കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

31 മേയ് 2011

ലാവലിൻ സ്പീക്കറും പാണക്കാട് സ്പീക്കറും

സമയം നന്നായി വരുമ്പോൾ തോൽവി വിജയത്തേക്കാൾ മധുരതരമാവും എന്നതിന്നുദാഹരണമാണ് ഇന്നത്തെ കേരളത്തിലെ ഇടതു സഖാക്കളുടെ ആഹ്ലാദവികാരങ്ങൾ.  ഭരണം കിട്ടിയിരുന്നെങ്കിൽ കിളവനെ മുഖ്യനാക്കണോ, വിജിലൻസ് ആരു നിയന്ത്രിക്കണം തുടങ്ങിയ കീറാമുട്ടികൾ ഏക്കേജീ സെന്ററിലും മനോരമ അച്ചുകൂടത്തിലും കിടന്നു പുകയുമായിരുന്നു. ആ പുകിൽ രണ്ടു സീറ്റുന്നു തോറ്റ് ഒഴിവായിക്കിട്ടിയപ്പോൾ ഉയർന്ന നിശ്വാസങ്ങളുടെ ബലത്തിൽ ഏക്കേജീ സെന്ററിന്നു മുകളിൽ ചാറ്റൽ മഴ പെയ്തിരുന്നു 'പോലും'. ഇപ്പോൾ ജി. കാർത്തികേയനെ നിയമസഭാ സ്പീക്കറാക്കാൻ യൂഡീയെഫ്ഫ് തീരുമാനിച്ചപ്പോൾ ജീക്കേയേക്കാൾ കൂടുതൽ സന്തോഷം തോന്നിയിരിക്കുക ഒരു പക്ഷേ പിണറായി സഖാവിനായിരിക്കാം. ഇനി നിയമസഭയുടെ 'പവിത്രവേദി'യിൽ ലാവലിനെന്നു മന്ത്രിക്കാൻ, വിഡ്ഡി സതീശൻ, പ്രതാപൻ തുടങ്ങിയവരൊഴിച്ചുള്ള ഗാന്ധിയന്മാർ അൽപ്പം ശങ്കിക്കുമല്ലോ.

====================================================

പണ്ട് പാണക്കാട് തങ്ങൾ എന്നു കേൾക്കുമ്പോൾ ആറെസ്സുകാരനിൽ പോലും അൽപ്പം ബഹുമാനം ഉണർന്നിരുന്നു. രാഷ്ട്രീയത്തിൽ മിതവും മാന്യവുമായ ഇടപെടലുകൾ കൊണ്ട് മത ഭേദമന്യേ സാധാ ജനത്തിന്റെ ആരാധ്യ പുരുഷനാവാൻ അദ്ദേഹത്തിനായി. എന്നാലിന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി വന്നവർ കാട്ടിക്കൂട്ടുന്ന വിവരമില്ലായ്മയും, ദീർഘവീക്ഷണമില്ലായ്മ്മയുമൊക്കെ കാണുന്ന 'നമ്മൾ'ക്ക് തന്നെ സങ്കടം തോന്നുന്നു. അതികം നാറി തറരാഷ്ട്രീയക്കാരൻ എന്ന ലേബൽ വീഴും  മുൻപേ ലീഗിലെ ആ 'പാണക്കാട് സ്ഥാനം' ഏതെങ്കിലും നല്ല നേതാവിന്നു തന്നെ വിട്ടു കൊടുത്തു കൂടേ തങ്ങളേ? എങ്കിൽ തറവാടു പേരും രക്ഷപ്പെടും പാർട്ടിയും!

=====================================================

ബാബു ഗാന്ധിയുടെ ബീവറേജസ് കോർപ്പറേഷൻ വിരുദ്ധ നയത്തിന്ന് ബൈജുവചനത്തിന്റെ ആശംസകൾ. ഇനിയാരും ഓണത്തിന്നും വിഷുവിന്നും പള്ളിപ്പെരുന്നാളിന്നും പതിനാറടിയന്തിരത്തിന്നും ബീവറേജ് ഔട്ട് ലെറ്റിന്നു മുന്നിൽ ക്യൂ നിൽക്കരുത്. കോടികൾ മുടക്കി, കാണേണ്ടവരെ കാണേണ്ട പോലെ കണ്ട് ബാറുകൾ തുറന്നു വച്ചിരിക്കുന്നത് ഈച്ചയാട്ടാനാണോ? മാത്രമല്ല ഇത്രയും പുരോഗമനമുള്ള ഈ കേരളീയർ ബീവറേജിൽ നിന്നു മദ്യം വാങ്ങി തോപ്പിലിരുന്നടിക്കുകയാണോ വേണ്ടത്? നല്ല ബാറിൽ നല്ല വൃത്തിൽ സപ്ലയർ ഒഴിച്ചുതരില്ലേ? വെറുതേ ഡ്രൈയടിച്ച് അൾസർ ഇരന്നു വാങ്ങുന്നതിന്നു പകരം, നല്ല കിടിലൻ ടച്ചിങ്ങ്സുകൾ കൂട്ടി ബാറീലിരുന്നടിച്ചൂടേ സഖാക്കളേ നിങ്ങൾക്ക്?

======================================================

ഊമ്മൻ ചാണ്ടി മന്ത്രിസഭയിലെ ബാറുടമകളുടെ പ്രതിനിധിയെ 'ജാതി പ്രതിനിധി'യാക്കി പ്രചരിപ്പിക്കുന്ന സിണ്ടിക്കേറ്റുകൾക്കെതിരേ പ്രതികരിക്കുക മദ്യപരേ..

14 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഹും!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഹും... ടൈറ്റില്‍ തന്നെ സൂപ്പര്‍ ആയിട്ടുണ്ട്.. കൊള്ളാം.. !

