കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

28 മേയ് 2011

ബാവു പ്രകാസൻ മന്ത്രിമാർ 'പണി' തുടങ്ങി

സാധാരണ ഒരു പുതിയ മന്ത്രിസഭ അധികാരമേറ്റാൽ സാവധാനം കാര്യങ്ങൾ മനസ്സിലാക്കി മാത്രമേ പുതിയ കാര്യങ്ങളും നയത്തിരുത്തലുകളും മറ്റും  നടപ്പാക്കാറുള്ളൂ. ഇനിയും കിടക്കുന്നല്ലോ ഭരിച്ചു മുടിക്കാൻ അഞ്ചു വർഷം എന്ന അഹങ്കാരമായിരിക്കാം അതിന്നു പിന്നിൽ. 

എന്നാൽ നമ്മുടെ ഊമ്മൻ ചാണ്ടി സഭയിലെ മന്ത്രിമാർ സത്യപ്രതിജ്ഞകഴിഞ്ഞ് സെക്രറ്റേറിയേറ്റ് കാണും മുൻപേ പ്രഖ്യാപനങ്ങളും കസർത്തുകളും തുടങ്ങിയത് അഞ്ചു വർഷം പോയിട്ട് അഞ്ചു മാസം പോലും ഈ സഭ നിലനിൽൽകുമോ എന്നുറപ്പില്ലാത്തതു കൊണ്ടായിരിക്കും.

തിരഞ്ഞെടുപ്പ് കാലത്ത് വേണ്ടപ്പെട്ടവർക്കും 'ചിലവു സ്രോതസ്സുകൾക്കും' നൽകിയ വാഗ്ദാനങ്ങൾ ദിവസങ്ങൾക്കകം പാലിക്കാൻ തയ്യാറായ ബാവുമന്ത്രിയും  പ്രകാസൻമന്ത്രിയും എന്തുകൊണ്ടും പ്രശംസയർഹിക്കുന്നു.

വെറും സാധാരണക്കാരായ രോഗികൾക്ക് ശസ്ത്രക്രിയയ്ക്കും മറ്റും സർക്കാർ മെഡിക്കൽ കോളേജിൽ മുന്ഗണന കിട്ടിത്തുടങ്ങിയത്, മേടിക്കൽ മാഷന്മാരുടെ സ്വകാര്യ പ്രാക്റ്റീസ് നിർത്തലാക്കിയന്നു മുതലായിരുന്നു. അന്നോളം വരെ ഈ മേടിക്കൽ മാഷന്മാരുടെ വീട്ടിൽ പോയി സ്വകാര്യമായി കണ്ട് ചുവന്ന ഗാന്ധി മണപ്പിക്കുന്നവർക്കു മാത്രമായിരുന്നൂ മെഡിക്കൽ കോളേജിലെ ആധുനിക സൗകര്യങ്ങൾ. ശരിക്കും നമ്മുടെ നാട്ടിലെ അരപ്പട്ടിണിക്കാർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അർഹരല്ല. ചുവന്ന റേഷൻ കാർഡും ഇൻഷൂറൻസ് കാർഡുമൊക്കെ പൊക്കിപ്പിടിച്ചു വരുന്ന ലവന്മാർക്ക് ജനറാസ്പത്രിയിൽ പോയി കാണിച്ചു പുകഞ്ഞാൽ പോരേ? ഈ ബീപ്പിയെൽ പഹയന്മാർ സർക്കാറാനുകൂല്യങ്ങൾ നക്കുന്നതു തടയാൻ സ്വകാര്യ പ്രാക്റ്റീസ് തീർച്ചയായും പുന:സ്ഥാപിക്കണം. പ്രകാശൻ മന്ത്രിക്ക് 'പത്തുകോടി' അഭിവാദ്യങ്ങൾ.

കഴിഞ്ഞ സർക്കാർ പച്ചക്കൊടി കാട്ടിയ മദ്യ വിൽപ്പന ശാലകൾ തുറക്കേണ്ട എന്നു തീരുമാനിക്കുക വഴി ശരിയായ ഗാന്ധിയനാണു താനെന്ന് തെളിച്ച ബാവു മന്ത്രിയും അഭിനന്ദനം അർഹിക്കുന്നു. മദ്യവിൽപ്പനയുടെ ലാഭം സർക്കാറിനു വേണ്ട എന്ന ബാവു നയവും സ്വാഗതാർഹം തന്നെ. പക്കേങ്കിൽ ഇനിയും ബാർ ലൈസൻസ് നൽകും പോലും. സർക്കാറിന്നു വേണ്ടാത്ത ലാഭം ബാറു  മൊയലാളിമാർ തിന്നട്ടേയെന്ന്.. ന്തേ? ബാവു മന്ത്രിക്ക് ഗാന്ധിയൻ ബാവുവിന്ന് 'പരകോടി' അഭിവാദ്യങ്ങൾ...

======================================================

മിടുക്കനായ വിദ്യാർത്ഥി സ്വന്തം സാമർത്ഥ്യമുപയോഗിച്ച് നേടിയ റാങ്കിന്നെ മതവും രാഷ്ട്രീയവും കലർത്തി മീൻ പിടിക്കാൻ നോക്കുന്ന പഹയന്മാർ, ഏറനാട്ട് 'ചിന്തിക്കുന്ന' ബാറിനേയും അതേ സ്പിരിറ്റോടെ കാണുമോ?
ആവോ?

4 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

കയ്യും കണക്കും ഇല്ലാതെ ബാറുകള്‍ വരട്ടെ നമുക്ക് കുടിച്ചു മരിക്കാലോ

ബൈജുവചനം പറഞ്ഞു...

'നമുക്ക്' വേണോ മൂസാക്കാ?

എനിക്കു വേണ്ട!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

പുത്തനച്ചി പുരപ്പുറം തൂക്കും എന്നല്ലേ.! "ഉമ്മന്‍ ചാണ്ടി" എന്ന് പോരെ..!! :)))

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഏറനാട് എന്ന പേരില്‍ തന്നെ ആണോ കുഞ്ഞാലി-ചാക്ക് കമ്പനിയുടെ പുതിയ ബാര്‍?
കുറെ കഷ്ടപ്പെട്ട് മന്ത്രിയായതല്ലേ? ഉണ്ടാക്കട്ടെ, ഇതൊന്നും അറിയാതെയാണോ പൊതുജനം എന്നാ ഓമനപ്പേരുള്ള വോട്ടര്‍മാര്‍ ഇവരെയൊക്കെ ജയിപ്പിച്ചു വിട്ടത്? അനുഭവിക്കട്ടെ.