കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

24 മേയ് 2011

ഡേയ് പൊലീസുകാരാ..

ഈ ലോകത്തെ സകലമാനകാര്യങ്ങളേയും വിമർശിക്കാനും ധാർമ്മിക രോഷം കൊണ്ട് കുത്തി കൊലവിളിക്കാനുമുള്ള ശീലം ഈ ഫൂലോകത്തെ ബ്ലോഗ്-ബസ്സന്മാർക്ക് കൈവന്നത് ഏതെങ്കിലും പുണ്യമഹാമഹൻ അനുഗ്രഹിച്ചിട്ടാണോ അതോ ശപിച്ചിട്ടാണോ എന്നത് ചൊറികുത്തി പുത്തിജീവികൾക്ക് ഗവേഷണത്തിനുള്ള വിഷയമായി ഞാൻ നിർദ്ദേശിക്കുകയാണ്.

മഴ പെയ്യാൻ വൈകിയാൽ, പെയ്തതൊരുറ്റ് അധികമായാൽ പ്രകൃതിക്കെതിരെ പോലും പോസ്റ്റിടുന്ന ബ്ക്ലോഗന്മാർ എന്തു കൊണ്ട് പൊലീസിന്നെതിരേ ഒന്നും എഴുതുന്നില്ലാ?  ബ്ലോഗ് വാക്കിങ്ങ് തുടങ്ങിയതിൽ പിന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്ന ആ ചോദ്യത്തിന്നുത്തരസൂചനകൾ കിട്ടിയത് ഈയ്യിടെയാണ്.

വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ടിക്കറ്റിന്നെതിരേ സമരം ചെയ്യുന്ന ബസ്സുടമകൾ പൊലീസുകാരുടെ സൗജന്യ യാത്രയേക്കുറിച്ച് മിണ്ടാതിരിക്കുന്നതും ബ്ലോഗും തമ്മിൽ താരതമ്യം ചെയ്യാമോ എന്നറിയില്ല.

എല്ലാ തലത്തിലും തരത്തിലും ആജാനുബാഹുവായ വീരൻ മുതലാളിയുടെ പത്രത്തിലെ ഒരു കൂലിയെഴുത്തുകാരന്ന്, തനിക്കെതിരേ വാർത്ത കൊടുത്തതിന്റെ 'തന്തോയ'ത്തിൽ ഒരു പൊലീസുകാരൻ 'കണ്ടെയ്നറി'ൽ കൊടുത്തയച്ച സമ്മാനത്തിന്റെ ചിത്രകഥകൾ ആസ്വദിക്കുമ്പോളും, പത്രപ്രവർത്തകൻ സോണി ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിലെ ദുരൂഹതകളേക്കുറിച്ചും ആദ്യമന്വേഷിച്ച പൊലീസുകാരന്റെ നിസംഗതകളേക്കുറിച്ചും 'അപ്പുവിന്റെ ഫാദർ' പറയുന്നത് വെള്ളം കൂട്ടാതെ വിഴുങ്ങുമ്പോളും- നമ്മൾ ബ്ലോഗന്മാരുടെ ദീർഘദൃഷ്ടി ശരിക്കും ബോധ്യപ്പെടും!

അല്ല ബ്ലോഗന്മാരേ ഈ സൈബർ നിയമം അടിയന്തിരാവസ്ഥയേക്കാൾ ഫീകരമാണോ?

==========================================================

ഫുതിയ സൈബർ നിയമത്തിലെ കിരാത വകുപ്പുകളേക്കുറിച്ച് ജാഗ്രതകൾ പോസ്റ്റുന്നവരുടെ അപ്പോസ്തലൻ നമ്മളിൽ ചിലർക്കെതിരേ കൊടുത്ത കേസുകെട്ടുകൾ പൊടി തട്ടിയെടുക്കുമ്പോളാണ്, നമ്മൾ പലവട്ടം ചൊറിഞ്ഞ കുഞ്ഞാപ്പയുടേയും സൂമാരൻ നായറുടേയും മനസ്സിന്റെ പുണ്യം തിരിച്ചറിയുന്നത്!