മണ്‍സൂണ്‍ നിലാവ് പറഞ്ഞു...

പിണറായി സഖാവിനായിരിക്കാം. ഇനി നിയമസഭയുടെ 'പവിത്രവേദി'യിൽ ലാവലിനെന്നു മന്ത്രിക്കാൻ, വിഡ്ഡി സതീശൻ, പ്രതാപൻ തുടങ്ങിയവരൊഴിച്ചുള്ള ഗാന്ധിയന്മാർ അൽപ്പം ശങ്കിക്കുമല്ലോ.
rasakaram thane masheee

സത്യമേവജയതേ പറഞ്ഞു...

ലളിതം, പ്രസക്തം . ചെന്നിത്തലക്കിട്ടു കൂടി ഒന്ന് ആകാമായിരുന്നു . കുഴപ്പമില്ല അടുത്തതില്‍ പ്രതീഷിക്കാം അല്ലെ ?

ചതുർത്ഥ്യാകരിക്കാരൻ പറഞ്ഞു...

നന്നായിരിക്കുന്നു ബൈജു മഷേ...
എനിക്കിഷ്ടപ്പെട്ടു.

കൊമ്പന്‍ പറഞ്ഞു...

സംഗതി കലക്കി ബൈജൂ

ബൈജുവചനം പറഞ്ഞു...

Sreejith kondottY/
മണ്‍സൂണ്‍ നിലാവ്
സത്യമേവജയതേ
ചതുർത്ഥ്യാകരിക്കാരൻ
എല്ലാവർക്കും നന്ദി!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

തങ്ങള്‍ ആരാണെന്ന് താങ്കള്‍ക്കു അറിയില്ലെങ്കില്‍ താങ്കള്‍ ഞമ്മളോട് ചോദിക്ക് തങ്ങള്‍ ആരാണെന്ന്... അപ്പോള്‍ ഞമ്മള്‍ താങ്കള്‍ക്കു പറഞ്ഞു തരാം തങ്ങള്‍ ആരാണെന്നും കുഞ്ഞാപ്പ ആരാണെന്നും...

ബൈജുവചനം പറഞ്ഞു...

തങ്ങൾ തങ്ങളുടെ വിലകളയും മുൻപ് തങ്ങളുടെ നിലറോർമ്മിപ്പിക്കേണ്ടത് തങ്ങളുടെ കടമയല്ലേ ഡോട്ടറേ..

വാക്കേറുകള്‍ പറഞ്ഞു...

കാര്‍ത്തികേയനെ സ്പീക്കറാക്കിയ നേരം ആ മുരളിയെ പിടിച്ച് സ്പീക്കറാക്കിയിരുന്നേല്‍ എത്ര സമാധാനം ഉണ്ടായേനേ. മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പിന് ഇരന്നോടന്ന പാര്‍ടിയാ. ഇപ്പോള്‍ ദേ സീറ്റു കിട്ടി എം.എല്‍.എ ആയപ്പോള്‍ മന്ത്രിയാ‍കാത്തേന്റെ ഒരു വെഷമം.
---------------------------------------------
കടലും കടലാടിയും തമ്മിലുള്ള അന്തരം. കുടുമ്പത്ത് പിറന്നാല്‍ പോരാ അത് നിലനിര്‍ത്താനും വേണം ഒരു കഴിവ്. മാധ്യമങ്ങള്‍ക്ക് മുമ്പിലിരുന്ന് ബ..ബ.ബ്ബാ അടിക്കുന്നു. മണ്മറഞ്ഞ ആ നല്ല മനുഷ്യന്റെ പേരു ചീത്തയാക്കാന്‍ അല്ലാണ്ടെ എന്താ.

അജ്ഞാതന്‍ പറഞ്ഞു...

panakkade veetine patti ariyillengil vaaya pothuka... adhika prasangam venda.... arodumaavammm,,, pakshe paanakkkadu venda

അജ്ഞാതന്‍ പറഞ്ഞു...

aaroodumaavaam..pakshe paanakkadu venda.. athu verayaa,,, ninakku manassilaavan samayamedukkum

ബൈജുവചനം പറഞ്ഞു...

അജ്ഞാതനോട്:

പാണക്കാട് തറവാടി വിലയും നിലപാടുകളും നന്നായി അറിയാം. അതുകൊണ്ട് മാത്രമാണ് ഈ പരാമർശം വേണ്ടി വന്നത്. അത് ആരേയും വേദനിപ്പിക്കാനല്ല.

ഞാനെഴുതിയ ആ വാക്കുകൾ ഒന്നു കൂടി വായിച്ചു നോക്കുക. അതിൽ എന്താണുദ്ദേശിച്ചതെന്നു മനസ്സിലാക്കൂ. എന്നിട്ട് പ്രതികരിക്കൂ..

PUNNAKAADAN പറഞ്ഞു...

ഹ...ഹ....ഹ...എന്താടോ ...വാര്യാരേ...[ അജ്ഞാതൻ ] താൻ നന്നാവാത്തെ.....എന്താടൊ പാണക്കാട്‌ തറവാടിനു കൊമ്പുണ്ടോ ? അത്‌ വല്ല മസ്ജിത്‌ ഒന്നുമല്ലല്ലോ രാഷ്ട്രീയ നിലപാടെടൂക്കുന്ന ഒരു വീടെല്ലേ ? അവിടെ നടക്കുന്ന അന്തർ നാടകങ്ങളെ വിമർശിക്കാൻ പാടില്ലേ ? സുഹ്രുത്തെ ഇത്‌ പാകിസ്താനല്ല. ജനാധിപത്യമുള്ള കേരളമാണൂ....കഷ്ട്ടം