കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

10 മേയ് 2011

അംബാനിയെ വിളിക്കൂ ക്ഷീരകർഷകരെ രക്ഷിക്കൂ...

                     കേരളത്തിലെ ക്ഷീരകർഷകരേയും മിൽമയേയും രക്ഷിക്കാൻ 'ഗോപാല'കൃഷ്ണക്കുറുപ്പും, നമ്മൾ പാവം ഉപഭോക്താക്കളെ രക്ഷിക്കാൻ സഖാവ് മുട്ട മന്ത്രിയും ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ ഈ കട്ടിത്തൊലിയിലും രോമാഞ്ചം കോരിക്കോരിത്തരിക്കുകയാണ്. 
              
             കോഴിത്തീട്ടം ഭയന്ന് കോഴിയേയും ചാണകം ഭയന്ന് പശുക്കളേയും വളപ്പിന്നു പുറത്താക്കിയ നമുക്ക് മുട്ടയും പാലും ചുരുങ്ങിയ വിലയ്ക്ക് കിട്ടണം എന്നാവശ്യപ്പെടാൻ എന്തവകാശമാണുള്ളത്? ഫാറ്റ് ഫ്രീയും ലവണ തൈലവും ഉള്ളതുകൊണ്ട് എൻഡോസൾഫാൻ പൊതിഞ്ഞ അണ്ണാച്ചിപ്പച്ചക്കറി മാത്രമല്ലേ നമ്മൾ തിന്നാറുള്ളൂ...

        പുറത്തിറങ്ങിയാൽ 20രൂപേടെ കുപ്പി വെള്ളവും 40രൂപയുടെ കോളയും മാത്രം കുടിച്ചർമ്മാദിക്കുന്ന മലയാളിക്ക് പാലിന്നു രണ്ടുരൂപ കൂട്ടിക്കൊടുക്കാൻ മടി. കൂട്ടാൻ പോകുന്ന 5രൂപയിൽ  4.20രൂപയും കർഷകന്ന് നൽകുമെന്നു പറയുന്ന മിൽമയെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാൻ ഈ ഫൂലോകത്ത് ഞാൻ ഒറ്റയ്ക്കാണല്ലോ എന്നോർക്കുമ്പോൾ സങ്കടം വരുന്നു. മറ്റെന്തെങ്കിലും കേസുകെട്ടായിരുന്നെങ്കിൽ ഫൂലോക ബ്ലോഗന്മാരെല്ലാം കിടന്നു കാറുന്നത് കാണാമായിരുന്നു.

                      ക്ഷീരകർഷകന്ന് ഇന്നു സംഭവിക്കുന്ന നഷ്ടത്തിന്റെ ഒരംശം നികത്താൻ നാലു രൂപ കൂട്ടി നൽകുന്നതിന്നെ എതിർക്കാൻ പറയുന്ന ഞായം വളരെ രസകരമാണ്. പാലിന്നു ലിറ്ററിന്നു രണ്ടു രൂപ കൂട്ടിയാൽ ഹോട്ടലുകാർ ചായയൊന്നിന്നു രണ്ടു രൂപ കൂട്ടും പോലും. ഇന്ധനത്തിന്നു ലിറ്ററിന്നു അഞ്ചു രൂപ കൂട്ടിയാൽ കിലോമീറ്ററിന്നു ആറുരൂപ കൂട്ടിവാങ്ങുന്ന ബസ്സുമുതലാളിയും ഓട്ടോക്കാരനും തന്നെ വേണം ഈ പരാതി ഉന്നയിക്കുവാൻ.

                     ഉൽപ്പാദനച്ചിലവിന്നു ആനുപാതികമായ വില പാലിന്നു കിട്ടാൻ ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ, അംബാനിയേക്കൊണ്ട് കേരളത്തിൽ പാൽ വിൽപ്പന നടത്തിക്കുക. അംബാനി കണ്ണിറുക്കിയാൽ ഇന്ധനവിലകൂട്ടുന്ന 'ജനാധിപത്യ മുതലാളി'കൾ അപ്പോൾ വിലകൂട്ടാൻ പറയുന്ന ന്യായങ്ങൾ നമുക്കൂഹിക്കാം.

