, നമ്മൾ പാവം ഉപഭോക്താക്കളെ രക്ഷിക്കാൻ സഖാവ് മുട്ട മന്ത്രിയും ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ ഈ കട്ടിത്തൊലിയിലും രോമാഞ്ചം കോരിക്കോരിത്തരിക്കുകയാണ്. 
              
             കോഴിത്തീട്ടം ഭയന്ന് കോഴിയേയും ചാണകം ഭയന്ന് പശുക്കളേയും വളപ്പിന്നു പുറത്താക്കിയ നമുക്ക് മുട്ടയും പാലും ചുരുങ്ങിയ വിലയ്ക്ക് കിട്ടണം എന്നാവശ്യപ്പെടാൻ എന്തവകാശമാണുള്ളത്? ഫാറ്റ് ഫ്രീയും ലവണ തൈലവും ഉള്ളതുകൊണ്ട് എൻഡോസൾഫാൻ പൊതിഞ്ഞ അണ്ണാച്ചിപ്പച്ചക്കറി മാത്രമല്ലേ നമ്മൾ തിന്നാറുള്ളൂ...

        പുറത്തിറങ്ങിയാൽ 20രൂപേടെ കുപ്പി വെള്ളവും 40രൂപയുടെ കോളയും മാത്രം കുടിച്ചർമ്മാദിക്കുന്ന മലയാളിക്ക് പാലിന്നു രണ്ടുരൂപ കൂട്ടിക്കൊടുക്കാൻ മടി. കൂട്ടാൻ പോകുന്ന 5രൂപയിൽ  4.20രൂപയും കർഷകന്ന് നൽകുമെന്നു പറയുന്ന മിൽമയെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാൻ ഈ ഫൂലോകത്ത് ഞാൻ ഒറ്റയ്ക്കാണല്ലോ എന്നോർക്കുമ്പോൾ സങ്കടം വരുന്നു. മറ്റെന്തെങ്കിലും കേസുകെട്ടായിരുന്നെങ്കിൽ ഫൂലോക ബ്ലോഗന്മാരെല്ലാം കിടന്നു കാറുന്നത് കാണാമായിരുന്നു.

                      ക്ഷീരകർഷകന്ന് ഇന്നു സംഭവിക്കുന്ന നഷ്ടത്തിന്റെ ഒരംശം നികത്താൻ നാലു രൂപ കൂട്ടി നൽകുന്നതിന്നെ എതിർക്കാൻ പറയുന്ന ഞായം വളരെ രസകരമാണ്. പാലിന്നു ലിറ്ററിന്നു രണ്ടു രൂപ കൂട്ടിയാൽ ഹോട്ടലുകാർ ചായയൊന്നിന്നു രണ്ടു രൂപ കൂട്ടും പോലും. ഇന്ധനത്തിന്നു ലിറ്ററിന്നു അഞ്ചു രൂപ കൂട്ടിയാൽ കിലോമീറ്ററിന്നു ആറുരൂപ കൂട്ടിവാങ്ങുന്ന ബസ്സുമുതലാളിയും ഓട്ടോക്കാരനും തന്നെ വേണം ഈ പരാതി ഉന്നയിക്കുവാൻ.

                     ഉൽപ്പാദനച്ചിലവിന്നു ആനുപാതികമായ വില പാലിന്നു കിട്ടാൻ ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ, അംബാനിയേക്കൊണ്ട് കേരളത്തിൽ പാൽ വിൽപ്പന നടത്തിക്കുക. അംബാനി കണ്ണിറുക്കിയാൽ ഇന്ധനവിലകൂട്ടുന്ന 'ജനാധിപത്യ മുതലാളി'കൾ അപ്പോൾ വിലകൂട്ടാൻ പറയുന്ന ന്യായങ്ങൾ നമുക്കൂഹിക്കാം.

##: ക്രിക്കറ്റ് ഗ്രൗണ്ടിലെ വെള്ളം വിതരണം ഫെയിം ശ്രീശാന്തിന്നെ മിൽമയുടെ ബ്രാൻഡ് അംബാസ്സിഡറാക്കണം. ഫ്രീയായി പാലുകൊടുത്ത് കുടിപ്പിക്കണം. മറ്റൊരു ധോണിയാക്കണം. കേരളമാതാ കീ ജയ്!


09 മേയ് 2011

പ്രവചനം

വോട്ടെണ്ണാൻ ഇനി ദിവസങ്ങൾ മാത്രം:

ഇതാ ഒരു സാമ്പിൾ പ്രവചനം:- കാസർക്കോട് ജില്ല

തൃക്കരിപ്പൂർ: സി പി ഐ (എം)

കാഞ്ഞങ്ങാട്: സി പി ഐ

ഉദുമ: സി പി ഐ (എം)

കാസർക്കോട്: ബി ജെ പി

മഞ്ചേശ്വരം: ഐ യു എം എൽ.ഈ തിരഞ്ഞെടുപ്പോടെ ഫൂമി മലയാളത്തിൽ അലിഞ്ഞില്ലാതാകാൻ സാധ്യതയുള്ള പാർട്ടികൾ:
കോൺഗ്രസ്സ് (എസ്സ്)
സി എം പി
 ജെ എസ്സ് എസ്സ്
സോഷ്യലിസ്റ്റ് ജനത.

02 മേയ് 2011

ഇവനൊരു പേരിടാമോ?

ഇവനൊരു പേരിടാമോ?
ഈ വചനകാരന്റെ പുത്രനായി ഡിസം: 31ന്ന് 
വിശാഖം നക്ഷത്രത്തിൽ ഭൂജാതനായ ഈ ആൺകുട്ടിക്ക്
 നല്ല മലയാളിത്തമുള്ള ഒരു പേരു നിർദ്ദേശിക്കാമോ?