==========================================================

സൈബർ ഇന്റലിജെന്റ്റ്സിന്റെ ചുമതലയുള്ള ഏതെങ്കിലും പൊലീസുകാരൻ ഈ അശ്ലീലം വായിക്കുകയാണെങ്കിൽ, ഇപ്പോൾ മന്ത്രി സ്ഥാനം കിട്ടാത്തതിന്നു- റെയിൽ സ്റ്റേഷനിൽ കിടന്നു കാറുന്ന മുരളിയണ്ണന്റെ ഫാദറും കേരളത്തിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയുമായിരുന്ന, പരേതനായ കെ കരുണാകരന്റെ സ്വന്തം സ്റ്റൈലൻ കണ്ണിറുക്കൽ ഒന്നോർത്തുനോക്കണം. എന്നിട്ട് ഞാനാണതെന്നു കരുതൂ..
ക്ഷമിക്കൂ...
ആശയ ദാരിദ്ര്യത്തെ പഴിക്കൂ..
എന്നെ വെറുതേ വിട്ടേക്കൂ..

==========================================================

ഈ പോസ്റ്റ് വായിച്ചിട്ട് കമന്റാതെ പോകുന്നവനെ പൊലീസ് പിടിക്കും ഉറപ്പാണ്!
10 അഭിപ്രായങ്ങൾ:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

പോസ്റ്റ്‌ വായിച്ച് മുങ്ങാന്‍ ഉള്ള പരിപാടി ആയിരുന്നു, പിന്നെ കമന്റ് ഇടാടാതെ പോയാല്‍ സൈബര്‍ പോലീസ്‌ പിടിക്കും എന്ന ഭയംകൊണ്ട് മാത്രമാണ് കമന്റ് ഇടുന്നത്. പോസ്റ്റ്‌ ഉഗ്രന്‍..!!

ബൈജുവചനം പറഞ്ഞു...

ശ്രീജീ... കി കി കി!

mottamanoj പറഞ്ഞു...

എന്താ ശരിക്കുള്ള പ്രശ്നം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

അപ്പൊ പറഞ്ഞുവന്നത്...
മുരളിക്ക് വീരന്റെ പത്രത്തില്‍ ജോലികിട്ടിയപ്പോള്‍ നായരുടെ ദാരിദ്ര്യം പോലീസുകാര്‍ സൈബര്‍ നിയമം പിടിച്ചപ്പോള്‍ അടിയന്തരാവസ്ഥ വന്നു...
ഓ.കെ.
ഇനി പ്രതികരിചേക്കാം.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

അപ്പൊ ഈ അപ്പോസ്തലന്‍ കരുണാകരനെ എന്ത് ചെയ്തെന്നാ?
ശോ. ആകെ കണ്ഫ്യൂശന്‍ ആയല്ലോ...

ബൈജുവചനം പറഞ്ഞു...

അപ്പോ നിങ്ങക്കാർക്കും ഞാനെന്താ പറഞ്ഞേന്നു മനസ്സിലായില്ല!

നന്ദിനിക്കുട്ടീസ്... പറഞ്ഞു...

വിളകൾക്കിടയിലെ കളകളെ പറിച്ചെറിയുന്നതു പോലെത്തന്നെ കേരളപോലീസിലുള്ള ക്രിമിനലുകളെ കയ്യോടെ തന്നെ പിഴുതെറിയുനത് സുഹ്രുത്തേ താങ്കൾ കാണുന്നില്ലേ…? പിഞ്ചുകുഞ്ഞുങ്ങളെ കാറപകടത്തിൽ പെടുത്തിയ പോലീസുകാർക്കെതിരെ ലുകൌട്ട് നോട്ടീസ് പുറപ്പെടുവിച്ചതും പത്രപ്രവർത്തകനെ അപകടപ്പെടുത്താൻ ഗൂഡ്ഡാലോചന നടത്തിയ ഡി വൈ എസ് പി യെ മറ്റൊരു ഡി വൈ എസ് പി അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതും നമ്മളൊക്കെ കണ്ടതാണ്. എല്ലാവരും ശരിയെന്നു പറയുന്നില്ല. എന്നാലും കാടടച്ചുള്ള വെടി നിറുത്തേണ്ടതു തന്നെയാണ്.

ബൈജുവചനം പറഞ്ഞു...

നന്ദിനിക്കുട്ടീസ്.......

ഇതിൽ കാടടച്ച് വെടിവച്ചില്ലല്ലോ കൂട്ടുകാരാ...
ഇതു നമ്മൾ ബ്ലോഗന്മാരെ കുറ്റം പറഞ്ഞതല്ലേ?


പിന്നെ 'ഞാറ്റടി'പിന്നെന്തേ പുതുക്കീലാ?

കൊമ്പന്‍ പറഞ്ഞു...

കഭി നഹി കുച്ച് നഹി മേം മലയാളി നഹീഹെ വെറുതെ സൈബര്‍ പോലീസെ പിടിക്കണ്ട

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ക്ഷമിക്കണം ബൈജു, എനിക്കും കാര്യങ്ങള്‍ വ്യക്തമായില്ല........?!