##: ക്രിക്കറ്റ് ഗ്രൗണ്ടിലെ വെള്ളം വിതരണം ഫെയിം ശ്രീശാന്തിന്നെ മിൽമയുടെ ബ്രാൻഡ് അംബാസ്സിഡറാക്കണം. ഫ്രീയായി പാലുകൊടുത്ത് കുടിപ്പിക്കണം. മറ്റൊരു ധോണിയാക്കണം. കേരളമാതാ കീ ജയ്!


12 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഈ ബ്ലോഗന്മാരൊന്നും മിൽമാപ്പാലു കുടിക്കാറില്ലേ?

മുല്ല പറഞ്ഞു...

അംബാനീനെ വിളിക്കുന്നത് കേട്ടപ്പം ഞാന്‍ കരുതി ശെടാ..അംബാനി കറവേം തുടങ്ങിയോന്ന്! കൊള്ളാം.

ചെകുത്താന്‍ പറഞ്ഞു...

:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഒരു സംശയം, വില കൂട്ടണോ അതോ കുറയ്ക്കണോ?

ബദ്റുദ്ധീന്‍ കുന്നരിയത്ത് പറഞ്ഞു...

അരി രണ്ടു രൂപയ്ക്കു നല്‍കേണ്ടെ? അവിടെ കുറഞ്ഞ കാശ് ഇവിടെ പാലില്‍ കൂട്ടി.പിന്നെ സര്‍ക്കാര്‍ എന്ത് ചെയ്യും? രണ്ടു രൂപയ്ക്കു അരി നല്‍കും എന്ന് പറഞ്ഞു പോയില്ലേ.വാക് പാലിച്ചു.പാലിന് കൂട്ടില്ല എന്നൊന്നും വാക്ക് തന്നിട്ടില്ലല്ലോ...

ബൈജുവചനം പറഞ്ഞു...

മുല്ല
ചെകുത്താന്‍

ഡോ.ആര്‍ .കെ.തിരൂര്‍
ബദ്റുദ്ധീന്‍ കുന്നരിയത്ത്

നന്ദി.....

പാൽ വില കൂട്ടൂ ക്ഷീരകർഷകരെ രക്ഷിക്കൂ....

ﺎലക്~ പറഞ്ഞു...

പാലിനെ ആഢംബര വസ്തുക്കളുടെ ഇനത്തില്‍ ഉള്‍പ്പെടുത്തണം. ചാണകം, ഗോമൂത്രം , കാളമൂത്രം എന്നിവ ശേഖരിക്കാന്‍ കോര്‍പ്പൊറേഷന്‍ രൂപികരിക്കണം. പുല്ല്, വൈക്കോല്‍ പച്ചത്തീറ്റ എന്നിവ കേന്ദ്ര ഗാവര്‍മേന്‍റിന്റെ അധീനതയിലുള്ള ഓഫീസ് പരിസരത്ത് നട്ടുവളത്താന്‍ അനുവാദം നല്‍കുക തുടങ്ങിയ നടപടികള്‍ക്ക് തുടക്കമിടുന്നതും നന്നായിരിക്കും.

ആശംസകള്‍..ബൈജൂ

ബൈജുവചനം പറഞ്ഞു...

ﺎലക്~

തീർച്ചയായും നമുക്ക് ഈ നിർദ്ദേശങ്ങൾ അടുത്ത മന്ത്രിസഭയുടെ ശ്രദ്ധയിൽപെടുത്താം!

കി കി കി!

mottamanoj പറഞ്ഞു...

രണ്ടു പശുവിനെ വാങ്ങിയാലോ ?

ബൈജുവചനം പറഞ്ഞു...

മൊട്ടേ വിലകൂട്ടട്ടേ എന്നിട്ടുമതി!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഇനി പാല്‍ ഇല്ലാതെ എല്ലാവരും മുട്ടമാത്രം കഴിക്കട്ടെ..

ഫെനില്‍ പറഞ്ഞു...

നമ്മുക്ക് പാല് കുടി അങ്ങ് നിര്‍ത്തിയേക്കാം അതല്ലേ കുറച്ചുകൂടി നല്ലത്