കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

19 മേയ് 2011

രമേശൻ നായരും പൊറോട്ട രാഹുലും..

          'ജാതിപ്പേരു വിളിച്ചപമാനിച്ചതായി പരാതി' എന്ന തലക്കെട്ടിലുള്ള വാർത്തകൾ പണ്ട് നമ്മുടെ പത്ര പ്രാദേശിക പേജുകളിൽ പതിവായി കണ്ടിരുന്നു. ഇന്ന് ജാതിപ്പേരെന്തായാലുമത് അഭിമാനമായി കൊണ്ടാടുന്ന കാലമായതു കൊണ്ടാവാം അധ:സ്ഥിത വർഗ്ഗങ്ങളിലെ അംഗങ്ങളിൽ നിന്ന് അത്തരം പരാതികൾ അപൂർവ്വമായേ ഉയർന്നു കാണാറുള്ളൂ. തുന്നി വച്ച കുപ്പായങ്ങളും സ്വരൂക്കൂട്ടിയ കരിപ്പൊടിയും റോസ് പൗഡറുമൊക്കെ വെയ്സ്റ്റായ രോഷത്തിലാവണം രമേശൻ നായർ, വെറും ഉപജീവന രാഷ്ട്രീയക്കാരനായ തന്നെ നായരെന്നു വിളിച്ചപമാനിക്കുന്നതായി 'പോയന്റ് ബ്ലാങ്കിൽ' കരഞ്ഞുവിളിച്ചത്. ഉണ്ണിബാലകൃഷ്ണന് ഒരേ ഒരു പരിഭവമേ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴുണ്ടായുള്ളൂ.. 'ഹരിപ്പാട് കൺ വെൻഷൻ' പുനരാവിഷ്ക്കരിക്കാനായില്ലല്ലോന്ന്....
==========================================================
   നമ്മുടെ യുവരായാവ് ഇന്തോ-ഇറ്റാലിയൻ പാൽപ്പൊടിയെ, രാഷ്ട്രീയക്കാരനായിരിക്കാൻ പൊറോട്ടനക്കൽ നാടകം പോരാ, അൽപ്പം തറ ഡയലോഗുകൾ വീശീ ശീലിക്കണം എന്നു അനുഭവസ്ഥർ ആരോ ഉപദേശിച്ചു വിട്ടതിന്റെ ആദ്യ ലക്ഷണത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നു. ആ 'ലജ്ജ' പോരാഞ്ഞിട്ടാവണം ഉത്തരപ്രദേശത്ത്, പഴയ മോഡി ഗുജറാത്തു സ്റ്റൈൽ പാപങ്ങൾ അരങ്ങേറി എന്ന ദുരുദ്ദേശ ദുർവ്യാഘ്യാന പ്രസ്താവനയുമായി മൂപ്പർ ഇറങ്ങിയത്. ഈ പുന്നാരമോന്ന് ഇപ്പോൾ വന്നിരിക്കുന്ന ദേശ-കർഷകസ്നേഹത്തിന്റെ, ജനാധിപത്യ 'വിശ്വാസ'ത്തിന്റെ അളവുകൾ പാർലമെന്റിന്റെ വെബ് സൈറ്റിൽ കാര്യമായി തന്നെയുണ്ട്:


ഇവന്റെ പാർലമെന്റിലെ ഹാജർനില:
      47 ശതമാനം!
ദേശീയ ശരാശരി:
     77 ശതമാനം.
യൂപ്പീ ശരാശരി:
     79 ശതമാനം.
ഇവൻ പാർലമെന്റിൽ പങ്കെടുത്ത ചർച്ചകളുടെ നില:
    വട്ടപ്പൂജ്യം!
ദേശീയ ശരാശരി: 
     15.6
ഇവൻ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചത്:
     മറ്റൊരു വലിയ വട്ടപ്പൂജ്യം!
ദേശീയ ശരാശരി:
     119.

യൂപ്പി മഹാ സംസ്ഥാനത്തെ സുരക്ഷിത പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാർക്ക് സ്തുതി! പൊറോട്ട നക്കിയും പഞ്ചാരയടിച്ചും സമയം ബാക്കിയുണ്ടെങ്കിൽ.......

മേൽ സാങ്കേതിക വിവരങ്ങൾ ഈ ലിങ്കിൽ നിന്ന്: http://prsindia.org/index.php?name=mptracklok

പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ
9 അഭിപ്രായങ്ങൾ:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

"നമ്മുടെ യുവരായാവ് ഇന്തോ-ഇറ്റാലിയൻ പാൽപ്പൊടിയെ"

ഹ ഹ ഹ ... രാഷ്ടീയ ആക്ഷേപഹാസ്യങ്ങള്‍ക്ക് വല്ലാത്ത മൂര്ച്ചയാനല്ലോ ബൈജുവണ്ണാ.. :))

ബൈജുവചനം പറഞ്ഞു...

Sreejith kondottY: കി കി കി!

ശ്രീക്കുട്ടന്‍ പറഞ്ഞു...

ദേ പൊറോട്ടാരാജകുമാരനെ അപമാനിച്ചാലുണ്ടല്ലോ...

കൊമ്പന്‍ പറഞ്ഞു...

എന്തിനെയും പ്രോത്സാഹിപ്പിക്കുവാനും ഞായീകരികാനും രാഷ്ട്രീയ കുഴലൂത്തുകാര്‍ ഉണ്ടല്ലോ

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

:-))

Mashoodali Anakkachery പറഞ്ഞു...

good

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

കേരളത്തില്‍ നിന്നുള്ള സി.പി.എമ്മിന്റെ യുവ എം.പി.മാര്‍ ... ബിജുവിന്റെയും രാജേഷിന്റെയും കണക്ക് നോക്കിയാല്‍ മനസ്സിലാകും മൂത്തു പഴുത്തതും ചാക്കില്‍ കെട്ടി തല്ലി പഴുപ്പിച്ചതും തമ്മിലുള്ള വ്യത്യാസം.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

സാദാപോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാന്‍ എസ്ജീപീ പ്രൊട്ടക്ഷനോടെ പോകുന്നവനെയൊക്കെ എന്തു പറയാന്‍,

പാല്‍പ്പൊടി എന്നുവിളിക്കുന്നതിലും ഇവനു ചേരുന്ന പേര് പൊറോട്ട എന്നു തന്നെ, ഗുണമുള്ള ഒരു ചേരുവയും ഇല്ലാത്ത സാധനം.

anoopmon പറഞ്ഞു...

മുഖ്യനോട് ചോദിക്കാം...
http://anoopesar.blogspot.com/2011/05/blog-post_21.html